Showing posts with label poem. Show all posts
Showing posts with label poem. Show all posts

Sunday, October 30, 2016

അമ്മൂമ്മയുടെ അമ്പത് രൂപ നഷ്ടപെട്ടു ...


അമ്മൂമ്മയുടെ അമ്പത് രൂപ




വഴിയരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഒരു തുണ്ട് കടലാസിൽ ഒരു കുറിപ്പ് എഴുതി കെട്ടി തൂക്കിയിട്ടിരിക്കുന്നു. സ്വാഭാവികമായും എല്ലാവരും അത് വായിക്കുന്നുണ്ട്. ചിലർ അത് വായിച്ച് എതിർ ദിശയിലെ ഊടു വഴിയിലൂടെ നടക്കുന്നു. എന്തായിരിക്കും അതിലെഴുതിയിരിക്കുന്നത്? നോക്കിയിട്ടുതന്നെ കാര്യം. അടുത്ത് ചെന്ന് നോക്കിയപ്പോൾ അറിയാത്ത ഭാഷ പ്രത്യേകിച്ച് തിരക്കൊന്നുമില്ലാത്തതിനാൽ അവിടെ തന്നെ നിൽക്കാമെന്ന് തീരുമാനിച്ചു. അതാ ഒരു പെൺ കുട്ടി സൈക്കിൾ ചവിട്ടി വരുന്നു അടുത്തെത്തിയപ്പോൾ കുട്ടിയോട് ചോദിച്ചു ബേട്ടീ യേഹ് കാഗസ് പർ ക്യാ ലിഖാ ഹെ?... അങ്കിൾ ഇവിടെ അടുത്ത് ഒരു കാഴ്ച കുറവുള്ള ഒരു വൃദ്ധയായ അമ്മൂമ്മയുടെ 50 രൂപ നഷ്ടപ്പെട്ടിട്ടുണ്ട് ആർക്കെങ്കിലും ലഭിക്കുകയാണെങ്കിൽ ഇതിലെഴുതിയിരിക്കുന്ന വിലാസത്തിൽ എത്തിച്ചു കൊടുത്താൽ വലിയ ഉപകാരമാകും ...എന്നാണ്... ഓകെ അങ്കിൾ ബൈ.. അതിലെഴുതിയ വിലാസം തേടി ആ ഊടു വഴിയിലൂടെ കുറച്ചു ദൂരം നടന്നു ഒന്ന് രണ്ട് പേരോട് ചോദിച്ചപ്പോൾ തന്നെ അങ്ങനെ ഒരു വൃദ്ധ അവിടെ താമസിക്കുന്നുണ്ടെന്ന് മനസ്സിലായി ഒടുവിൽ ആ കൂരക്ക് മുന്നിലെത്തി. ഒറ്റ മുറിയുടെ ചായിപ്പിൽ വ്യക്തമായ കാഴ്ചയില്ലാത്ത എല്ലും തോലുമായി ഒരു മനുഷ്യ കോലം. പെരുമാറ്റ ശബ്ദം കേട്ടിട്ടാകാം ആരാ..? അമ്മേ എനിക്ക് വഴിയിൽ നിന്നും ഒരു 50 രൂപ വീണു കിട്ടിയിട്ടുണ്ട് അത് നൽകുവാൻ വന്നതാണ്. ഉടനേ അവർ കരയാൻ തുടങ്ങി എന്നിട്ട് പറഞ്ഞു മോനേ ഇന്നലേയും ഇന്നുമായിട്ട് മുപ്പതോളം ആളുകൾ 50 രൂപ വീണു കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ് ഏൽപ്പിച്ചിട്ട് പോയി. മോനേ ഞാനങ്ങനെ ഒരു എഴുത്തും എഴുതിയിട്ടില്ല എനിക്ക് എഴുതാനും അറിയില്ല. കളഞ്ഞു പോകാൻ എന്റെ കയ്യിൽ 50 രൂപയും ഉണ്ടായിരുന്നില്ല.........
സാരമില്ല ഇത് വെച്ചോളൂ.. മോനേ പോകുന്ന വഴിക്ക് ആ എഴുത്ത് കീറി കളയണേ..
ഹാ.. ശരി.. തിരിച്ച് പോരുമ്പോഴും മറ്റൊരാൾ ആ കുറിപ്പ് വായിച്ച് വിലാസം ചോദിച്ചറിയുന്നത് കണാനായി. കീറി കളയുവാൻ എല്ലാവരോടും പറയുന്നുണ്ടാകും എന്നാൽ ആരും തന്നെ അതിന് മുതിരുന്നില്ല. നൻമകൾ മരിച്ചിട്ടില്ലെന്ന് നമുക്ക് മനസ്സിലാക്കാം ആ കുറിപ്പ് എഴുതിയ വ്യക്തി എത്ര വലിയവൻ ഒരു തുണ്ട് കടലാസുംഒരുതുള്ളി മഷിയും... എത്ര മഹത്തായ കാര്യമാണ് ചെയ്തത്... നന്മചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ സാധ്യതകൾ അനേകമുണ്ട്....!!

പേരറിയാത്ത എഴുത്തുകാരന് കടപ്പാടിനൊപ്പം നന്മകൾ നേരുന്നു

Sunday, September 7, 2014

കണ്ടവന്റെ വാക്കും കേട്ട് കൊല്ലാൻ നടക്കുന്നവരോട് ...!

കണ്ടവന്‍റെ വാക്കും കേട്ട് 

കൊല്ലാൻ നടക്കുന്നവരോട് ...!

കണ്ടവന്‍റെ വാക്കും കേട്ട് കൊല്ലാൻ നടക്കുന്നവരോട് ...!
ഇതിന്‍റെ ഫലം അനുഭവിക്കുന്നത് നീ തന്നെയാണ്
ഒളിവിൽ കഴിയേണ്ടതും ജയിലിൽ കഴിയേണ്ടതും
എല്ലാം കലങ്ങി തെളിഞ്ഞെന്നു കരുതി പുറത്തിറങ്ങുമ്പോൾ
നടുറോഡിൽ കിടന്നു ജീവജലം കിട്ടാതെ
തുണ്ടം തുണ്ടമായി ചത്ത്‌ മലർക്കേണ്ടതും നീ തന്നെ !
കത്തിക്ക് മൂർച്ച കൂട്ടും മുമ്പ് ഇതും കൂടി ഓർക്കുക!
സഹോദരാ നിന്‍റെ പാര്‍ട്ടി എതുമായിക്കൊള്ളട്ടെ
നിന്‍റെ വിയർപ്പും ചോരയും കൊണ്ട് കൊഴുത്ത് തടിച്ച പ്രസ്ഥാനങ്ങള്‍ക്ക്
ഇത് ലാഭകച്ചവടം മാത്രമാണ്
അനുഭവിക്കാൻ, നിർഭാഗ്യവാൻ മാരായ
നിന്നെ പെറ്റു പോറ്റിയ മാതാപിതാക്കൾ
കണ്ണിലെ കൃഷ്ണമണിപോലെ
അവര്‍ നിന്നെ വളര്‍ത്തിയത് പാര്‍ട്ടിക്കൊരു രക്തസാക്ഷിയെ നല്‍കാന്‍ ആയിരുന്നില്ല മോനെ
പൂമുഖപ്പടിയില്‍ നിന്നെ കാത്തിരിക്കുന്ന ഒരു പാവം പെണ്ണില്ലേ
അവള്‍ നിനക്കായി കഴുത്ത് നീട്ടിയത് ജീവിതം കാലം നീ അവളെ കാത്ത് സൂക്ഷിക്കും എന്ന പ്രതീക്ഷയിലായിരുന്നില്ലേ ?
നിന്‍റെ എല്ലാം എല്ലാമായ കുഞ്ഞുങ്ങൾ കുഞ്ഞു മോണകാട്ടി ചിരിച്ചത്
അച്ഛനെന്ന സ്നേഹ വിഗ്രഹത്തെ കണ്ടായിരുന്നില്ലേ
എന്നിട്ടും നീ .......................? !

തീര്‍ന്നില്ല
ശത്രുവിന്‍റെ കഠാര പിടിയില്‍ നിന്‍റെ ജീവിതം ഒടുങ്ങുമ്പോള്‍
പ്രതിഷേധമെന്ന പേരിൽ പാർട്ടി 'ഹർത്താൽ ' ആഘോഷിക്കുമ്പോൾ
നീ ചെയ്ത പാപത്തിന്‍റെ ശമ്പളം പറ്റുന്നത്
ഞങ്ങൾ കൂടിയാണ് !
രാപ്പകൽ അദ്ധ്വാനിച്ചിട്ടും ഗതിപ്പിടിക്കനാകാത്ത
ഈ നാട്ടിലെ പാവം ജനങ്ങള്‍
-------- ‪#‎നിഫ്രാജ്‬ മാങ്കാവ് ----------


നല്ല വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കുമായി ഈ പേജ് ലൈക് ചെയ്യുക https://www.facebook.com/parayaathevayya/

TATA STEEL DOORS AND WINDOWS

𝐏𝐀𝐑𝐈𝐇𝐀𝐑 𝐃𝐎𝐎𝐑𝐒 & 𝐖𝐈𝐍𝐃𝐎𝐖𝐒 ✔Best quality, Best GI Steel Windows in Kerala ✔ Made of GI Steel by Tata Company ✔Termite...