എത്ര ചളിയടിച്ചാലും അതിനെ ഉൾക്കൊള്ളാനുള്ള മനസ്സുള്ളവർക്കുള്ള കളിയാണ് കുസൃതി ചോദ്യങ്ങൾ , എന്തിനെയും ട്രോളി കൊല്ലുന്ന ട്രോളന്മാർ ഈ ചളിയടി ഗെയിമിനെ ഇതുവരെ ട്രോള്ളിയതായി കണ്ടിട്ടില്ല, എന്നാൽ പിന്നെ ആ കൊട്ടേഷൻ ഞമ്മള് തന്നെ അങ്ങ് ഏറ്റെടുക്കാം എന്ന് വച്ചു
Showing posts with label Fun. Show all posts
Showing posts with label Fun. Show all posts
Saturday, November 7, 2020
Saturday, March 21, 2020
കൊറോണയെ പ്രതിരോധിക്കാൻ കിടിലൻ ട്രോൾ വീഡിയോ l CORONA AWARENESS VIDEO
CORONA AWARENESS VIDEO
കിടിലൻ ട്രോൾ വീഡിയോ

Tuesday, November 5, 2019
Thursday, May 23, 2019
പുലിമുരുകനും മുൻപിൽ പീറ്റർ ഹൈൻ ആക്ഷനുമായി സ്പ്രിങ്ങ്മാൻ എന്ന സൂപ്പർ ഹീറോ l PULIMURUKAN
പുലിമുരുകനും മുൻപിൽ
പീറ്റർ ഹൈൻ ആക്ഷനുമായി
സ്പ്രിങ്ങ്മാൻ എന്ന സൂപ്പർ ഹീറോ
പുലിമുരുകനിൽ വലതുകാൽ മുട്ടിലമർന്നു വലതു കൈ മുൻപിൽ കുത്തി ഇടതുകൈ വായുവിൽ ഉയർത്തിയ ചാടി വീഴുന്ന ലാലേട്ടന്റെ പോസ് വളരെ ആകർഷകമായിരുന്നു, എന്നാൽ മുരുകനും അഞ്ച് വര്ഷം മുൻപ് റിലീസ് ആയ സ്‌പ്രിംഗ്‌മാന്റെ പ്രോമോ വീഡിയോയിലെ സമാനമായ ആക്ഷൻ രംഗങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്, പുലിമുരുകനിലും മുന്നേ പറന്ന സ്പ്രിങ് മാന്റെ ആക്ഷൻ രംഗങ്ങൾ കാണാം
Friday, October 14, 2016
പണ്ഡിറ്റിനെതിരെ ആക്രമണം !!!
സന്തോഷ് പണ്ഡിറ്റ്
സ്വയം വിഡ്ഢി ചമഞ്ഞ് മറ്റുള്ളവരെ പമ്പര വിഡ്ഢികളാക്കി പണം കൊയ്യുന്ന അപൂർവ്വ പ്രതിഭ.
സന്തോഷ് പണ്ടിറ്റിന്‍റെ കൃഷ്ണനും രാധയും സിനിമയുടെ റി-റിക്കോർഡ് നടക്കുന്ന ദിവസങ്ങളിൽ അതേ സ്ററുഡിയോയിലെ മറ്റൊരു മുറിയിൽ എന്‍റെ ഒരു വർക്കും നടക്കുന്നുണ്ടായിരുന്നു. വിശ്രമ സമയത്ത് സൗണ്ട് എന്ജിനീയർ പറഞ്ഞു താഴെ ഒരവതാരമുണ്ടെന്ന്, താഴെ എത്തിയപ്പോൾ ആതാ ഇരിക്കുന്നു സാക്ഷാൽ പണ്ടിറ്റ്. പടം ഇറങ്ങും മുമ്പ് തന്നെ യൂറ്റൂബിൽ ആ പടത്തിലെ ഒരുഗാനവും സന്തോഷ് പണ്ടിറ്റും ഹിറ്റായിരുന്നുവല്ലോ, അതിന്റെ ആത്മ വിശ്വാസത്തിലായിന്നു പണ്ടിറ്റ് .
പടത്തിലെ ഷോട്ടുകളുടെ നിലവാരം കണ്ട് എല്ലാവരും അയാളെ കളിയാക്കുകയായിരുന്നു, അതയാൾ തിരിച്ചറിയുന്നില്ല എന്നായിരുന്നു ഞങ്ങൾ കരുതിയത്. ഒരുപാട് ആർടിസ്ററുകൾ ഇതിനിടയിൽ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകുന്നുണ്ടായിരുന്നു, പ്രൊഫഷണലായി ശബ്ദം പകർന്നവരെ പണ്ടിറ്റ് തിരുത്തി, തന്റെ പടത്തിൽ പെർഫക്ഷനല്ല ജനങ്ങൾ പ്രതീക്ഷിക്കേണ്ടതെന്ന് അയാൾ അന്നേ തീരുമാനിച്ചിരിക്കണം. ആർടിസ്ററുകൾ കൂടുതൽ പ്രതിഫലം വാങ്ങുകയും തങ്ങളുടെ പേര് പടത്തിൽ ഉൾപെടുത്തരുതെന്ന് ഒാർമപ്പെടുത്തിയുമാണ് പോയത് .
ആ ദിവസങ്ങളിൽ പണ്ടിറ്റിന്റെ സാന്നിദ്ധ്യം കൊണ്ട് ഒരുപാട് ചിരിക്കാൻ അവസരമുണ്ടായി...നായികമാരുമായുള്ള അനുഭവങ്ങളും ക്യാമറമാൻ പണ്ടിറ്റ്ന്റെ പടം പാതിവഴിയിൽ നിർത്തിയിട്ടോടിയതുമെല്ലാം കേട്ട് ഞങ്ൾക്ക് ചിരിയടക്കാൻ ആയില്ല. ഓരോ വട്ടം ചിരിച്ച് നിർത്തുമ്പോഴും എനിക്കൊരു കാര്യം മനസിലായിരുന്നു ആയാൾ സ്വയം മാർക്കറ്റ് ചെയ്യാനായി കണ്ടെത്തിയ മാർഗമായിരുന്നു ആ കോമാളി വേഷം, ആ വേഷത്തിനുള്ളിൽ നിന്ന് ചിലപ്പോഴെക്കെ അറിവും അലിവുമുള്ള പ്രയാസങ്ങളും പ്രശ്നങ്ങളുമുള്ള പച്ചയായ സന്തോഷിനെ ഞങൾ കണ്ടു.
അങ്ങിനെ കൃഷ്ണനും രാധയും കേരളത്തിൽ റിലീസായി. നിറഞ്ഞ കൂക്കിവിളിയോടെ പ്രേക്ഷകർ പടം എറ്റെടുത്തു ചില തീയേറ്ററുകൾ കാണികൾ തല്ലി തകർത്തു . കോടികളുടെ ചിത്രങ്ങൾ ഒരുദിവസം കളിച്ച് പെട്ടി മടങ്ങുമ്പോൾ കേവലം 5 ലകഷം കൊണ്ട് പിടിച്ച പണ്ടിറ്റ് ചിത്രം നെഗറ്റീവ് പബ്ളിസിറ്റി കൊണ്ട് വിജയ ചിത്രമായി! കലയെ സ്നേഹിക്കുന്നവർ പണ്ടിറ്റിനെതിരെ മുറവിളി കൂട്ടി, തെരുവുകളിൽ വെച്ച് അയാൾ അക്രമിക്കപെട്ടു. പൊതു വേദികളിൽ കല്ലെറിഞ്ഞും ചീമുട്ടയെറിഞ്ഞും ക്ഷണിതാക്കൾ തന്നെ അയാളെ അപമാനിച്ചു സന്താഷ് കുലുങ്ങിയില്ല തന്റെ വളിച്ച ചിരിയിലൂടെ അതിനെയെല്ലാം സധൈര്യം നേരിട്ടു.
ആഴ്ചകൾക്കുശേഷം അതേ സ്ററുഡിയോയിൽ വെച്ച് സന്തോഷിനെ കണ്ടു അയാളുടെ മുഖം മ്ളാനമായിരുന്നു, ചില ജില്ലകളിൽ പടത്തിനെതിരെ അപ്രഖ്യാപിത വിലക്കുണ്ടായതായിരുന്നു കാരണം. സ്വന്തം ജില്ലയായ കോഴിക്കോട് പടം റിലാസാകാത്തതിൽ അയാൾക്ക് ഏറെ വേദനയുണ്ടായിരുന്നു.
സന്തോഷ് എന്റെ അരികിൽ വന്ന് ചോദിച്ചു, 'ബായ് കോഴിക്കോട് തിയേറ്റർ ആസോസിയേഷൻ പടം തിയേറ്ററിൽ കയറ്റില്ലാ എന്നവാശിയിലാണ് , എന്റെ പ്രേക്ഷകർക്കൊയി ഒരു ഷോ എങ്കിലും എനിക്കീപടം പ്രദർശിപ്പിക്കണം. എന്തെങ്കിലും മാർഗമുണ്ടോ? അതിന് വേണ്ടി എന്തും ഞാൻ മുടക്കാം' ... ഞാൻ പറഞ്ഞു 'തിയേറ്ററിൽ കയറ്റാൻ പറ്റിയില്ലെങ്കിലും പടം ജനം കാണണം അത്രയല്ലേയുള്ളൂ.. നമുക്ക് ടൗണ് ഹാളിലോ മറ്റോ പ്രദർശിപ്പിക്കാം
അ, അതുമതി സന്തോഷ് ആവേശത്തിലായി
പക്ഷേ ഒരു പ്രശ്നമുണ്ട് സൗജന്യമായി മാത്രമേ നമുക്കാപടം പ്രദർശിപ്പിക്കാൻ പറ്റൂ, ടിക്കറ്റ് വെച്ച് പ്രദർശിപ്പിച്ചാൽ അത് പ്രശ്നമാകും.
'എങ്കിൽ വേണ്ട, വാശിക്ക് വേണ്ടി വെറുതെ കാണിക്കാനല്ല ഞാൻ പടമെടുത്തത്. ഈ ചിത്രത്തിന് എന്റെ ജീവിതത്തിന്റെ വിലയുണ്ട്, ഒരു രൂപയെങ്കിൽ ഒരു രൂപ ചെലവാക്കി ജനം ഇത് കാണണം, പടത്തെ അവർ എങ്ങിനെ വെണമെങ്കിലും വിലയിരുത്തിക്കോട്ടെ പക്ഷേ വെറുതെ കാണിക്കാൻ ഞാൻ ഒരുക്കമല്ല, കോഴിക്കോട്ടെ തിയെറ്ററുകളിൽ തന്നെ എന്നെങ്കിലും ഇത് പ്രദർശിപ്പിക്കും അന്നവർ കാണട്ടെ' . സന്തോഷ് പറഞ്ഞപോലെ ആഴ്ചകൾക്ക് ശേഷം കോഴിക്കോട്ടെ ബി ക്ളാസ് തിയേറ്ററുകളിൽ പടം റിലീസായി...

ഇന്ന് കേരളത്തിലെ ചാനലുകൾക്ക് മാറ്റി നിർത്താനാകാത്ത, ദിവസവും രണ്ടേ മൂന്നോ അതിലധികമോ പെയ്മന്റ് പ്രോഗ്രാമുകളുള്ള പ്രശസ്തനായ താരമായിരിക്കുന്നു സന്തോഷ്,
അന്ന് പണ്ടിറ്റിനെ കൂകി വിളിച്ചവർ ഇന്ന് സോഷ്യൽ മീഡിയയിൽ അയാളുടെ ആവിഷ്കാര സ്വാതന്ത്യത്തിന് വേണ്ടി വാദിക്കുന്നു.
അന്ന് പണ്ടിറ്റിനെ കൂകി വിളിച്ചവർ ഇന്ന് സോഷ്യൽ മീഡിയയിൽ അയാളുടെ ആവിഷ്കാര സ്വാതന്ത്യത്തിന് വേണ്ടി വാദിക്കുന്നു.
അതെ, അതാണ് പണ്ടിറ്റ് , കടിച്ചപാമ്പിനെകൊണ്ട് തന്നെ വിശമിറക്കുന്ന, സ്വന്തം കഴിവുകളിൽ ആത്മവിശ്വാസമുള്ള, നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന, സ്വയം വിഡ്ഢിചമഞ്ഞ് മറ്റുള്ളവരെ പമ്പരവിഡ്ഢികളാക്കി പണം കൊയ്യുന്ന അപൂർവ്വ പ്രതിഭ.
_നിഫ്രാജ് മാങ്കാവ്
_നിഫ്രാജ് മാങ്കാവ്
Sunday, October 9, 2016
പുലിമുരുകന്‍_കുതിരവട്ടം_പപ്പു_വേര്‍ഷന്‍
പുലിമുരുകന്‍ കുതിരവട്ടം പപ്പു വേര്‍ഷന്‍
ചിരിച്ച് ചാകിന്‍ മക്കളേ
മൃഗയായിലെ പേടിതൊണ്ടനായ കുതിരവട്ടം പപ്പുവാണ് പുലിമുരുകനായി അവതാരമെടുക്കുന്നത്. കേവലം തമാശക്ക് ചെയ്തതാണെങ്കിലും പുലിമുരുകനായി പപ്പു കസര്‍ത്ത് അഭിനയിച്ചു എന്ന് പറയാം, യൂടുബില്‍ വൈറല്‍ പേജിലാണ് രസകരമായ ടീസര്‍ തകര്‍ത്ത് ഓടുന്നത് .
ഈ വീഡിയോ തമാശയായി മാത്രം കാണുക എന്ന് വൈറല്‍ ടീം നമ്മെ ഓര്‍മപ്പെടുത്തുന്നു .നിങ്ങളുടെ ഡിവൈസിൽ വീഡിയോ ദൃശ്യം ആകുന്നില്ലെങ്കിൽ ഈ ലിങ്ക് തുറക്കൂ
.https://youtu.be/NRDofavLVA0
Saturday, October 8, 2016
പുലി മുരുകനും ജോപ്പനും തിയേറ്റരുകളില്‍ ഉത്സവം തീര്‍ക്കുന്നു - റിവ്യൂ
തോപ്പില്‍ ജോപ്പനെ കുടുമ്പ സദസ്സ് ഏറ്റെടുക്കുന്നു
പുലിമുരുകന്‍ അതുക്കും മേലെ
നിങ്ങളുടെ ഡിവൈസിൽ വീഡിയോ ദൃശ്യം ആകുന്നില്ലെങ്കിൽ അൽപം കാത്തിരിക്കുക, അല്ലെങ്കിൽ ഈ ലിങ്ക് തുറക്കൂ
https://youtu.be/NRDofavLVA0
-------------------------------------------------
വിവരമില്ലാത്ത 2 കൂട്ടങ്ങൾ...
2 മഹാ നടന്മാരുടെ സിനിമകൾ..
അതിന്റെ ഇടയിൽ പരസ്പരം പോരടിക്കുന്ന കുറച്ചു ചാണക പുഴുക്കൾ...
അവർ 2 പേരും 2 വ്യക്തിത്വങ്ങളാണ്...
2പേരുടെയും അഭിനയവും 2 വിധത്തിലാണ്...
മമ്മൂട്ടിക്ക് ഒരിക്കലും മോഹൻലാൽ ആവാൻ പറ്റില്ല...
ലാലിന് ഒരിക്കലും മമ്മൂട്ടി ആവാൻ പറ്റില്ല...
സിനിമ ഒരു കലയാണ്...
അത് കാണേണ്ടത് ആ ഒരു സെൻസിൽ ആണ്...
മമ്മൂട്ടി ഫാന്സിനോട് ഒരു ചോദ്യം...
മലയാള സിനിമയിൽ ഒരു ബിഗ് ബജറ്റ് സിനിമ വരുമ്പോൾ അതും ലോകോത്തര നിലവാരത്തിൽ(അതിന്റെ ഉള്ളടക്കം എന്തും ആയിക്കോട്ടെ) അതിൽ ഒരു മലയാളി പ്രേക്ഷകൻ എന്ന നിലയിൽ സന്തോഷിക്കുകയും അതിനെ സപ്പോർട്ട് ചെയ്യുകയുമല്ലേ വേണ്ടത്..
ഇനി മോഹൻലാൽ ഫാൻസിനോട്...
25, 35 കോടി മുടക്കിയ സിനിമയെ ആണോ വെറും 5.5 കോടി മുടക്കിയ സിനിമയോട് താരതമ്യം ചെയ്യുന്നത്...
അതും മികച്ച സാങ്കേതിക വിദ്യയും മികച്ച അണിയറക്കാരും ഉൾപ്പെട്ട ഒരു ടീം..
അൽപ്പം ബുദ്ധിയുണ്ടെങ്കിൽ ആരെങ്കിലും ഇത് ചെയ്യോ...??
പുലിമുരുകനും ജോപ്പനും രണ്ടും 2 തട്ടിൽ വിശകലനം ചെയ്യേണ്ട സിനിമയാണ്...
വിവരമില്ലാത്തവരോട് ഇത് പറഞ്ഞിട്ട് ഒരു കാര്യവുമില്ല...
വിവരമുണ്ടെങ്കിൽ ഫാൻസ് എന്ന് പറഞ്ഞു ഈ തോന്ന്യാസം കാണിക്കില്ലലോ...
(function(i,s,o,g,r,a,m){i['GoogleAnalyticsObject']=r;i[r]=i[r]||function(){
(i[r].q=i[r].q||[]).push(arguments)},i[r].l=1*new Date();a=s.createElement(o),
m=s.getElementsByTagName(o)[0];a.async=1;a.src=g;m.parentNode.insertBefore(a,m)
})(window,document,'script','https://www.google-analytics.com/analytics.js','ga');
ga('create', 'UA-85359189-2', 'auto');
ga('send', 'pageview');
</script>
Saturday, August 13, 2016
പിറക്കാത്ത അച്ചന്‍ - കഥ
പിറക്കാത്ത അച്ചന്‍
അല്ലേലും നിങ്ങള്‍ക്ക് എന്ത് വിഷമം
ഇന്നുവരെ ഒരു തുള്ളി കണ്ണീര്‍ നിങ്ങളുടെ മുഖത്ത്
ഞാന്‍ കണ്ടിട്ടില്ല !
അവളുടെ ഉള്ളിലെ സങ്കടതിരമാലകള്‍
അലര്‍ച്ചയോടെ നെഞ്ചില്‍ പതിച്ചു,
അതിന്‍റെ ശക്തിയില്‍ വേദനകൊണ്ട് ഹൃദയംപുളഞ്ഞു
ഒന്നുറക്കെ കരയാന്‍ കൊതിയുണ്ടെങ്കിലും
എന്‍റെ കണ്ണ് കലങ്ങുന്നത് കണ്ടാല്‍ അവള്‍ക്കത്
താങ്ങാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത്
ഇടറാന്‍ തുടങ്ങിയ മിഴികളെ മച്ചിന് മുകളിലേക്ക് പായിച്ചു.
'ദേ ഇങ്ങോട്ട് നോക്ക്യെ '
മുഖം അവളിലേക്ക് തിരിച്ച്
മുഖ പേശികള്‍ വലിച്ച് മുറുക്കി ഒന്ന് ചിരിക്കാന്‍ ശ്രമിച്ച ശേഷം
വീണ്ടും ദിശയെ മച്ചിന് മുകളില്‍ തറച്ചു
'ന്ത് പറഞ്ഞാലും വളിച്ച ചിരികാണിച്ചാ മതി, വെറുതെ മൂളിപ്പാട്ടും പാടി നടന്നോളൂ ഒന്നും അറിയേണ്ടല്ലോ ?
'എന്തെങ്കിലും പറയ്'
എന്നും പറയാറുള്ളപോലെ " ഒക്കെ ശര്യാകും" എന്ന് പറയാന്‍ എന്തുകൊണ്ടോ എനിക്ക് തോന്നിയില്ല.
പാവം അവളുടെ വിഷമങ്ങള്‍ മറ്റാരോട്പറയാനാണ്
എന്നും ചുവരിലെ ചിത്രത്തില്‍ നോക്കി നെടുവീര്‍പ്പിടുകയല്ലാതെ
എന്നോട് ഒന്നുംപറയാറില്ല
ഇന്ന് ഏതെങ്കിലും അയല്‍ക്കാരി 'വിശേഷങ്ങള്‍' ചോദിച്ച്
അവളുടെ ഉണങ്ങാത്ത മുറിവില്‍ കയ്യിട്ട് മാന്തിയിരിക്കും.
ചിലര്‍ അങ്ങിനെയാണ് ദയനീയമായി അവരുടെ അനുകമ്പ
രേഖപ്പെടുത്തി ഞങ്ങളുടെ നിസ്സഹായതയെ പരിഹസിച്ച്
ആര്‍മാദിക്കും. ആത്മാര്‍ഥമായി ചോദിക്കുന്നവരും ഉണ്ടാകാം, പക്ഷെ എല്ലാ ചോദ്യങ്ങളും ഇപ്പോള്‍ ഞങ്ങളില്‍ ചെലുത്തുന്ന
നീറ്റലിന് ഒരേ വേദനയാണ്.
അവര്‍ക്കറിയില്ലായിരിക്കാം കുഞ്ഞുങ്ങള്‍ ദൈവത്തിന്‍റെ വരദാനമാണെന്ന്
കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ അവന്‍റെ കളിപ്പാട്ടങ്ങളും !!!
* * * *
നിസാരകാര്യങ്ങള്‍ക്ക് പോലും നിലവിളിക്കുന്ന
ചേച്ചിയാണ് വിഷന്നുകരഞ്ഞ എനിക്ക്
ഈ വേദം ഓതി തന്നത്.
പുരുഷന്മാര്‍ കരയരുത് !
വിശപ്പിനെ ശമിപ്പിക്കാന്‍ കണ്ണീരിനാവില്ല എന്ന സത്യം
മീശമുളക്കാത്ത പയ്യന്‍റെ കണ്ണീരിനു തടയണയിട്ടു.
അങ്ങിനെയാണ് ദുഖത്തിന്‍റെ ചെറു തീപ്പൊരി ചിതറുമ്പോഴേക്കും
നാവില്‍ സംഗീതം മഴയായ് പെയ്യിച്ചുഅതിനെ അണക്കാന്‍ പഠിച്ചത്.
പിന്നെ ഒരിക്കലും കരഞ്ഞിരുന്നില്ല എന്ന് പറഞ്ഞാല്‍ അത് കള്ളമാകും
പ്രിയരുടെവേര്‍പാടില്‍, പ്രതിസന്ധികളുടെ ക്രൂര മുഖങ്ങളില്‍,
വേദനകളുടെ, വിരഹത്തിന്‍റെ വേളകളില്‍
ഉരുകി ഒലിക്കുന്ന നെഞ്ചുമായി ചിലപ്പോഴെങ്കിലും
ഏകാന്തതകളിലേക്ക് ഓടിഒളിച്ചിട്ടുണ്ട്.
ശബ്ദമില്ലാതെ കരയുന്നവന്‍റെ ശബ്ദം കേട്ട്
ചുവരുകള്‍ ഒരുപക്ഷെ കരഞ്ഞിരിക്കാം
അവക്ക് ശബ്ദമില്ലെങ്കിലും ഹൃദയം ഉണ്ടല്ലോ ?
അതുകൊണ്ടല്ലേ അവ പഴിപറഞ്ഞ് വീണ്ടും
വീണ്ടും കുത്തിനോവിക്കാത്തത് !
ഒന്ന് പൊട്ടികരയണംഎന്നുണ്ട്, പക്ഷേ
ഇന്നോളം അടക്കിവെച്ച തേങ്ങലുകള്‍
തടയണ പൊട്ടി ഒരിക്കലെങ്ങാന്‍ ഒഴുകിയാല്‍
ഉപ്പുരസമുള്ള ആ മലവെള്ള പാച്ചിലില്‍ പെട്ട് - അവളുടെ
കുഞ്ഞു കുഞ്ഞ് ആഗ്രഹങ്ങളും മോഹങ്ങളും ഒലിച്ചുപോകും.
അത് പാടില്ല ,അവളുടെ ആഗ്രഹങ്ങളാണ് എന്‍റെ ജീവിതം
അതില്ലാതായാല്‍ , പിന്നെ ഞാന്‍ എന്തിന് ?
'ഞാന്‍ പറഞ്ഞത് വിഷമം ആയോ' ?
കൈകള്‍ എന്‍റെ മുഖത്തോട് ചേര്‍ത്ത് വെച്ച്
കണ്ണുകളിലേക്ക് നോക്കി അവള്‍ ചോദിച്ചു
അപ്പോഴാണ് ആ മുഖം ഞാന്‍ കണ്ടത്
കരഞ്ഞു കലങ്ങി വാടി തളര്‍ന്ന എന്‍റെ പ്രിയതമ.
അവളുടെ ചുണ്ടുകള്‍ വിറക്കുന്നുണ്ട്
ചുമരില്‍ തൂക്കിയിട്ട ചിത്രത്തിലെ നക്ഷത്ര കണ്ണുള്ള കുട്ടിയുടെ
കുഞ്ഞിക്കാലുകള്‍ നോക്കി നെടുവീര്‍പ്പിട്ടു കൊണ്ട് അവള്‍ പറഞ്ഞു
'എന്‍റെ വിഷമം കൊണ്ട് പറഞ്ഞ് പോയതാ,'
ഊം .... ഇന്ന് ആരായിരുന്നു വന്നത് ?'
'ആരും വന്നില്ല .. പുലര്‍ച്ചെ ഒരു സ്വപ്നം കണ്ടു '
'കഷ്ട്ടം! ഒരു സ്വപ്നം കണ്ടതിനാണോ നീ ഇങ്ങിനെ സങ്കടപ്പെടുന്നത് ?
മുഖം കോട്ടി ഞാന്‍ തിരിഞ്ഞു കിടന്നു
പിന്നില്‍ ചുണ്ടുകള്‍ ചെവിയോടു ചേര്‍ത്തു അവള്‍ പറഞ്ഞു
'സ്വപ്നത്തിലാണെങ്കിലും വന്നത് നമ്മുടെ കുഞ്ഞുവാവയായിരുന്നു !'
ഞാന്‍ ചാടി എഴുന്നേറ്റു ' വാ.. വാക്കുകള്‍ പൂര്‍ത്തി യാക്കാനാകാതെ മുറിഞ്ഞു പോയി
'ഏട്ടനെ പോലെയാ നീണ്ട നെറ്റിയും പതിഞ്ഞ മൂക്കുമുള്ള കുഞ്ഞ് വാവ '
സ്വപ്നമാണെന്ന് അറിഞ്ഞിട്ടും ഭാര്യയുടെ പ്രസവത്തിന് ലേബര്‍ റൂമിനു മുമ്പില്‍ അക്ഷമനായി നില്‍ക്കുന്ന ഭര്‍ത്താവിന് ആദ്യമായി ഭാര്യ പ്രസവിച്ചു എന്ന് കേള്‍ക്കുമ്പോഴുള്ള സന്തോഷം ആണ് അപ്പോള്‍ ഞാന്‍ അനുഭവിച്ചത്
എന്നാല്‍ ആ സന്തോഷത്തിന് നിമിഷങ്ങളുടെ ആയുസ്സേ തന്നുള്ളൂ, എനിക്കെന്റെ തങ്കകുടത്തെ കണാനായില്ലല്ലോ എന്ന നഷ്ടബോധം എന്നില്‍ സങ്കടം ഉണര്‍ത്തി
'ഉണര്‍ന്നപ്പോള്‍ കുഞ്ഞിനെ കാണാതെ ഞാന്‍ ഏറെ വിഷമിച്ചു . അമ്മയോടും ചേച്ചിയോടും അയലത്തുള്ളവരോടും ചോദിച്ചു. ദൈവമേ നീയിത് കാണുന്നില്ലേ എന്ന് പറഞ്ഞു അമ്മ ആര്‍ത്തു നിലവിളിച്ചപ്പോഴാണ് എന്‍റെ വാവ സ്വപ്നം മാത്രമാണെന്ന് ഞാന്‍ ഓര്‍ത്തത് '
എന്റീശ്വരാ....!!!
അവളിലെ മാതൃത്വത്തിന്‍റെ ആഴം അളക്കാന്‍
കാത്തിരിപ്പിന്‍റെ വേദനയുടെ തീവ്രത അളക്കാന്‍
ഇനിയും പിറക്കാത്ത അച്ഛന്‍ എത്രമാത്രം അശക്തന്‍ ആണെന്ന്
അറിഞ്ഞ നിമിഷം, ഒരു നിലവിളിയോടെ ഞാന്‍ അവളെ ചേര്‍ത്തുപിടിച്ചു
അതുവരെ പിടിച്ചുനിന്ന ശക്തിയെല്ലാം ചോര്‍ന്നുപോയിരുന്നു.
എന്നെ അനുസരിച്ച് ഒളിച്ചിരുന്ന കണ്ണീര്‍തടാകം
എന്‍റെ അനുവാദം കാത്തുനില്‍ക്കാതെ അവളുടെ മുടിയിഴകളെ ഈറനണിയിച്ചു ഒഴുകികൊണ്ടിരുന്നു
'ഏട്ടന്‍ കരയാ ? എന്‍റെട്ടന്‍ കര്യരുത് ' ഇടറിയ എന്‍റെ മുഖം
അവളുടെ നനഞ്ഞു കുതിര്‍ന്ന മുഖത്തില്‍ നിന്ന് വലിചെടുത്ത് അവള്‍ തേങ്ങലോടെ യാചിച്ചു .
'ഇന്‍റെട്ടന്‍ കരഞ്ഞാ നിക്കത് സഹിക്കൂല '
'ഇല്ല ,ഇല്ല മോളെ ഏട്ടന്‍ കരഞ്ഞിട്ടില്ല്യാ'
അവളുടെ നെറ്റിയിലുംമുടിയിലും പതിയെ തലോടി എത്രനേരം അങ്ങിനെ കിടന്നു എന്നറിയില്ല
പുതപ്പ് കൊണ്ട് അവളുടെ കരഞ്ഞു കുതിര്‍ന്ന മുഖം തുടക്കുമ്പോള്‍
കൊച്ചു കുട്ടികളോടെന്ന പോലെ അവള്‍ എന്നെ ഉപദേശിച്ചു
'അതേ, ആണുങ്ങള്‍ കരയാന്‍ പാടില്ലാട്ടോ'
'അതിനു ഞാന്‍ കരഞ്ഞില്ലല്ലോ നീയല്ലേ നിലവിളിച്ചത് '
'പുലര്ച്ചെയുള്ളസ്വപ്നംഫലി
'ഊം...'
'ഒക്കെ ശര്യാകും , ഏട്ടനൊന്നു ചിരിച്ചേ'
ഞാന്‍പണിപെട്ട് പുഞ്ചിരിക്കാന്‍ ശ്രമിച്ചു...അവളും
ഞങ്ങളുടെ വിളറിയ ചിരികണ്ടാകണം ചുവരിലെ കുട്ടി
പല്ലില്ലാത്ത മോണ കാട്ടി ഞങ്ങളെ കളിയാക്കി ചിരിച്ചു.
!!!!!!!!!!!!!!!!!!!!!!!!!!
പിറക്കാത്ത അച്ഛനമ്മമാര്‍ക്ക് വേണ്ടി
ഇനിയും പിറക്കാതെ മടിച്ചിരിക്കുന്ന കുസൃതികള്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുന്നു ...
നിഫ്രാജ്മാങ്കാവ് - 10 - 15 -2015
Digtal Painting Credit: Digital painting of Mother and baby by laziee2ann on DeviantArt
Design: Nifraj
Wednesday, January 14, 2015
Tuesday, December 23, 2014
Sunday, December 21, 2014
സ്റ്റഡി ടൂറിന് പോയ 7 വിദ്യാര്‍ത്ഥിനികള്‍ ഗര്‍ഭിണികളായി .
സ്റ്റഡി ടൂറിന് പോയ 7 വിദ്യാര്‍ത്ഥിനികള്‍ ഗര്‍ഭിണികളായി .
ബോസ്‌നിയയിലാണ് സംഭവം നടന്നത്. സ്‌കൂളില്‍ നിന്നും അഞ്ചു ദിവസത്തെ സ്റ്റഡി ടൂറിന് പോയി തിരിച്ചു വന്ന പെണ്‍കുട്ടികള്‍ക്ക് ആകെയൊരു പന്തികേട് . അവരെ ഡോക്ടറെ കാണിച്ചപ്പോഴാണ് വിശേഷം. മിക്കവരും ഗര്‍ഭിണികള്‍. ഇതോടെ രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തി. യാത്രയില്‍ അദ്ധ്യാപകരുടെ കരുതലും മേല്‍നോട്ടവും വേണ്ടത്ര ഉണ്ടായില്ലെന്നാണ് ഇവര്‍ പരാതിപ്പെടുന്നത്. മക്കളെ സ്റ്റഡി ടൂറിന് സന്തോഷത്തോടെ പറഞ്ഞു വിട്ട ആ രക്ഷിതാക്കള്‍ ഇപ്പോള്‍ ആകെ സങ്കടത്തിലാണ്. .
ബന്‍യ ലുക നഗരത്തിലെ സ്‌കൂളില്‍ നിന്നും ബോസ്‌നിയന്‍ തലസ്ഥാനമായ സരായെവോയിലേക്കാണ് ഇവര്‍ സ്റ്റഡി ടൂറിന് പോയിരുന്നത്. ഇവിടുത്തെ മ്യൂസിയങ്ങളും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദര്‍ശിക്കാനായി 28 പെണ്‍കുട്ടികളാണ് സ്‌കൂളില്‍ നിന്നും ടൂര്‍ പോയത്.ഗർഭിണികളായ വിദ്യാർത്ഥിനികൾക്ക് പ്രായം പതിമൂന്നും പതിനാലും വയസ് മാത്രമെയുള്ളത്രേ .
മാതാപിതാക്കൾ ജാഗ്രതൈ ! സംഭവം നടന്നത് ബോസ്നിയയിൽ ആണെങ്കിലും ചുംബനവും ആലിംഗനവും സമര മാര്ഗമായി സ്വീകരിച്ച നമ്മുടെ കുട്ടികൾ താമസിയാതെ ഇതും അങ്ങ് ഏറ്റെടുത്തേക്കും .
കടപ്പാട് : മലയാളി വാർത്ത
Monday, December 15, 2014
അറേബ്യൻ മന്തി അഥവാ കുഴി മന്തി
ഇതാ രുചികരമായ പുതിയൊരു വിഭവം ' കുഴി മന്ദി'
കടപ്പാട് : Garam Masala
Sunday, December 7, 2014
എല്ലാവരും കണ്ടു നിൽക്കെ ഒരപൂർവ്വ പ്രസവരംഗം
എല്ലാവരും കണ്ടു നിൽക്കെ ഒരപൂർവ്വ പ്രസവരംഗം
സൂവിലെ ജിറാഫിന്റെ പ്രസവരംഗം
ജിറാഫ് പിറന്നു വീഴുന്നതും ഉടനെ തന്നെ ആയാസപ്പെട്ട് നടക്കുവാൻ ശ്രമിക്കുന്നതും കണ്ടു കൌതുകത്തോടെ പലരും ആ ദൃശ്യങ്ങൾ പകർത്തി
Saturday, November 22, 2014
പുലിവരുന്നു ചെന്നായ് കൂട്ടങ്ങൾക്കിടയിലേക്ക് !
ഋഷിരാജ്സിങ്ങിനു പുതിയ ദൗത്യം
ഋഷിരാജ്സിങ്ങിനു പുതിയ ദൗത്യം
മോട്ടോർ വാഹന വകുപ്പും വൈദ്യുതി വകുപ്പും ഉടച്ചു വാർത്ത
ഋഷി രാജ് സിങ്ങിനു പുതിയ ദൗത്യം ഏൽപ്പിക്കാൻ അഭ്യന്തര വകുപ്പ് ഒരുങ്ങുന്നു .
സംസ്ഥാനത്തെ ഗുണ്ടാ സംഗങ്ങളെ ഒതുക്കാൻ !!
വൈദ്യുത മന്ത്രി അര്യാടാൻ മുഹമ്മദ് യെസ്മൂളിയാൽ എ ഡി ജി പി
ഋഷിരാജ് സിംഗ് സംസ്ഥാനത്തിലെ ആദ്യ ഗുണ്ടാ സ്ക്വാഡിന്റെ തലവനായി മാറും !
ഈ തീരുമാനത്തിൽ നിങ്ങളുടെ അഭിപ്രായം എന്താണ്??
Sunday, September 7, 2014
വ്യാജ വാർത്തകൾ
ഖുർആനിൽ മൂത്രമൊഴിച്ചതിന് ദൈവം നൽകിയ ശിക്ഷ !
WTF Costume മത്സരത്തിൽ ഫൈൽ ആയ ഒരു പ്രച്ഛന്ന വേഷമാണിത്,
ഹനുമാന്റെ ഗദ കണ്ടെത്തിയ പോലെ,
ഘടോൽകചന്റെ ഭീമൻ അസ്ഥികൂടം കണ്ടെത്തിയ പോലെ
ഒരു ഫേക് ന്യൂസ് !
ഏതോ ഒരു അവിശ്വാസി പരിഹാസത്തിനായി പോസ്റ്റ് ചെയ്തത് ചിലരെങ്കിലും വിശ്വസിച്ചു പോയിട്ടുണ്ടെങ്കിൽ തിരുത്തുക .
WTF നെ കുറിച്ച് അവർതന്നെ പറയുന്നത് ഇതാണ്:
Home of the Best, Worst, Sexiest, Funniest, and Weirdest Costumes on the Internet.(https://www.facebook.com/WTFcostumes/info?tab=page_info)
ഈ ചിത്രത്തിൻറെ SOURSE ഫയൽ :http://www.epicfail.com/2012/11/09/epic-wtf-costume-fail/
````````````````````````````````````
നല്ല വീഡിയോകൾക്കും അറിവുകൾക്കും Nifru ലൈക് ഇപ്പോൾ ചെയ്യൂ https://www.facebook.com/parayaathevayya
'രാമായണവും മഹാഭാരതവും ചുമ്മാ കഥകൾ ആണെന്ന് പറഞ്ഞു നടക്കുന്ന വിഡ്ഢികൾ കണ്ടോളൂ,ഭീമ പുത്രനായ ഘടോൽക്കചൻറെ 80 അടി നീളമുള്ള അസ്ഥികൂടം!
എഫ് ബി യില്‍ വ്യാപകമായി പ്രചരിക്കുണ ഒരു ചിത്രമാണീത് . ഇതിനു ചുവടെ ഇങ്ങിനെ കുറിച്ചിട്ടിരിക്കുന്നു .
'രാമായണവും മഹാഭാരതവും ചുമ്മാ കഥകൾ ആണെന്ന് പറഞ്ഞു നടക്കുന്ന വിഡ്ഢികൾ കണ്ടോളൂ,ഭീമ പുത്രനായ ഘടോൽക്കചൻറെ 80 അടി നീളമുള്ള അസ്ഥികൂടം!
2007 ഇൽ ഇന്ത്യൻ സേനയുടെ സഹായത്താൽ നാഷണൽ ജിയോഗ്രഫി ടീം ഇന്ത്യയുടെ അതിർത്തിയിൽ കണ്ടെടുത്ത ഒരു വാർത്തയും ഒരു പത്രത്തിലും ടി വി യിലും വന്നിട്ടില്ല..
ഇന്ത്യ ഭരിച്ചിരുന്ന വത്തിക്കാന്റെ ചാർച്ചക്കാർ മൂടി വയ്ക്കുകയായിരുന്നു.
ഏതോ കള്ളന്റെ എല്ല് കൂടം വിശുദ്ധന്റെ ആണെന്ന് പറഞ്ഞു പറ്റിച്ചു നാടാകെ പാട്ട കൊട്ടി അറിയിക്കാൻ വ്യഗ്രത കാണിക്കുന്ന സോനിയാമ്മയുടെ സർക്കാർ ഭാരതത്തിന്റെ ചരിത്രം എന്നും നശിപ്പിക്കാനും മൂടി വെക്കാനുമേ ശ്രമിച്ചിട്ടുള്ളൂ..
കുറെ കള്ളങ്ങളുടെ മേലെ പടുത്തതല്ല ഭാരത ചരിത്രം,രാമായണവും മഹാഭാരതവും.. എല്ലാം ഇവിടെ സംഭാവിച്ചതാനെന്ന സത്യം വിദേശ മതത്തിന്റെ പിന്നാലെ നടക്കുന്നവരുടെ രക്ഷകർ മൂടി വക്കാൻ നോക്കിയാൽ നടക്കുമോ?
ലോകത്ത് മറ്റെവിടെയും ദൈവം നേരിട്ട് അവതരിച്ചിട്ടില്ല,എന്നാൽ നമ്മുടെ ഭാരതത്തിൽ എത്രയോ തവണ നേരിട്ട് അവതരിച്ചു ലോക രക്ഷ ചെയ്തിരിക്കുന്നു?
ഇത്രയും പുണ്ണ്യം ചെയ്ത ഭാരതത്തിന്റെ സംസ്കാരം ആണ് വിദേശ സംസ്കാരത്തെ പുണർന്ന കുറെ പേര് ഒളിച്ചു വക്കാനും ഇല്ലാതാക്കാനും ശ്രമിക്കുന്നത്..അറിയുക,അറിയിക്കുക നമ്മുടെ സംസ്കാരം ലോകത്തെ..ഓരോ ഭാരതീയന്റെയും ധർമ്മം ആണത്!
മിത്തുകളോ, കഥകളോ അല്ല ചരിത്രങ്ങൾ ആണെന്നും ഭരത സംസ്കാരത്തെ നശിപ്പിക്കാൻ കച്ച കെട്ടി ഇറങ്ങിയിരിക്കുന്നവരാൽ മൂടിവക്കെപ്പെട്ട,സത്യങ്ങൾ ആണെന്നും ലോകത്തോട് അഭിമാനപൂര്വ്വം പറയുക!' src (https://www.facebook.com/photo.php?fbid=10203208330863455&set=pcb.813688328665565&type=1&theater)
ഭാരതത്തിന്റെ ചരിത്രം ഐതിഹ്യങ്ങളില്‍ ഒടുക്കാനുള്ള ശ്രമങ്ങളില്‍ വിദ്യാസമ്പന്നരായവരും പെട്ടു പോകുന്നതിലാണ് എനിക്ക് അത്ഭുതമുളവാകുന്നത് ! ഫോടോഷോപിന്റെ ബാലപാടം അറിയാവുന്നവര്‍ക്കറിയാം ഇതൊരു ഗ്രാഫിക്ക്രിയേഷനാണ്ന്ന് .
മെല്‍ബിന്‍ സുരേഷ് എന്നയാള്ള് 30 ജൂല്‍ 2014 ല്‍ മറുപടിയും നല്‍കിയിരന്നു,അത് ചുവടെ ചേര്‍കുന്നു
src(http://fbinvestigations.blogspot.it/.../giant-human)
മെല്‍ബിന്‍ സുരേഷ്30 ജൂല്‍ 2014 00:27:00
ക്രിയേറ്റിവ് കോണ്ടസ്റ്റ് സംഘടിപ്പിക്കുന്ന വര്ത്1000 എന്ന വെബ്സൈറ്റില്‍ ഏകദേശം അഞ്ചു വര്‍ഷം മുമ്പ് ഒക്ടോബര്‍ 2008ല്‍ ആര്കിയൊലാജികല് അനാമലീസ് എന്ന പേരില്‍ നടത്തിയ ഒരു അഡ്വാന്‍സ്‌ഡ് ഫോട്ടോഷോപ്പ് എഫക്റ്റ് മത്സരത്തില്‍ പങ്കെടുത്ത ചില ചിത്രങ്ങളാണ് ഇവ. ഈ മത്സരത്തിലെ ഭാരതത്തിന്റെ വടക്കുഭാഗത്ത് ഇന്ത്യന്‍ സേനയുടെ നിയന്ത്രണത്തിലുള്ള ഭാഗത്തു സേനയുടെ സഹായത്തോടെ നാഷണല്‍ ജിയോഗ്രഫിക് ടീമിന്റെ ഇന്ത്യന്‍ ഡിവിഷന്‍ ഇത്തരം ഭീമാകാരമായ പുരാതന മനുഷ്യനെ കണ്ടെത്തിയെന്ന തെറ്റായ ഒരു വാര്‍ത്ത മാര്‍ച്ച് 2007ല്‍ ‘ഹിന്ദു വോയിസ്‘ എന്ന മാഗസിനില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ സൂപ്പര്‍ ഹ്യൂമന്‍ ഏകദേശം 200ബീസീ യിലാണ് ജീവിച്ചിരുന്നതെന്നും മഹാഭാരതത്തില്‍ പറഞ്ഞിരിക്കുന്ന ഭീമാകാരന്മാരുടെ അസ്ഥികൂടമാണ് ഇതെന്നും കാണിക്കുന്ന ശിലാലിഖിതങ്ങളും ഇവിടെ കാണപ്പെട്ടു എന്നും ഇവര്‍ വളരെ വലുതും ശക്തിമാന്മാരും ആയിരുന്നെന്നും ഒരു വലിയ മരം തന്നെ കടപുഴുകാന്‍ തക്ക ശക്തിയുള്ളവരും ആയിരുന്നെന്നും ബോംബെയില്‍ നിന്നും പ്രസിദ്ധീകരിച്ച ഈ ‘ഹിന്ദു വോയിസ്’ എഴുതി! വായനക്കാര്‍ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍ എഡിറ്റര്‍ മറ്റൊരു ലക്കത്തില്‍ ഖേദപ്രകടനവും പ്രസിദ്ധീകരിച്ചിരുന്നു. പക്ഷെ, തെറ്റായ ആ പഴയ വാര്‍ത്തയെ പിന്‍പറ്റിയാണ് ഇപ്പോഴും പലരും ഘടോല്‍കചന്റെ ചിത്രവും മറ്റും പ്രചരിപ്പിക്കുന്നത്.
ഒരു സുഹ്ര്‍ത്ത് പറഞ്ത് ആണ് ശരി( Sree Skv )
ഹിന്ദു മതത്തിനെ അന്ധവിശ്വാസം കൊണ്ട് നിറച്ച് അതിന്റെ മാഹാത്മ്യം സാധൂകരിക്കാൻ ശ്രമിക്കുന്ന വിഡ്ഢികളോട് പറയാൻ ഉള്ളത് ഹിന്ദു ധർമ്മത്തിന്റെ ശക്തി എന്നത് അതിന്റെ കഥകളിൽ അല്ല. അതിന്റെ അഹിംസ തുടങ്ങിയ മൂല്യങ്ങളിൽ ആണ്. എല്ലാ ജീവികളെയും സമഭാവനയോടെ കാണാൻ പര്യാപ്തമായ പ്രക്രിതിയോടിനങ്ങിയ ഒരു തത്വശാസ്ത്രം ആണ് ഹിന്ദുവിന്റെ ശക്തി. അത് പ്രചരിപ്പിക്കാൻ നോക്കുക. അന്ധവിശ്വാസം അസത്യങ്ങൾ ഒക്കെ പ്രചരിപ്പിച്ചു ഇതിനെ കൊച്ചക്കരുത് പ്ളീസ്

" കൊച്ചി പഴയ കൊച്ചിയെല്ലന്നറിയാം പക്ഷെ റോഡു പഴയ റോഡ് തന്നെ "
" കൊച്ചി പഴയ കൊച്ചിയെല്ലന്നറിയാം പക്ഷെ റോഡു പഴയ റോഡ് തന്നെ "
ലോകത്തിനു മാതൃകയായി കേരളത്തിന്റെ പാരമ്പര്യം ഉയർത്തി പ്പിടിക്കുന്ന അനേകം റോഡുകളിൽ ഒന്നിന്റെ മനോഹര ദൃശ്യം !
മഴക്കുഴികൾ തീർത്ത് ജലം സംരക്ഷിക്കുന്നതെങ്ങിനെയെന്നു
ലോകത്തിനു മുൻപിൽ കാണിച്ചു തന്ന
റോഡുകളിൽ പോലും ചിത്രം രചിക്കുന്ന പോതുമാരാമത്തിന്റെ കലാ നൈപുണ്യം ,
അഭിമാനിക്കുക ഇത് നമുക്ക് മാത്രം അവകാശപ്പെട്ടതാണ് .
കാലങ്ങളായി കൈമാറിവരുന്ന ഭരണ നൈപുണ്യത്തിന്റെ ഉത്തമ ദൃഷ്ട്ടാന്തം.
-നിഫ്രാജ് മാങ്കാവ്- 09.08.2014

Subscribe to:
Comments (Atom)
TATA STEEL DOORS AND WINDOWS
𝐏𝐀𝐑𝐈𝐇𝐀𝐑 𝐃𝐎𝐎𝐑𝐒 & 𝐖𝐈𝐍𝐃𝐎𝐖𝐒 ✔Best quality, Best GI Steel Windows in Kerala ✔ Made of GI Steel by Tata Company ✔Termite...
-
ലാലിസം : ഒടുവില്‍ കുറ്റസമ്മതം നടത്തി അല്ലെ ? ലാലിസത്തെ ഒരു സംഗീത പരുപാടീ ആയി കാണുന്നത് കാരണമാണ് ഈ പ്രശനങ്ങൾ എല്ലാം !!അതിനെ ഒരു ക...
-
മുറിചുണ്ടിന് സൗജന്യചികിത്സ പണമില്ലാത്തതിൻറെ പേരില്‍ ഒരു കുഞ്ഞു പോലും മുറിച്ചുണ്ടുമായി കഴിയേണ്ടതില്ല എന്ന സന്തോഷവര്‍ത്തമാനം...
-
കേരളത്തിലെ രുചിയേറിയ വിഭവങ്ങള്‍ എവിടെയൊക്കെ കിട്ടും ? ഏതു ജില്ലേല് എങ്ങോട്ടു പോണം ? എന്തു കഴിക്കണം...???? കേരളത്തിലെ രുചിയേറിയ വിഭവങ്...