Sunday, November 10, 2019

മാമാങ്കത്തിലെ ഏറ്റവും മനോഹരമായ ഗാനം l Mamangam Song l

മാമാങ്കത്തിലെ ഏറ്റവും മനോഹരമായ ഗാനം 





മാമാങ്കത്തെ കുറിച്ചുള്ള 'മാമാങ്കം പലകുറി കൊണ്ടാടി' എന്ന ഗാനം മലയാളികൾക്ക് ഒരു നാളും  മറക്കാനാത്തതാണ്,വസന്ത ഗീതങ്ങൾ എന്ന ചിത്രത്തിനായി രവീന്ദ്രൻ മാഷ് സംഗീതം നൽകി ദാസേട്ടൻ പാടിയ അനശ്വരഗാനം പുതിയ മാമാങ്കത്തിന്റെ പശ്ചാത്തലത്തിൽ മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുകയാണ്  ഒരു യു ട്യൂബ് ബ്ലോഗർ, NIFRU MEDIA   ചാനലിൽ പോസ്റ്റുചെയ്ത ഈ ഗാനം മമ്മൂട്ടി ആരാധകരെയും സിനിമാപ്രേമികളേയും ഒരു പോലെ ആവേശത്തിലാക്കിയിരിക്കുകയാണ്, ചിട്ടയോടെയുള്ള എഡിറ്റിങ്  എടുത്തു പറയേണ്ടത് തന്നെയാണ്, മാമാങ്കം റിലീസ് ചെയ്യാൻ തയ്യാറായി നിൽക്കുന്ന വേളയിൽ മാമാങ്ക ചരിത്രത്തെ കുറിച്ച് പ്രേക്ഷകർക്ക് അടുത്തറിയുവാൻ ഈ FAN MADE  എഡിറ്റിങ് സോങ് ഏറെ ഉപകരിക്കും എന്നാണ് നിരൂപകരുടെയും അഭിപ്രായം   




Music:
രവീന്ദ്രൻ
Lyricist:
ബിച്ചു തിരുമല
Singer:
കെ ജെ യേശുദാസ്
Raaga:
ആഭോഗി
Film/album:
വസന്തഗീതങ്ങൾ




മാമാങ്കം പലകുറി കൊണ്ടാടി
നിളയുടെ തീരങ്ങൾ നാവായിൽ
കേരളപ്പഴമ ചരിതമെഴുതിയൊരു
ഭാരതപ്പുഴതന്നരിയ മണൽത്തരികളേ
പറയുക പറയുക നിണമൊഴുകിയ കഥ
അമ്പേന്തി വില്ലേന്തി വാളേന്തിയും
തമ്പേറിൻ താളത്തിൽ പോരാടിയും
നിലപാടുനിന്ന തിരുമേനിമാര്‍
തല കൊയ്തെറിഞ്ഞു പടകൾ നയിച്ച കഥ
ഇന്നെന്റെ ചിന്തയ്ക്കു ചിന്തേരിടാൻ
അരിയ കണ്ണാടിച്ചില്ലൊത്ത തീരങ്ങളേ പറയു
സാമൂരിക്കോലോത്തെ മേൽക്കോയ്മയും
മങ്ങാത്ത മായാത്ത മലയാണ്മയും
നിണനീരിലന്നു മണലാഴിയിൽ
എഴുതാൻ തുനിഞ്ഞ പടനായകന്റെ കഥ
ഇന്നെന്റെ ഉണ്ണിയ്ക്കരങ്ങേറുവാൻ
ഇനിയാ മണ്ണിന്റെ മാറത്തെഴുന്നള്ളുമോ പറയു


Tuesday, November 5, 2019

ചിരിയുടെ മാലപ്പടക്കം തീർത്ത നബിദിന പ്രസംഗം

ചിരിയുടെ മാലപ്പടക്കം തീർത്ത  നബിദിന പ്രസംഗത്തിന്റെ മനോഹരമായ  ആനിമേഷൻ അവതരണം,




Tuesday, October 1, 2019

മാറുന്ന കേരളം മാറുന്ന ഉരുപ്പടികൾ l GI STEEL WINDOWS AND DOOR FRAMES



മാറുന്ന കേരളം മാറുന്ന ഉരുപ്പടികൾ

GI STEEL WINDOWS AND DOOR FRAMES


കേരളത്തിലെ മാറിയ കാലാവസ്ഥയിൽ മരങ്ങൾക്കു പകരം വെക്കാൻ മരങ്ങളെക്കാൾ മികച്ച ഒരു പരിഹാരമാണ്  സ്റ്റീലുകൾ അഥവാ ഗാൽവനൈസ്ഡ് അയേൺ സ്റ്റീൽ ഷീറ്റുകൾ, പ്രളയം വന്ന് മുച്ചൂടും നശിപ്പിച്ചിട്ടും അടിപതറാതെ നിന്ന ജി ഐ സ്റ്റീൽ വീടുകളും ജനവാതിലും വാതിൽ കട്ടിളകളും മലയാളിക്ക്  ആശ്വാസവും അമ്പരപ്പും ഒരു പോലെ സമ്മാനിച്ചിരുന്നു, അതിന്റെ ഒരു പ്രതിഫലനമാണ്  ജി ഐ സ്റ്റീൽ ഉത്പന്നങ്ങളുടെ ഒരു തരംഗം ഇന്ന് കേരളമാകെ അലയടിക്കുന്നത്.

കല്ലും മണ്ണും സിമന്റും ഉപയോഗിക്കാതെ ജി ഐ ഷീറ്റുകൊണ്ട്  വീട് വരെ  നിർമ്മിക്കുന്ന ഇക്കാലത്ത്, ജി ഐ ഉത്പന്നങ്ങളായ ജനവാതിലും വാതിൽ കട്ടിളകളും ജനം സ്വീകരിച്ചതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല, എങ്കിലും എല്ലാ കാര്യത്തിലും എന്ന പോലെ ഇനിയും ജി ഐ ഉത്പന്നങ്ങളെ  മനസ്സിലാക്കാത്തവർ നമ്മൾ മലയാളികളുടെ ഇടയിൽ ഇനിയും ഒരുപാട് ഉണ്ട്

എന്താണ് ജി ഐ ഉത്പന്നങ്ങളുടെ പ്രത്യേകതകൾ എന്ന് നോക്കാം

ഇന്ത്യയിലെ ഏറ്റവും മികച്ച GI സ്റ്റീൽ  നിർമ്മാതാക്കളായ
TATA GI SHEET / JINDAL  കമ്പനികളുടെ  തുരുമ്പു പിടിക്കാത്ത മികച്ച ഗുണനിലവാരം ഉള്ള,   GI സ്റ്റീൽ കൊണ്ടുള്ള നിർമ്മാണം,

# ചിതൽ, പ്രാണിക്കുത്ത്, തുരുമ്പ്, തീപിടുത്തം, മോഷണ ശല്യം എന്നിവയിൽ നിന്നും സംരക്ഷണം

# 1.5 mm , 16 ഗേജ്  തിക്ക്നെസിൽ നിർമിക്കുന്ന ഉത്പന്നങ്ങൾ
 എല്ലാത്തരം കാലാവസ്ഥ വ്യതിയാനങ്ങളെയും  അതിജീവിക്കും

# മരത്തെക്കാൾ ലാഭകരവും കൂടിയ ബലവും ഈടും നിലനിൽക്കുന്നു.

# അമിതമായ മരപ്പണിക്കൂലിയും കാലതാമസവും ഒഴിവാക്കുന്നു.

# സാധാരണ മരത്തിന്റെ  കട്ടിളപോലെ ഇൻസ്റ്റാൾ ചെയ്യാം.


അടുത്തകാലത്തായി നിരവധി സ്റ്റീൽ ഇൻഡസ്ട്രികൾ ഉദയം ചെയ്തിട്ടുണ്ടെങ്കിലും, വര്ഷങ്ങളായി ജി ഐ വീടുകളും  ഉത്പന്നങ്ങളും നിർമിച്ചു നൽകുന്ന എ പ്ലസ് ബ്രാൻഡ് സ്റ്റീൽ വിൻഡോ കൾക്കും ഡോറുകളുമാണ്‌ ഇന്നും വിപണിയിലെ കേമന്മാർ എന്ന് തന്നെ പറയാം, പരമ്പരാഗതമായ ഉരുപ്പടികളുടെ ആകൃതിയും ഭംഗിയും നിലനിർത്തി ആധുനിക യന്ത്രോപകരണങ്ങളുടെ സഹായത്താൽ   നവീന രീതിയിൽ നിർമിച്ചു നൽകിയായാണ് 'എ പ്ലസ് ' ഉപഭോക്താക്കളുടെ വിശ്വാസ്യത ഇന്നും കാത്തു സൂക്ഷിക്കുന്നത്.


ഏതു തരം കെട്ടിടങ്ങൾക്കും -ഫ്ലാറ്റ്, സ്കൂൾ, വീട്‌, ഹോസ്പിറ്റൽ എന്നിവക്ക് അനിയോജ്യമായവ നിർമിച്ചു നൽകുന്നതിൽ കൃത്യതയാർന്ന സേവനം നടത്തുന്ന എ പ്ലസ്സിന്റെ കോഴിക്കോട് ഷോറൂം വഴി കൂടുതൽ ഗൃഹങ്ങളിലേക്കു എത്തിക്കുവാനുള്ള ശ്രമത്തിലാണവർ, കേരളത്തിലെവിടെയും ഉൽപന്നങ്ങൾ നേരിട്ട് സാധനം സൈറ്റിൽ എത്തിക്കും എന്നതും ആശ്വാസകരമാണ്.

വിളിക്കാം 9961 123 123













Monday, June 3, 2019

പെരുന്നാൾ ട്രോളുകൾ പൊളിച്ചടക്കി I Comedy l





ചിരിയുടെ പൊടിപൂരം 

പെരുന്നാൾ ട്രോളുകൾ പൊളിച്ചടക്കി

Thursday, May 23, 2019

പുലിമുരുകനും മുൻപിൽ പീറ്റർ ഹൈൻ ആക്ഷനുമായി സ്പ്രിങ്ങ്മാൻ എന്ന സൂപ്പർ ഹീറോ l PULIMURUKAN

പുലിമുരുകനും മുൻപിൽ   
പീറ്റർ ഹൈൻ ആക്ഷനുമായി 
സ്പ്രിങ്ങ്മാൻ എന്ന സൂപ്പർ ഹീറോ 




പുലിമുരുകനിൽ വലതുകാൽ മുട്ടിലമർന്നു വലതു കൈ മുൻപിൽ കുത്തി ഇടതുകൈ വായുവിൽ ഉയർത്തിയ ചാടി വീഴുന്ന ലാലേട്ടന്റെ പോസ് വളരെ ആകർഷകമായിരുന്നു, എന്നാൽ  മുരുകനും അഞ്ച് വര്ഷം മുൻപ് റിലീസ് ആയ സ്‌പ്രിംഗ്‌മാന്റെ പ്രോമോ വീഡിയോയിലെ സമാനമായ ആക്ഷൻ രംഗങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്,  പുലിമുരുകനിലും മുന്നേ പറന്ന  സ്പ്രിങ് മാന്റെ ആക്ഷൻ രംഗങ്ങൾ കാണാം 



Wednesday, May 15, 2019

ഇയ്യാ ഇയ്യാ ഓ... ഈ വര്‍ഷത്തെ ആദ്യ കാര്‍ട്ടൂണ്‍ ഹിറ്റ്, കുട്ടികള്‍ ഏറ്റുപാടുന്നു

ഇയ്യാ ഇയ്യാ ഓ... 

കാര്‍ട്ടൂണ്‍ ഹിറ്റ്‌ ആഘോഷമാക്കി കുട്ടികള്‍ 


ഈ അവധിക്കാലത്ത് കുട്ടികള്‍ ഏറ്റവും മൂളുന്ന പാട്ടായി  'ഈയ ഈയാ ഓ' മാറുന്നു, യൂ ടൂബിലെ വ്ലോഗ്ഗര്‍ ആയ നിഫ്രു മീഡിയ ചാനല്‍ ആണ്  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരമായ ഈ ഗാനം  അവതരിപ്പിച്ചിരിക്കുന്നത്,





ഉണ്ണിചേട്ടന് ഫാമുണ്ടേ ഇയാ ഇയാ ഓ ...
എന്ന് തുടങ്ങുന്ന ഈ ഗാനം ഒരു ഇംഗ്ലീഷ്  നഴ്സറിപാട്ടിന്‍റെ ചുവടു വച്ചാണ് ഈ ചിട്ടപ്പെടുത്തിയിരിക്കുന്നത്, വളരെ ക്യൂട്ട് ആയ കഥാപാത്രങ്ങളുടെ മനോഹരമായ നൃത്തമാണ് ഈ വീഡിയോയുടെ പ്രധാന ആകര്‍ഷണീയത, ഒരു ഫാമിന്‍റെ ഉടമയായ ഉണ്ണിച്ചേട്ടന്‍ എന്ന തടിയനും അയാളുടെ ഫാമിലുള്ള പശുവും കോഴിയും ആടും താറാവുമോക്കെയാണ് ഇതിലെ കഥാപാത്രങ്ങള്‍,




വെറും മൂന്ന് മിനുട്ട് മാത്രമുള്ള ഈ ഗാനം ഒരു വട്ടം കേള്‍ക്കുമ്പോള്‍ തന്നെ നമ്മള്‍ അറിയാതെ മൂളിപോകും എന്നാണു പ്രേക്ഷകരുടെയെല്ലാം അഭിപ്രായം, കുട്ടികളുടെ അഭ്യര്‍ത്ഥന പ്രകാരം  ഈ ഗാനത്തിന്‍റെ അനിമേഷന്‍  കരോക്കെ കൂടി പുറത്തിറക്കാനുള്ള ശ്രമത്തിലാണ് 'നിഫ്രു മീഡിയ'


വീഡിയോ കാണാം

TATA STEEL DOORS AND WINDOWS

𝐏𝐀𝐑𝐈𝐇𝐀𝐑 𝐃𝐎𝐎𝐑𝐒 & 𝐖𝐈𝐍𝐃𝐎𝐖𝐒 ✔Best quality, Best GI Steel Windows in Kerala ✔ Made of GI Steel by Tata Company ✔Termite...