Sunday, September 7, 2014

വ്യാജ വാർത്തകൾ

ഖുർആനിൽ മൂത്രമൊഴിച്ചതിന് ദൈവം നൽകിയ ശിക്ഷ ! 

WTF Costume മത്സരത്തിൽ ഫൈൽ ആയ ഒരു പ്രച്ഛന്ന വേഷമാണിത്,
ഹനുമാന്റെ ഗദ കണ്ടെത്തിയ പോലെ,
ഘടോൽകചന്റെ ഭീമൻ അസ്ഥികൂടം കണ്ടെത്തിയ പോലെ
ഒരു ഫേക് ന്യൂസ് !
ഏതോ ഒരു അവിശ്വാസി പരിഹാസത്തിനായി പോസ്റ്റ്‌ ചെയ്തത് ചിലരെങ്കിലും വിശ്വസിച്ചു പോയിട്ടുണ്ടെങ്കിൽ തിരുത്തുക .

WTF നെ കുറിച്ച് അവർതന്നെ പറയുന്നത്  ഇതാണ്:

Home of the Best, Worst, Sexiest, Funniest, and Weirdest Costumes on the Internet.(https://www.facebook.com/WTFcostumes/info?tab=page_info)


ഈ ചിത്രത്തിൻറെ SOURSE  ഫയൽ  :http://www.epicfail.com/2012/11/09/epic-wtf-costume-fail/
````````````````````````````````````
നല്ല വീഡിയോകൾക്കും അറിവുകൾക്കും Nifru ലൈക്‌ ഇപ്പോൾ ചെയ്യൂ https://www.facebook.com/parayaathevayya



'രാമായണവും മഹാഭാരതവും ചുമ്മാ കഥകൾ ആണെന്ന് പറഞ്ഞു നടക്കുന്ന വിഡ്ഢികൾ കണ്ടോളൂ,ഭീമ പുത്രനായ ഘടോൽക്കചൻറെ 80 അടി നീളമുള്ള അസ്ഥികൂടം!

എഫ്‌ ബി യില്‍ വ്യാപകമായി പ്രചരിക്കുണ ഒരു ചിത്രമാണീത് . ഇതിനു ചുവടെ ഇങ്ങിനെ കുറിച്ചിട്ടിരിക്കുന്നു .

'രാമായണവും മഹാഭാരതവും ചുമ്മാ കഥകൾ ആണെന്ന് പറഞ്ഞു നടക്കുന്ന വിഡ്ഢികൾ കണ്ടോളൂ,ഭീമ പുത്രനായ ഘടോൽക്കചൻറെ 80 അടി നീളമുള്ള അസ്ഥികൂടം!
2007 ഇൽ ഇന്ത്യൻ സേനയുടെ സഹായത്താൽ നാഷണൽ ജിയോഗ്രഫി ടീം ഇന്ത്യയുടെ അതിർത്തിയിൽ കണ്ടെടുത്ത ഒരു വാർത്തയും ഒരു പത്രത്തിലും ടി വി യിലും വന്നിട്ടില്ല..
ഇന്ത്യ ഭരിച്ചിരുന്ന വത്തിക്കാന്റെ ചാർച്ചക്കാർ മൂടി വയ്ക്കുകയായിരുന്നു.
ഏതോ കള്ളന്റെ എല്ല് കൂടം വിശുദ്ധന്റെ ആണെന്ന് പറഞ്ഞു പറ്റിച്ചു നാടാകെ പാട്ട കൊട്ടി അറിയിക്കാൻ വ്യഗ്രത കാണിക്കുന്ന സോനിയാമ്മയുടെ സർക്കാർ ഭാരതത്തിന്റെ ചരിത്രം എന്നും നശിപ്പിക്കാനും മൂടി വെക്കാനുമേ ശ്രമിച്ചിട്ടുള്ളൂ..
കുറെ കള്ളങ്ങളുടെ മേലെ പടുത്തതല്ല ഭാരത ചരിത്രം,രാമായണവും മഹാഭാരതവും.. എല്ലാം ഇവിടെ സംഭാവിച്ചതാനെന്ന സത്യം വിദേശ മതത്തിന്റെ പിന്നാലെ നടക്കുന്നവരുടെ രക്ഷകർ മൂടി വക്കാൻ നോക്കിയാൽ നടക്കുമോ?
ലോകത്ത് മറ്റെവിടെയും ദൈവം നേരിട്ട് അവതരിച്ചിട്ടില്ല,എന്നാൽ നമ്മുടെ ഭാരതത്തിൽ എത്രയോ തവണ നേരിട്ട് അവതരിച്ചു ലോക രക്ഷ ചെയ്തിരിക്കുന്നു?
ഇത്രയും പുണ്ണ്യം ചെയ്ത ഭാരതത്തിന്റെ സംസ്കാരം ആണ് വിദേശ സംസ്കാരത്തെ പുണർന്ന കുറെ പേര് ഒളിച്ചു വക്കാനും ഇല്ലാതാക്കാനും ശ്രമിക്കുന്നത്..അറിയുക,അറിയിക്കുക നമ്മുടെ സംസ്കാരം ലോകത്തെ..ഓരോ ഭാരതീയന്റെയും ധർമ്മം ആണത്!
മിത്തുകളോ, കഥകളോ അല്ല ചരിത്രങ്ങൾ ആണെന്നും ഭരത സംസ്കാരത്തെ നശിപ്പിക്കാൻ കച്ച കെട്ടി ഇറങ്ങിയിരിക്കുന്നവരാൽ മൂടിവക്കെപ്പെട്ട,സത്യങ്ങൾ ആണെന്നും ലോകത്തോട്‌ അഭിമാനപൂര്വ്വം പറയുക!' src (https://www.facebook.com/photo.php?fbid=10203208330863455&set=pcb.813688328665565&type=1&theater)

ഭാരതത്തിന്റെ ചരിത്രം ഐതിഹ്യങ്ങളില്‍ ഒടുക്കാനുള്ള ശ്രമങ്ങളില്‍ വിദ്യാസമ്പന്നരായവരും പെട്ടു പോകുന്നതിലാണ്‌ എനിക്ക് അത്ഭുതമുളവാകുന്നത്‌ ! ഫോടോഷോപിന്റെ ബാലപാടം അറിയാവുന്നവര്‍ക്കറിയാം ഇതൊരു ഗ്രാഫിക്ക്രിയേഷനാണ്ന്ന് .
മെല്‍ബിന്‍ സുരേഷ് എന്നയാള്ള്‌ 30 ജൂല്‍ 2014 ല്‍ മറുപടിയും നല്‍കിയിരന്നു,അത്‌ ചുവടെ ചേര്‍കുന്നു
src(http://fbinvestigations.blogspot.it/.../giant-human)

മെല്‍ബിന്‍ സുരേഷ്30 ജൂല്‍ 2014 00:27:00
ക്രിയേറ്റിവ് കോണ്ടസ്റ്റ് സംഘടിപ്പിക്കുന്ന വര്ത്1000 എന്ന വെബ്സൈറ്റില്‍ ഏകദേശം അഞ്ചു വര്‍ഷം മുമ്പ് ഒക്ടോബര്‍ 2008ല്‍ ആര്കിയൊലാജികല് അനാമലീസ് എന്ന പേരില്‍ നടത്തിയ ഒരു അഡ്വാന്‍സ്‌ഡ് ഫോട്ടോഷോപ്പ് എഫക്റ്റ്‌ മത്സരത്തില്‍ പങ്കെടുത്ത ചില ചിത്രങ്ങളാണ് ഇവ. ഈ മത്സരത്തിലെ ഭാരതത്തിന്റെ വടക്കുഭാഗത്ത് ഇന്ത്യന്‍ സേനയുടെ നിയന്ത്രണത്തിലുള്ള ഭാഗത്തു സേനയുടെ സഹായത്തോടെ നാഷണല്‍ ജിയോഗ്രഫിക് ടീമിന്റെ ഇന്ത്യന്‍ ഡിവിഷന്‍ ഇത്തരം ഭീമാകാരമായ പുരാതന മനുഷ്യനെ കണ്ടെത്തിയെന്ന തെറ്റായ ഒരു വാര്‍ത്ത മാര്‍ച്ച്‌ 2007ല്‍ ‘ഹിന്ദു വോയിസ്‌‘ എന്ന മാഗസിനില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ സൂപ്പര്‍ ഹ്യൂമന്‍ ഏകദേശം 200ബീസീ യിലാണ് ജീവിച്ചിരുന്നതെന്നും മഹാഭാരതത്തില്‍ പറഞ്ഞിരിക്കുന്ന ഭീമാകാരന്മാരുടെ അസ്ഥികൂടമാണ് ഇതെന്നും കാണിക്കുന്ന ശിലാലിഖിതങ്ങളും ഇവിടെ കാണപ്പെട്ടു എന്നും ഇവര്‍ വളരെ വലുതും ശക്തിമാന്മാരും ആയിരുന്നെന്നും ഒരു വലിയ മരം തന്നെ കടപുഴുകാന്‍ തക്ക ശക്തിയുള്ളവരും ആയിരുന്നെന്നും ബോംബെയില്‍ നിന്നും പ്രസിദ്ധീകരിച്ച ഈ ‘ഹിന്ദു വോയിസ്’ എഴുതി! വായനക്കാര്‍ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍ എഡിറ്റര്‍ മറ്റൊരു ലക്കത്തില്‍ ഖേദപ്രകടനവും പ്രസിദ്ധീകരിച്ചിരുന്നു. പക്ഷെ, തെറ്റായ ആ പഴയ വാര്‍ത്തയെ പിന്‍പറ്റിയാണ് ഇപ്പോഴും പലരും ഘടോല്‍കചന്റെ ചിത്രവും മറ്റും പ്രചരിപ്പിക്കുന്നത്.

ഒരു സുഹ്ര്‍ത്ത്‌ പറഞ്ത്‌ ആണ് ശരി( Sree Skv )
ഹിന്ദു മതത്തിനെ അന്ധവിശ്വാസം കൊണ്ട് നിറച്ച് അതിന്റെ മാഹാത്മ്യം സാധൂകരിക്കാൻ ശ്രമിക്കുന്ന വിഡ്ഢികളോട് പറയാൻ ഉള്ളത് ഹിന്ദു ധർമ്മത്തിന്റെ ശക്തി എന്നത് അതിന്റെ കഥകളിൽ അല്ല. അതിന്റെ അഹിംസ തുടങ്ങിയ മൂല്യങ്ങളിൽ ആണ്. എല്ലാ ജീവികളെയും സമഭാവനയോടെ കാണാൻ പര്യാപ്തമായ പ്രക്രിതിയോടിനങ്ങിയ ഒരു തത്വശാസ്ത്രം ആണ് ഹിന്ദുവിന്റെ ശക്തി. അത് പ്രചരിപ്പിക്കാൻ നോക്കുക. അന്ധവിശ്വാസം അസത്യങ്ങൾ ഒക്കെ പ്രചരിപ്പിച്ചു ഇതിനെ കൊച്ചക്കരുത് പ്ളീസ്

മുപ്പതുകാരനായ യുവാവിന് അനുയോജ്യയായ അമ്മയെ തേടുന്നു!



മുപ്പതുകാരനായ യുവാവിന് അനുയോജ്യയായ അമ്മയെ തേടുന്നു! 
പ്രതിഫലം 1,62,000 അമേരിക്കന്‍ ഡോളര്‍’ (ഏകദേശം 98 ലക്ഷം രൂപ)!

അമ്മ യുടെ സ്നേഹത്തിനു വേണ്ടി കാത്തിരിക്കുന്ന
ഈ മകന്റെ ആഗ്രഹം സഫലമാകുമോ ?
ലോകം കാത്തിരിക്കുന്നു ഒരു ഉത്തരത്തിനായി

ബെയ്ജിംഗ്: എന്തിനും ഏതിനും ഇന്റര്‍നെറ്റില്‍ തെരയുന്നവരുടെയിടയില്‍ അമ്മയെ ആവശ്യമുണ്ടെന്ന് അറിയിച്ച് ചൈനീസ് യുവാവ് ഓണ്‍ലൈനില്‍ പരസ്യം നല്കി-’മുപ്പതുകാരനായ യുവാവിന് അനുയോജ്യയായ അമ്മയെ തേടുന്നു. പ്രായപരിധി 57 വയസ്, മികച്ച വിദ്യാഭ്യാസം ആവശ്യം. പ്രതിഫലം 1,62,000 അമേരിക്കന്‍ ഡോളര്‍’ (ഏകദേശം 98 ലക്ഷം രൂപ)!

അല്‍ ഖ്വായിദ യല്ല അവരെ പഠിപ്പിച്ച അമേരിക്ക തന്നെ വന്നാലും വന്നകാലിൽ പോകാൻ കഴിയില്ല മക്കളേ, ഇത് ഭാരതമാണ്‌ !


അടുത്ത ലക്ഷ്യം ഇന്ത്യയെന്ന് അല്‍ ഖ്വായിദ; കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി 

ഭീകരതയുടെ പേരിലുള്ള രാഷ്ട്രീയ പൊറാട്ട് നാടകമല്ല ഇതെങ്കിൽ
ഒന്നുറപ്പിചോളൂ ,അല്‍ ഖ്വായിദ യല്ല അവരെ പഠിപ്പിച്ച അമേരിക്ക തന്നെ വന്നാലും
വന്നകാലിൽ പോകാൻ കഴിയില്ല മക്കളേ,
ഇത് ഭാരതമാണ്‌ !
ഇവന്റെയൊക്കെ മൂത്താപ്പമാർ വന്നു തോറ്റു തുന്നം പാടിയിട്ടെയുള്ളൂ
അതാണ് ചരിത്രം!
വെറുതെ ഇവിടെ വന്നു സവാഹിരി ഗിരിഗിരി നടത്താൻ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ
അതിവിടെ വച്ച് നിര്തുഗോ !
വെറുതെ ഉള്ള ചീത്തപ്പേര് കളയണ്ടാ 

നല്ല വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കുമായി ഈ പേജ് ലൈക് ചെയ്യുകhttps://www.facebook.com/nifrajav



" കൊച്ചി പഴയ കൊച്ചിയെല്ലന്നറിയാം പക്ഷെ റോഡു പഴയ റോഡ്‌ തന്നെ "


" കൊച്ചി പഴയ കൊച്ചിയെല്ലന്നറിയാം പക്ഷെ റോഡു പഴയ റോഡ്‌ തന്നെ "
ലോകത്തിനു മാതൃകയായി കേരളത്തിന്റെ പാരമ്പര്യം ഉയർത്തി പ്പിടിക്കുന്ന അനേകം റോഡുകളിൽ ഒന്നിന്റെ മനോഹര ദൃശ്യം !
മഴക്കുഴികൾ തീർത്ത് ജലം സംരക്ഷിക്കുന്നതെങ്ങിനെയെന്നു 
ലോകത്തിനു മുൻപിൽ കാണിച്ചു തന്ന
റോഡുകളിൽ പോലും ചിത്രം രചിക്കുന്ന പോതുമാരാമത്തിന്റെ കലാ നൈപുണ്യം ,
അഭിമാനിക്കുക ഇത് നമുക്ക് മാത്രം അവകാശപ്പെട്ടതാണ് .
കാലങ്ങളായി കൈമാറിവരുന്ന ഭരണ നൈപുണ്യത്തിന്റെ ഉത്തമ ദൃഷ്ട്ടാന്തം.
-നിഫ്രാജ് മാങ്കാവ്- 09.08.2014

കണ്ടവന്റെ വാക്കും കേട്ട് കൊല്ലാൻ നടക്കുന്നവരോട് ...!

കണ്ടവന്‍റെ വാക്കും കേട്ട് 

കൊല്ലാൻ നടക്കുന്നവരോട് ...!

കണ്ടവന്‍റെ വാക്കും കേട്ട് കൊല്ലാൻ നടക്കുന്നവരോട് ...!
ഇതിന്‍റെ ഫലം അനുഭവിക്കുന്നത് നീ തന്നെയാണ്
ഒളിവിൽ കഴിയേണ്ടതും ജയിലിൽ കഴിയേണ്ടതും
എല്ലാം കലങ്ങി തെളിഞ്ഞെന്നു കരുതി പുറത്തിറങ്ങുമ്പോൾ
നടുറോഡിൽ കിടന്നു ജീവജലം കിട്ടാതെ
തുണ്ടം തുണ്ടമായി ചത്ത്‌ മലർക്കേണ്ടതും നീ തന്നെ !
കത്തിക്ക് മൂർച്ച കൂട്ടും മുമ്പ് ഇതും കൂടി ഓർക്കുക!
സഹോദരാ നിന്‍റെ പാര്‍ട്ടി എതുമായിക്കൊള്ളട്ടെ
നിന്‍റെ വിയർപ്പും ചോരയും കൊണ്ട് കൊഴുത്ത് തടിച്ച പ്രസ്ഥാനങ്ങള്‍ക്ക്
ഇത് ലാഭകച്ചവടം മാത്രമാണ്
അനുഭവിക്കാൻ, നിർഭാഗ്യവാൻ മാരായ
നിന്നെ പെറ്റു പോറ്റിയ മാതാപിതാക്കൾ
കണ്ണിലെ കൃഷ്ണമണിപോലെ
അവര്‍ നിന്നെ വളര്‍ത്തിയത് പാര്‍ട്ടിക്കൊരു രക്തസാക്ഷിയെ നല്‍കാന്‍ ആയിരുന്നില്ല മോനെ
പൂമുഖപ്പടിയില്‍ നിന്നെ കാത്തിരിക്കുന്ന ഒരു പാവം പെണ്ണില്ലേ
അവള്‍ നിനക്കായി കഴുത്ത് നീട്ടിയത് ജീവിതം കാലം നീ അവളെ കാത്ത് സൂക്ഷിക്കും എന്ന പ്രതീക്ഷയിലായിരുന്നില്ലേ ?
നിന്‍റെ എല്ലാം എല്ലാമായ കുഞ്ഞുങ്ങൾ കുഞ്ഞു മോണകാട്ടി ചിരിച്ചത്
അച്ഛനെന്ന സ്നേഹ വിഗ്രഹത്തെ കണ്ടായിരുന്നില്ലേ
എന്നിട്ടും നീ .......................? !

തീര്‍ന്നില്ല
ശത്രുവിന്‍റെ കഠാര പിടിയില്‍ നിന്‍റെ ജീവിതം ഒടുങ്ങുമ്പോള്‍
പ്രതിഷേധമെന്ന പേരിൽ പാർട്ടി 'ഹർത്താൽ ' ആഘോഷിക്കുമ്പോൾ
നീ ചെയ്ത പാപത്തിന്‍റെ ശമ്പളം പറ്റുന്നത്
ഞങ്ങൾ കൂടിയാണ് !
രാപ്പകൽ അദ്ധ്വാനിച്ചിട്ടും ഗതിപ്പിടിക്കനാകാത്ത
ഈ നാട്ടിലെ പാവം ജനങ്ങള്‍
-------- ‪#‎നിഫ്രാജ്‬ മാങ്കാവ് ----------


നല്ല വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കുമായി ഈ പേജ് ലൈക് ചെയ്യുക https://www.facebook.com/parayaathevayya/

TATA STEEL DOORS AND WINDOWS

𝐏𝐀𝐑𝐈𝐇𝐀𝐑 𝐃𝐎𝐎𝐑𝐒 & 𝐖𝐈𝐍𝐃𝐎𝐖𝐒 ✔Best quality, Best GI Steel Windows in Kerala ✔ Made of GI Steel by Tata Company ✔Termite...