സന്തോഷ് എചിക്കാനവും ആത്മരതിയനും
മിസ്റ്റർ 'എച്ചി' കാനം
ബാക്കിയുള്ളവരെല്ലാം മണ്ടന്മാരാണെന്ന താങ്കളുടെ അഹം ബോധത്തിൽ നിന്നാണ് ആത്മരതി പോലുള്ള വാക്കുകൾ കൊണ്ട് മറ്റുള്ളവരെ അധിക്ഷേപിക്കാൻ തന്നെയൊക്കെ പ്രാപ്തനാക്കിയത്.
ശരിയാണ് ഞങ്ങളാരും തികഞ്ഞവരല്ല ! എന്നാൽ ആ ബോധം തന്നെയാണ് സോഷ്യൽ മീഡിയയിലെ എഴുത്തുകാരെ എഴുത്തുകാരാക്കിയതും പുതിയൊരു വായനസംസ്കാരത്തിനു വിത്തുപാകിയതും . എഴുത്തിലെ വേറിട്ട ശൈലികള്‍,പുതിയ കാഴ്ചപാടുകള്‍ ജീവിതാനുഭവങ്ങള്‍ പച്ചയായി കോറിയിടാന്‍ സാധാരണക്കാരനെ പ്രാപ്തമാക്കിയത് എല്ലാം എഴുതുന്നവനും വായിക്കുന്നവനും നമ്മൾ എല്ലാം തികഞ്ഞവരല്ല ബോധം ഉള്ളതിനാല്‍ ആണ്.എം ടി യെ പോലുള്ള മഹാരഥന്മാരായ സാഹിത്യകാരന്മാർ ഇപ്പോഴും ചിന്തിക്കുന്നതും തങ്ങൾ എല്ലാം തികഞ്ഞവരല്ല എന്നുതന്നെയാണ്.
ഇവിടെ നിങൾ പുച്ഛിച്ചു തള്ളിയ സോഷ്യൽ മീഡിയ എഴുത്തുകാരുടെ പത്തില്‍ ഒന്ന് വായനക്കാരുണ്ടാവില്ല മിസ്റ്റർ താങ്കളുടെ രചനകൾക്ക്. നാല് കഥയെഴുതി അതുനു പുരസ്കാരവും തരപ്പെടുത്തി ശിഷ്ട്ടകാലം അതിന്‍റെ സുഷുപ്തിയില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്ന സാഹിത്യകാരന്മാരുടെ കാലമൊക്കെ കഴിഞ്ഞൂബായ് . ഈ കാലത്തു പുസ്തകങ്ങൾ വായിക്കാനല്ല വാശിപിടിക്കേണ്ടത് വായന മരിക്കാതിരിക്കാനാണ്.
സമയം കിട്ടുമ്പോൾ തെളിഞ്ഞ മനസ്സുമായി ഈ വഴിയൊക്കെ ഒന്ന് വരിക നിങ്ങളൊക്കെ എഴുതിക്കൂട്ടിയ ചപ്പു ചവറുകളെക്കാൾ മനോഹരമായി പുതിയ പിള്ളാര് എഴുതി വച്ച ജീവിത ഗന്ധിയായ കഥകളും കവിതകളും നിങ്ങൾക്കൊന്നും സ്വപ്നം കാണാനാകാത്ത സ്നേഹവും ഐക്യവും പരസ്പര പ്രോത്സാഹനവും എഴുത്തിന്റെ വസന്തങ്ങളും ഈ താളുകളിൽ കാണാം. വായനയെ മരിക്കുവാൻ അനുവദിക്കാത്ത പുതു തലമുറയെ ആശിർവദിക്കുവാൻ താങ്കളുടെ മനസ്സ് ഇനിയും ഒരുപാട് വളരേണ്ടതുണ്ടാകും പക്ഷെ നിങ്ങള്ക്ക് അവരെ നിന്ദിക്കാതെ എങ്കിലും ഇരിക്കാം. വെറുതെ മറ്റുള്ളവരുടെ മുമ്പിൽ വല്ലാതെ ചെറുതാകേണ്ടല്ലോ
എന്ന്,
ഒരു സോഷ്യൽ മീഡിയ ആത്മരതിയൻ.
Nifru ( Nifraj Mankavu)