Showing posts with label murder. Show all posts
Showing posts with label murder. Show all posts

Tuesday, April 20, 2021

ഭയം കൊണ്ട് ആത്മഹത്യശ്രമം ഉപേക്ഷിച്ചു... പക്ഷെ, ആ അച്ഛന് സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊല്ലുമ്പോൾ ഭയം ഇല്ല, കൈ വിറച്ചില്ല, മനസ്സ് പതറിയില്ല..! വൈഗ​ കൊലക്കേസ് l അസാധാരണമായൊരു നിലപാടുമായി ഒരു സാധാരണക്കാരൻ










ഭയം കൊണ്ട് ആത്മഹത്യശ്രമം ഉപേക്ഷിച്ചു... പക്ഷെ, ആ അച്ഛന് സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊല്ലുമ്പോൾ ഭയം ഇല്ല, കൈ വിറച്ചില്ല, മനസ്സ് പതറിയില്ല..!!!! 'എൻ്റെ നിലപാടിൽ ' പറയുവാനുള്ളത് ഇനിയുള്ള അച്ഛനും അമ്മയോടുമാണ് "അസാധാരണമായൊരു നിലപാടുമായി ഒരു സാധാരണക്കാരൻ" ----------------------------------------------------------------------------------------- വൈഗയുടെ ഘാതകനെ കുറിച്ചുള്ള നിങ്ങളുടെ നിലപാടുകൾ വീഡിയോ കണ്ടശേഷം കമന്റായി രേഖപ്പെടുത്തൂ -----------------------------------------------------------------------------------------







മക്കളെ കൊല്ലുന്ന മാതാപിതാക്കളോട് ഒരേ ഒരു അപേക്ഷ എത്രയേറെ പിഞ്ചു കുഞ്ഞുങ്ങളാണല്ലേ ജന്മം നല്കിയവരാൽ തന്നെ കൊല്ലപ്പെടുന്നത് വിടരും മുൻപേ കൊഴിഞ്ഞുപോയ കുഞ്ഞു പൂക്കൾ കേൾക്കുമ്പോൾ നെഞ്ചു പിടയുന്നു.. അവസാനം കേട്ട വാർത്തയിൽ കടം കേറിയൊരു അച്ഛൻ സ്വന്തം അരുമപ്പൂ മോളെ കഴുത്തു ഞെരിച്ചു കൊന്നു എന്നിട്ട് സ്വയം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചപ്പോൾ ഭയന്ന് അയാളാ ശ്രമം ഉപേക്ഷിച്ചെന്ന് !!! അതെ, സ്വന്തം ജീവൻ നഷ്ടപ്പെടുത്താൻ പേടിയാണ് ഇത്തിരിപ്പോന്ന സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊല്ലുമ്പോൾ ഒരു ഭയവും ഇല്ല, കൈ വിറച്ചില്ല, മനസ്സ് പതറിയില്ല..!!!! നിങ്ങളോട് ഞങ്ങൾക്കൊരപേക്ഷയുണ്ട് ജീവിതത്തെ നിങ്ങൾക്കത്രമേൽ ഭയമാണെങ്കിൽ.. മറ്റൊരു നിവൃത്തിയുമില്ലെങ്കിൽ.. നിങ്ങളുടെ കാര്യം നിങ്ങൾക്ക് തീരുമാനിക്കാം പക്ഷെ, ഒന്നും അറിയാത്ത ആ കുഞ്ഞുങ്ങളുടെ വിലപ്പെട്ട ജീവൻ നിങ്ങളപഹരിക്കരുത് അവരുടെ ഭാവിയോർത്താണീ മഹാപാപത്തിന് മുതിരുന്നതെങ്കിൽ, നിങ്ങളൊരു ഭീകര വിഡ്ഢിയാണ് കാരണം അവരെ വധിക്കാൻ തീരുമാനിച്ച ആ നിമിഷം മുതൽ നിങ്ങൾ അവരുടെ രക്ഷാകർത്താവല്ല, കൊലയാളി മാത്രമാണ് കാലത്തിൻ്റെ ചുവരിൽ ഉള്ള ചിത്രങ്ങൾ മാറുവാനുള്ളതാണ് വറുതിയും,രോഗവും, ദാരിദ്ര്യവും ,സങ്കടവും, മാത്രമല്ല സമ്പത്തും ,സന്തോഷവും,ആരോഗ്യവും, ആഘോഷവും ആ ചുമരിൽ നാളെ തെളിഞ്ഞു വരും കാത്തിരിക്കാൻ നിനക്ക് ക്ഷമയില്ലെങ്കിൽ, നീ പോ.. ഇവിടെ ഈ മണ്ണിൽ ജീവിക്കാനുള്ള അവകാശം അവരുടേത് കൂടിയാണ് നാളെ ഈ ലോകത്തിൻ്റെ ഗതി നിയന്ത്രിക്കേണ്ടവരാണവർ നീ ഇല്ലെങ്കിലും ഈ ഭൂമിയിൽ അവർ ജീവിക്കും,വളരും ഒരു പക്ഷെ നീ സ്വപ്നം കണ്ടതിനും മുകളിൽ സന്തോഷവാന്മാരും സന്തോഷവതികളും ആയി ജീവിക്കും നിന്നിൽ ഒരിറ്റ് കനിവ് ശേഷിക്കുന്നെങ്കിൽ കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക് നൽകൂ അവരുടെ പൊന്നോമനകളായി നിൻ്റെ പൂമ്പാറ്റകൾ പാറിപ്പറക്കട്ടെ Reference News: #വൈഗ കൊലക്കേസ് # Vaiga's Murder _Kerala father says he murdered daughter, fled as he was unable to kill himself # Toddler found dead near Kerala seashore, cops suspect one of the parents killed the child # Father kills sons, commits suicide in Kerala's Navaikkulam # Three children of a family in Kerala found dead in a swamp, believed to have drowned # Palakkad man remorseless after killing wife, two children # Pathanamthitta man gets death sentence for killing nephews aged 7 and 3... # Parents arrested amid high drama for the murder of two daughters # Sherin Mathews death: Indian-American adoptive father from Kerala gets life sentence # Father 'killed wife, daughters and himself because he feared being corrupted by the West'


 

Sunday, March 19, 2017

സാധാരക്കാരുടെ മക്കളുടെ മാനത്തിനും സെലിബ്രറ്റിയുടെ മാനത്തിനും രണ്ട് തുലാസ്സുകൾ ആണ്.!!!!

സാധാരക്കാരുടെ മക്കളുടെ മാനത്തിനും സെലിബ്രറ്റിയുടെ മാനത്തിനും രണ്ട് തുലാസ്സുകൾ ആണ്.!!!!




----------------------------------------------
പ്രമുഖ നടിയെ നടുറോട്ടിൽ
മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവം ചർച്ചചെയ്യുകയ്യുകയാണു സകല ചാനലുകളും നല്ലകാര്യം
സ്ത്രീത്വത്തെ അപമാനിച്ച ഈ സംഭവത്തെ ശക്തമായി അപലപിക്കുന്നതോടൊപ്പം.ആ കുട്ടിയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ശക്തമായി പിന്തുണ ആദ്യമേഅറിയിക്കട്ടെ
നമ്മുടെയെല്ലാം കണ്ണിലുണ്ണിയായ ആ കലാകാരിക്ക് എത്രയും വേഗം നീതികിട്ടുവാനും
സ്ത്രീ ജനങ്ങളുടെ ആശങ്കക്ക് ആറുതി വരുത്തുവാനും ഉള്ള സത്വരനടപടികൾ ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം
വെള്ളിയാഴ്ച രാതി ഏകദേശം 10 മണിക്ക് നടിയെ തട്ടികൊണ്ട് പോകുന്നു. 1 മണിക്കൂറിന് ശേഷം നടിയെ വഴിയിൽ ഉപേക്ഷിക്കുന്നു. നടി നേരെ ലാൽ എന്ന സംവിധായകന്റെ വീട്ടിലേക്ക്.നടി വിലക്കിയിട്ടും ലാൽ പോലീസിനെ അറിയിക്കുന്നു. സാധാരണക്കാരനിടയിൽ പീഠന കൊലപാതകങ്ങൾ കഴിഞ്ഞാൽ പോലും മണിക്കൂറുകൾ അല്ലങ്കിൽ ദിവസങ്ങൾക്ക് ശേഷം വരുന്ന പോലീസ് ഈ സംഭവം അറിഞ്ഞപ്പോൾ രാത്രി 12.30 മണിക്ക് തന്നെ അതും ഡെപ്യൂട്ടി കമ്മീഷണർ യതീഷ് ചന്ദ്ര, അസി: പോലീസ് കമ്മീഷണർ എം ബിനോയ് നടിയുടെ അടുത്തെത്തി തെളിവെടുക്കുന്നു.പ്രഭാതമായപ്പോൾ മാധ്യമങ്ങൾ സോഷ്യൽ മീഡിയകൾ മത്സരിച്ച് വാർത്തയാക്കുന്നു. ഉച്ചക്ക് 12 മണിക്ക് മുമ്പെ പ്രതികൾ അറസ്റ്റിൽ ! അഭിനന്ദിക്കാതെ വയ്യ!!!
പക്ഷേ ഒരു സംശയം.ഈ ഒരു സെലബ്രിറ്റി ക്ക് കിട്ടുന്ന അതെ സംരക്ഷണം സാധാരണ ഒരു സ്ത്രീക്ക് അല്ലങ്കിൽ ഒരു പുരുഷന് കിട്ടുന്നുണ്ടോ.?
ഇതേ നാട്ടിൽ ആയിരുന്നില്ലേ സൗമ്യ, ജിഷ വടക്കാഞ്ചേരി എന്നീ പെൺകുട്ടികൾ????
ദിനം പ്രതി പീഠനത്തിനിരയാകുന്ന നിരവധി കുഞ്ഞുങ്ങൾ...?
കഴിഞ്ഞ ദിവസവും തിരുവനന്തപുരത്ത് ഒരു 7 വയസ്സുള്ള ഒരു കുട്ടി മൃഗീയമായി പീഢിക്കപെട്ടു , പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം രക്തസ്രാവം തടയാൻ പഞ്ഞിക്കഷ്ണം ജനനേന്ദ്രിയത്തിൽ തിരുകി കയറ്റുകയാണ് പൂജാരി മണികണ്ഠൻ ചെയ്തത് ... സാമൂഹിക പ്രവർത്തകയായ അശ്വതി ജ്വാലയുടെ സമയോചിതമായ ഇടപെടൽ ഒന്നുകൊണ്ടാണ് പ്രതിയെ കസ്ററയിൽ എടുത്തത്
ഇതേ നാട്ടിലല്ലേ നടുറോട്ടിൽ ഒരു ഉറുമ്പിനെപോലും നോവിക്കാത്തൊരു പച്ചമനുഷ്യന്റെ - കൊടിഞ്ഞിയിൽ ഫൈസലിന്റെ ഉടൽകഷ്ണങ്ങൾ ചോരയിൽ മുങ്ങിക്കിടന്നപ്പോ എന്തേ ഇവരെല്ലാം മൗനികളായി???
ഇപ്പോൾ പൗരസുരക്ഷയെകുറിച്ചും, ജീവിതാവകാശത്തെകുറിച്ചും മീഡിയകളിലൂടെ അലറിപ്പൊളിക്കുന്നവർ അപ്പോള്‍ കുഞ്ഞമ്മേടെ കല്ല്യാണത്തിന് പോയതായിരുന്നോ ?!
സാധാരക്കാരുടെ മക്കളുടെ മാനത്തിനും സെലിബ്രറ്റിയുടെ മാനത്തിനും രണ്ടും രണ്ടു തുലാസ്സുകൾ ആണെന്നാണോ നിയമപാലകർ സമൂഹത്തിനു കാണിച്ചു കൊടുക്കുന്നത്.
ഏതൊരു മാനദണ്ഡം വെച്ചാണ് പോലീസും മാധ്യമങ്ങളും ഒരു വിഷയത്തെ "പ്രധാനം" , "അപ്രധാനം" എന്ന് കണക്കാക്കുന്നത് ? ഈ നടിക്ക് പോലീസിൽ നിന്നും കിട്ടിയ ഈ സംരക്ഷണം പ്രശംസിക്കുന്നതോടൊപ്പം പോലീസിന്റെ ഈ ഇരട്ടത്താപ്പ് അവസാനിപ്പിച്ച് മറ്റുള്ള സാധാരണക്കാരനും ഇത് പോലെ സംരക്ഷണം കിട്ടിയിരുന്നെങ്കിൽ കേരളത്തിലെ പ്രശ്നങ്ങൾക്ക് എന്നെ കുറവുണ്ടാകുമായിരുന്നു
ഇതിലും വലിയപീഡനം അനുഭവിച്ചു ഇഞ്ചിഞ്ചായി മരണത്തെ നേരിടേണ്ടിവന്ന മണ്മറഞ്ഞുപോയതും ജീവിച്ചിരിക്കുന്നതുമായ നമ്മുടെ സഹോദരിമാർ ഇന്നും വെളിച്ചത്തേക്ക് വരാൻ മടിച്ചു നിൽക്കുന്നവർ ഉണ്ട്.അവർക്ക് വേണ്ടിയാണീ വാക്കുകള്‍.
സ്വന്തം മക്കളുടെ മാനവും ജീവനും തെരുവ് പട്ടികൾ് പിച്ചിച്ചീന്തി കുഴിമാടങ്ങളിലേക്കു താഴ്ത്തുന്നത് നിസ്സഹായാവസ്ഥയോടെ നോക്കിനിക്കേണ്ടി വന്ന മാതാപിതാക്കളെ
മാപ്പ് മാപ്പ് മാപ്പ്.
''''''''''''''''''''''''''''''''''''''''''''''''''''''' നിഫ്രു'''''''''''''''''''''''''''''''''''''''''''
( ഇത് എന്റെ മാത്രം കാഴ്ചപ്പാട് അല്ല
എന്നെ പോൽ ചിന്തിക്കുന്നവരുടെ പ്രതികരണങ്ങൾ കൂടിയാണ്)

Sunday, September 7, 2014

കണ്ടവന്റെ വാക്കും കേട്ട് കൊല്ലാൻ നടക്കുന്നവരോട് ...!

കണ്ടവന്‍റെ വാക്കും കേട്ട് 

കൊല്ലാൻ നടക്കുന്നവരോട് ...!

കണ്ടവന്‍റെ വാക്കും കേട്ട് കൊല്ലാൻ നടക്കുന്നവരോട് ...!
ഇതിന്‍റെ ഫലം അനുഭവിക്കുന്നത് നീ തന്നെയാണ്
ഒളിവിൽ കഴിയേണ്ടതും ജയിലിൽ കഴിയേണ്ടതും
എല്ലാം കലങ്ങി തെളിഞ്ഞെന്നു കരുതി പുറത്തിറങ്ങുമ്പോൾ
നടുറോഡിൽ കിടന്നു ജീവജലം കിട്ടാതെ
തുണ്ടം തുണ്ടമായി ചത്ത്‌ മലർക്കേണ്ടതും നീ തന്നെ !
കത്തിക്ക് മൂർച്ച കൂട്ടും മുമ്പ് ഇതും കൂടി ഓർക്കുക!
സഹോദരാ നിന്‍റെ പാര്‍ട്ടി എതുമായിക്കൊള്ളട്ടെ
നിന്‍റെ വിയർപ്പും ചോരയും കൊണ്ട് കൊഴുത്ത് തടിച്ച പ്രസ്ഥാനങ്ങള്‍ക്ക്
ഇത് ലാഭകച്ചവടം മാത്രമാണ്
അനുഭവിക്കാൻ, നിർഭാഗ്യവാൻ മാരായ
നിന്നെ പെറ്റു പോറ്റിയ മാതാപിതാക്കൾ
കണ്ണിലെ കൃഷ്ണമണിപോലെ
അവര്‍ നിന്നെ വളര്‍ത്തിയത് പാര്‍ട്ടിക്കൊരു രക്തസാക്ഷിയെ നല്‍കാന്‍ ആയിരുന്നില്ല മോനെ
പൂമുഖപ്പടിയില്‍ നിന്നെ കാത്തിരിക്കുന്ന ഒരു പാവം പെണ്ണില്ലേ
അവള്‍ നിനക്കായി കഴുത്ത് നീട്ടിയത് ജീവിതം കാലം നീ അവളെ കാത്ത് സൂക്ഷിക്കും എന്ന പ്രതീക്ഷയിലായിരുന്നില്ലേ ?
നിന്‍റെ എല്ലാം എല്ലാമായ കുഞ്ഞുങ്ങൾ കുഞ്ഞു മോണകാട്ടി ചിരിച്ചത്
അച്ഛനെന്ന സ്നേഹ വിഗ്രഹത്തെ കണ്ടായിരുന്നില്ലേ
എന്നിട്ടും നീ .......................? !

തീര്‍ന്നില്ല
ശത്രുവിന്‍റെ കഠാര പിടിയില്‍ നിന്‍റെ ജീവിതം ഒടുങ്ങുമ്പോള്‍
പ്രതിഷേധമെന്ന പേരിൽ പാർട്ടി 'ഹർത്താൽ ' ആഘോഷിക്കുമ്പോൾ
നീ ചെയ്ത പാപത്തിന്‍റെ ശമ്പളം പറ്റുന്നത്
ഞങ്ങൾ കൂടിയാണ് !
രാപ്പകൽ അദ്ധ്വാനിച്ചിട്ടും ഗതിപ്പിടിക്കനാകാത്ത
ഈ നാട്ടിലെ പാവം ജനങ്ങള്‍
-------- ‪#‎നിഫ്രാജ്‬ മാങ്കാവ് ----------


നല്ല വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കുമായി ഈ പേജ് ലൈക് ചെയ്യുക https://www.facebook.com/parayaathevayya/

TATA STEEL DOORS AND WINDOWS

𝐏𝐀𝐑𝐈𝐇𝐀𝐑 𝐃𝐎𝐎𝐑𝐒 & 𝐖𝐈𝐍𝐃𝐎𝐖𝐒 ✔Best quality, Best GI Steel Windows in Kerala ✔ Made of GI Steel by Tata Company ✔Termite...