Showing posts with label Naturopathy. Show all posts
Showing posts with label Naturopathy. Show all posts

Thursday, February 26, 2015



ഈ വിവരത്തിന്‍റെ വില ഒരു പക്ഷെ നിങ്ങള്‍ക്ക് മനസ്സിലായെന്നു വരില്ല. എന്നാല്‍ ഒരു കാന്‍സര്‍ രോഗിക്കും രോഗിയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ വിവരം അമൂല്യമാണ്‌. അതുകൊണ്ട് പരമാവധി ആളുകളില്‍ എത്തിക്കാന്‍ ശ്രമിക്കൂ. (indimate)
************

കോഴിക്കോട്‌: 
അര്‍ബുദബാധയാല്‍ മരണത്തെ മുഖാമുഖംകണ്ട എന്‍ജിനീയര്‍ക്ക്‌ ആയുര്‍വേദത്തിലെ 'അശ്വഗന്ധ' ചികില്‍സയിലൂടെ പുനര്‍ജന്‍മം. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ അര്‍ബുദ ചികില്‍സാ കേന്ദ്രങ്ങള്‍ എഴുതിത്തള്ളിയ രോഗിയാണു 'അമുക്കുരം' എന്ന ചെടിയുടെ വേരു കൊണ്ടുണ്ടാക്കിയ മരുന്നിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നത്‌.

ന്യൂസീലന്‍ഡില്‍ കെമിക്കല്‍ എന്‍ജിനീയറായ കോഴിക്കോട്ടുകാരന്‍ എ. ഹരീന്ദ്രനാഥാണു കാന്‍സര്‍ രോഗികള്‍ക്കു അതിജീവനത്തിന്റെ പ്രതീക്ഷ പകരുന്നത്‌. 'ലിംഫോമ' എന്ന മാരക കാന്‍സറാണ്‌ പത്തു വര്‍ഷത്തെ
ഒളിച്ചു കളിക്കുശേഷം അമുക്കുരത്തോടു തോറ്റത്‌.

ലിംഫോമയും അലോപ്പതി മരുന്നിന്റെ പാര്‍ശ്വഫലമായുണ്ടായ തൊണ്ടയിലെ അള്‍സറും, ശസ്‌ത്രക്രിയകളും സൃഷ്‌ടിച്ച നരകയാതനകള്‍ക്ക്‌ ഒടുവിലാണു ഹരീന്ദ്രനാഥ്‌ ആയുര്‍വേദത്തെ അഭയം പ്രാപിച്ചത്‌.

വേദന സംഹാരികളില്‍ ഒതുങ്ങിയ നാളുകളിലൊന്നില്‍ ഇന്റര്‍നെറ്റില്‍ പരതുമ്പോഴാണ്‌ ഈ അറുപത്തി രണ്ടുകാരന്‍ അശ്വഗന്ധ ചികില്‍സയിലേക്കെത്തുന്നത്‌. പിന്നെ എട്ടുമാസത്തെ ചികിത്സയിലൂടെ അര്‍ബുദത്തിന്റെ പിടിയില്‍ നിന്നു മുക്‌തി നേടിയ ഹരീന്ദ്രനാഥ്‌ ഇപ്പോള്‍ കോഴിക്കോട്‌ കടപ്പുറത്തെ ഫ്‌ളാറ്റില്‍ സകുടുംബം സാധാരണ ജീവിതം നയിക്കുന്നു.

തലശേരി കതിരൂര്‍ സ്വദേശിയായ ഹരീന്ദ്രനാഥ്‌ നാഗ്‌പൂരില്‍നിന്നു പെട്രോകെമിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി ഒ.എന്‍.ജി.സിയിലും അബുദാബിയിലും ജോലി നോക്കിയ ശേഷമാണ്‌ ന്യൂസീലന്‍ഡിലെത്തുന്നത്‌. 1997 ല്‍ അവിടത്തെ പൗരനായി. കെമിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്യവേ 2002 ലാണു ലിംഫ്‌ ഗ്രന്ഥികളെ അര്‍ബുദം ബാധിക്കുന്നത്‌. രോഗം ലിംഫോമയാണെന്നു സ്‌ഥിരീകരിച്ചപ്പോഴേക്കു കാന്‍സറിന്റെ മൂന്നാം ഘട്ടമെത്തിയിരുന്നു. നാലാം ഘട്ടത്തിലേക്കു കടന്നാല്‍ മറ്റവയവങ്ങളെയും ബാധിക്കും.

ന്യൂപ്ലിമത്‌ ബേസ്‌ ഹോസ്‌പിറ്റലില്‍ കീമോതെറാപ്പിക്കു വിധേയനാക്കിയെങ്കിലും 2004ലും പിന്നീട്‌ 2008ലും ശരീരത്തിന്റെ പല ഭാഗങ്ങളിലായി വീണ്ടും മുഴകള്‍ പ്രത്യക്ഷപ്പെട്ടു. ഇതനുസരിച്ചു കീമോതെറാപ്പിയുടെ ശക്‌തി കൂട്ടി. രണ്ടു വര്‍ഷത്തിനുള്ളില്‍ മരുന്നിന്റെ
പാര്‍ശ്വഫലമെന്നോണം തൊണ്ടയില്‍ അള്‍സറുമായി. പിന്നെ ദ്രവരൂപത്തില്‍ മാത്രമായി ഭക്ഷണം. തൂക്കവും കുറഞ്ഞു. സ്‌റ്റിറോയ്‌ഡ് ഉപയോഗം മൂലം ശരീരത്തിലുണ്ടായ കുമിളകള്‍ നീക്കാന്‍ ശസ്‌ത്രക്രിയകള്‍ വേണ്ടിവന്നു. തുടര്‍ന്നു ന്യൂസീലന്‍ഡ്‌ വിട്ടു ബാംഗ്ലൂരിലെത്തി മണിപ്പാല്‍ സെന്ററില്‍ ചികില്‍സ തേടിയെങ്കിലും പ്രതിരോധ ശേഷി തകരാറിലായി. പിന്നീടു കോഴിക്കോട്ടെയും കൊച്ചിയിലെയും ആശുപത്രികളിലായി ചികിത്സ. തൂക്കം കുറഞ്ഞതല്ലാതെ പ്രയോജനമുണ്ടായില്ല.

പ്രതീക്ഷകള്‍ അസ്‌തമിക്കവെ, യാദൃശ്‌ചികമായി ഇന്റര്‍നെറ്റില്‍ പരതുമ്പോള്‍ അശ്വഗന്ധം ശ്രദ്ധയില്‍പെട്ടു. അമേരിക്കന്‍ ആയുര്‍വേദിക്‌ സൊസൈറ്റിയുടെ സൈറ്റില്‍ പോയപ്പോള്‍ എലികളില്‍ അശ്വഗന്ധം പരീക്ഷിച്ചു വിജയിച്ചതിന്റെ വിവരം ലഭിച്ചു. തുടര്‍ന്നാണു ചികിത്സയിലേക്കു കടന്നത്‌. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അശ്വഗന്ധചികിത്സ തുടങ്ങി മൂന്നു ദിവസം കൊണ്ടു മാറ്റം കണ്ടുതുടങ്ങി. വായിലെ അള്‍സര്‍ ചുരുങ്ങി. ഒരാഴ്‌ച കഴിഞ്ഞപ്പോഴേക്കും സ്‌റ്റിറോയ്‌ഡ് നിര്‍ത്തി. മൂന്നുമാസംകൊണ്ടു ശരീരം സാധാരണ നിലയിലായി.

പ്രതിരോധ സംവിധാനം ശക്‌തിപ്പെട്ടു. ഹീമോഗ്ലോബിന്‍ കൂടി. ശരീരഭാരം 70 കിലോ ആയി ഉയര്‍ന്നു. ഇപ്പോള്‍ അലോപ്പതി മരുന്നുകള്‍ ഒന്നുമില്ല. അശ്വഗന്ധം മാത്രമാണു കഴിക്കുന്നത്‌. രോഗംമാറുന്നതിനു മാത്രമല്ല കാന്‍സര്‍ വരാതിരിക്കാനും അശ്വഗന്ധം നല്ലതാണെന്ന്‌ ഹരീന്ദ്രനാഥിന്റെ സാക്ഷ്യം. ഹരീന്ദ്രനാഥിന്റെ കഥ ന്യൂസീലന്‍ഡിലെ പത്രങ്ങളിലും വാര്‍ത്തയായി. രോഗം പൂര്‍ണമായി ഭേദപ്പെട്ടു നവംബറില്‍ ന്യൂസീലന്‍ഡിലേക്കു മടങ്ങാനിരിക്കുകയാണ്‌ അദ്ദേഹം.

************
ബ്രാക്കെറ്റ്:
അമുക്കുരം ഒരു ആയുര്‍വേദ സസ്യമാണ്.

(ഹരീന്ദ്രനാഥ് ഒരു ഇംഗ്ലീഷ് മാഗസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞ ഉപയോഗ ക്രമം:

അമുക്കുരത്തിന്റെ (അശ്വഗന്ധ) വേര് പൊടിച്ച പൌഡര്‍ രണ്ടു സ്പൂണ്‍ തേനുമായി മിക്സ് ചെയ്ത് ദിവസം രണ്ടു നേരം സേവിക്കുക)
*******************

............
Eng. Hareendra Nath's contact number (as commented by Nithil George):
+919497217914
His profile: https://www.facebook.com/hari.nath.148

A valuable comment by: Antony Thomas: ((ഒരാഴ്ച മുമ്പ് എന്‍റെ കസിന്‍ സിസ്റ്ററിനെ ഏറണാകുളം ലകഷോര്‍ ഹോസ്പിറ്റലില്‍ നിന്ന് അവിടുത്തെ ഡോക്ടര്‍ പറഞ്ഞു "ഇനി വീട്ടില്‍ കൊണ്ടുപൊയ്ക്കോ....ചെയ്യാനുള്ളത് എല്ലാം ചെയ്തു. ഇനി കീമ ചെയ്യാന്‍ പറ്റുകയില്ല." അങ്ങിനെ അവിടുന്ന് പോന്നു. നാല് പേര് എടുത്തിട്ടാണ് വീട്ടില്‍ കയറ്റിയത്.കാലുകള്‍ കണ്ടാല്‍ പേടിവരും, അതുപോലെ നീരുവന്നിരിക്കുകയായിരുന്നു. പിറ്റേ ദിവസം ആ സഹോദരിയുടെ ആങ്ങിള ഈ മരുന്നിനെ പറ്റി അറിഞ്ഞ് മരുന്ന് കൊണ്ട് കൊടുത്തു. അതിന്‍റെ പിറ്റേ ദിവസം മുതല്‍ പുള്ളിക്കാരി എഴുന്നേറ്റു നിന്ന് തുടങ്ങി. കാലിന്മേല്‍ ഉള്ള നീര് എല്ലാം വറ്റിപോയി...തനിയേ എഴുന്നേറ്റു ഭക്ഷണം കഴിച്ചുതുടങ്ങി. ഇപ്പോള്‍ ഇതാ ആരുടേയും സഹായം കൂടാതെ ചെറിയ ചെറിയ കാര്യങ്ങള്‍ വീട്ടില്‍ ചെയ്യുന്നു. എല്ലാവര്‍ക്കും ഇത് ഭയങ്കര ഒരു അത്ഭുതമായിരിക്കുകയാണ്....വയറില്‍ വന്‍കുടലില്‍ കാന്‍സര്‍ വന്ന് വന്‍കുടല്‍ എടുത്തുകളഞ്ഞ് അഞ്ചു കൊല്ലം കഴിഞ്ഞു. കീമ ചെയ്തതിന് കണക്കില്ല. അത്രമാത്രം ചെയ്തിട്ടുണ്ട്. ചുരുക്കം പറഞ്ഞാല്‍ Facebook വഴി ഒരു സഹോദരി രക്ഷപെട്ടുവരുന്നു എന്ന് തന്നെ പറയാം. എല്ലാവരും പ്രാര്‍ത്തിക്കുക ആ സഹോദരിക്ക് വേണ്ടി.))
Credit: indimate
******************************
നന്മയില്‍ നമുക്കൊരുമിക്കാം ,
വ്യത്യസ്ഥ വീഡിയോകള്‍ക്കായി
Nifru 'പറയാതെ വയ്യ' പേജ് ലൈക്‌ ചെയ്യൂhttps://www.facebook.com/parayaathevayya



Monday, February 23, 2015

മരുന്ന് മാഫിയയുടെ ചൂഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതാ ഒരു ആപ്ലിക്കേഷന്‍





നാം സ്ഥിരമായ് കഴിക്കുന്ന ഗുളിഗകള്
പലപ്പോഴും ബ്രാൻഡ്
നെയിം വെച്ചാണ് മെഡിക്കൽ
ഷോപ്പുകളിൽ നിന്ന് വാങ്ങാറ്.
എന്നാൽ, അതേ മരുന്നുകൾ മറ്റൊരു
കമ്പനിയുടേതാകുമ്പോൾ
പലപ്പോഴും 92% വരെ വില
വ്യത്യാസം നമുക്ക് കാണാൻ
സാധിക്കുന്നു.
മരുന്ന് കുറിപ്പിൽ GENERIC NAMEനു
പകരം BRAND NAME ഉപയോഗിക്കുന്നത്
കൊണ്ടാണ് നമുക്ക് ഇത്
മനസ്സിലാവാതെ പോവുന്നത്.
അതിനിതാ ഒരു എളുപ്പ വഴി.
1.HEALTHKART PLUS എന്ന ആപ്പ് (mobile
software) നിങ്ങളുടെ ഫോണിൽ
ഇൻസ്റ്റോൾ ചെയ്യുക (Android or iPhone)
2.FIND MEDICINE എന്ന option ക്ലിക്ക്
ചെയ്യുക
3.മരുന്നിന്റെ പേര് അതിൽ തിരയുക
(Search)
for example :Lyrica 75mg
4.നിങ്ങൾ ടൈപ്പ് ചെയ്ത
മരുന്നിന്റെ പൂർണവിവരങ്ങൾ-
കമ്പനിയുടെ പേര് ,അടങ്ങിയിരിക്കുന്ന
മരുന്ന് ചേരുവകൾ, വില മുതലായവ
നിങ്ങൾക്ക് ലഭിക്കുന്നു
5.ഇനിയാണ് നമ്മൾ അത്ഭുതപെടാൻ
പോവുന്നത് -SUBSTITUTE എന്ന ലിങ്കിൽ
ക്ലിക്ക് ചെയ്യുക.
54.90 രൂപയുടെ Lyrica 75mg (by Pfizer) യിൽ
അടങ്ങിയിരിക്കുന്ന (Pregabalin 75mg)
എന്ന അതേ മരുന്ന് CIPLA എന്ന
കമ്പനിയുടെ ഉത്പന്നമായ Prebaxe 75mg
വില വെറും 5.9 രൂപ മാത്രം !!!!!
Same Content.. Same Quality. Same Quantity.
Standard company.
അതായത് ഒരു
ഗുളികയുടെ വിലവ്യത്യാസം 49 രൂപ ....
(89%)
ഇത് ഒരു ഉദാഹരണം മാത്രം ...
മരുന്ന് ലോബിയുടെയും ആഗോള
കുത്തകകളുടെയും ചൂഷണം എത്രത്തോളമുണ്ട്
എന്നത് നമുക്ക് ഇതിൽ നിന്ന്
മനസ്സിലാകാൻ കഴിയും.
ദയവായ് ഷെയർ ചെയ്യുക...
മറ്റുള്ളവരിലേക്ക് എത്തിക്കുക ..

Saturday, January 31, 2015

പ്രമേഹ രോഗത്തിനൊരു ഒറ്റമൂലി.

പ്രമേഹ രോഗത്തിനൊരു ഒറ്റമൂലി.


 എത്ര കാലപഴക്കം ചെന്ന രോഗവും ഭേദമാകും 


പ്രമേഹ രോഗത്തിനൊരു ഒറ്റമൂലി. എത്ര കാലപഴക്കം ചെന്ന രോഗവും ഭേദമാകും കാണാതിരിക്കരുത്. പ്ലീസ് ഷയര്‍ ചെയ്യൂ ആര്‍ക്കെങ്കിലും ഉപകരിക്കട്ടെ. പ്രമേഹ രോഗം കാരണം കാല്‍ മുറിക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും കേരളത്തില്‍ ലഭിക്കുന്ന ഈ ഒറ്റമൂലി കാരണം ജീവന്‍ തിരിച്ചുകിട്ടിയ ആളുടെ വാക്കുകള്‍ കേള്‍ക്കൂ.......!!!



ഇത് ഷുഗര്‍ സുധാകരന്‍,


മറാരോഗമായ പ്രമേഹത്തിന് പച്ചമരുന്നു കണ്ടുപിടിച്ച ആള്‍

ഇത് ഷുഗര്‍ സുധാകരന്‍, മറാരോഗമായ പ്രമേഹത്തിന് പച്ചമരുന്നു കണ്ടുപിടിച്ച ആള്‍....., ഈ വീഡിയോ ഉപകാരപ്രദമെന്നു തോന്നിയാല്‍ മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യുക.
വിലാസം: 
വലിയപൊഇല് 
കൊടക്കാട് 
കാസര്‍കോഡ്
ഫോണ്‍ :9744360271





Friday, January 23, 2015

കിഡ്നിയിലെ കല്ല് അല്ലെങ്കില്‍ മൂത്രത്തിലെ കല്ല് എന്നിവക്ക്‌ ഒരു പരിഹാര മാര്‍ഗം

കിഡ്നിയിലെ കല്ല് അല്ലെങ്കില്‍ മൂത്രത്തിലെ കല്ല് എന്നിവക്ക്‌ ഒരു പരിഹാര മാര്‍ഗം

.ഇതു ഷെയര്‍ ചെയ്തു നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കു




Thursday, January 15, 2015

കപ്പ കഴിക്കുന്നവര്‍ സൂക്ഷിക്കുക !

കപ്പ കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ;
കപ്പയുടെ കൂടെ മീന്‍ അല്ലെങ്കില്‍ ഇറച്ചി ചേര്‍ത്ത് മാത്രം കഴിക്കുക
പണ്ടുള്ളവർകപ്പയും മീനും അല്ലെങ്കിൽ
കപ്പയും ഇറച്ചിയും ചേർത്തു മാത്രമേ വീടുകളിൽ കഴിച്ചിരുന്നുള്ളൂ.
എന്നാൽ കാലം മാറിയപ്പോൾ കപ്പയോടൊപ്പം ചമ്മന്തിയും മുളകുകറിയും മാത്രമായി. മറ്റു പല ആഹാരങ്ങളിലും കപ്പ ഒരു ഭാഗമായി. നമ്മുടെ നാട്ടിലെ ഹോട്ടലുകളിൽ കിട്ടുന്ന മസാലദോശയിൽ പോലും ഉരുളക്കിഴങ്ങിനു പകരം കപ്പ പൊടിച്ചു ഉപയോഗിച്ച് തുടങ്ങി.
കപ്പക്കിഴങ്ങിൽ സയനൈഡ് എന്ന ഒരു മാരകവിഷമുണ്ട്‌. ഇത് തിളപ്പിച്ച വെള്ളത്തിൽ കുറെയൊക്കെ അലിഞ്ഞു പോകും. അത് കൊണ്ടാണ് കപ്പ തിളപ്പിച്ച്‌ വെള്ളം ഊറ്റിക്കളയുന്നത്.
(കപ്പയില തിന്നാൽ പശുവും ആടും ചത്തു പോകുന്നതും കാരണം ഈ സയനൈഡ് വിഷം തന്നെ)
എന്നാൽ പാകം ചെയ്താലും കപ്പയിലെ ഈ വിഷം പൂർണ്ണമായും നഷ്ടപ്പെടില്ല. കപ്പ കഴിച്ചാൽ ഒരു ക്ഷീണം അനുഭവപ്പെടുന്നത് വയർ നിറഞ്ഞത്‌ കൊണ്ടല്ല, ഈ രാസവസ്തുവിന്റെ ഫലമാണ് എന്ന് മനസ്സിലാക്കുക. സ്ഥിരമായി ഈ വിഷം ചെറിയ അളവിൽ ഉള്ളിൽ ചെന്നാൽ അത് പ്രമേഹത്തിനും തൈറോയിഡ് രോഗങ്ങൾക്കും കാരണമാകും.
മീനിലും ഇറച്ചിയിലും പയരിലും കടലയിലും അടങ്ങിയിട്ടുള്ള നൈട്രൈറ്റുകൾ ഈ വിഷവസ്തുവായ സയനൈഡ്നെ പൂർണ്ണമായും നിർവീര്യമാക്കും. അതുകൊണ്ടാണ് കപ്പയോടൊപ്പം മീനോ ഇറച്ചിയോ പയറോ നിർബന്ധമായും കഴിച്ചിരിക്കണം എന്ന് പറയുന്നത്.
ഈ അറിവ് ഒരിക്കലും മറക്കരുത്. നിങ്ങളുടെ പ്രിയപ്പെട്ടവര്ക്കും മക്കൾക്കും ഇത് പറഞ്ഞു കൊടുക്കണം.
കാരണം കപ്പ എല്ലാവർക്കും അത്ര പ്രിയപ്പെട്ട ഭക്ഷണം ആണ് .
ഇത് എല്ലാവര്‍കും ഷെയര്‍ ചെയ്യാന്‍ മറക്കില്ലല്ലോ 


Tuesday, December 16, 2014

ഒറ്റയ്ക്കുള്ളപ്പോൾ എങ്ങനെ ഹൃദയാഘാതം അതിജീവിക്കാം?



ഒറ്റയ്ക്കുള്ളപ്പോൾ എങ്ങനെ ഹൃദയാഘാതം അതിജീവിക്കാം?
കാരണം ഹൃദയാഘാതമുണ്ടാകുമ്പോൾ പലരുംപരസഹായം ലഭിക്കാൻ
സാധ്യതയില്ലാത്ത വിധം ഒറ്റയ്ക്കായിരിക്കും .അസാധാരണമായി മിടിക്കുന്ന
ഹൃദയവും ക്ഷയിച്ചുകൊണ്ടിരിക്കുന്ന ബോധത്തിനുമിടയിൽ പുനരുജ്ജീവനത്തിന് ഏകദേശം പത്ത് സെക്കണ്ട്കിട്ടാനേ സാധ്യതയുള്ളൂ

എന്നാൽ ഇവർക്ക് സ്വയം ചെയ്യാൻകഴിയുന്ന ഒരുകാര്യം തുടർച്ചയായി ശക്തമായി ചുമയ്ക്കുകയെന്നതാണു .ഓരോ ചുമയ്ക്ക്മുന്പും ദീർഘശ്വാസംഎടുക്കുകയും,നെഞ്ചിൽ നിന്ന്കഫം ഉണ്ടാവുന്ന തരത്തിൽ
ദീർഘവും ശക്തവും ആയിരിക്കുകയും വേണം ശ്വസനവും ചുമയുംരണ്ട് സെക്കണ്ട്ഇടവിട്ട്മുടങ്ങാതെ പരസഹായം ലഭിക്കുന്നത്
വരെയോ ഹൃദയം സാധാരണ നിലയിൽ മിടിക്കുന്നു എന്ന് തോന്നുന്നത്
വരെയോ മുടക്കമില്ലാതെ തുടരേണ്ടതാണ്

ദീർഘശ്വസനം ശ്വാസകോശത്തിലേയ്ക്ക് ഓക്സിജൻ പ്രവാഹിപ്പിക്കു
കയും,ചുമമൂലംഹൃദയം അമരുകയുംഅത്വ ഴി രക്തചംക്രമണം നിലനിർത്തുകയും ചെയ്യുന്നു.ഹൃദയത്തിലെ ഈ സമ്മർദം അതിനെ പൂർവസ്ഥിതി കൈ വരിക്കാൻസഹായിക്കും.
ഇപ്രകാരം  ഹൃദയാഘാതരോഗികൾ ബോധം നഷ്ടമാകാതെ ആശുപത്രിയിൽ
എത്തിച്ചേരാൻ കഴിയും

ക്രെഡിറ്റ്‌-  Dr.Siva(Senior Cardiologist

Monday, December 8, 2014

മുറിചുണ്ടിന് സൗജന്യചികിത്സ

മുറിചുണ്ടിന് സൗജന്യചികിത്സ 



പണമില്ലാത്തതിൻറെ പേരില്‍ ഒരു കുഞ്ഞു പോലും
മുറിച്ചുണ്ടുമായി കഴിയേണ്ടതില്ല
എന്ന സന്തോഷവര്‍ത്തമാനം ആദ്യമേ
പങ്കുവെക്കട്ടെ...
സ്മൈല്‍ട്രെയിന്‍ എന്ന സംഘടന ലോകമെമ്പാടുമായി വിദഗ്ധ
ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മുച്ചുണ്ട് ശസ്ത്രക്രിയ നടത്തി ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ പുഞ്ചിരിയും ആത്മവിശ്വാസവും
വീണ്ടെടുത്തു കഴിഞ്ഞു...
കുഞ്ഞുങ്ങള്‍ക്ക്
മാത്രമല്ല നാല്‍പത് വയസുവരെ പ്രായമുള്ളവര്‍ക്ക് തികച്ചും സൗജന്യമാണ് ഈ സേവനം.....
തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റല്‍ 0471 2579900,
കൊച്ചി സ്പെഷലിസ്റ്റ് ഹോസ്പിറ്റല്‍ 04842397368, 04842397369,
അമൃതഹോസ്പിറ്റല്‍ 04842802028, 04842801234
തൃശൂര്‍ ജുബിലി മിഷന്‍ 0487 2420361,
കോഴിക്കോട് ബേബി മെമ്മോറിയല്‍ 0495 2723272 Ext. 271
എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ 170 കേന്ദ്രങ്ങളില്‍ ഈ സേവനം ലഭ്യമാണ്....
ഓപ്പറേഷന്‍ സ്മൈല്‍ എന്ന കൂട്ടായ്മയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ അവരുടെ സേവനം വ്യാപകമല്ല.
നാല്‍പ്പത്തയ്യായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ശസ്ത്രക്രിയാ ചെലവിനു പുറമെ ആശുപത്രിയിലേക്കുള്ള വണ്ടിക്കൂലിയും മരുന്നിനും താമസത്തിനും ഭക്ഷണത്തിനുമുള്ള പണവും smiletrain വഹിക്കും...
ഈ വിവരം സുഹൃത്തുക്കള്‍ക്ക് കൈമാറുക-
ലോകമൊട്ടുക്കും നിറയട്ടെ പുഞ്ചിരിക്കുന്ന മുഖങ്ങൾ
കൂടുതൽ വിവരങ്ങള്ക്ക് :   http://www.smiletrain.org/

TATA STEEL DOORS AND WINDOWS

𝐏𝐀𝐑𝐈𝐇𝐀𝐑 𝐃𝐎𝐎𝐑𝐒 & 𝐖𝐈𝐍𝐃𝐎𝐖𝐒 ✔Best quality, Best GI Steel Windows in Kerala ✔ Made of GI Steel by Tata Company ✔Termite...