Tuesday, December 23, 2014

Sunday, December 21, 2014

സ്റ്റഡി ടൂറിന് പോയ 7 വിദ്യാര്‍ത്ഥിനികള്‍ ഗര്‍ഭിണികളായി .

സ്റ്റഡി ടൂറിന് പോയ 7 വിദ്യാര്‍ത്ഥിനികള്‍ ഗര്‍ഭിണികളായി .

ബോസ്‌നിയയിലാണ് സംഭവം നടന്നത്. സ്‌കൂളില്‍ നിന്നും അഞ്ചു ദിവസത്തെ സ്റ്റഡി ടൂറിന് പോയി തിരിച്ചു വന്ന  പെണ്‍കുട്ടികള്‍ക്ക് ആകെയൊരു പന്തികേട്‌ . അവരെ ഡോക്ടറെ കാണിച്ചപ്പോഴാണ് വിശേഷം. മിക്കവരും ഗര്‍ഭിണികള്‍. ഇതോടെ രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തി. യാത്രയില്‍ അദ്ധ്യാപകരുടെ കരുതലും മേല്‍നോട്ടവും വേണ്ടത്ര ഉണ്ടായില്ലെന്നാണ് ഇവര്‍ പരാതിപ്പെടുന്നത്. മക്കളെ സ്റ്റഡി ടൂറിന് സന്തോഷത്തോടെ പറഞ്ഞു വിട്ട ആ രക്ഷിതാക്കള്‍ ഇപ്പോള്‍ ആകെ സങ്കടത്തിലാണ്. .

ബന്‍യ ലുക നഗരത്തിലെ സ്‌കൂളില്‍ നിന്നും ബോസ്‌നിയന്‍ തലസ്ഥാനമായ സരായെവോയിലേക്കാണ് ഇവര്‍ സ്റ്റഡി ടൂറിന് പോയിരുന്നത്. ഇവിടുത്തെ മ്യൂസിയങ്ങളും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദര്‍ശിക്കാനായി 28 പെണ്‍കുട്ടികളാണ് സ്‌കൂളില്‍ നിന്നും ടൂര്‍ പോയത്.ഗർഭിണികളായ വിദ്യാർത്ഥിനികൾക്ക് പ്രായം പതിമൂന്നും പതിനാലും വയസ് മാത്രമെയുള്ളത്രേ .

മാതാപിതാക്കൾ ജാഗ്രതൈ ! സംഭവം നടന്നത് ബോസ്നിയയിൽ ആണെങ്കിലും ചുംബനവും ആലിംഗനവും  സമര മാര്ഗമായി സ്വീകരിച്ച നമ്മുടെ കുട്ടികൾ  താമസിയാതെ ഇതും അങ്ങ് ഏറ്റെടുത്തേക്കും .
കടപ്പാട് : മലയാളി വാർത്ത 

Wednesday, December 17, 2014

പാക്‌ താലിബാൻ തീവ്രവാദി ആക്രമം 141 മരണം

പാക്‌ താലിബാൻ ക്രൂരത;മരണം 141 ആയി,മരിച്ചവരിൽ 132 ഉം കുട്ടികള്‍! 
ലോകത്തെ നടുക്കിയ തീവ്രവാദി ആക്രമണത്തില്‍
132 കുഞ്ഞുങ്ങളെ വെടിവെച്ചും മറ്റുള്ളവരെ
പച്ചക്ക് കത്തിച്ചു കൊണ്ടും പാക്‌ താലിബാന്‍ 
പൈശാചികത ലോകത്തിന് മുമ്പില്‍ തുറന്ന് കാട്ടി .
നിരപരാധികളെ കൊന്നൊടുക്കി ഇവര്‍ പോകുന്ന സ്വര്‍ഗത്തില്‍
ഞങ്ങളെ ആരെയും എത്തിക്കല്ലേ ദൈവമേ .
പ്രതിരോധത്തിനു വേണ്ടിയുള്ള യുദ്ധങ്ങളില്‍ പോലും
സ്ത്രീകളെയും കുട്ടികളെയും വൃദ്ധ ജനങ്ങളെയും ആക്രമിച്ചു പോകരുതെന്ന് വിലക്കിയ
അതെ ദൈവത്തിന്റെ പേര്‍ ഉച്ചരിച്ചുകൊണ്ട് ഇവര്‍ നടത്തുന്ന താണ്ടവം
സരവ്വലോക പരിപാലകനായ ഈശ്വരന് വേണ്ടിയുള്ളതല്ല !
ഒരു മനുഷ്യനെ അന്യായമായി കൊല ചെയ്‌താല്‍ ഒരു സമൂഹത്തെ കൊലചെയ്ത്
ഭീകരമായ ശിക്ഷ നല്‍കുമെന്ന് പഠിപ്പിച്ച.
ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത പ്രവാചാകന്റെ അനുയായികളുമല്ല.
ഇവര്‍ സാത്താന്റെ പ്രതി രൂപങ്ങള്‍ !
ജൂതരെ കൊന്നൊടുക്കിയ ഹിറ്റ്ലറെ പോലെ
ഇറാക്കിലെ യും ,ജപ്പാനിലെയും, വിയട്നാമിലെയും
ലക്ഷങ്ങളെ കൊന്നൊടുക്കിയ സാമ്രാജ്യത്വ കഴുകന്മാരെ പോലെ ,
പാലസ്തീനിലെ പിഞ്ചു കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന നരബോജികളെ പോലെ ,....
ഇവരും പിശാചിന്റെ അനുയായികള്‍ !


Tuesday, December 16, 2014

ഒറ്റയ്ക്കുള്ളപ്പോൾ എങ്ങനെ ഹൃദയാഘാതം അതിജീവിക്കാം?



ഒറ്റയ്ക്കുള്ളപ്പോൾ എങ്ങനെ ഹൃദയാഘാതം അതിജീവിക്കാം?
കാരണം ഹൃദയാഘാതമുണ്ടാകുമ്പോൾ പലരുംപരസഹായം ലഭിക്കാൻ
സാധ്യതയില്ലാത്ത വിധം ഒറ്റയ്ക്കായിരിക്കും .അസാധാരണമായി മിടിക്കുന്ന
ഹൃദയവും ക്ഷയിച്ചുകൊണ്ടിരിക്കുന്ന ബോധത്തിനുമിടയിൽ പുനരുജ്ജീവനത്തിന് ഏകദേശം പത്ത് സെക്കണ്ട്കിട്ടാനേ സാധ്യതയുള്ളൂ

എന്നാൽ ഇവർക്ക് സ്വയം ചെയ്യാൻകഴിയുന്ന ഒരുകാര്യം തുടർച്ചയായി ശക്തമായി ചുമയ്ക്കുകയെന്നതാണു .ഓരോ ചുമയ്ക്ക്മുന്പും ദീർഘശ്വാസംഎടുക്കുകയും,നെഞ്ചിൽ നിന്ന്കഫം ഉണ്ടാവുന്ന തരത്തിൽ
ദീർഘവും ശക്തവും ആയിരിക്കുകയും വേണം ശ്വസനവും ചുമയുംരണ്ട് സെക്കണ്ട്ഇടവിട്ട്മുടങ്ങാതെ പരസഹായം ലഭിക്കുന്നത്
വരെയോ ഹൃദയം സാധാരണ നിലയിൽ മിടിക്കുന്നു എന്ന് തോന്നുന്നത്
വരെയോ മുടക്കമില്ലാതെ തുടരേണ്ടതാണ്

ദീർഘശ്വസനം ശ്വാസകോശത്തിലേയ്ക്ക് ഓക്സിജൻ പ്രവാഹിപ്പിക്കു
കയും,ചുമമൂലംഹൃദയം അമരുകയുംഅത്വ ഴി രക്തചംക്രമണം നിലനിർത്തുകയും ചെയ്യുന്നു.ഹൃദയത്തിലെ ഈ സമ്മർദം അതിനെ പൂർവസ്ഥിതി കൈ വരിക്കാൻസഹായിക്കും.
ഇപ്രകാരം  ഹൃദയാഘാതരോഗികൾ ബോധം നഷ്ടമാകാതെ ആശുപത്രിയിൽ
എത്തിച്ചേരാൻ കഴിയും

ക്രെഡിറ്റ്‌-  Dr.Siva(Senior Cardiologist

Monday, December 15, 2014

അറേബ്യൻ മന്തി അഥവാ കുഴി മന്തി

ഇതാ രുചികരമായ പുതിയൊരു വിഭവം ' കുഴി മന്ദി' 

അറേബ്യൻ മന്തി അഥവാ കുഴി മന്തി പാചകം ചെയ്യുന്നതെങ്ങിനെ ?
കടപ്പാട് : Garam Masala

Sunday, December 14, 2014

കേരളത്തിൽ പോലീസ് മൂന്നാം മുറ സജീവം !

കേരളത്തിൽ പോലീസ്  മൂന്നാം മുറ സജീവം !
വീഡിയോ ദൃശ്യങ്ങൾ
Credit: Manorama News

അമ്മമാർക്കുള്ള ഹോർലിക്ക്സിൽ ചത്ത തവള ! വാർത്ത ചാനലുകാർ മുക്കി


അമ്മമാർക്കുള്ള  ഹോർലിക്ക്സിൽ ചത്ത തവള !
വാർത്ത ചാനലുകാർ മുക്കി




കഴിഞ്ഞ ദിവസം അനീഷ്‌ ജോണിന്റെ  വീട്ടിൽ "അമ്മമാരുടെ ഹോർലിക്ക്സിൽ"" ഒരു ചത്ത തവള പോലെ ഒരു ജീവിയെ കിട്ടി . വിവരം ആരോഗ്യ വകുപ്പിലെ ഉധ്യൊഗസ്തരെ അറിയിച്ചു . പൊതു ജനങ്ങളെ അറിയിക്കണം എന്ന് കരുതി അനീഷ്‌ "ഏഷ്യാനെറ്റ്‌" ലെ ഒരു റിപ്പോർട്ടർനെ ബന്ധപ്പെട്ടു. മറുപടി , മര്ക്കെടിംഗ് വിഭാഗം വാർത്ത‍ കൊടുക്കാൻ സമ്മതിക്കില്ല പരസ്യത്തിൽ നിന്നുള്ള വരുമാനം നില്ക്കും എന്നാരുന്നു വത്രേ "മനോരമ" റിപ്പോർട്ടർ വന്നു വാർത്ത‍ റെക്കോർഡ്‌ ചെയ്തു പോയി ...... അത് ഇതു വഴിക്കാ പോയതെന്നറിയില്ല. അങ്ങിനെ  നാട്ടിലെ പ്രാദേശിക ചാനൽ ആയ HI-VISION  വാർത്ത‍ പ്രക്ഷേപണം ചെയ്തു  . പൊതു ജനങ്ങളുടെ അറിവിലേക്ക് പറയാതെ വയ്യ  ഇത് share ചെയ്യുന്നു . മനുഷ്യന്റെ ജീവനേക്കാൾ അഭാസങ്ങൾക്ക് പബ്ലിസിറ്റി നൽകുന്ന മാധ്യമ മുത്തശിമാർ കുത്തക കമ്പനിക്കെതിരെയുള്ള വാർത്ത  ജനങ്ങളിൽ എത്തിക്കില്ല .   ഇനിയും ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻനിങ്ങൾ ഇത് ഷെയർ   ചെയ്യും എന്ന പ്രതീക്ഷിക്കുന്നു .

ക്രെഡിറ്റ്‌:https://www.facebook.com/aneeshjohnkannur


Saturday, December 13, 2014

വസ്ത്രം കത്തിച്ചു പ്രതിഷേധിക്കുന്നതിനിടയിൽ ശരീരത്തിലേക്ക് തീ പടർന്നപ്പോൾ ! മനക്കരുത്തുള്ളവർ മാത്രം കാണുക

വസ്ത്രം കത്തിച്ചു പ്രതിഷേധിക്കുന്നതിനിടയിൽ ശരീരത്തിലേക്ക് തീ പടർന്നപ്പോൾ ! മനക്കരുത്തുള്ളവർ മാത്രം കാണുക 
കേരളത്തിലും ഇത്തരത്തിലുള്ള അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ട് 
തീ കൊണ്ട് കളിക്കുമ്പോൾ സൂക്ഷിക്കുക, പൊള്ളൽ ഏറ്റാലുള്ള അവസ്ഥ അതീവ ദയനീയമാണ് ! വീഡിയോ കാണാം 
വ്യത്യസ്ത വീഡിയോകൾക്കും നന്മയുള്ള അറിവുകൾക്കും Nifru ലൈക്‌ ചെയ്യൂ https://www.facebook.com/parayaathevayya

Monday, December 8, 2014

ഭർത്താവ് ഭാര്യയുടെ തലവെട്ടി റോഡിൽ കൂടി നടന്നു പരിഭ്രാന്തി സൃഷ്ടിച്ചു

ധൈര്യമുള്ളവർ മാത്രം കാണുക .


അവിഹിത ബന്തം നേരിൽ കണ്ട ഭർത്താവ് ഭാര്യയുടെ തലവെട്ടി റോഡിൽ കൂടി നടന്നു പരിഭ്രാന്തി സൃഷ്ടിച്ചു . ഭാര്യയുടെ തല അറുത്ത് പട്ടാപകൽ റോഡിൽ കൂടി നടന്ന് നാട്ടുകാരുടെ മുന്നിൽ കൂടി പോലീസ് സ്റ്റെഷനിൽ പോകുന്ന കൊലയാളി ഞെട്ടിക്കുന്ന ഭീകര കാഴ്ച. ധൈര്യമുള്ളവർ മാത്രം കാണുക .

ജഗതി ശ്രീകുമാറിന് ഇൻഷൂറൻസ് കമ്പനി 5 കോടി 90 ലക്ഷം നൽകി. ഡ്രൈവറിനോ ?


അപകടത്തിൽ പരിക്കേറ്റ നടൻ ജഗതി ശ്രീകുമാറിന് ഇൻഷൂറൻസ് കമ്പനി 5 കോടി 90 ലക്ഷം നൽകി. ഡ്രൈവറിനോ ?

ജഗതിയുടെ വാഹനം ഓടിച്ചിരുന്ന ഡ്രൈവർ പി.പി അനിൽ കുമാറിന് അന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു . രണ്ടു വർഷത്തോളം ചികിത്സയിൽ ആയിരുന്ന അനിൽ കുമാറിന് ചികിത്സക്കും മറ്റുമായി 10 ലക്ഷത്തോളം കടം വന്നു. എന്നാൽ പാവപ്പെട്ട ഈ മനുഷ്യന് ഇൻഷൂ റൻസ് കമ്പനി നയാ പൈസ നൽകിയില്ല!!
വാഹനത്തിന്റെ ഡ്രൈവറും ഉടമയും ഒരാളായാൽ ഇൻഷൂറൻസിനു അർഹനല്ലത്രെ ?

പണവും പ്രശസ്തിയും ഉള്ളവർക്ക്‌ മാത്രം നഷ്ട്ടപരിഹാരം നല്കൂ എങ്കിൽ പിന്നെ എന്ത് കോപ്പിനാണ് ഇങ്ങിനെ ഒരു ഭാണ്ഡം സാധാരണക്കാരന്റെ പുറത്തു വെച്ച് കെട്ടുന്നത് . ???
~~~~~~~~~~~~
വ്യത്യസ്ത വീഡിയോകൾക്കും നന്മയുള്ള അറിവുകൾക്കും Nifru ലൈക്‌ ചെയ്യൂ https://www.facebook.com/parayaathevayya


മുറിചുണ്ടിന് സൗജന്യചികിത്സ

മുറിചുണ്ടിന് സൗജന്യചികിത്സ 



പണമില്ലാത്തതിൻറെ പേരില്‍ ഒരു കുഞ്ഞു പോലും
മുറിച്ചുണ്ടുമായി കഴിയേണ്ടതില്ല
എന്ന സന്തോഷവര്‍ത്തമാനം ആദ്യമേ
പങ്കുവെക്കട്ടെ...
സ്മൈല്‍ട്രെയിന്‍ എന്ന സംഘടന ലോകമെമ്പാടുമായി വിദഗ്ധ
ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മുച്ചുണ്ട് ശസ്ത്രക്രിയ നടത്തി ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ പുഞ്ചിരിയും ആത്മവിശ്വാസവും
വീണ്ടെടുത്തു കഴിഞ്ഞു...
കുഞ്ഞുങ്ങള്‍ക്ക്
മാത്രമല്ല നാല്‍പത് വയസുവരെ പ്രായമുള്ളവര്‍ക്ക് തികച്ചും സൗജന്യമാണ് ഈ സേവനം.....
തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റല്‍ 0471 2579900,
കൊച്ചി സ്പെഷലിസ്റ്റ് ഹോസ്പിറ്റല്‍ 04842397368, 04842397369,
അമൃതഹോസ്പിറ്റല്‍ 04842802028, 04842801234
തൃശൂര്‍ ജുബിലി മിഷന്‍ 0487 2420361,
കോഴിക്കോട് ബേബി മെമ്മോറിയല്‍ 0495 2723272 Ext. 271
എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ 170 കേന്ദ്രങ്ങളില്‍ ഈ സേവനം ലഭ്യമാണ്....
ഓപ്പറേഷന്‍ സ്മൈല്‍ എന്ന കൂട്ടായ്മയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ അവരുടെ സേവനം വ്യാപകമല്ല.
നാല്‍പ്പത്തയ്യായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ശസ്ത്രക്രിയാ ചെലവിനു പുറമെ ആശുപത്രിയിലേക്കുള്ള വണ്ടിക്കൂലിയും മരുന്നിനും താമസത്തിനും ഭക്ഷണത്തിനുമുള്ള പണവും smiletrain വഹിക്കും...
ഈ വിവരം സുഹൃത്തുക്കള്‍ക്ക് കൈമാറുക-
ലോകമൊട്ടുക്കും നിറയട്ടെ പുഞ്ചിരിക്കുന്ന മുഖങ്ങൾ
കൂടുതൽ വിവരങ്ങള്ക്ക് :   http://www.smiletrain.org/

Sunday, December 7, 2014

എല്ലാവരും കണ്ടു നിൽക്കെ ഒരപൂർവ്വ പ്രസവരംഗം

എല്ലാവരും കണ്ടു നിൽക്കെ  ഒരപൂർവ്വ പ്രസവരംഗം




സൂവിലെ ജിറാഫിന്റെ പ്രസവരംഗം
ജിറാഫ് പിറന്നു വീഴുന്നതും ഉടനെ തന്നെ ആയാസപ്പെട്ട്‌ നടക്കുവാൻ ശ്രമിക്കുന്നതും കണ്ടു കൌതുകത്തോടെ പലരും ആ ദൃശ്യങ്ങൾ പകർത്തി

Thursday, December 4, 2014

മാള്ളിലെ കൊലപാതകം പോലീസ് പുറത്തുവിട്ട സി സി ടി വി ദൃശ്യങ്ങൾ

മാള്ളിലെ  കൊലപാതകം
അബുദാബി പോലീസ് പുറത്തുവിട്ട  സി സി ടി വി ദൃശ്യങ്ങൾ


فيديو يظهر تحركات مرتكب / مرتكبة جريمة شبح الريم



 2 മണിക്കൂറി നുള്ളിൽ   പ്രതിയെ പിടികൂടിയതെങ്ങിനെ?  ദൃശ്യങ്ങൾ കാണാം 


Dramatic footage: Arrest Of Suspect In Abu Dhabi Stabbing


Wednesday, December 3, 2014

ഫൂട്ട്പാത്തിൽ ഇരിക്കുന്ന മൂന്ന് യുവാക്കളുടെ മുകളിലൂടെ കാർ ഇടിച്ചു കയറി


ഫൂട്ട്പാത്തിൽ ഇരിക്കുന്ന മൂന്ന് യുവാക്കളുടെ മുകളിലൂടെ  കാർ ഇടിച്ചു കയറി , അപ്രതീക്ഷിതമായ ആ ഇടിയിൽ നിന്നും അവർ അദ്ഭുതകരമായി രക്ഷപ്പെട്ടു !!!!
വീഡിയോ കാണാം 

"തുണി കൂടിയാൽ കൂടുന്നതല്ല സംസ്ക്കാരം "- ഫസൽ ഗഫൂർ


വസ്‌ത്രവും സംസ്കാരവുമായി എന്താണ് ബന്ധം ?
Dr . ഫസൽ ഗഫൂർ പറഞ്ഞ പോലെ തുണി കൂടിയാൽ കൂടുന്നതല്ല സംസ്ക്കാരം
എന്ന് വച്ച് തുണി കുറഞ്ഞാൽ സംസ്ക്കാരം കൂടുകയുമില്ല !
വസ്‌ത്രം ഏതു ധരിക്കണം എന്നത് ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ് .
പൂർണമായി മറച്ച് നടക്കുന്നവരും പേരിനുമാത്രം വസ്‌ത്രം ധരിക്കുന്നവരും ഉണ്ട് .
ഓരോ മതങ്ങൾക്കും വ്യത്യസ്തമായ ഡ്രസ്സ്‌ കോഡ് ആണുള്ളത് .
ചില മതങ്ങളിൽ കാലാനുസൃതമായി മാറ്റങ്ങൾ വരുത്തിയവരും ഉണ്ട് .
അർദ്ധനഗ്നകളായി മാത്രം നടക്കാൻ വിധിക്കപ്പെട്ട ചില സമൂഹങ്ങളിൽ
സാമൂഹിക പരിഷ്കരണങ്ങളിലൂടെ അത് മാറ്റപെട്ടിട്ടുണ്ട്
മറ്റു ചിലരാകട്ടെ ആ ഇരുണ്ട യുഗത്തിലെക്കുള്ള
'സ്വാതന്ത്ര്യത്തിനു' വേണ്ടി മുറവിളി കൂട്ടുന്നുമുണ്ട് .
സ്ത്രീകൾക്ക്‌ മാന്യവും സുരക്ഷിതവുമായ വസ്ത്രമാണ് ഇസ്ലാം നിഷ്കർഷിക്കുന്നത്.
മുസ്ലിമായി ജീവിക്കാൻ ഇഷ്ട്ടപെടുന്നവർക്ക് അത് നിർബന്ധമാണ്‌.
ഇസ്ലാമിൽ സ്ത്രീകളുടെ വസ്ത്രധാരണം എങ്ങിനെയാണ് ?
വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നത് കേള്‍ക്കുക: അല്ലാഹു പറയുന്നു: "നബിയേ, നിന്റെ പത്നിമാരോടും പുത്രന്മാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും തങ്ങളുടെ മൂടുപടങ്ങള്‍ ശരീരത്തില്‍ താഴ്ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോച്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.'' (അല്‍അഹ്സാബ്: 59).
ഖുർ ആനിൽ എവിടെയും സ്‌ത്രീകൾ മുഖം മറക്കുന്നതിനെ എതിർത്ത് കാണുന്നില്ല
എന്നാൽ മേൽപറഞ്ഞ ആയത്തിലടക്കം അതിനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട് .
വീടിനകത്ത് നമസ്ക്കാര വേളകളിൽ മുഖവും മുന്കയ്യും ഒഴിച്ചുള്ളവ
മറക്കണമെന്ന് നിർദ്ദേശം ഉണ്ട് . അത് പൊതു സ്ഥലങ്ങളിൽ അനുവദനീയമാണെന്ന് വ്യക്തമായ തെളിവ് കാണുന്നില്ല .
Dr .ഫസൽ ഗഫൂറിനു എന്ത് അഭിപ്രായവും പറയാം
സ്വന്തം അഭിപ്രായങ്ങൾ ഇസ്ലാമിന്‍റെ പേരിൽ
വെച്ച് കെട്ടുന്നത് ഒരു മുസ്ലിമിന് യോജിച്ചതല്ല

.................പറയാതെ വയ്യ

യുവാവിനെ കരയിൽ വന്ന് ഒരു ഭീമൻ സ്രാവ് വിഴുങ്ങി !!


കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കരയിൽ വന്ന് ഒരു ഭീമൻ സ്രാവ് വിഴുങ്ങി !! നടുക്കുന്ന കാഴ്ച കാണാം 
ഈ വിവരം പരമാവധി ഷയർ ചെയ്യുക !
````````````````````````````````````
നല്ല വീഡിയോകൾക്കും അറിവുകൾക്കും Nifru ലൈക്‌ ഇപ്പോൾ ചെയ്യൂ https://www.facebook.com/parayaathevayya

Sunday, November 30, 2014

ഹാർട്ട്‌ ബ്ലോക്ക്‌ മാറ്റാം നമ്മുടെ നാടൻ ചികിത്സയിലൂടെ

ഹാർട്ട്‌ ബ്ലോക്ക്‌ മാറ്റാം 



ഹാർട്ട്‌ ബ്ലോക്ക്‌ മാറ്റാം  നമ്മുടെ നാടൻ ചികിത്സയിലൂടെ ആൻജിയോ പ്ലാസ്റ്റി കൂടാതെ തന്നെ !
ഈ മരുന്ന് ഹാര്‍ട്ട് ബ്ലോക്കിനും, വെരിക്കോസിനും, പൈല്‍സിനും, മൂത്രത്തില്‍ കല്ലിനും, കൊളസ്ട്രോളിനും, വിളര്‍ച്ചക്കും, ക്ഷയരോഗത്തിനും, പ്ലേറ്റ്ലെറ്റ് കൂടുന്നതിനും കുറയുന്നതിനും, ശരീരത്തില്‍ കൊഴുപ്പ് കൂടുന്നതിനും മരുന്നായി കഴിക്കാവുന്നതാണ്.ഇതില്‍ വിനാഗിരി മരുന്ന് ശരീരത്തില്‍ പെട്ടന്ന് പിടിക്കാന്‍വേണ്ടി ഉപയോഗിക്കുന്ന മാധ്യമമാണ്. ഇഞ്ചിയും വെളുത്തുള്ളിയും ദഹനത്തിന് സഹായിക്കുന്നു. ഇഞ്ചി ശരീരത്തിലെ വിഷാംശങ്ങള്‍ അകറ്റാന്‍ സഹായിക്കും.



News Credit & More Details@:http://welcometonature.org/

നല്ല വീഡിയോകൾക്കും അറിവുകൾക്കും Nifru (പറയാതെ വയ്യ )ലൈക്‌  ചെയ്യൂ https://www.facebook.com/parayaathevayya

Saturday, November 29, 2014

കാൻസറിനു ഉത്തമ പ്രതിവിധി

കാൻസറിനു ഉത്തമ പ്രതിവിധി 



കാൻസർ


നമ്മുടെ  നാട്ടുവൈദ്യത്തെ കയ്യോഴിയുന്നത് വരെ കാൻസർ ഒരു മാറാ രോഗമായിരുന്നില്ല.എന്നാൽ ആധുനിക ചികിത്സക്കും പിടി കൊടുക്കാതെ വ്യാപകമായപ്പോൾ പഴയ നാട്ടു നന്മകളെ തേടി മനുഷ്യന് തിരിച്ചു പോകേണ്ടി വന്നു . അങ്ങിനെ കീമോ തെറാപ്പിയും കഴുത്തറപ്പൻ മരുന്നും വാങ്ങി ഗതികെട്ടവർക്ക് ഏറെ ആശ്വാസമായ  പ്രകൃതിയുടെ മാറ്റൊരു ദിവ്യ ഔഷധം 
ലക്ഷ്മി തരു ,മുള്ലാത്തയുടെ(ആത്തി ) ഇല, ഇവയുടെ  ഔഷദ ഗുണം കൊണ്ട് കാൻസർ പൂര്ണമായും ഭേദംആയ  നിരവധി ആളുകളുടെ  ജീവിതങ്ങൾ. ഈ നാട്ടു വൈദ്യത്തെ വീണ്ടും പ്രിയങ്കരമാക്കുന്നു.

10 കീമോ തെറാപ്പി കഴിഞ്ഞ രക്താർഭുദ രോഗിയുടെയും(ചാക്കോ ),ഉമിനീർ ഗ്രന്ഥിയിൽ അർബുദം ബാധിച്ചു 30 റേഡിയേഷൻ കഴിഞ്ഞു ജീവചവമായ യുവാവിന്റെയും(സെബി ) , മറ്റു നിരവധി പേരുടെയും രോഗം മാറ്റിയ  ഈ അത്ഭുദ സസ്യം ത്തിന്റെ ശക്തി .പടര്ന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന അർഭുദമെന്ന മഹാവ്യാദിയെ ചെറുത്തു തോല്പിക്കാൻ തീര്ത്തും പര്യാപ്ത്തമാണ്‌.

തെക്കേ അമേരിക്ക യിലാണ് ഇതിന്റെ ജന്മനാടെങ്കിലും ,നമ്മുടെ തൊടികളിലും  ഇവയെ  ധാരാളംകണ്ടു വരുന്നു .ഇപ്പോൾ തൃശൂർ അഞ്ചേരി  ഗ്രാമത്തിൽ ഒന്നര കിലോമീറ്ററിനുള്ളിൽ 75 കാൻസർ രോഗികളിൽ 40 പേരും മരണപ്പെട്ടപ്പോൾ , ഉമിനീർ ഗ്രന്ധിയിൽ കാൻസർ ബാധിച്ചു ഈ ചികിത്സയിലൂടെ രോഗ   മുക്തനായ  സെബിയും , ചാക്കോയും ഈ ഔഷദത്തിന്റെ പ്രചാരകർ ആയാതോടെ   ശേഷിച്ചവരിലും ഈ ചികിത്സ ഫല പ്രദമായി തുടങ്ങി അങ്ങിനെ  എല്ലാ വീട്ടുമുറ്റങ്ങളിലും ഈ ചെടിനട്ട്‌ പിടിപ്പിക്കുകയാണിന്ന് അഞ്ചേരിക്കാർ.

ഈ ഔഷദ കഷായ ചികിത്സ വളരെ ലളിതമാണ് .ലക്ഷ്മി തരു എന്ന ഔഷധ ചെടിയുടെയും  മുള്ലാത്തയുടെയും (ആത്തി ) ഇലയിട്ട് തിളപ്പിച്ച വെള്ളം ആണ് കുടിക്കുക , കൂടുതൽ വിവരങ്ങൾക്ക്‌  കാൻസർ ബാധിച്ചു ഈ ചികിത്സയിലൂടെ രോഗ മുക്തരായവരെ നേരിൽ ബന്ധപ്പെടാം .
സെബി അഞ്ചേരി :9847409717
ഡോ: ഗീത (എസ്‌. എൻ. ഹോസ്പിറ്റൽ കായംകുളം):9349542353.
``````````````````
Credit/ Read Full story :http://www.deepika.com/nri/Pravasi_News.aspx?newscode=59620&nriCode=NRI2&page=1

Read soursop-fruit Articles:http://www.truthistreason.net/cancer-research-the-truth-about-soursop-fruit



മുള്ളന്‍ചക്ക .(ആത്തിച്ചക്ക ) കാന്‍സര്‍ ചികിത്സക്ക് ഉത്തമം .



മുള്ളന്‍ചക്ക .(ആത്തിച്ചക്ക ) കാന്‍സര്‍ ചികിത്സക്ക് ഉത്തമം .

നാലു മീറ്റര്‍ ഉയരത്തില്‍ തിളക്കമാര്‍ന്ന ഇലച്ചാര്‍ത്തുകളോടെ ശിഖരിച്ചുവളരുന്ന കുറ്റിച്ചെടിയാണ് മുള്ളന്‍ചക
്ക. മുള്ളാത്ത എന്നുകൂടി അറിയപ്പെടുന്ന ഇതിന്റെ
ശാസ്ത്രനാമം അനോണ മ്യൂറിക്കേറ്റ (Annona Muricata) എന്നാണ്. സീതപ്പഴവും ആത്തയും ഉള്‍പ്പെടുന്ന ജനുസ്സിലെ മറ്റൊരംഗം.
കരീബിയന്‍ പ്രദേശങ്ങളും മധ്യഅമേരിക്കയുമാണ് ജന്മദേശമെങ്കിലും മുള്ളന്‍ചക്ക ഏഷ്യന്‍ രാജ്യങ്ങളിലെ ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ നട്ടുവളര്‍ത്തിവരുന്നുണ്ട്. ഇളം മഞ്ഞ നിറത്തില്‍ മാംസളമായ ദളങ്ങളോടുകൂടിയ പൂക്കളും നിറയെ മൃദുലമായ മുള്ളുകളാല്‍ ആവൃതമായ ഹൃദയാകാരത്തിലുള്ള ഫലങ്ങളും ഈ സസ്യത്തെ മറ്റിനങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നു. ഒരടി വരെ നീളം വരുന്ന ഫലങ്ങള്‍ക്ക് ഒന്നു മുതല്‍ രണ്ടര കിലോഗ്രാം വരെ തൂക്കം വരും. ഒരോ ഫലത്തിലും അനേകം കറുത്ത വിത്തുകളും കാണാം.ഫലങ്ങള്‍ പാകമെത്തുന്നതോടെ പള്‍പ്പ് കൂടുതല്‍ രസഭരമാവുന്നു. മധുരവും അല്പം ചവര്‍പ്പും ഉള്ള പള്‍പ്പ് പലതരം പാനീയങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചുവരുന്നു. മുള്ളന്‍ചക്ക, ഐസ്‌ക്രീമിലും ഫ്രൂട്ട് സലാഡുകളിലും മെക്‌സിക്കോ, കൊളംബിയ എന്നിവിടങ്ങളില്‍ സാധാരണയായി ഉപയോഗിച്ചുവരുന്നുണ്ട്. മുള്ളന്‍ചക്ക കാര്‍ബോഹൈഡ്രേറ്റുകളാല്‍ സമ്പന്നമാണ്. ജീവകം സി, ബി1, ബി2, പൊട്ടാസിയം, നാരുകള്‍ എന്നിവയാലും സമ്പുഷ്ടമാണ്. മൂപ്പെത്തിയ കായ്കള്‍ കറിവെക്കുവാനും യോജിച്ചവയാണ്.
തെക്കേ അമേരിക്കയിലും കിഴക്കന്‍ ആഫ്രിക്കയിലും ഫ്ലോറിഡയിലും ചില ഏഷ്യന്‍ രാജ്യങ്ങളിലും വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്തുവരുന്ന മുള്ളന്‍ചക്ക കാന്‍സര്‍ ചികിത്സയിലും ഉപയോഗിച്ചുവരുന്നതായി കാണുന്നു. ശരിയായ പഠനങ്ങളുടെ വെളിച്ചത്തിലള്ള ഇതിന്റെ ഉപയോഗമെന്ന് ഈ രംഗത്തുള്ളവര്‍ക്ക് അഭിപ്രായമുണ്ട്. പാര്‍ക്കിന്‍സണ്‍ രോഗമുള്ളവര്‍ മുള്ളന്‍ചക്ക വര്‍ജിക്കുന്നതാണ് നല്ലത്.
മുള്ളന്‍ചക്കയുടെ ഇലകള്‍ക്ക് മൂട്ട, പേന്‍ എന്നിവയെ നശിപ്പിക്കാനുള്ള കെല്‍പ്പുണ്ട്. ജൈവകീടനാശിനികളില്‍ ഉപയോഗസാധ്യതയുള്ളതാണ് ഈ ചെടിവൃക്ഷം.കേരളത്തിലെ കാലാവസ്ഥയില്‍ അനായാസം വളര്‍ന്നു കായ്കള്‍ പിടിക്കുന്ന ഈ ചെടിക്ക് നല്ല നീര്‍വാര്‍ച്ചയുള്ളതും സൂര്യപ്രകാശമേല്‍ക്കുന്നതുമായ സ്ഥലങ്ങളാണ് ഉത്തമം. കാര്യമായ രോഗ കീടങ്ങളൊന്നും മുള്ളന്‍ചക്കയെ ശല്യം ചെയ്തുകാണുന്നില്ല.

Credit:Ethnic Health Court






അമുക്കുരം 

കാന്‍സര്‍ രോഗികളെ ഏതാനും ദിവസങ്ങള്‍ കൊണ്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ശേഷിയുള്ള ഔഷധം



കേരളത്തില്‍ കേന്‍സര്‍ രോഗികളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു. മാര്‍ക്കെറ്റില്‍ ലഭ്യമായ സാര്‍വ്വത്രിക കാന്‍സര്‍ ചികിത്സയായ കീമോതെറാപ്പി കാന്‍സറിനെക്കാള്‍ പതിന്മടങ്ങ്‌ മാരകവും നാശകാരിയുമാണ്.
കീമോ കൊണ്ടൊരു രോഗിയും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയതായി കേള്‍ക്കാറില്ല. മനസ്സമാധാനവും സമയവും ധനവും ആരോഗ്യവും, ഒടുവില്‍ വിലപ്പെട്ട ജീവനുമാണ് ഏറെ കാലത്തെ അലോപ്പതി ചികിത്സകള്‍ക്ക് മഹാ ഭൂരിഭാഗം രോഗികളും ഒടുക്കേണ്ടി വരാറുള്ള വില.
കീമോതെറാപ്പി ശരീരത്തിന്‍റെ എല്ലാ പ്രതിരോധ ശേഷിയും പൂര്‍ണ്ണമായും നശിപ്പിക്കുന്നു. എന്നിട്ടും കാന്‍സറിനെ പിടിച്ചു കെട്ടാന്‍ അലോപ്പതിക്ക്‌ സാധിക്കുന്നുമില്ല.

പ്രകൃത്യായുള്ള ശരീരത്തിന്‍റെ പ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ കാന്‍സറിനെ ചെറുത്തു തോല്‍പ്പിക്കാന്‍ സാധിക്കൂ.
ആയുര്‍വ്വേദത്തിലും ഇതര പാരമ്പര്യ ചികിത്സാ ശാഖകളിലും കാന്‍സര്‍ പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ്.
ആയുര്‍വ്വേദം വഴിയും ഹോമിയോ വഴിയും ധാരാളം രോഗികള്‍ സുഖം പ്രാപിക്കുന്നുണ്ട്. എന്നാല്‍ അങ്ങനെ സുഖപ്പെട്ടു കഴിയുമ്പോള്‍ നേരത്തെ രോഗിയെ അടുത്തറിയാവുന്നവര്‍ക്ക് വലിയ കൌതുകവും, കേട്ടറിഞ്ഞു വരുന്നവര്‍ക്ക് വെറുമൊരു കെട്ടുകഥയുമാവുന്നു.
സുഖപ്പെടാതിരിക്കുമ്പോള്‍ മാത്രമേ കാന്‍സര്‍ രോഗത്തിന് ജനങ്ങളുടെ മനസ്സില്‍ അതിന്‍റെതായ ഗാംഭീര്യവും ഭീകരതയുമുള്ളു. സുഖപ്പെട്ടു കഴിഞ്ഞാല്‍ രോഗിയുടെ മനസ്സില്‍ നിന്ന് പോലും ഈ മഹാരോഗത്തിന്‍റെ ഗൌരവം ചോര്‍ന്നു പോവുകയാണ് പതിവ്.
ഈ പൊതു മനോഗതിയും തല്‍ഫലമായുണ്ടാവുന്ന വിശ്വാസക്കുറവും തന്നെയാണ് രോഗികള്‍ക്ക് ശരിയായ ചികിത്സ കിട്ടുന്നതിനു മുന്നിലെ പ്രധാന തടസ്സങ്ങള്‍.
ഏറെ കാലം അലോപ്പതി ചികിത്സ എടുത്ത് നശിച്ച ശരീരങ്ങളെ പോലും വീണ്ടും ഉജ്ജീവിപ്പിച്ചെടുക്കുകയും പ്രതീക്ഷിക്കപ്പെടുന്നതിലും വളരെ കൂടുതല്‍ ആയുര്‍ദൈര്‍ഗ്ഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യാന്‍ ആയുര്‍വ്വേദ-ഹോമിയോ-പാരമ്പര്യ ചികിത്സാരീതികള്‍ വഴി സാധിക്കുന്നു.
അശ്വഗന്ധം അഥവാ അമുക്കുരം എന്ന സസ്യം കാന്‍സര്‍ രോഗികളെ ഏതാനും ദിവസങ്ങള്‍ കൊണ്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ശേഷിയുള്ള ഔഷധമാണെന്ന് ധാരാളം അനുഭവസ്തരിലൂടെ തെളിഞ്ഞു കഴിഞ്ഞതാണ്. എന്നിട്ടും ആളുകള്‍ അലോപ്പതി ചികിത്സ തന്നെ തേടി പോവുന്നു എന്നത് അങ്ങേയറ്റം ദൌര്‍ഭാഗ്യകരമാണ്.
അമുക്കുരത്തിന്‍റെ വേര് ഉണക്കി പൊടിച്ച് പൌഡര്‍ രൂപത്തിലാക്കിയത് സമം തേനും ചേര്‍ത്ത് പത്തു ഗ്രാം വീതം രണ്ടു നേരം കഴിച്ചാല്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് തന്നെ രോഗിയുടെ ബ്ലഡ്‌ കൌണ്ട് നോര്‍മലാവുകയും രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് ഉന്മേഷത്തോടെ തിരിച്ചു വരാന്‍ സാധിക്കുകയും ചെയ്യുന്നു.




Wednesday, November 26, 2014

ശബരിമല പ്രധാന ഫോൺ നമ്പരുകൾ

ശബരിമല

 പ്രധാന ഫോൺ നമ്പരുകൾ


തീർത്ഥാടകരുടെ വാഹനങ്ങൾ ശബരിമല പാതകളിൽ എവിടെ അപകടത്തിൽ പെട്ടാലും 9400044991, 9562318181എന്നീ ടോൾ ഫ്രീ നമ്പരുകളിൽ വിളിച്ചാൽ മോട്ടോർ വാഹനവകുപ്പിന്റെ അടിയന്തര സേവനം ലഭിക്കും. ഇന്നു മുതൽ സേവനം ലഭ്യമാണ്. സേഫ്സോൺ പദ്ധതിപ്രകാരം 24മണിക്കൂർ സേവനമുണ്ട്. വാഹനങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിന് മെക്കാനിക്കുകളുടെ സഹായവും ലഭിക്കും.

പ്രധാന ഫോൺ നമ്പരുകൾ: എസ്. ടി.ഡി കോഡ് 04735
ദേവസ്വം കമ്മീഷണർ 202004
വിജിലൻൻസ് എസ്.പി 202081
വിജിലൻസ് ഓഫീസ് 202058
ഇൻഫർമേഷൻ സെന്റർ ശബരിമല 202048
ഇൻഫർമേഷൻ സെന്റർ പമ്പ 202339
അക്കോമഡേഷൻ 202049
ഗസ്റ്റ് ഹൗസ് പമ്പ 202441
ഗസ്റ്റ് ഹൗസ് ശബരിമല 202056
അന്നദാന മണ്ഡപം 202918
പോസ്റ്റ് ഓഫീസ് ശബരിമല 202130
പോസ്റ്റ് ഓഫീസ് പമ്പ 202330
പൊലീസ് സ്റ്റേഷൻ ശബരിമല 202014, 202016
പൊലീസ് സ്റ്റേഷൻ പമ്പ 203419, 203386
പൊലീസ് സ്പെഷ്യൽ ഓഫീസർ ശബരിമല 202029
പൊലീസ് സ്പെഷ്യൽ ഓഫീസർ പമ്പ 203523
പൊലീസ് വയർലെസ് 202079
ഫയർഫോഴ്സ് ശബരിമല 202033
കെ. എസ്. ആർ. ടി. സി പമ്പ 203445
ഫോറസ്റ്റ് ഓഫീസ് പമ്പ 202335
ഫോറസ്റ്റ് ഓഫീസ് പമ്പ 202074
ഗവ.ആശുപത്രി പമ്പ 203318
ഗവ.ആശുപത്രി ശബരിമല 202101
ടെലിഫോൺ എക്സ്ചേഞ്ച് ശബരിമല 202199, 202000, 202836. Credits:a whatsapp post
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
ഷെയർ ചെയ്യൂ
ഇനിയും Nifru ലൈക്‌ ചെയ്യാത്തവർക്ക് ലൈക്‌ ചെയ്യാം
https://www.facebook.com/parayaathevayya


ATM തട്ടിപ്പ് !!!


ATM തട്ടിപ്പ് വീണ്ടുംവ്യാപകമാകുന്നു 




ATM തട്ടിപ്പ് വീണ്ടും വ്യാപകമായിരിക്കുന്നു.
പാലക്കാട്‌ ജില്ലയില്‍ നിരവധി പേര്‍ ഇതിനോടകം തട്ടിപ്പിന് ഇരയായിരിക്കുന്നു. ഇത്തരം തട്ടിപ്പിനെതിരെ ജാഗരൂഗരായിരിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കി.
ബാങ്ക് ഉന്നത ഉദ്യോഗസ്ഥര്‍ ആണെന്ന് പരിചയപ്പെടുത്തി
ആയിരിക്കും നിങ്ങള്‍ക്ക് ഫോണ്‍ കാള്‍ വരുന്നത് . ATM കാര്‍ഡിന്റെ നമ്പര്‍ ശേഖരിച്ചു കാര്‍ഡ് ഉടമയെ ആണ് ബാങ്ക് ജീവനക്കാര്‍ എന്നാ വ്യാജേന തട്ടിപ്പുകാര്‍ വിളിക്കുന്നത് . കാര്‍ഡിന്റെ വിവരങ്ങള്‍ ബാങ്കില്‍ പുതുക്കി ശേഖരിക്കാനാണ് വിളിക്കുന്നത് എന്നാവും പറയുക .ഇതിനായി ബാങ്ക് ചുമതലപ്പെടുത്തിയ ഏജന്‍സി ആണ് എന്നും ചിലപ്പോള്‍ പറയും. നല്ല ഇന്ഗ്ലീഷ് ആയിരിക്കും സംസാരിക്കുക. വിവരങ്ങള്‍ പുതുക്കുന്നതിനായി ATM കാര്‍ഡിന്റെ പിന്‍ നമ്പര്‍ ആണ് ആവശ്യപ്പെടുക. പിന്‍ നമ്പര്‍ പറഞ്ഞാലുടന്‍ നന്ദി അറിയിച്ചു ഫോണ്‍ വെക്കും. നിമിഷങ്ങള്‍ക്കുള്ളില്‍ മൊബൈല്‍ ഫോണിലേക്ക് പണം പിന്‍ വലിച്ച മെസ്സേജ് വരുമ്പോഴാണ് തട്ടിപ്പ് മനസ്സിലാവുന്നത് . പിന്‍ നമ്പര്‍ ഉപയോഗിച്ച് ഓണ്‍ ലൈനില്‍ സാധനങ്ങള്‍ വാങ്ങിയാണ് തട്ടിപ്പ് നടത്തുന്നത്.
ഒരു ബാങ്കില്‍ നിന്നും നിങ്ങളുടെ ATM കാര്‍ഡിന്റെ പിന്‍ നമ്പര്‍ ചോദിച്ചു ഫോണ്‍ വരില്ല എന്നു നിങ്ങള്‍ ആദ്യം മനസ്സിലാക്കുക.
വെറും പണം പിന്‍ വലിക്കുക്ക എന്നതിലുപരി ATM നെ കുറിച്ച് കൂടുതല്‍ അറിവില്ലാത്ത മദ്ധ്യ വയസ്കരോ പ്രവാസികളുടെ ഭാര്യമാരോ വീട്ടമ്മമാരോ ഒക്കെ ആയിരിക്കും കൂടുതല്‍ ചതിയില്‍ പെടുക. ATM പിന്‍ നമ്പര്‍ ചോദിച്ചു ഒരു ഫോണ്‍ കാള്‍ നിങ്ങളെ തേടി വന്നാല്‍ അത് ചതിയാണ് എന്നു ആദ്യം മനസ്സിലാക്കുക.
നമ്മുടെ സഹോദരി സഹോദരന്മാരുടെ മാതാപിതാക്കളുടെ അയല്‍വാസികളുടെ കൂട്ടുകാരി കൂട്ടുകാരന്മാരുടെ നാട്ടില്‍ ഉള്ള മറ്റു ആളുകളുടെ എല്ലാം അറിവിലേക്കായി ഈ വിവരം പെട്ടെന്ന് ഷെയര്‍ ചെയ്ത് എത്തിക്കുക. ഒരാളും വിയര്‍പ്പൊഴുക്കി അധ്വാനിച്ചു ഉണ്ടാക്കിയ പണം ചെറിയ ഒരു അശ്രദ്ധ മൂലം മറ്റൊരു ആള്‍ അപഹരിക്കാന്‍ ഇട വരാതിരിക്കട്ടെ ...
‪#‎കടപ്പാട്‬ :A WHATSAAP MESSAGE
╔::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::╗
ഇത് ഇഷ്ട്ടമായാൽ ഷെയർ ചെയ്യൂ
ഇനിയും Nifru ലൈക്‌ ചെയ്യാത്തവർക്ക് ലൈക്‌ ചെയ്യാം
https://www.facebook.com/parayaathevayya
╚::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::╝

Sunday, November 23, 2014

അബോര്‍ഷന്‍

അബോര്‍ഷന്‍




23 വയസ്സ് മാത്രം പ്രായമുള്ള വിവാഹിതയായ ഒരു യുവതി ഗൈനക്കോളജിസ്റ്റിന്‍റെ അടുക്കല്‍ വന്നു. അവളുടെ കയ്യില്‍ ഒരു ആണ്‍കുഞ്ഞുമുണ്ട്. വളരെ പ്രയാസപ്പെട്ടുകൊണ്ട് അവള്‍ ഡോക്ടറോട്:” ദയവുചെയ്ത് എന്നെ സഹായിക്കണം ഡോക്ടര്‍. എന്‍റെ മോന് ഒരു വയസ്സ് തികഞ്ഞിട്ടില്ല. ഞാന്‍ വീണ്ടും ഗര്‍ഭിണിയായിരിക്കുന്നു. എന്‍റെ ഓഫിസ് ജോലിയോടൊപ്പം രണ്ട് ചെറിയ മക്കളെ കൂടി ഒന്നിച്ച് പരിപാലിക്കാന്‍ എനിക്ക് കഴിയില്ല.” ഡോക്ടര്‍: “ഞാന്‍ എങ്ങിനെ സഹായിക്കണം എന്നാണ് പറയുന്നത്?” യുവതി: “ഡോക്ടര്‍ ഒന്ന് മനസ്സുവെച്ചാല്‍ ഒരു അബോര്‍ഷന്‍ നടത്തി എന്‍റെ ഗര്‍ഭസ്ഥശിശുവിനെ ....” വാക്കുകള്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ഡോക്ടര്‍ ഇടപെട്ടു. “ഹോ അബോര്‍ഷന്‍ അല്ലെ?” യുവതി തലയാട്ടി. ഡോകടര്‍ അല്‍പസമയം തലതാഴ്ത്തി മൗനമവലംബിച്ചു. ശേഷം: “ ശരി ഒരു അബോര്‍ഷന്‍ നടത്തുകയാണെങ്കില്‍ നിന്‍റെ ജീവന്‍ അപകടത്തിലാകും. അതുമാത്രമല്ല ഭാവിയില്‍ അത് വലിയ ആരോഗ്യപ്രശനങ്ങള്‍ ഉണ്ടാക്കും. പക്ഷെ എന്‍റെ പക്കല്‍ നല്ലൊരു പരിഹാരമുണ്ട്. അത് നിന്‍റെ ജീവനോ ആരോഗ്യത്തിന്നോ ഒരു ഭീഷണിയും ഉണ്ടാക്കില്ല.” ആകാംഷയോടെ യുവതി: “എന്താണത്?” ഡോകടര്‍: “ഒരേ സമയത്ത് രണ്ട് കുട്ടികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പ്രയാസമാണെങ്കില്‍ എറ്റവും നല്ല പരിഹാരം. ആദ്യത്തെ കുട്ടിയെ കൊന്നുകളയുക. അതാവുമ്പോള്‍ ഒരു അബോര്‍ഷന്‍റെ വേദനയോ ഭാവിയിലെ ആരോഗ്യ പ്രശ്നങ്ങളോ ഭയപ്പെടേണ്ടതില്ല.ഫലത്തില്‍ ഒരു കുട്ടി മാത്രമേ അവശേഷിക്കു.” ഡോക്ടറുടെ പരിഹാരം കേട്ട മാത്രയില്‍ യുവതി കസേരയില്‍ നിന്ന് ചാടി എഴുന്നേറ്റ് ഡോക്ടറോട് ദേഷ്യത്തോടെ ചോദിച്ചു: “എന്‍റെ ഈ മകനെയാണോ താങ്കളുദ്ദേശിക്കുന്നത്? സൂക്ഷിച്ച് സംസാരിക്കണം” മകന്‍റെ നെറുകയില്‍ ഉമ്മവെച്ച് യുവതി തുടര്‍ന്നു: “ഇല്ല! ഒരിക്കലുമില്ല.എന്‍റെ ഈ പൊന്നുമോനെയാണോ നിങ്ങള്‍ കൊല്ലാന്‍ പറയുന്നത്?” വിതുമ്പുന്ന ചുണ്ടുകളോടെ മകനെയും എടുത്ത് പോകാനൊരുങ്ങിയ യുവതിയെ ഡോക്ടര്‍ പിടിച്ചിരുത്തി. എന്നിട്ട് ശാന്തയായി പറഞ്ഞു: “ഏറ്റവും ഉചിത മെന്ന് കരുതിയാണ് ഈ പരിഹാരം ഞാന്‍ നിര്‍ദേശിച്ചത്. കാരണം ലോകത്തെ വെളിച്ചം കാണാത്ത നിന്‍റെ ഗര്‍ഭസ്ഥശിശുവാണെങ്കിലും നീ മുലയൂട്ടുന്ന കുഞ്ഞാണെങ്കിലും കൊല്ലപ്പെടുന്നത് നിന്‍റെ കുഞ്ഞാണ്. ഒരു പക്ഷെ ഗര്‍ഭപാത്രത്തിലെ കുഞ്ഞ് ഒരു മിണ്ടാപ്രാണിയെന്ന നിലയില്‍ അതിനെ കൊല്ലുന്നതായിരിക്കും കൂടുതല്‍ കുറ്റകരം.” യുവതി ഏറെ നേരം തല താഴ്ത്തിയിരുന്നു. ശേഷം വിതുമ്പി വിതുമ്പി കണ്ണുകളുയര്‍ത്തി പറഞ്ഞു: “ദൈവമേ സ്വാര്‍ത്ഥയായ എന്നോട് പൊറുക്കുക..” ഡോക്ടറുടെ റൂമില്‍ നിന്നിറങ്ങി യുവതി നേരെ കൌണ്ടറിലേക്ക് നടന്നു. എല്ലാ മാസവും ഡോക്ടറെ കാണാനുള്ള അപ്പോയിമെന്‍റ് വാങ്ങി വീട്ടിലേക്ക് യാത്രയായി.

കുറെ ഗ്രൂപ്പ്‌ ചാറ്റ് ചെയ്യുന്ന സമയത്ത് ഈ ഒരു മെസ്സെജ്ജും ഒന്നു എല്ലാവര്ക്കും എത്തിക്കുമോ?
Credit:Nasar Moosa
╔::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::╗
ഇത് ഇഷ്ട്ടമായാൽ Nifru ലൈക്‌ ചെയ്യാം
https://www.facebook.com/parayaathevayya
╚::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::╝

കുഞ്ഞുങ്ങളെ ആയമാരുടെ അടുത്താക്കി പോകുന്നവരുടെ ശ്രദ്ധക്ക്

കുഞ്ഞുങ്ങളെ ആയമാരുടെ അടുത്താക്കി പോകുന്നവരുടെ ശ്രദ്ധക്ക്


ഈ പിശാചിന്റെ കയ്യിൽ കുഞ്ഞിനെ ഏൽപ്പിച്ച അമ്മ ഇത് കണ്ടാൽ???

നമ്മളില്ലാതപ്പോൾ അവർ നമ്മുടെ കുഞ്ഞുങ്ങളെ എന്ത് ചെയ്യുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ ? ഈ വീഡിയോയിൽ കാണുന്ന പിശാചിനെ പോലെ എല്ലാവരും ആകണം എന്നില്ല . എന്നാലും അന്യരെ ഏൽപ്പിക്കുമ്പോൾ ഇതൊന്നു ഓർക്കുന്നത് നല്ലതാണ്. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ പരിപാലിക്കാൻ അമ്മയോളം മറ്റാർക്കും ആകില്ല !
മനസ്സു്റപ്പുള്ളവർമാത്രം  കാണുക
╔::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::╗
ഈ വീഡിയോ ഇഷ്ട്ടമായാൽ Nifru ലൈക്‌ ചെയ്യാം
https://www.facebook.com/parayaathevayya
╚::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::╝

പ്രസവിച്ച ഉടനെ അമ്മയുടെ ചാരത്തുനിന്നു പോകാൻ കൂട്ടാക്കാത്ത കുഞ്ഞ്
ഇതിനകം മുപ്പത് ലക്ഷത്തിലധികം പേർ  കണ്ട  വീഡിയോ 


അമ്മയുടെ ചൂട് വിട്ട് പോകാന്‍ ആ കുഞ്ഞിന് സമ്മതമേയില്ല. അമ്മയുടെ മുഖത്ത് തന്‍റെ ഇളം കൈകൊണ്ട് പറ്റി പിടിച്ച് ആ കുഞ്ഞ് കിടക്കുകയാണ്. അങ്ങനെ സുഖം പിടിച്ച് കിടക്കുന്ന ആളെ അമ്മയുടെ അരികില്‍ നിന്നും മാറ്റിയാലോ, നിമിഷങ്ങളുടെ മാത്രം പ്രായമായ  കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു. തിരികെ അമ്മയുടെ ശരീരത്തില്‍ തൊടുന്നത് വരെ. അമ്മയെ പറ്റിപ്പിടിച്ച് കിടന്നപ്പോള്‍ ആള്‍ വീണ്ടും ശാന്തനായി. വീണ്ടും മാറ്റിയപ്പോള്‍ നിര്‍ത്താതെയുള്ള കരച്ചില്‍ അകമ്പടിയായെത്തി. അമ്മയും കുഞ്ഞും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ അടയാളമായി മാറുകയാണ് ഈ വീഡിയോ
╔::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::╗
ഈ വീഡിയോ ഇഷ്ട്ടമായാൽ Nifru ലൈക്‌ ചെയ്യാം
https://www.facebook.com/parayaathevayya
╚::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::╝ 

നല്ലൊരു സന്ദേശം ഷയർ ചെയ്യാൻ മറക്കല്ലേ 



ഡൽഹിയിൽ രാത്രിയിൽ നടുറോഡിൽ ഒരു പെണ്‍കുട്ടിയെ ചെറുപ്പക്കാർ കടന്നു പിടിച്ചു . തുടർന്ന് നടക്കുന്ന ഹൃദയം പിടക്കുന്ന കാഴ്ച ...നന്മ നിറഞ സന്ദേശം ഉള്ള ഈ യൂടൂബ് വീഡിയോ കണ്ടില്ലെങ്കിൽ നഷ്ട്ടം തന്നെ

╔::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::╗
ഈ വീഡിയോ ഇഷ്ട്ടമായാൽ Nifru ലൈക്‌ ചെയ്യാം
https://www.facebook.com/parayaathevayya
╚::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::╝

Saturday, November 22, 2014

പുലിവരുന്നു ചെന്നായ് കൂട്ടങ്ങൾക്കിടയിലേക്ക് !

ഋഷിരാജ്സിങ്ങിനു പുതിയ ദൗത്യം 


മോട്ടോർ വാഹന വകുപ്പും വൈദ്യുതി വകുപ്പും ഉടച്ചു വാർത്ത 

ഋഷി രാജ് സിങ്ങിനു പുതിയ ദൗത്യം ഏൽപ്പിക്കാൻ അഭ്യന്തര വകുപ്പ് ഒരുങ്ങുന്നു .
സംസ്ഥാനത്തെ ഗുണ്ടാ സംഗങ്ങളെ ഒതുക്കാൻ !!
വൈദ്യുത മന്ത്രി അര്യാടാൻ മുഹമ്മദ്‌ യെസ്മൂളിയാൽ എ ഡി ജി പി
ഋഷിരാജ് സിംഗ് സംസ്ഥാനത്തിലെ ആദ്യ ഗുണ്ടാ സ്ക്വാഡിന്റെ തലവനായി മാറും !
ഈ തീരുമാനത്തിൽ നിങ്ങളുടെ അഭിപ്രായം എന്താണ്??


Thursday, November 20, 2014

അടാരിയ റോസ് Adaria Rose

അടാരിയ റോസ് 

6 വയസ് പ്രായമുള്ള കൊച്ചു മിടുക്കി ഇന്ന് ലോകത്തിന്റെ പോന്നോമനയാണ്.
ജന്മനാ വൃദ്ധയുടെ മുഖമുള്ള അടാരിയ റോസ് ഇന്ന് ലോകമെമ്പാടും ആരാധകരുള്ള പെണ്‍കുട്ടിയാണ്. പാട്ടുപാടിയും നൃത്തം ചെയ്തും കഥ പറഞ്ഞും അവൾ ലോകത്തിന്റെ മനം കവർന്നു. അടാരിയയുടെ ഫേസ്ബുക്ക് പേജിനു 14,120,200 LIKES കഴിഞ്ഞു !!
അടാരിയ റോസിന്റെ വീഡിയോ കുട്ടികളിൽ ചെലുത്തുന്ന ആത്മവിശ്വാസം ചെറുതല്ല . ഇതാ ഈ മിടുക്കിയുടെ കുറെ നല്ല വീഡിയോകൾ, കുട്ടികളെ കാണിക്കാൻ മറക്കല്ലേ
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ഉള്ളുണർത്തുന്ന വാർത്തകളും വ്യത്യസ്തത വീഡിയോ കളുമായി ഇപ്പോൾ Nifru ലൈക്‌ ചെയ്യാംhttps://www.facebook.com/parayaathevayya
 


The Amazing SpiderDad - 5yr Old Son Battling Cancer Gets Surprise

കാൻസർ ബാധിതനായ കുട്ടിയെ കാണാൻ സ്പൈഡർ മാൻ വന്നു !





Mike Wilson 3RUN - I had a replica Spider-Man suit made so i could surprise my son on his 5th Birthday. Unfortunately he has been diagnosed with a Grade 4 Brain Stem Tumor with an average of 1 yr to live. I'm so proud i managed to do this for him, and secretly filmed the surprise with my Go Pro 3+ :)


തല ചോറിനു കാൻസർ ബാധിച്ച മകന് ഏറ്റവും പ്രിയപ്പെട്ട സ്പൈഡർമാനെ കാണാനായിരുന്നു ആഗ്രഹം !

അവന്റെ 5 ആം പിറന്നാളിന് സ്പൈഡർമാൻ വന്നു !!!

ആ കുഞ്ഞു മനസ്സ് ആഹ്ലാദിച്ചു !

(മകനറിയാതെ സ്പൈഡർമാൻ ആയി വന്ന ആ അച്ഛൻ നോവുന്ന മനസോടെ മകന്റെ സന്തോഷം കണ്ടു കണ്ണ് നിറഞിരിക്കണം )

പാറക്കടവ് സ്കൂൾ സംഭവം:



പാറക്കടവ്  സ്കൂൾ സംഭവം:


നാലര വയസ്സുള്ള പിഞ്ചുകുട്ടിയെ രണ്ട് മൂത്ത വിദ്യാര്‍ഥികള്‍ സ്കൂളിലെ മൂത്രപ്പുരയില്‍ കൊണ്ടുപോയി പീഡിപ്പിക്കുന്നു. കുട്ടി സാധാരണ പോലെ സ്കൂളില്‍ നിന്ന് വീട്ടില്‍ പോകുന്നു ഒരാഴ്ച കഴിഞ്ഞ് കുട്ടിയുടെ ലൈംഗീകാ വയവത്തിലെ  പരിക്ക്  ശ്രദ്ധയില്‍ പെട്ട രക്ഷിതാക്കള്‍ കുട്ടിയെ ഡോക്ടറെ കാണിക്കുന്നു, പീഡനം സ്ഥിരീകരിക്കുന്നു.

ഈ വാര്‍ത്ത കേട്ടപ്പോള്‍ ഓര്‍മ്മ വന്നത് സമാനമായ ഒരു വാര്‍ത്തയാണ്, നാലു കൊല്ലം മുമ്പ് അബൂദാബിയിലെ ഒരു സ്കൂളില്‍ കെജി വിദ്യാര്‍ഥിയെ ബസ് ജീവനക്കാര്‍  പീഡിപ്പിച്ചു എന്ന പരാതിയുമായി കുട്ടിയുടെ അമ്മ പീഡനം നടന്ന് ഒരാഴ്ചക്ക് ശേഷം അധികൃതരെ സമീപിക്കുന്നു, കുട്ടിക്ക് മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ടുള്ളതായി തോന്നിയപ്പോള്‍ അമ്മ കാര്യം അന്വേഷിച്ചപ്പോഴാണ്‌ ഞെട്ടിക്കുന്ന വിവരം അറിഞ്ഞത് .
പൊതുവേ വാര്‍ത്താ ദാരിദ്ര്യമുള്ള ഗള്‍ഫിലെ പത്രങ്ങള്‍ സംഗതി ആഘോഷമാക്കുന്നു,  ബസ് ജീവനക്കാരെ പോലിസ് അറസ്റ്റു ചെയ്ത് ഭാവിയില്‍ തൊഴിലെടുത്ത് ജീവിക്കാന്‍ കഴിയാത്ത വിധം ഇടിച്ചു പിഴിഞ്ഞു, രണ്ടു പേരും പാകിസ്ഥാന്‍ സ്വദേശികള്‍ ആയതിനാല്‍ ബസ് ജീവനക്കാരായി പാകിസ്ഥാനികള്‍ വേണ്ട എന്ന തീരുമാനം വരെയെടുത്തു കൊണ്ടാണ് പല സ്കൂള്‍ മാനേജ് മെന്റുകളും  'പൊതു മനസ്സിനെ തൃപ്തിപ്പെടുത്തിയത്. അവസാനം, മാസങ്ങള്‍ക്ക് ശേഷം,  യഥാര്‍ത്ഥ എപ്പിസോഡ് പുറത്ത് വന്നു. സ്കൂള്‍ മാനെജ്മെന്റുമായി കുട്ടിയുടെ അമ്മക്കുള്ള ശത്രുത തീര്‍ക്കാന്‍ സ്കൂളിനെ മാനഭംഗപ്പെടുത്താനുള്ള ശ്രമമായിരുന്നു അരങ്ങേറിയത്!! , പൊതു മനസ്സിനെയും മാധ്യമങ്ങളെയും തൃപ്തിപ്പെടുത്താന്‍ തൂക്കി കൊല്ലുകയോ സുന ചെത്തിക്കളയുകയോ ചെയ്യുന്ന ഏര്‍പ്പാട് യു എ ഇ യില്‍ ഇല്ലാത്തത് കൊണ്ട്, 'പ്രതികള്‍ക്ക്' നഷ്ടപരിഹാരം നല്‍കി പറഞ്ഞയച്ചിട്ട് പോലിസ് പുതിയ പ്രതിയെപ്പിടിച്ച് അകത്തിട്ടു.

പാറക്കടവ് സംഭവത്തിനും മേല്‍പ്പറഞ്ഞ സംഭവവുമായി സമാനതകള്‍ ഉണ്ടാകാനുള്ള വിദൂര സാഹചര്യങ്ങള്‍ എങ്കിലും ഉണ്ട്. (കടപ്പാട്:  ബ്ലോഗന്റെ ബ്ലോഗിലെ വരികൾക്ക്   )
*************************
പാറക്കടവ്  സ്കൂൾ സംഭവത്തിൽ നമ്മളാൽ ആവുന്ന തെറിയൊക്കെ പറഞ്ഞു കഴിഞ്ഞല്ലോ
ഇനി അൽപ്പം യാഥാർത്യങ്ങളിലേക്ക് കടക്കാം
രാവിലെ നടന്നതായി പറയുന്ന സംഭവത്തിനു ശേഷം സ്കൂൾ  വിടുന്നത്  വരെ കുട്ടി ക്ലാസ്സിൽ ഉണ്ടായിരുന്നു .സംഭവം മറ്റു കുട്ടികളോടോ ടീച്ചറോടോ പറയുകയുണ്ടായില്ല . ഇതായിരിക്കാം നമ്മൾ നിരപരാധിയെന്ന് കരുതുന്ന ക്ലീനറെ പോലീസ് സംശയിക്കാൻ ഇടവന്നത് .ബസ്സിലെ കിളിയാണ് പ്രതിയെന്നു പേരോട് പറഞ്ഞതായുള്ള വാർത്തകൾക്ക് വിശ്വാസ യോഗ്യമായ തെളിവില്ല .ഇപ്പോൾ പിടിക്കപെട്ട കുട്ടികൾ തെറ്റു ചെയ്തതായി തെളിയിക്കപെട്ടിട്ടുമില്ല . അഗതികളായ ആ കുട്ടികൾക്ക് വേണ്ടി ശബ്ദിക്കാൻ മറ്റാരുമില്ലാത്തതിനാൽ സ്ഥാപന മേധാവി എന്ന നിലയിൽ പെരോടിന്റെ കടമയാണ് അദ്ദേഹം ചെയ്തത് .അതൊരു മഹാ അപരാധമായി ഘോഷിക്കപ്പെടുകയായിരുന്നു .

സ്ഥാപന മേധാവികൾ ഇങ്ങിനെ ഒന്നും നടന്നില്ല എന്നോ, ഉണ്ട് എന്നോ തീർത്ത്‌ പറയുന്നില്ല . വിവരം അറിഞ്ഞ ഉടൻ പോലീസിൽ പരാതി നല്കുക യാണു ചെയ്തത്. (അത് തന്നെ അല്ലെ ചെയ്യേണ്ടിയിരുന്നത് ?)
ബസ്സിലെ കിളിയും  വിദ്യാർത്ഥികളും  ആ സ്ഥാപനത്തിൽ ഉള്ളവർ തന്നെ ആയതിനാൽ അവർക്ക് ഇതിൽ നിന്ന് കയ്യൊഴിയാൻ കഴിയില്ല .

സംഭവം നടന്നതായുള്ള സ്ഥലവും ആളുകളും മാറി മാറി വന്നതും, കുട്ടിയുടെ അമ്മാവന്റെ കൈകടത്തലുകളും , പിഞ്ചു കുഞ്ഞിനു ഇത്രയും വലിയ പീഡനം നടന്നിട്ടും അമ്മ അറിയുന്നതും ഡോക്ടറെ കാണിക്കുന്നതും ഒരാഴ്ച കഴിഞ്ഞ്‌,  ആദ്യ ഡോക്ടർ   പീഡനം സ്ഥിരീകരിച്ചതായി പറയുന്നില്ല ! ഇതെല്ലാം ഈ കഥയിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു. എന്നാൽ മാധ്യമങ്ങൾക്ക് വാർത്ത ആയതു പെരോടിന്റെ ചില വാക്കുകളായിരുന്നു അതിങ്ങനെ .

" ഈ കുട്ടി ബലൂണിങ്ങനെ ഊതിവീര്‍ത്തീട്ട് ആ ബലൂണ് കൊണ്ട് ലൈംഗികാവയസവത്തിന്റെ അടുത്ത് അടിച്ചുകളിക്കുന്നത് ഉമ്മ കണ്ടുപോലും. അപ്പോ ഉമ്മ ചോദിച്ചുപോലും നീയെന്താ കളിക്കുന്നത് എന്താ ഇവിടെ സംഭവിച്ചത് ഇനിക്കെന്താ പറ്റിയത്. എന്തൊക്കെ ചോദിച്ചിട്ട് അടിക്കുന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയപ്പോള്‍ ഈ കുട്ടി ഇങ്ങനെയൊരു വിഷയം പറഞ്ഞു. എന്നാണ് ഉമ്മാന്റെ വിശദീകരണം. ഈ കുട്ടിക്ക് ഈക്കളിയൊക്കെ കളിച്ചിട്ട് പിന്നെയും ഒരു ബലൂണ് കൊണ്ട് കളിക്കാനുള്ള പ്രചോദനം എവിടെ നിന്നാണ് കിട്ടിയത് എന്ന് എനിക്ക് മനസിലാവുന്നില്ല"

//ഈ കുട്ടിക്ക് ഈക്കളിയൊക്കെ കളിച്ചിട്ട് പിന്നെയും ഒരു ബലൂണ് കൊണ്ട് കളിക്കാനുള്ള പ്രചോദനം എവിടെ നിന്നാണ് കിട്ടിയത് എന്ന് എനിക്ക് മനസിലാവുന്നില്ല//
ആ പ്രസംഗത്തിലെ ഈ വാക്ക് മാത്രം കാണുന്ന ഒരാൾ അദ്ദേഹത്തെ തെറ്റി ധരിചില്ലെന്കിലെ  അദ്ഭുതപ്പെടെണ്ടതുള്ളൂ. എന്നാൽ പ്രസംഗം പൂര്ണമായി കേൾക്കുന്ന നിഷ്പക്ഷ മതികൾക്ക് അതിൽ തെറ്റായൊന്നും തോന്നുകയുമില്ല
 ' 4 വയസ്സുമാത്രമുള്ള കുഞ്ഞിനു ഇത്തരത്തിൽ പീഡനം ഏറ്റിരുന്നെങ്കിൽ ശൈശവപരമായ  ഈ കളിക്ക് കുഞ്ഞ്‌ മുതിരുമായിരുന്നില്ല . ആയിടം  വേദനകൊണ്ട് തൊടാൻ പോലും കുട്ടി മടിച്ചേനെ'    എന്ന അർത്ഥത്തിൽ ആണത് മനസ്സിലാവുക .

ഇക്കാര്യം പൊതു ജന മധ്യത്തിൽ പറയേണ്ടി യിരുന്നില്ല എന്ന അഭിപ്രായത്തോട് ഞാനും യോജിക്കുന്നു .എന്നാൽ ആയിരക്കണക്കിന് നിരാലംബർക്ക് ആശ്രയമായിട്ടുള്ള ഒരു സ്ഥാപനത്തെ കരിവാരി തേക്കാനുള്ള ഒരവസരമായി കണ്ട്  ആ സമുദായക്കാർ തന്നെ  ഇറങ്ങിയപ്പോഴാണ് പെരോടിനു എല്ലാം തുറന്നു പറയേണ്ടി വന്നത് .

ഇത്രയും പറഞ്ഞത് പ്രതികളെ സംരക്ഷിക്കാനല്ല . പേരോടിന്റെ തന്നെ വാക്കുകൾ കടമെടുക്കട്ടെ ." ഇതിന്റെ പിന്നിലുള്ള കാര്യങ്ങള്‍ അവര്‍ കോടതിയുടെ മുന്നില്‍ കൊണ്ട് വരട്ടെ. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. കാരണം തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അത് നമ്മുടെ സ്ഥാപനത്തില്‍വെച്ചാണെങ്കില്‍ ഞങ്ങളോട് ഏറ്റവും വലിയ അക്രമം ചെയ്തവനവനായിരിക്കും."

കുറ്റം ചെയ്തവരെ ശിക്ഷിക്കുക തന്നെ വേണം. നിരപരാധികൾ  ശിക്ഷിക്കപ്പെടാതിരിക്കട്ടെ . ആ കുഞ്ഞിന്റെയും, ഈ വിദ്യാർഥികൾ കുറ്റം ചെയ്തിട്ടില്ലെങ്കിൽ അവരുടെയും ഭാവി  നമ്മുടെ നാല് ലൈക്കിനു വേണ്ടി ഹോമിക്കാതിരിക്കുക

കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന ആയിരക്കണക്കിനു പീഡനങ്ങളിൽ ഒന്ന് മാത്രമാണിത്. വീടുകളിൽ,ആരാധന ആലയങ്ങളിൽ , വിദ്യാലയങ്ങളിൽ , കടകളിൽ , എന്നുവേണ്ട എല്ലായിടത്തും ജാതി മത രാഷ്ട്രീയ ഭേദ മന്യേ സാർവത്രികമായിരിക്കുന്നു.   ഇന്ന് ഇവരെ കല്ലെറിയുന്നവരുടെ കൊടികളി   ലും ആ  പാപക്കറകൾ കാണാം .

അതുകൊണ്ട് അന്വേഷണം നടക്കട്ടെ സത്യം പുറത്തു വരട്ടെ ,
അതുവരെയെങ്കിലും  നമുക്കീ വിഴുപ്പലക്കൽ നിർത്താം

TATA STEEL DOORS AND WINDOWS

𝐏𝐀𝐑𝐈𝐇𝐀𝐑 𝐃𝐎𝐎𝐑𝐒 & 𝐖𝐈𝐍𝐃𝐎𝐖𝐒 ✔Best quality, Best GI Steel Windows in Kerala ✔ Made of GI Steel by Tata Company ✔Termite...