Showing posts with label 2016. Show all posts
Showing posts with label 2016. Show all posts

Wednesday, September 6, 2017

വാട്സാപ്പും ഫേസ്ബുക്കും തമ്മിൽ എന്താ വ്യത്യാസമെന്നൊ ? what is the difference between facebook and whatsapp ?

വാട്സാപ്പും ഫേസ്ബുക്കും തമ്മിൽ
എന്താ വ്യത്യാസമെന്നൊ ?

#whatsapp ലെ പ്രവാസിയുടെ ഭാര്യ: 
`````````````````````````````
എന്നേ മറന്ന് അവിടെ സുഖിച്ചു ജീവിക്കാലെ കാലമാടാ ?
എപ്പോഴാ ഇനി നിങ്ങളെ ഇങ്ങോട്ടു കെട്ടി എടുക്കുന്നത് ? 
എന്നെക്കൊണ്ടാവില്ല ഒറ്റയ്ക്ക് നിൽക്കാൻ, ദേ ഞാനാരുടേം കൂടെ അങ്ങ് പോകും കേട്ടോ... !!!
ഭർത്താവ്: 
```````` 
ശവത്തില്‍കുത്താതെടീ മൂധേവി ,നിന്റെ ഒടുക്കത്തെ അത്യാഗ്രഹം കൊണ്ടല്ലേ എനിക്ക് ഈ ഗതിവന്നത്, നീയെങ്ങാൻ പോയെന്നറിഞ്ഞാൽ നിന്നെ ഞാനുണ്ടല്ലോ മൂ@#%####
#Facebook ലെ ഭാര്യ: 
`````````````````
മറന്നുപോയോ എന്നെ നീ തോഴാ
നിന്നെയും കാത്ത് ഞാൻ ഈ ഉമ്മറപടിയിൽ
മിഴിനീർ തൂകി ഇനിയും എത്രനാൾ... 
സ്നേഹത്താൽ വീർപ്പുമുട്ടിക്കുവാനായ്
എന്ന് നീ അരികിൽ വരുമെൻ ജീവനേ...   
_____________________________________________
145 share 196 comments 1265 people like this.
ഭർത്താവ്: 
````````
മറക്കുവതെങിനെ എൻ പ്രാണനേ, 
എൻ ശ്വാസമായ് എന്നിൽ നീ അലിഞ്ഞതല്ലേ
ആരുത് പ്രിയേ നിൻ മിഴിനിറയരുതേ
നീ കണ്ട സ്വപ്ന സൗധങ്ങൾ പണിഞ്ഞു നൽകാൻ 
ഇഷ്ട പ്രാണേശ്വരീ എന്നെ നീ അനുവദിക്കൂ
_____________________________________________
5 share 15 comment Your mother in law and 99 other people like this.
(ഏയ് ഇതെന്റെ അനുഭവമല്ല, ശത്യം !)
 നിഫ്രാജ് മാങ്കാവ് ((നിഫ്‌റൂ))

Sunday, March 19, 2017

സന്തോഷ്‌ എചിക്കാനവും ആത്മരതിയനും l


സന്തോഷ്‌ എചിക്കാനവും ആത്മരതിയനും



മിസ്റ്റർ 'എച്ചി' കാനം
ബാക്കിയുള്ളവരെല്ലാം മണ്ടന്മാരാണെന്ന താങ്കളുടെ അഹം ബോധത്തിൽ നിന്നാണ് ആത്മരതി പോലുള്ള വാക്കുകൾ കൊണ്ട് മറ്റുള്ളവരെ അധിക്ഷേപിക്കാൻ തന്നെയൊക്കെ പ്രാപ്തനാക്കിയത്.
ശരിയാണ് ഞങ്ങളാരും തികഞ്ഞവരല്ല ! എന്നാൽ ആ ബോധം തന്നെയാണ് സോഷ്യൽ മീഡിയയിലെ എഴുത്തുകാരെ എഴുത്തുകാരാക്കിയതും പുതിയൊരു വായനസംസ്കാരത്തിനു വിത്തുപാകിയതും . എഴുത്തിലെ വേറിട്ട ശൈലികള്‍,പുതിയ കാഴ്ചപാടുകള്‍ ജീവിതാനുഭവങ്ങള്‍ പച്ചയായി കോറിയിടാന്‍ സാധാരണക്കാരനെ പ്രാപ്തമാക്കിയത് എല്ലാം എഴുതുന്നവനും വായിക്കുന്നവനും നമ്മൾ എല്ലാം തികഞ്ഞവരല്ല ബോധം ഉള്ളതിനാല്‍ ആണ്.എം ടി യെ പോലുള്ള മഹാരഥന്മാരായ സാഹിത്യകാരന്മാർ ഇപ്പോഴും ചിന്തിക്കുന്നതും തങ്ങൾ എല്ലാം തികഞ്ഞവരല്ല എന്നുതന്നെയാണ്.
ഇവിടെ നിങൾ പുച്ഛിച്ചു തള്ളിയ സോഷ്യൽ മീഡിയ എഴുത്തുകാരുടെ പത്തില്‍ ഒന്ന് വായനക്കാരുണ്ടാവില്ല മിസ്റ്റർ താങ്കളുടെ രചനകൾക്ക്. നാല് കഥയെഴുതി അതുനു പുരസ്കാരവും തരപ്പെടുത്തി ശിഷ്ട്ടകാലം അതിന്‍റെ സുഷുപ്തിയില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്ന സാഹിത്യകാരന്മാരുടെ കാലമൊക്കെ കഴിഞ്ഞൂബായ് . ഈ കാലത്തു പുസ്തകങ്ങൾ വായിക്കാനല്ല വാശിപിടിക്കേണ്ടത് വായന മരിക്കാതിരിക്കാനാണ്.
 സമയം കിട്ടുമ്പോൾ തെളിഞ്ഞ മനസ്സുമായി ഈ വഴിയൊക്കെ ഒന്ന് വരിക നിങ്ങളൊക്കെ എഴുതിക്കൂട്ടിയ ചപ്പു ചവറുകളെക്കാൾ മനോഹരമായി പുതിയ പിള്ളാര് എഴുതി വച്ച ജീവിത ഗന്ധിയായ കഥകളും കവിതകളും നിങ്ങൾക്കൊന്നും സ്വപ്നം കാണാനാകാത്ത സ്നേഹവും ഐക്യവും പരസ്പര പ്രോത്സാഹനവും എഴുത്തിന്റെ വസന്തങ്ങളും ഈ താളുകളിൽ കാണാം. വായനയെ മരിക്കുവാൻ അനുവദിക്കാത്ത പുതു തലമുറയെ ആശിർവദിക്കുവാൻ താങ്കളുടെ മനസ്സ് ഇനിയും ഒരുപാട് വളരേണ്ടതുണ്ടാകും പക്ഷെ നിങ്ങള്ക്ക് അവരെ നിന്ദിക്കാതെ എങ്കിലും ഇരിക്കാം. വെറുതെ മറ്റുള്ളവരുടെ മുമ്പിൽ വല്ലാതെ ചെറുതാകേണ്ടല്ലോ

എന്ന്,
ഒരു സോഷ്യൽ മീഡിയ ആത്മരതിയൻ.
Nifru ( Nifraj Mankavu)

വായന



വായന
-----------
ചില ജീവിതങ്ങൾ 
തുറന്ന പുസ്തകങ്ങളാണ്
ചിലത് അടഞ്ഞതും,
വായിക്കപെട്ട പുസ്തകങ്ങളേക്കാൾ
വായിക്കാതെ ചിതലരിച്ചു പോയവയാണ് മിക്കതും
ആശിച്ച പുസ്തകം കിട്ടിയില്ലെങ്കിലും
കിട്ടിയത് ആസ്വദിക്കുന്നവരാണ് നല്ല വായനക്കാർ
ഇന്ന് ഏറെ വായിക്കപ്പെടുന്നത്
പിച്ചിചീന്തിയ പുസ്തകങ്ങളെയാണ്
നിരക്ഷരർ കീറിപ്പറിച്ച താളുകളിലെ
മുറിവേറ്റ അക്ഷരങ്ങളെ...
-----------------
നിഫ്രു.


Sunday, November 6, 2016

Fake Accident l ആ ചേച്ചിയുടെ ഒരു കാര്യം



സത്യത്തില്‍ ഇവിടെ എന്താ സംഭവിച്ചത് ? 
എനിക്ക് ഒരു തീരുമാനത്തില്‍ എത്താന്‍ ആയിട്ടില്ല ...
നിങ്ങള്‍ കണ്ടിട്ട് പറയൂ




<script src="http://www.yello.ae/gadgets/rate/347092" type="text/javascript"></script>

Thursday, October 20, 2016

അഞ്ചു വയസുകാരിയെ അധ്യാപകനായ വൈദികന്‍ പീഡിപ്പിച്ചു! പുറത്തറിഞ്ഞത് കുട്ടി വരച്ച് ചിത്രങ്ങളിലൂടെ.

അഞ്ചു വയസുകാരിയെ അധ്യാപകനായ വൈദികന്‍ പീഡിപ്പിച്ചു!

പുറത്തറിഞ്ഞത് കുട്ടി വരച്ച ചിത്രങ്ങളിലൂടെ.

you can see video

കുറച്ചു ദിവസങ്ങളായി കുട്ടി ഇംഗ്ലീഷ് ക്ലാസില്‍ പോകാന്‍ മടി കാണിച്ചിരുന്നു. അസ്വഭാവികമായ പെരുമാറ്റവും കൂടെ ശ്രദ്ധയില്‍പെട്ടതോടെ മാതാപിതാക്കള്‍ കുട്ടിയെ മനശാസ്ത്രഞ്ജനടുത്ത് എത്തിക്കുകയായിരുന്നു. കുട്ടിയുമായി സംസാരിച്ചതില്‍ നിന്നും കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരിക്കാം എന്ന് സംശയം തോന്നിയതോടെ കുട്ടിയുടെ മുറി പരിശോധിച്ച് അസ്വഭാവികമായ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കാന്‍ മാതാപിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതോടെ മുറി പരിശോധിച്ച മാതാപിതാക്കള്‍ കുട്ടി നോട്ട് പുസ്തകത്തില്‍ വരച്ചിട്ട ആറ് ചിത്രങ്ങള്‍ കണ്ടെത്തുകയായിരുന്നു.  കുട്ടിയെ ആരോ ഉപദ്രവിക്കുന്നതിന്റെ ചിത്രീകരണമായിരുന്നു അവയെല്ലാം. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായി സംസാരിച്ചപ്പോഴാണ് വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ച വിവരം കുട്ടി പുറത്തു പറഞ്ഞത്. വിദ്യാര്‍ത്ഥിനിയുടെ ഇംഗ്ലീഷ് അധ്യാപകനായ ജോഒ ഡാ സില്‍വ(55)എന്ന വൈദികനെ ഇതേ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
 ബ്രസീലിലെ  മാനാസ് ഗെറിയാസില്‍ ആണ് സംഭവം .

Tuesday, October 18, 2016

ഇത്രക്ക് ചീപ്പാണോ ആർട്ടിസ്റ് ഗോപാലകൃഷ്ണൻ ??? Ithrakku Cheepaano Gopala Krishnan?

ഇത്രക്ക് ചീപ്പാണോ  ഗോപാലകൃഷ്ണൻ ???

പന്നി പെറ്റ് കൂട്ടും പോലെ മലപ്പുറത്തെ  അമ്മമാര്‍ !  ഗോപാലന്‍ സാകൃഷ്ണന്റെ വിവാദമായ മലപ്പുറം പരാമർശം കേട്ട്  
മഹേഷിന്റെ പ്രതികാരത്തിലെ ക്രിസ്പ്പിന് പ്രതികരിക്കുന്നു 
രസകരമായ വീഡിയോ
ഷെയർ ചെയ്യണേ ...

Ithrakku Cheepaano Gopala Krishnan? Chrspi v/s gopalakrishnan-Malappuram
ഗോപാലകൃഷ്ണൻ സാറിനോട് മഹേഷിന്റെ പ്രതികാരത്തിലെ ക്രിസ്പിന് പറയാനുള്ളത്   :) :) :) 

Friday, October 14, 2016

സംസ്ഥാനത്ത് വ്യാജമുട്ട വ്യാപകമാകുന്നു ??? Artificial Eggs ( China Eggs)



Artificial Eggs ( China Eggs) സംസ്ഥാനത്ത് വ്യാജമുട്ട വ്യാപകമാകുന്നു


Video




Special News for Artificial Eggs


ഇന്റർ നെറ്റിലെ ആനമുട്ടകൾ 

=======================

ഫേസ്ബുക്കിൽ ആരൊഗ്യം ഭക്ഷണം ജൈവജീവിതങ്ങൾ . .ഒറ്റമൂലി ലാടന്മാരുമൊക്കെ തുണിയഴിച്ചിട്ടു തുള്ളുന്ന കാലമാണു .തലമുടിഉണ്ടാകാൻ മുതൽ ക്യാൻസർ ചികിത്സവരെയും .നടത്തുന്ന ലാട കൂട കാളകൂടങ്ങൾ ഒരു വശത്തു എന്തിലും ഏതിലും മായവും ഡൂപ്ലികേറ്റും വിഷവും എന്നു പറയുന്ന അത്യാധുനിക ബുജി പരമ്പരകൾ .നാട്ടുമാവും നാട്ടു വൈദ്യവും പുല്ലും പൂച്കാട്ടവും മരുന്നാണെന്നും വൈറസ്സും സ്കാനിംഗ്‌ മഷിനുകളും വെറും മായയെന്നു ഉത്ബൊധിപിക്കുന്ന പുരാതന കൃമി ചികിത്സകരും വാഴ്ത്തിപ്പാടലുകാരും
ഇതിനിടയിൽ ഈയിടെ മുഖ്യധാരാ മാധ്യമങ്ങളും ഏറ്റുപിടിച്ചൊരു വാർത്തയുണ്ട്‌ .വ്യാജ ചൈനീസ്‌ മുട്ട കൃത്രിമമായി ജെലാറ്റിനും കാൽഷ്യം കാർബൊണേറ്റും പിഗ്മെന്റുകളും സ്റ്റാർച്ചും ,അങ്ങിനെ കിട്ടാവുന്ന കെമിക്കലെല്ലാം കൂടി കുത്തി കലക്കി അച്ചിലിട്ടു വാർത്തു .അതു പിന്നെ പാക്‌ ചെയ്തു കപ്പലു കേറ്റി കേരളത്തിൽ കൊണ്ടു വന്നു 3:60 നു വിൽക്കുന്ന ചൈനാക്കാരൻ . ഹൊ ഇതുകേട്ടപാതി കേൾക്കാത്ത പാതി ഗവെഷണം നടത്തി വരാവുന്ന രോഗങ്ങളുടെ ലിസ്റ്റ്‌ സഹിതം നെറ്റ്‌ ഉലകത്തിൽ പബ്ലിഷു ചെയ്യുന്ന മനുഷ്യസ്നെഹികൾ!!!
എന്നാലിതെന്താണു എങ്ങിനെയാണു സാധ്യമാവുമൊ ഇത്രയും കൃത്യമായിട്ടു ഒരു മുട്ട നിർമ്മിക്കാൻ എത്ര ചിലവാകും എന്നാരും ചിന്തിച്ചില്ലെ . .ഒരു കടലമുട്ടായി ഉണ്ടാക്കുന്നതിനെക്കാൾ എളുപ്പമാണൊ ഈ മുട്ട ഉണ്ടാക്കുന്നതു ? മാജിക്കൊ മന്ത്രവാദമൊ ? നെറ്റിലെങ്കിലും ഒന്നു ഫേക്ക്‌ ചൈന എഗ്ഗ്‌ എന്നു നൊക്കിയിരുന്നെങ്കിൽ . .2007 ഇൽConsumerist.com എന്ന സൈറ്റിൽ """" Internet Journal for Toxicology """ എന്ന ഒന്നിലെ ഒരു ലേഖനത്തെ അടിസ്ഥനമാക്കി വന്ന വാർത്തയൊടുകൂടിയാണു ഈ കഥ പ്രചാരത്തിലായതു .!! ഇതൊരു കെട്ടുകഥയാണെന്നു മനസ്സിലാക്കിയ അവർ ഇതു ആർക്കൈവു ചെയ്യുകയും പിന്നീട്‌ അതിലെക്കുള്ള ലിങ്കുകൾ കിട്ടാതാക്കുകയും ചെയ്തു
പക്ഷെ ഈമെയിലുകൾ വഴി ഈ കഥ പിന്നീടും പ്രചരിച്ചു .ഇരുതലമൂരിക്കും .നാഗമാണിക്യത്തിനും റൈസ്‌ പുള്ളറിനും കാശുമുടക്കി പമ്പരവിഡ്ഡികളാവുന്ന മലയാളി . ഈ കള്ള കഥയും വിശ്വസിച്ചു നാടു നീളെ പാടി നടക്കുന്നു .മുട്ടതിന്നല്ലേ എന്നു പറഞ്ഞു സാദാ കൃഷിക്കാരന്റെ മുതുകത്തു കേറി മേയുന്നു .ആരോഗ്യ സംരക്ഷണ പ്രകൃതി (വിരുദ്ദ) ബുജികൾ .
ചൈനീസ്‌ വ്യാജ മുട്ട എന്നൊന്നില്ല .പക്ഷെ ഇറച്ചിക്കൊഴി ./മുട്ടക്കൊഴി ഹാച്ചറികളിൽ നിന്നും ശരിയായ തൂക്കമൊ വിരിയാനാവശ്യമായ കരുത്തൊ ഇല്ലാത്ത മുട്ടകൾ പുറം തള്ളുന്നുണ്ട്‌ അതു മാർക്കറ്റിലെത്തുന്നുമുണ്ട്‌ .താഴെക്കാണുന്ന ഒരു ലിങ്കൊന്നു വായിച്ചൊ .പിന്നെ സ്വയം തേടുക .
എന്നു ചൈനീസ്‌ മുട്ടയിൽ കൂടൊത്രം ഭക്ഷിച്ച ഞാൻ
http://www.hoax-slayer.com/fake-eggs-china.shtml


credits :Saju Nair

പണ്ഡിറ്റിനെതിരെ ആക്രമണം !!!

സന്തോഷ്‌ പണ്ഡിറ്റ്‌  

സ്വയം വിഡ്ഢി ചമഞ്ഞ് മറ്റുള്ളവരെ പമ്പര വിഡ്ഢികളാക്കി പണം കൊയ്യുന്ന അപൂർവ്വ പ്രതിഭ.



സന്തോഷ് പണ്ടിറ്റിന്‍റെ  കൃഷ്ണനും രാധയും സിനിമയുടെ റി-റിക്കോർഡ് നടക്കുന്ന ദിവസങ്ങളിൽ അതേ സ്ററുഡിയോയിലെ മറ്റൊരു മുറിയിൽ എന്‍റെ ഒരു വർക്കും നടക്കുന്നുണ്ടായിരുന്നു. വിശ്രമ സമയത്ത് സൗണ്ട് എന്ജിനീയർ പറഞ്ഞു താഴെ ഒരവതാരമുണ്ടെന്ന്, താഴെ എത്തിയപ്പോൾ ആതാ ഇരിക്കുന്നു സാക്ഷാൽ പണ്ടിറ്റ്. പടം ഇറങ്ങും മുമ്പ് തന്നെ യൂറ്റൂബിൽ ആ പടത്തിലെ ഒരുഗാനവും സന്തോഷ് പണ്ടിറ്റും ഹിറ്റായിരുന്നുവല്ലോ, അതിന്റെ ആത്മ വിശ്വാസത്തിലായിന്നു പണ്ടിറ്റ് .
പടത്തിലെ ഷോട്ടുകളുടെ നിലവാരം കണ്ട് എല്ലാവരും അയാളെ കളിയാക്കുകയായിരുന്നു, അതയാൾ തിരിച്ചറിയുന്നില്ല എന്നായിരുന്നു ഞങ്ങൾ കരുതിയത്. ഒരുപാട് ആർടിസ്ററുകൾ ഇതിനിടയിൽ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകുന്നുണ്ടായിരുന്നു, പ്രൊഫഷണലായി ശബ്ദം പകർന്നവരെ പണ്ടിറ്റ് തിരുത്തി, തന്റെ പടത്തിൽ പെർഫക്ഷനല്ല ജനങ്ങൾ പ്രതീക്ഷിക്കേണ്ടതെന്ന് അയാൾ അന്നേ തീരുമാനിച്ചിരിക്കണം. ആർടിസ്ററുകൾ കൂടുതൽ പ്രതിഫലം വാങ്ങുകയും തങ്ങളുടെ പേര് പടത്തിൽ ഉൾപെടുത്തരുതെന്ന് ഒാർമപ്പെടുത്തിയുമാണ് പോയത് .
ആ ദിവസങ്ങളിൽ പണ്ടിറ്റിന്റെ സാന്നിദ്ധ്യം കൊണ്ട് ഒരുപാട് ചിരിക്കാൻ അവസരമുണ്ടായി...നായികമാരുമായുള്ള അനുഭവങ്ങളും ക്യാമറമാൻ പണ്ടിറ്റ്ന്റെ പടം പാതിവഴിയിൽ നിർത്തിയിട്ടോടിയതുമെല്ലാം കേട്ട് ഞങ്ൾക്ക് ചിരിയടക്കാൻ ആയില്ല. ഓരോ വട്ടം ചിരിച്ച് നിർത്തുമ്പോഴും എനിക്കൊരു കാര്യം മനസിലായിരുന്നു ആയാൾ സ്വയം മാർക്കറ്റ് ചെയ്യാനായി കണ്ടെത്തിയ മാർഗമായിരുന്നു ആ കോമാളി വേഷം, ആ വേഷത്തിനുള്ളിൽ നിന്ന് ചിലപ്പോഴെക്കെ അറിവും അലിവുമുള്ള പ്രയാസങ്ങളും പ്രശ്നങ്ങളുമുള്ള പച്ചയായ സന്തോഷിനെ ഞങൾ കണ്ടു.
അങ്ങിനെ കൃഷ്ണനും രാധയും കേരളത്തിൽ റിലീസായി. നിറഞ്ഞ കൂക്കിവിളിയോടെ പ്രേക്ഷകർ പടം എറ്റെടുത്തു ചില തീയേറ്ററുകൾ കാണികൾ തല്ലി തകർത്തു . കോടികളുടെ ചിത്രങ്ങൾ ഒരുദിവസം കളിച്ച് പെട്ടി മടങ്ങുമ്പോൾ കേവലം 5 ലകഷം കൊണ്ട് പിടിച്ച പണ്ടിറ്റ് ചിത്രം നെഗറ്റീവ് പബ്ളിസിറ്റി കൊണ്ട് വിജയ ചിത്രമായി! കലയെ സ്നേഹിക്കുന്നവർ പണ്ടിറ്റിനെതിരെ മുറവിളി കൂട്ടി, തെരുവുകളിൽ വെച്ച് അയാൾ അക്രമിക്കപെട്ടു. പൊതു വേദികളിൽ കല്ലെറിഞ്ഞും ചീമുട്ടയെറിഞ്ഞും ക്ഷണിതാക്കൾ തന്നെ അയാളെ അപമാനിച്ചു സന്താഷ് കുലുങ്ങിയില്ല തന്റെ വളിച്ച ചിരിയിലൂടെ അതിനെയെല്ലാം സധൈര്യം നേരിട്ടു.
ആഴ്ചകൾക്കുശേഷം അതേ സ്ററുഡിയോയിൽ വെച്ച് സന്തോഷിനെ കണ്ടു അയാളുടെ മുഖം മ്ളാനമായിരുന്നു, ചില ജില്ലകളിൽ പടത്തിനെതിരെ അപ്രഖ്യാപിത വിലക്കുണ്ടായതായിരുന്നു കാരണം. സ്വന്തം ജില്ലയായ കോഴിക്കോട് പടം റിലാസാകാത്തതിൽ അയാൾക്ക് ഏറെ വേദനയുണ്ടായിരുന്നു.
സന്തോഷ് എന്റെ അരികിൽ വന്ന് ചോദിച്ചു, 'ബായ് കോഴിക്കോട് തിയേറ്റർ ആസോസിയേഷൻ പടം തിയേറ്ററിൽ കയറ്റില്ലാ എന്നവാശിയിലാണ് , എന്റെ പ്രേക്ഷകർക്കൊയി ഒരു ഷോ എങ്കിലും എനിക്കീപടം പ്രദർശിപ്പിക്കണം. എന്തെങ്കിലും മാർഗമുണ്ടോ? അതിന് വേണ്ടി എന്തും ഞാൻ മുടക്കാം' ... ഞാൻ പറഞ്ഞു 'തിയേറ്ററിൽ കയറ്റാൻ പറ്റിയില്ലെങ്കിലും പടം ജനം കാണണം അത്രയല്ലേയുള്ളൂ.. നമുക്ക് ടൗണ് ഹാളിലോ മറ്റോ പ്രദർശിപ്പിക്കാം
അ, അതുമതി സന്തോഷ് ആവേശത്തിലായി
പക്ഷേ ഒരു പ്രശ്നമുണ്ട് സൗജന്യമായി മാത്രമേ നമുക്കാപടം പ്രദർശിപ്പിക്കാൻ പറ്റൂ, ടിക്കറ്റ് വെച്ച് പ്രദർശിപ്പിച്ചാൽ അത് പ്രശ്നമാകും.
'എങ്കിൽ വേണ്ട, വാശിക്ക് വേണ്ടി വെറുതെ കാണിക്കാനല്ല ഞാൻ പടമെടുത്തത്. ഈ ചിത്രത്തിന് എന്റെ ജീവിതത്തിന്റെ വിലയുണ്ട്, ഒരു രൂപയെങ്കിൽ ഒരു രൂപ ചെലവാക്കി ജനം ഇത് കാണണം, പടത്തെ അവർ എങ്ങിനെ വെണമെങ്കിലും വിലയിരുത്തിക്കോട്ടെ പക്ഷേ വെറുതെ കാണിക്കാൻ ഞാൻ ഒരുക്കമല്ല, കോഴിക്കോട്ടെ തിയെറ്ററുകളിൽ തന്നെ എന്നെങ്കിലും ഇത് പ്രദർശിപ്പിക്കും അന്നവർ കാണട്ടെ' . സന്തോഷ് പറഞ്ഞപോലെ ആഴ്ചകൾക്ക് ശേഷം കോഴിക്കോട്ടെ ബി ക്ളാസ് തിയേറ്ററുകളിൽ പടം റിലീസായി...
ഇന്ന് കേരളത്തിലെ ചാനലുകൾക്ക് മാറ്റി നിർത്താനാകാത്ത, ദിവസവും രണ്ടേ മൂന്നോ അതിലധികമോ പെയ്മന്റ് പ്രോഗ്രാമുകളുള്ള പ്രശസ്തനായ താരമായിരിക്കുന്നു സന്തോഷ്,
അന്ന് പണ്ടിറ്റിനെ കൂകി വിളിച്ചവർ ഇന്ന് സോഷ്യൽ മീഡിയയിൽ അയാളുടെ ആവിഷ്കാര സ്വാതന്ത്യത്തിന് വേണ്ടി വാദിക്കുന്നു.
അതെ, അതാണ് പണ്ടിറ്റ് , കടിച്ചപാമ്പിനെകൊണ്ട് തന്നെ വിശമിറക്കുന്ന, സ്വന്തം കഴിവുകളിൽ ആത്മവിശ്വാസമുള്ള, നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന, സ്വയം വിഡ്ഢിചമഞ്ഞ് മറ്റുള്ളവരെ പമ്പരവിഡ്ഢികളാക്കി പണം കൊയ്യുന്ന അപൂർവ്വ പ്രതിഭ.
_നിഫ്രാജ് മാങ്കാവ്

Saturday, August 13, 2016

പിറക്കാത്ത അച്ചന്‍ - കഥ

പിറക്കാത്ത അച്ചന്‍ 


അല്ലേലും നിങ്ങള്‍ക്ക് എന്ത് വിഷമം
ഇന്നുവരെ ഒരു തുള്ളി കണ്ണീര്‍ നിങ്ങളുടെ മുഖത്ത്
ഞാന്‍ കണ്ടിട്ടില്ല !


അവളുടെ ഉള്ളിലെ സങ്കടതിരമാലകള്‍
അലര്‍ച്ചയോടെ നെഞ്ചില്‍ പതിച്ചു,
അതിന്‍റെ ശക്തിയില്‍ വേദനകൊണ്ട് ഹൃദയംപുളഞ്ഞു
ഒന്നുറക്കെ കരയാന്‍ കൊതിയുണ്ടെങ്കിലും
എന്‍റെ കണ്ണ് കലങ്ങുന്നത് കണ്ടാല്‍ അവള്‍ക്കത്
താങ്ങാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത്
ഇടറാന്‍ തുടങ്ങിയ മിഴികളെ മച്ചിന് മുകളിലേക്ക് പായിച്ചു.

'ദേ ഇങ്ങോട്ട് നോക്ക്യെ '

മുഖം അവളിലേക്ക്‌ തിരിച്ച്
മുഖ പേശികള്‍ വലിച്ച് മുറുക്കി ഒന്ന് ചിരിക്കാന്‍ ശ്രമിച്ച ശേഷം
വീണ്ടും ദിശയെ മച്ചിന് മുകളില്‍ തറച്ചു

'ന്ത് പറഞ്ഞാലും വളിച്ച ചിരികാണിച്ചാ മതി, വെറുതെ മൂളിപ്പാട്ടും പാടി നടന്നോളൂ ഒന്നും അറിയേണ്ടല്ലോ ?

'എന്തെങ്കിലും പറയ്‌'

എന്നും പറയാറുള്ളപോലെ " ഒക്കെ ശര്യാകും" എന്ന് പറയാന്‍ എന്തുകൊണ്ടോ എനിക്ക് തോന്നിയില്ല.

പാവം അവളുടെ വിഷമങ്ങള്‍ മറ്റാരോട്പറയാനാണ്
എന്നും ചുവരിലെ ചിത്രത്തില്‍ നോക്കി നെടുവീര്‍പ്പിടുകയല്ലാതെ
എന്നോട് ഒന്നുംപറയാറില്ല
ഇന്ന് ഏതെങ്കിലും അയല്‍ക്കാരി 'വിശേഷങ്ങള്‍' ചോദിച്ച്
അവളുടെ ഉണങ്ങാത്ത മുറിവില്‍ കയ്യിട്ട് മാന്തിയിരിക്കും.
ചിലര്‍ അങ്ങിനെയാണ് ദയനീയമായി അവരുടെ അനുകമ്പ
രേഖപ്പെടുത്തി ഞങ്ങളുടെ നിസ്സഹായതയെ പരിഹസിച്ച്
ആര്‍മാദിക്കും. ആത്മാര്‍ഥമായി ചോദിക്കുന്നവരും ഉണ്ടാകാം, പക്ഷെ എല്ലാ ചോദ്യങ്ങളും ഇപ്പോള്‍ ഞങ്ങളില്‍ ചെലുത്തുന്ന
നീറ്റലിന് ഒരേ വേദനയാണ്.

അവര്‍ക്കറിയില്ലായിരിക്കാം കുഞ്ഞുങ്ങള്‍ ദൈവത്തിന്‍റെ വരദാനമാണെന്ന്
കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ അവന്‍റെ കളിപ്പാട്ടങ്ങളും !!!
* * * *
നിസാരകാര്യങ്ങള്‍ക്ക് പോലും നിലവിളിക്കുന്ന
ചേച്ചിയാണ് വിഷന്നുകരഞ്ഞ എനിക്ക്
ഈ വേദം ഓതി തന്നത്.
പുരുഷന്മാര്‍ കരയരുത് !
വിശപ്പിനെ ശമിപ്പിക്കാന്‍ കണ്ണീരിനാവില്ല എന്ന സത്യം
മീശമുളക്കാത്ത പയ്യന്‍റെ കണ്ണീരിനു തടയണയിട്ടു.
അങ്ങിനെയാണ് ദുഖത്തിന്‍റെ ചെറു തീപ്പൊരി ചിതറുമ്പോഴേക്കും
നാവില്‍ സംഗീതം മഴയായ് പെയ്യിച്ചുഅതിനെ അണക്കാന്‍ പഠിച്ചത്.

പിന്നെ ഒരിക്കലും കരഞ്ഞിരുന്നില്ല എന്ന് പറഞ്ഞാല്‍ അത് കള്ളമാകും
പ്രിയരുടെവേര്‍പാടില്‍, പ്രതിസന്ധികളുടെ ക്രൂര മുഖങ്ങളില്‍,
വേദനകളുടെ, വിരഹത്തിന്‍റെ വേളകളില്‍
ഉരുകി ഒലിക്കുന്ന നെഞ്ചുമായി ചിലപ്പോഴെങ്കിലും
ഏകാന്തതകളിലേക്ക് ഓടിഒളിച്ചിട്ടുണ്ട്.
ശബ്ദമില്ലാതെ കരയുന്നവന്‍റെ ശബ്ദം കേട്ട്
ചുവരുകള്‍ ഒരുപക്ഷെ കരഞ്ഞിരിക്കാം
അവക്ക് ശബ്ദമില്ലെങ്കിലും ഹൃദയം ഉണ്ടല്ലോ ?
അതുകൊണ്ടല്ലേ അവ പഴിപറഞ്ഞ് വീണ്ടും
വീണ്ടും കുത്തിനോവിക്കാത്തത് !

ഒന്ന് പൊട്ടികരയണംഎന്നുണ്ട്, പക്ഷേ
ഇന്നോളം അടക്കിവെച്ച തേങ്ങലുകള്‍
തടയണ പൊട്ടി ഒരിക്കലെങ്ങാന്‍ ഒഴുകിയാല്‍
ഉപ്പുരസമുള്ള ആ മലവെള്ള പാച്ചിലില്‍ പെട്ട്‌ - അവളുടെ
കുഞ്ഞു കുഞ്ഞ് ആഗ്രഹങ്ങളും മോഹങ്ങളും ഒലിച്ചുപോകും.
അത് പാടില്ല ,അവളുടെ ആഗ്രഹങ്ങളാണ് എന്‍റെ ജീവിതം
അതില്ലാതായാല്‍ , പിന്നെ ഞാന്‍ എന്തിന് ?

'ഞാന്‍ പറഞ്ഞത് വിഷമം ആയോ' ?

കൈകള്‍ എന്‍റെ മുഖത്തോട് ചേര്‍ത്ത് വെച്ച്
കണ്ണുകളിലേക്ക് നോക്കി അവള്‍ ചോദിച്ചു
അപ്പോഴാണ്‌ ആ മുഖം ഞാന്‍ കണ്ടത്
കരഞ്ഞു കലങ്ങി വാടി തളര്‍ന്ന എന്‍റെ പ്രിയതമ.
അവളുടെ ചുണ്ടുകള്‍ വിറക്കുന്നുണ്ട്
ചുമരില്‍ തൂക്കിയിട്ട ചിത്രത്തിലെ നക്ഷത്ര കണ്ണുള്ള കുട്ടിയുടെ
കുഞ്ഞിക്കാലുകള്‍ നോക്കി നെടുവീര്‍പ്പിട്ടു കൊണ്ട് അവള്‍ പറഞ്ഞു
'എന്‍റെ വിഷമം കൊണ്ട് പറഞ്ഞ് പോയതാ,'

ഊം .... ഇന്ന് ആരായിരുന്നു വന്നത് ?'
'ആരും വന്നില്ല .. പുലര്‍ച്ചെ ഒരു സ്വപ്നം കണ്ടു '
'കഷ്ട്ടം! ഒരു സ്വപ്നം കണ്ടതിനാണോ നീ ഇങ്ങിനെ സങ്കടപ്പെടുന്നത് ?
മുഖം കോട്ടി ഞാന്‍ തിരിഞ്ഞു കിടന്നു
പിന്നില്‍ ചുണ്ടുകള്‍ ചെവിയോടു ചേര്‍ത്തു അവള്‍ പറഞ്ഞു
'സ്വപ്നത്തിലാണെങ്കിലും വന്നത് നമ്മുടെ കുഞ്ഞുവാവയായിരുന്നു !'
ഞാന്‍ ചാടി എഴുന്നേറ്റു ' വാ.. വാക്കുകള്‍ പൂര്‍ത്തി യാക്കാനാകാതെ മുറിഞ്ഞു പോയി
'ഏട്ടനെ പോലെയാ നീണ്ട നെറ്റിയും പതിഞ്ഞ മൂക്കുമുള്ള കുഞ്ഞ് വാവ '
സ്വപ്നമാണെന്ന് അറിഞ്ഞിട്ടും ഭാര്യയുടെ പ്രസവത്തിന് ലേബര്‍ റൂമിനു മുമ്പില്‍ അക്ഷമനായി നില്‍ക്കുന്ന ഭര്‍ത്താവിന് ആദ്യമായി ഭാര്യ പ്രസവിച്ചു എന്ന് കേള്‍ക്കുമ്പോഴുള്ള സന്തോഷം ആണ് അപ്പോള്‍ ഞാന്‍ അനുഭവിച്ചത്

എന്നാല്‍ ആ സന്തോഷത്തിന് നിമിഷങ്ങളുടെ ആയുസ്സേ തന്നുള്ളൂ, എനിക്കെന്റെ തങ്കകുടത്തെ കണാനായില്ലല്ലോ എന്ന നഷ്ടബോധം എന്നില്‍ സങ്കടം ഉണര്‍ത്തി

'ഉണര്‍ന്നപ്പോള്‍ കുഞ്ഞിനെ കാണാതെ ഞാന്‍ ഏറെ വിഷമിച്ചു . അമ്മയോടും ചേച്ചിയോടും അയലത്തുള്ളവരോടും ചോദിച്ചു. ദൈവമേ നീയിത് കാണുന്നില്ലേ എന്ന് പറഞ്ഞു അമ്മ ആര്‍ത്തു നിലവിളിച്ചപ്പോഴാണ് എന്‍റെ വാവ സ്വപ്നം മാത്രമാണെന്ന് ഞാന്‍ ഓര്‍ത്തത് '

എന്റീശ്വരാ....!!!
അവളിലെ മാതൃത്വത്തിന്‍റെ ആഴം അളക്കാന്‍
കാത്തിരിപ്പിന്‍റെ വേദനയുടെ തീവ്രത അളക്കാന്‍
ഇനിയും പിറക്കാത്ത അച്ഛന്‍ എത്രമാത്രം അശക്തന്‍ ആണെന്ന്
അറിഞ്ഞ നിമിഷം, ഒരു നിലവിളിയോടെ ഞാന്‍ അവളെ ചേര്‍ത്തുപിടിച്ചു
അതുവരെ പിടിച്ചുനിന്ന ശക്തിയെല്ലാം ചോര്‍ന്നുപോയിരുന്നു.
എന്നെ അനുസരിച്ച് ഒളിച്ചിരുന്ന കണ്ണീര്‍തടാകം
എന്‍റെ അനുവാദം കാത്തുനില്‍ക്കാതെ അവളുടെ മുടിയിഴകളെ ഈറനണിയിച്ചു ഒഴുകികൊണ്ടിരുന്നു

'ഏട്ടന്‍ കരയാ ? എന്‍റെട്ടന്‍ കര്യരുത് ' ഇടറിയ എന്‍റെ മുഖം
അവളുടെ നനഞ്ഞു കുതിര്‍ന്ന മുഖത്തില്‍ നിന്ന് വലിചെടുത്ത് അവള്‍ തേങ്ങലോടെ യാചിച്ചു .
'ഇന്‍റെട്ടന്‍ കരഞ്ഞാ നിക്കത് സഹിക്കൂല '
'ഇല്ല ,ഇല്ല മോളെ ഏട്ടന്‍ കരഞ്ഞിട്ടില്ല്യാ'

അവളുടെ നെറ്റിയിലുംമുടിയിലും പതിയെ തലോടി എത്രനേരം അങ്ങിനെ കിടന്നു എന്നറിയില്ല
പുതപ്പ് കൊണ്ട് അവളുടെ കരഞ്ഞു കുതിര്‍ന്ന മുഖം തുടക്കുമ്പോള്‍
കൊച്ചു കുട്ടികളോടെന്ന പോലെ അവള്‍ എന്നെ ഉപദേശിച്ചു

'അതേ, ആണുങ്ങള്‍ കരയാന്‍ പാടില്ലാട്ടോ'

'അതിനു ഞാന്‍ കരഞ്ഞില്ലല്ലോ നീയല്ലേ നിലവിളിച്ചത് '

'പുലര്‍ച്ചെയുള്ളസ്വപ്നംഫലിക്കൂന്നാ'

'ഊം...'

'ഒക്കെ ശര്യാകും , ഏട്ടനൊന്നു ചിരിച്ചേ'

ഞാന്‍പണിപെട്ട് പുഞ്ചിരിക്കാന്‍ ശ്രമിച്ചു...അവളും

ഞങ്ങളുടെ വിളറിയ ചിരികണ്ടാകണം ചുവരിലെ കുട്ടി
പല്ലില്ലാത്ത മോണ കാട്ടി ഞങ്ങളെ കളിയാക്കി ചിരിച്ചു.

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

പിറക്കാത്ത അച്ഛനമ്മമാര്‍ക്ക് വേണ്ടി
ഇനിയും പിറക്കാതെ മടിച്ചിരിക്കുന്ന കുസൃതികള്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുന്നു ...

നിഫ്രാജ്മാങ്കാവ് - 10 - 15 -2015

Digtal Painting Credit: Digital painting of Mother and baby by laziee2ann on DeviantArt
Design: Nifraj

TATA STEEL DOORS AND WINDOWS

𝐏𝐀𝐑𝐈𝐇𝐀𝐑 𝐃𝐎𝐎𝐑𝐒 & 𝐖𝐈𝐍𝐃𝐎𝐖𝐒 ✔Best quality, Best GI Steel Windows in Kerala ✔ Made of GI Steel by Tata Company ✔Termite...