Thursday, January 15, 2015

കപ്പ കഴിക്കുന്നവര്‍ സൂക്ഷിക്കുക !

കപ്പ കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ;
കപ്പയുടെ കൂടെ മീന്‍ അല്ലെങ്കില്‍ ഇറച്ചി ചേര്‍ത്ത് മാത്രം കഴിക്കുക
പണ്ടുള്ളവർകപ്പയും മീനും അല്ലെങ്കിൽ
കപ്പയും ഇറച്ചിയും ചേർത്തു മാത്രമേ വീടുകളിൽ കഴിച്ചിരുന്നുള്ളൂ.
എന്നാൽ കാലം മാറിയപ്പോൾ കപ്പയോടൊപ്പം ചമ്മന്തിയും മുളകുകറിയും മാത്രമായി. മറ്റു പല ആഹാരങ്ങളിലും കപ്പ ഒരു ഭാഗമായി. നമ്മുടെ നാട്ടിലെ ഹോട്ടലുകളിൽ കിട്ടുന്ന മസാലദോശയിൽ പോലും ഉരുളക്കിഴങ്ങിനു പകരം കപ്പ പൊടിച്ചു ഉപയോഗിച്ച് തുടങ്ങി.
കപ്പക്കിഴങ്ങിൽ സയനൈഡ് എന്ന ഒരു മാരകവിഷമുണ്ട്‌. ഇത് തിളപ്പിച്ച വെള്ളത്തിൽ കുറെയൊക്കെ അലിഞ്ഞു പോകും. അത് കൊണ്ടാണ് കപ്പ തിളപ്പിച്ച്‌ വെള്ളം ഊറ്റിക്കളയുന്നത്.
(കപ്പയില തിന്നാൽ പശുവും ആടും ചത്തു പോകുന്നതും കാരണം ഈ സയനൈഡ് വിഷം തന്നെ)
എന്നാൽ പാകം ചെയ്താലും കപ്പയിലെ ഈ വിഷം പൂർണ്ണമായും നഷ്ടപ്പെടില്ല. കപ്പ കഴിച്ചാൽ ഒരു ക്ഷീണം അനുഭവപ്പെടുന്നത് വയർ നിറഞ്ഞത്‌ കൊണ്ടല്ല, ഈ രാസവസ്തുവിന്റെ ഫലമാണ് എന്ന് മനസ്സിലാക്കുക. സ്ഥിരമായി ഈ വിഷം ചെറിയ അളവിൽ ഉള്ളിൽ ചെന്നാൽ അത് പ്രമേഹത്തിനും തൈറോയിഡ് രോഗങ്ങൾക്കും കാരണമാകും.
മീനിലും ഇറച്ചിയിലും പയരിലും കടലയിലും അടങ്ങിയിട്ടുള്ള നൈട്രൈറ്റുകൾ ഈ വിഷവസ്തുവായ സയനൈഡ്നെ പൂർണ്ണമായും നിർവീര്യമാക്കും. അതുകൊണ്ടാണ് കപ്പയോടൊപ്പം മീനോ ഇറച്ചിയോ പയറോ നിർബന്ധമായും കഴിച്ചിരിക്കണം എന്ന് പറയുന്നത്.
ഈ അറിവ് ഒരിക്കലും മറക്കരുത്. നിങ്ങളുടെ പ്രിയപ്പെട്ടവര്ക്കും മക്കൾക്കും ഇത് പറഞ്ഞു കൊടുക്കണം.
കാരണം കപ്പ എല്ലാവർക്കും അത്ര പ്രിയപ്പെട്ട ഭക്ഷണം ആണ് .
ഇത് എല്ലാവര്‍കും ഷെയര്‍ ചെയ്യാന്‍ മറക്കില്ലല്ലോ 


No comments:

Post a Comment

Thanks

TATA STEEL DOORS AND WINDOWS

𝐏𝐀𝐑𝐈𝐇𝐀𝐑 𝐃𝐎𝐎𝐑𝐒 & 𝐖𝐈𝐍𝐃𝐎𝐖𝐒 ✔Best quality, Best GI Steel Windows in Kerala ✔ Made of GI Steel by Tata Company ✔Termite...