Tuesday, March 24, 2020

WHY LOCKDOWN? ലോക്ക്ഡൗൺ എന്തുകൊണ്ട് ? ചൈന കോവിഡിനെ തകർത്തതെങ്ങിനെ? ഓരോ മലയാളിയും അറിയേണ്ട രഹസ്യം


WHY LOCKDOWN?

ലോക്ക്ഡൗൺ എന്തുകൊണ്ട് ? 

ചൈന കോവിഡിനെ തകർത്തതെങ്ങിനെ? ഓരോ മലയാളിയും അറിയേണ്ട രഹസ്യം






മലയാളം അവതരണം : നിഫ്രാജ് മാങ്കാവ് വീഡിയോ എഡിറ്റിംഗ്











കോവിഡ് 19

#ലോക്ക്_ഡൗൺ എന്തിന് ? എന്തുകൊണ്ട് ?

വമ്പൻ രാഷ്ട്രങ്ങൾ പരാജയപ്പെട്ടിടത്ത് വാക്സിൻ പോലുമില്ലാതെ ചൈന കോവിഡിനെ തകർത്തതെങ്ങിനെ? ഓരോ മലയാളിയും അറിയേണ്ട രഹസ്യം ! ആ രഹസ്യമറിയാൻ ഇന്ന് ലോകം മുഴുവൻ കാതോർക്കുന്നു കോവിഡ് 19 ലോകത്തെ വിറപ്പിച്ചു മുന്നേറുമ്പോൾ ഇറ്റലിപോലുള്ള രാഷ്ട്രങ്ങൾ കോവിഡിന് മുൻപിൽ അടിയറവ് പറയുന്ന ദയനീയ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്, അത്യാധുനിക ആയുധങ്ങളാൽ സമ്പന്നമായ പ്രതിരോധശേഷിയുള്ള രാഷ്ട്രങ്ങൾ പോലും അതിസൂക്ഷ്മമായ ഈ വൈറസിന് മുൻപിൽ വിറങ്ങലിച്ചു നിൽക്കുകയാണ് എങ്കിലും ഒരു ശുഭവാർത്ത ലോകത്തിന് പ്രതീക്ഷയായി ലഭിച്ചിരിക്കുന്നു ! ഇറ്റലിയിലും ഇറാനിലും എന്ന് വേണ്ട ലോകത്തിലെ വിവിധഭാഗങ്ങളിൽ കൊറോണ താണ്ഡവമാടുമ്പോൾ 81000 കേസുകളിൽ മൂവായിരത്തിലധികം മരണവുമായി പകച്ചുനിന്ന ചൈന ഇപ്പോൾ കൊറോണയ്ക്കെതിരെ പടപൊരുതി വിജയം നേടിയ വാർത്തയാണത് ,അതെ ഒരു മാസം മുൻപ് ശവപ്പറമ്പായി മാറിയിരുന്ന വുഹാനിലെ കോവിഡ് ഹോസ്പിറ്റലുകൾ ഇപ്പോൾ ശൂന്യമാണ്! ഒരു വാക്സിനും ഇല്ലാതെ ചൈനക്ക് എങ്ങിനെ അതിജീവനം സാധ്യമായി എന്നതാണ് ലോകത്തെ അത്ഭുതപ്പെടുത്തുന്നത്, ചൈനയുടെ ആ പോരാട്ടത്തെ ചൈന ഗ്ലോബൽ ടെലിവിഷൻ നെറ്റ്‌വർക്ക് അവതാരകൻ ZOU YOU വിന്റെ വാക്കുകളിലൂടെ ലോകമിപ്പോൾ വളരെ ഗൗരവത്തോടെ കേൾക്കുകയാണ് , ചൈനയുടെ അതിജീവനം എങ്ങിനെ യായിരുന്നു എന്ന് ZOU YOU പറഞ്ഞ വാക്കുകളുടെ സ്വതന്ത്ര മലയാള പരിഭാഷയിലൂടെ നമുക്ക് കേൾക്കാം കോവിഡ് 19 എന്ന വൈറസിന് മനുഷ്യരെ പോലെ ഒരുദേശാതിർത്തിയും ബാധകമല്ല , ഒരു സാമൂഹികാതിരിനേയും,രാഷ്ട്രീയ വ്യവസ്ഥയെയും, സാംസ്ക്കാരിക മൂല്യത്തെയും അത് മാനിക്കുന്നതേയില്ല,അത് മനുഷ്യനെതിരെ കഠിനമായി ആഞ്ഞടിക്കുന്നു. ആ മഹാവ്യാധി ലോകത്തെയാകെ തുല്യമാക്കുന്നു, നാമൊരു മഹാമാരിയെ അഭിമുഖീകരിക്കുമ്പോൾ എന്ത് സംഭവിച്ചു എന്നതിലല്ല , നാം എങ്ങിനെ പ്രതികരിക്കുന്നു എന്നതിലാണ് കാര്യം. ഒരു മാസക്കാലത്തോളം ദിവസവും വുഹാനിലെ ആയിരങ്ങളെ കോവിഡ് ബാധിച്ചു,എല്ലാ ആശുപത്രി കിടക്കകളും നിറഞ്ഞു കവിഞ്ഞു,ഇപ്പോൾ നഗരത്തിലെ ആശുപത്രികളിൽ ഒഴിഞ്ഞ കിടക്കകളും അടഞ്ഞു കിടക്കുന്ന വാർഡുകളുമാണ്, ചൈന ഇതെങ്ങിനെ സാധിച്ചെടുത്തു ?. പുതിയ കാര്യമൊന്നുമല്ല. പക്ഷെ അറിഞ്ഞിരിക്കൽ വളരെ പ്രയോജനപ്രദമാണ് . ലോകാരോഗ്യ സംഘടനയുടെ ഒരു പ്രാഥമിക റിപ്പോർട്ട് പ്രകാരം രോഗബാധയുള്ള ഒരാൾ ശരാശരി 2 .6 ആളുകളിലേക്ക്‌ അത് പടർത്തും ,ആദ്യത്തെ ആ ഒരൊറ്റ കേസിൽ നിന്ന് 3500 ആളുകളിലേക്ക്‌ രോഗം പടർന്നിരിക്കും, അതാണ് ലോകം കണ്ടു കൊണ്ടിരിക്കുന്നത് . ചൈന ചെയ്തത് മനുഷ്യ പ്രവൃത്തിയിലൂടെ ഈ സൈക്കിൾ തകർക്കുക എന്നതായിരുന്നു,ചരിത്രത്തിൽ തന്നെ അത്ഭുതമായിരുന്നു ചൈനയുടെ നടപടികൾ, 'അതി തീവ്രം !നിർദ്ദയം! അക്രമണാത്മകം! ... ഇതൊക്കെയായിരുന്നു ചൈനയുടെ പ്രതിരോധത്തെ വിശേഷിപ്പിക്കുവാൻ ലോകം ഉപയോഗിച്ച വാക്കുകൾ . ഇപ്പോൾ ആളുകൾ പുതിയ വിശേഷണവുമായി വന്നിട്ടുണ്ട് "ലോക്ക് ഡൗൺ' ചില ആളുകൾ പറയുന്നു :ഇത് വ്യക്തിഗതാവകാശങ്ങളുടെ ലംഘനമല്ലേ ? യഥാർത്ഥത്തിൽ വ്യക്തിഗതാവകാശവും പൊതു സുരക്ഷയും തമ്മിലുള്ള തുലനം ഇപ്പോഴും മാറിക്കൊണ്ടിരിക്കുന്ന സമവാക്യമാണ് ,സപ്തംബർ 11 ശേഷം ലോകത്തെ എല്ലാ വിമാനത്താവളങ്ങളും നിർദ്ധയമായ സുരക്ഷാ പരിശോധനകൾ ആരംഭിച്ചു, ജനം അത് അംഗീകരിച്ചു,കാരണം സമൂഹത്തിന്റെ മഹത്തായ നന്മക്കു വേണ്ടി നമ്മുടെ സ്വാതന്ത്ര്യത്തിൻ്റെ ഒരംശം നാം വിട്ടു കൊടുത്തു.ചൈന അതിൻ്റെ ചരിത്രത്തിലെ ഏറ്റവും വലുതും കഠിനവുമായ ക്വറന്റൈൻ ഏർപ്പെടുത്തി ഫാക്റ്ററികൾ അടച്ചു, പൊതുഗതാഗതം നിർത്തി ,ആളുകൾ വീട്ടിലിരുന്നു ,അത് ചെയ്തതിലൂടെ ചൈന കേർവ് നിവർത്തി .ഒരു വശത്ത് ചൈന ദശലക്ഷക്കണക്കിന് കേസുകൾ ഒഴിവാക്കി, പതിനായിരക്കണക്കിന് മരണങ്ങളും. മറുവശത്ത് ആശുപത്രികളിൽ സ്റ്റാഫുകളെ പുനഃ ക്രമീകരിക്കുന്നതിനും ആയാസം കുറക്കുന്നതിനുമായി സമയം നീട്ടിയെടുത്തു,ഇതാണ് യൂറോപ്പും അമേരിക്കയും ഇപ്പോൾ ഇന്ത്യയും മനസ്സിലാക്കേണ്ടത് രോഗത്തിനെതിരെയുള്ള പൊതുനയം രൂപീകരിക്കുമ്പോൾ അത് രണ്ടുപേരും അംഗീകരിക്കേണ്ടതാണ് തീരുമാനം എടുക്കേണ്ടവരും തീരുമാനം നടപ്പിലാക്കുന്നവരും, ക്വറന്റീൻ (സംസർഗ്ഗ വിലക്ക് ) എന്നത് തീർച്ചയായും അതികഠിനവും അത്യധികം പരിമിതവുമാണ് , ആളുകൾ ലോക്ക് ഡൗണിൽ ആകേണ്ടതുണ്ട്, സത്യസന്ധമായും സഹകരണത്തോടെയും സുഹാനിലെ ജനങ്ങൾ ചെയ്തത് അത്യസാധാരണമായ കാര്യമാണ് , അവർക്ക് ധൈര്യമുണ്ടായിരുന്നു ,നിര്ബന്ധ ബുദ്ധിയും അതിജീവനോത്സാഹവും ഉണ്ടായിരുന്നു, ദിനങ്ങളോളം ആഴ്ചകളോളം മാസങ്ങളോളം വീട്ടിൽ തന്നെ കഴിയാനുള്ള ഇച്ഛാശക്തിയും ഉണ്ടായിരുന്നു . BREAK THE CHAIN കൈവിടാതിരിക്കാം കൈ കഴുകൂ

Saturday, March 21, 2020

കൊറോണയെ പ്രതിരോധിക്കാൻ കിടിലൻ ട്രോൾ വീഡിയോ l CORONA AWARENESS VIDEO

CORONA AWARENESS VIDEO


കിടിലൻ ട്രോൾ വീഡിയോ


കൊറോണ ട്രോൾ ജനങ്ങൾ ഏറ്റെടുത്തു കോവിഡ് 19 നെ കുറിച്ചുള്ള രസകരവും സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാകുന്നതുമായ അവേർനെസ്സ് വീഡിയോ നൗ മീഡിയ യൂട്യൂബ് ചാനലിൽ ജനത കർഫ്യു ദിനത്തിലാണ് പബ്ലിഷ് ചെയ്തത്,ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുന്ന വീഡിയോ കൊറോണ വ്യാപനം തടയുന്നതിനെ കുറിച്ചാണ് ഹാസ്യരൂപേണ പറയുന്നത് തീർച്ചയായും എല്ലാവരും കാണേണ്ട ഒരു അവേർനെസ്സ് വീഡിയോയാണ് ഇത് ,പരമാവധി ഷെയർ ചെയ്തു നമുക്കും ഈ ഉദ്യമത്തിൽ പങ്കാളിയാകാം 




TATA STEEL DOORS AND WINDOWS

𝐏𝐀𝐑𝐈𝐇𝐀𝐑 𝐃𝐎𝐎𝐑𝐒 & 𝐖𝐈𝐍𝐃𝐎𝐖𝐒 ✔Best quality, Best GI Steel Windows in Kerala ✔ Made of GI Steel by Tata Company ✔Termite...