Showing posts with label Fun Videos. Show all posts
Showing posts with label Fun Videos. Show all posts

Saturday, March 21, 2020

കൊറോണയെ പ്രതിരോധിക്കാൻ കിടിലൻ ട്രോൾ വീഡിയോ l CORONA AWARENESS VIDEO

CORONA AWARENESS VIDEO


കിടിലൻ ട്രോൾ വീഡിയോ


കൊറോണ ട്രോൾ ജനങ്ങൾ ഏറ്റെടുത്തു കോവിഡ് 19 നെ കുറിച്ചുള്ള രസകരവും സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാകുന്നതുമായ അവേർനെസ്സ് വീഡിയോ നൗ മീഡിയ യൂട്യൂബ് ചാനലിൽ ജനത കർഫ്യു ദിനത്തിലാണ് പബ്ലിഷ് ചെയ്തത്,ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുന്ന വീഡിയോ കൊറോണ വ്യാപനം തടയുന്നതിനെ കുറിച്ചാണ് ഹാസ്യരൂപേണ പറയുന്നത് തീർച്ചയായും എല്ലാവരും കാണേണ്ട ഒരു അവേർനെസ്സ് വീഡിയോയാണ് ഇത് ,പരമാവധി ഷെയർ ചെയ്തു നമുക്കും ഈ ഉദ്യമത്തിൽ പങ്കാളിയാകാം 




Tuesday, November 5, 2019

ചിരിയുടെ മാലപ്പടക്കം തീർത്ത നബിദിന പ്രസംഗം

ചിരിയുടെ മാലപ്പടക്കം തീർത്ത  നബിദിന പ്രസംഗത്തിന്റെ മനോഹരമായ  ആനിമേഷൻ അവതരണം,




Thursday, May 23, 2019

പുലിമുരുകനും മുൻപിൽ പീറ്റർ ഹൈൻ ആക്ഷനുമായി സ്പ്രിങ്ങ്മാൻ എന്ന സൂപ്പർ ഹീറോ l PULIMURUKAN

പുലിമുരുകനും മുൻപിൽ   
പീറ്റർ ഹൈൻ ആക്ഷനുമായി 
സ്പ്രിങ്ങ്മാൻ എന്ന സൂപ്പർ ഹീറോ 




പുലിമുരുകനിൽ വലതുകാൽ മുട്ടിലമർന്നു വലതു കൈ മുൻപിൽ കുത്തി ഇടതുകൈ വായുവിൽ ഉയർത്തിയ ചാടി വീഴുന്ന ലാലേട്ടന്റെ പോസ് വളരെ ആകർഷകമായിരുന്നു, എന്നാൽ  മുരുകനും അഞ്ച് വര്ഷം മുൻപ് റിലീസ് ആയ സ്‌പ്രിംഗ്‌മാന്റെ പ്രോമോ വീഡിയോയിലെ സമാനമായ ആക്ഷൻ രംഗങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്,  പുലിമുരുകനിലും മുന്നേ പറന്ന  സ്പ്രിങ് മാന്റെ ആക്ഷൻ രംഗങ്ങൾ കാണാം 



Wednesday, May 15, 2019

ഇയ്യാ ഇയ്യാ ഓ... ഈ വര്‍ഷത്തെ ആദ്യ കാര്‍ട്ടൂണ്‍ ഹിറ്റ്, കുട്ടികള്‍ ഏറ്റുപാടുന്നു

ഇയ്യാ ഇയ്യാ ഓ... 

കാര്‍ട്ടൂണ്‍ ഹിറ്റ്‌ ആഘോഷമാക്കി കുട്ടികള്‍ 


ഈ അവധിക്കാലത്ത് കുട്ടികള്‍ ഏറ്റവും മൂളുന്ന പാട്ടായി  'ഈയ ഈയാ ഓ' മാറുന്നു, യൂ ടൂബിലെ വ്ലോഗ്ഗര്‍ ആയ നിഫ്രു മീഡിയ ചാനല്‍ ആണ്  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരമായ ഈ ഗാനം  അവതരിപ്പിച്ചിരിക്കുന്നത്,





ഉണ്ണിചേട്ടന് ഫാമുണ്ടേ ഇയാ ഇയാ ഓ ...
എന്ന് തുടങ്ങുന്ന ഈ ഗാനം ഒരു ഇംഗ്ലീഷ്  നഴ്സറിപാട്ടിന്‍റെ ചുവടു വച്ചാണ് ഈ ചിട്ടപ്പെടുത്തിയിരിക്കുന്നത്, വളരെ ക്യൂട്ട് ആയ കഥാപാത്രങ്ങളുടെ മനോഹരമായ നൃത്തമാണ് ഈ വീഡിയോയുടെ പ്രധാന ആകര്‍ഷണീയത, ഒരു ഫാമിന്‍റെ ഉടമയായ ഉണ്ണിച്ചേട്ടന്‍ എന്ന തടിയനും അയാളുടെ ഫാമിലുള്ള പശുവും കോഴിയും ആടും താറാവുമോക്കെയാണ് ഇതിലെ കഥാപാത്രങ്ങള്‍,




വെറും മൂന്ന് മിനുട്ട് മാത്രമുള്ള ഈ ഗാനം ഒരു വട്ടം കേള്‍ക്കുമ്പോള്‍ തന്നെ നമ്മള്‍ അറിയാതെ മൂളിപോകും എന്നാണു പ്രേക്ഷകരുടെയെല്ലാം അഭിപ്രായം, കുട്ടികളുടെ അഭ്യര്‍ത്ഥന പ്രകാരം  ഈ ഗാനത്തിന്‍റെ അനിമേഷന്‍  കരോക്കെ കൂടി പുറത്തിറക്കാനുള്ള ശ്രമത്തിലാണ് 'നിഫ്രു മീഡിയ'


വീഡിയോ കാണാം

Tuesday, October 18, 2016

ഇത്രക്ക് ചീപ്പാണോ ആർട്ടിസ്റ് ഗോപാലകൃഷ്ണൻ ??? Ithrakku Cheepaano Gopala Krishnan?

ഇത്രക്ക് ചീപ്പാണോ  ഗോപാലകൃഷ്ണൻ ???

പന്നി പെറ്റ് കൂട്ടും പോലെ മലപ്പുറത്തെ  അമ്മമാര്‍ !  ഗോപാലന്‍ സാകൃഷ്ണന്റെ വിവാദമായ മലപ്പുറം പരാമർശം കേട്ട്  
മഹേഷിന്റെ പ്രതികാരത്തിലെ ക്രിസ്പ്പിന് പ്രതികരിക്കുന്നു 
രസകരമായ വീഡിയോ
ഷെയർ ചെയ്യണേ ...

Ithrakku Cheepaano Gopala Krishnan? Chrspi v/s gopalakrishnan-Malappuram
ഗോപാലകൃഷ്ണൻ സാറിനോട് മഹേഷിന്റെ പ്രതികാരത്തിലെ ക്രിസ്പിന് പറയാനുള്ളത്   :) :) :) 

Friday, October 14, 2016

പണ്ഡിറ്റിനെതിരെ ആക്രമണം !!!

സന്തോഷ്‌ പണ്ഡിറ്റ്‌  

സ്വയം വിഡ്ഢി ചമഞ്ഞ് മറ്റുള്ളവരെ പമ്പര വിഡ്ഢികളാക്കി പണം കൊയ്യുന്ന അപൂർവ്വ പ്രതിഭ.



സന്തോഷ് പണ്ടിറ്റിന്‍റെ  കൃഷ്ണനും രാധയും സിനിമയുടെ റി-റിക്കോർഡ് നടക്കുന്ന ദിവസങ്ങളിൽ അതേ സ്ററുഡിയോയിലെ മറ്റൊരു മുറിയിൽ എന്‍റെ ഒരു വർക്കും നടക്കുന്നുണ്ടായിരുന്നു. വിശ്രമ സമയത്ത് സൗണ്ട് എന്ജിനീയർ പറഞ്ഞു താഴെ ഒരവതാരമുണ്ടെന്ന്, താഴെ എത്തിയപ്പോൾ ആതാ ഇരിക്കുന്നു സാക്ഷാൽ പണ്ടിറ്റ്. പടം ഇറങ്ങും മുമ്പ് തന്നെ യൂറ്റൂബിൽ ആ പടത്തിലെ ഒരുഗാനവും സന്തോഷ് പണ്ടിറ്റും ഹിറ്റായിരുന്നുവല്ലോ, അതിന്റെ ആത്മ വിശ്വാസത്തിലായിന്നു പണ്ടിറ്റ് .
പടത്തിലെ ഷോട്ടുകളുടെ നിലവാരം കണ്ട് എല്ലാവരും അയാളെ കളിയാക്കുകയായിരുന്നു, അതയാൾ തിരിച്ചറിയുന്നില്ല എന്നായിരുന്നു ഞങ്ങൾ കരുതിയത്. ഒരുപാട് ആർടിസ്ററുകൾ ഇതിനിടയിൽ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകുന്നുണ്ടായിരുന്നു, പ്രൊഫഷണലായി ശബ്ദം പകർന്നവരെ പണ്ടിറ്റ് തിരുത്തി, തന്റെ പടത്തിൽ പെർഫക്ഷനല്ല ജനങ്ങൾ പ്രതീക്ഷിക്കേണ്ടതെന്ന് അയാൾ അന്നേ തീരുമാനിച്ചിരിക്കണം. ആർടിസ്ററുകൾ കൂടുതൽ പ്രതിഫലം വാങ്ങുകയും തങ്ങളുടെ പേര് പടത്തിൽ ഉൾപെടുത്തരുതെന്ന് ഒാർമപ്പെടുത്തിയുമാണ് പോയത് .
ആ ദിവസങ്ങളിൽ പണ്ടിറ്റിന്റെ സാന്നിദ്ധ്യം കൊണ്ട് ഒരുപാട് ചിരിക്കാൻ അവസരമുണ്ടായി...നായികമാരുമായുള്ള അനുഭവങ്ങളും ക്യാമറമാൻ പണ്ടിറ്റ്ന്റെ പടം പാതിവഴിയിൽ നിർത്തിയിട്ടോടിയതുമെല്ലാം കേട്ട് ഞങ്ൾക്ക് ചിരിയടക്കാൻ ആയില്ല. ഓരോ വട്ടം ചിരിച്ച് നിർത്തുമ്പോഴും എനിക്കൊരു കാര്യം മനസിലായിരുന്നു ആയാൾ സ്വയം മാർക്കറ്റ് ചെയ്യാനായി കണ്ടെത്തിയ മാർഗമായിരുന്നു ആ കോമാളി വേഷം, ആ വേഷത്തിനുള്ളിൽ നിന്ന് ചിലപ്പോഴെക്കെ അറിവും അലിവുമുള്ള പ്രയാസങ്ങളും പ്രശ്നങ്ങളുമുള്ള പച്ചയായ സന്തോഷിനെ ഞങൾ കണ്ടു.
അങ്ങിനെ കൃഷ്ണനും രാധയും കേരളത്തിൽ റിലീസായി. നിറഞ്ഞ കൂക്കിവിളിയോടെ പ്രേക്ഷകർ പടം എറ്റെടുത്തു ചില തീയേറ്ററുകൾ കാണികൾ തല്ലി തകർത്തു . കോടികളുടെ ചിത്രങ്ങൾ ഒരുദിവസം കളിച്ച് പെട്ടി മടങ്ങുമ്പോൾ കേവലം 5 ലകഷം കൊണ്ട് പിടിച്ച പണ്ടിറ്റ് ചിത്രം നെഗറ്റീവ് പബ്ളിസിറ്റി കൊണ്ട് വിജയ ചിത്രമായി! കലയെ സ്നേഹിക്കുന്നവർ പണ്ടിറ്റിനെതിരെ മുറവിളി കൂട്ടി, തെരുവുകളിൽ വെച്ച് അയാൾ അക്രമിക്കപെട്ടു. പൊതു വേദികളിൽ കല്ലെറിഞ്ഞും ചീമുട്ടയെറിഞ്ഞും ക്ഷണിതാക്കൾ തന്നെ അയാളെ അപമാനിച്ചു സന്താഷ് കുലുങ്ങിയില്ല തന്റെ വളിച്ച ചിരിയിലൂടെ അതിനെയെല്ലാം സധൈര്യം നേരിട്ടു.
ആഴ്ചകൾക്കുശേഷം അതേ സ്ററുഡിയോയിൽ വെച്ച് സന്തോഷിനെ കണ്ടു അയാളുടെ മുഖം മ്ളാനമായിരുന്നു, ചില ജില്ലകളിൽ പടത്തിനെതിരെ അപ്രഖ്യാപിത വിലക്കുണ്ടായതായിരുന്നു കാരണം. സ്വന്തം ജില്ലയായ കോഴിക്കോട് പടം റിലാസാകാത്തതിൽ അയാൾക്ക് ഏറെ വേദനയുണ്ടായിരുന്നു.
സന്തോഷ് എന്റെ അരികിൽ വന്ന് ചോദിച്ചു, 'ബായ് കോഴിക്കോട് തിയേറ്റർ ആസോസിയേഷൻ പടം തിയേറ്ററിൽ കയറ്റില്ലാ എന്നവാശിയിലാണ് , എന്റെ പ്രേക്ഷകർക്കൊയി ഒരു ഷോ എങ്കിലും എനിക്കീപടം പ്രദർശിപ്പിക്കണം. എന്തെങ്കിലും മാർഗമുണ്ടോ? അതിന് വേണ്ടി എന്തും ഞാൻ മുടക്കാം' ... ഞാൻ പറഞ്ഞു 'തിയേറ്ററിൽ കയറ്റാൻ പറ്റിയില്ലെങ്കിലും പടം ജനം കാണണം അത്രയല്ലേയുള്ളൂ.. നമുക്ക് ടൗണ് ഹാളിലോ മറ്റോ പ്രദർശിപ്പിക്കാം
അ, അതുമതി സന്തോഷ് ആവേശത്തിലായി
പക്ഷേ ഒരു പ്രശ്നമുണ്ട് സൗജന്യമായി മാത്രമേ നമുക്കാപടം പ്രദർശിപ്പിക്കാൻ പറ്റൂ, ടിക്കറ്റ് വെച്ച് പ്രദർശിപ്പിച്ചാൽ അത് പ്രശ്നമാകും.
'എങ്കിൽ വേണ്ട, വാശിക്ക് വേണ്ടി വെറുതെ കാണിക്കാനല്ല ഞാൻ പടമെടുത്തത്. ഈ ചിത്രത്തിന് എന്റെ ജീവിതത്തിന്റെ വിലയുണ്ട്, ഒരു രൂപയെങ്കിൽ ഒരു രൂപ ചെലവാക്കി ജനം ഇത് കാണണം, പടത്തെ അവർ എങ്ങിനെ വെണമെങ്കിലും വിലയിരുത്തിക്കോട്ടെ പക്ഷേ വെറുതെ കാണിക്കാൻ ഞാൻ ഒരുക്കമല്ല, കോഴിക്കോട്ടെ തിയെറ്ററുകളിൽ തന്നെ എന്നെങ്കിലും ഇത് പ്രദർശിപ്പിക്കും അന്നവർ കാണട്ടെ' . സന്തോഷ് പറഞ്ഞപോലെ ആഴ്ചകൾക്ക് ശേഷം കോഴിക്കോട്ടെ ബി ക്ളാസ് തിയേറ്ററുകളിൽ പടം റിലീസായി...
ഇന്ന് കേരളത്തിലെ ചാനലുകൾക്ക് മാറ്റി നിർത്താനാകാത്ത, ദിവസവും രണ്ടേ മൂന്നോ അതിലധികമോ പെയ്മന്റ് പ്രോഗ്രാമുകളുള്ള പ്രശസ്തനായ താരമായിരിക്കുന്നു സന്തോഷ്,
അന്ന് പണ്ടിറ്റിനെ കൂകി വിളിച്ചവർ ഇന്ന് സോഷ്യൽ മീഡിയയിൽ അയാളുടെ ആവിഷ്കാര സ്വാതന്ത്യത്തിന് വേണ്ടി വാദിക്കുന്നു.
അതെ, അതാണ് പണ്ടിറ്റ് , കടിച്ചപാമ്പിനെകൊണ്ട് തന്നെ വിശമിറക്കുന്ന, സ്വന്തം കഴിവുകളിൽ ആത്മവിശ്വാസമുള്ള, നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന, സ്വയം വിഡ്ഢിചമഞ്ഞ് മറ്റുള്ളവരെ പമ്പരവിഡ്ഢികളാക്കി പണം കൊയ്യുന്ന അപൂർവ്വ പ്രതിഭ.
_നിഫ്രാജ് മാങ്കാവ്

Sunday, October 9, 2016

പുലിമുരുകന്‍_കുതിരവട്ടം_പപ്പു_വേര്‍ഷന്‍

പുലിമുരുകന്‍ കുതിരവട്ടം പപ്പു വേര്‍ഷന്‍

ചിരിച്ച് ചാകിന്‍ മക്കളേ 


മൃഗയായിലെ പേടിതൊണ്ടനായ കുതിരവട്ടം പപ്പുവാണ് പുലിമുരുകനായി അവതാരമെടുക്കുന്നത്. കേവലം തമാശക്ക് ചെയ്തതാണെങ്കിലും പുലിമുരുകനായി പപ്പു കസര്‍ത്ത് അഭിനയിച്ചു എന്ന് പറയാം, യൂടുബില്‍ വൈറല്‍ പേജിലാണ് രസകരമായ ടീസര്‍ തകര്‍ത്ത് ഓടുന്നത് . 
ഈ വീഡിയോ തമാശയായി മാത്രം കാണുക എന്ന് വൈറല്‍ ടീം നമ്മെ ഓര്‍മപ്പെടുത്തുന്നു .



നിങ്ങളുടെ ഡിവൈസിൽ വീഡിയോ ദൃശ്യം ആകുന്നില്ലെങ്കിൽ ഈ  ലിങ്ക് തുറക്കൂ 
.https://youtu.be/NRDofavLVA0



Saturday, October 8, 2016

പുലി മുരുകനും ജോപ്പനും തിയേറ്റരുകളില്‍ ഉത്സവം തീര്‍ക്കുന്നു - റിവ്യൂ


തോപ്പില്‍  ജോപ്പനെ കുടുമ്പ സദസ്സ് ഏറ്റെടുക്കുന്നു 





പുലിമുരുകന്‍ അതുക്കും മേലെ 


നിങ്ങളുടെ ഡിവൈസിൽ വീഡിയോ ദൃശ്യം ആകുന്നില്ലെങ്കിൽ അൽപം കാത്തിരിക്കുക, അല്ലെങ്കിൽ  ഈ  ലിങ്ക് തുറക്കൂ 
https://youtu.be/NRDofavLVA0

-------------------------------------------------
വിവരമില്ലാത്ത 2 കൂട്ടങ്ങൾ...
2 മഹാ നടന്മാരുടെ സിനിമകൾ..
അതിന്റെ ഇടയിൽ പരസ്പരം പോരടിക്കുന്ന കുറച്ചു ചാണക പുഴുക്കൾ...
അവർ 2 പേരും 2 വ്യക്തിത്വങ്ങളാണ്...
2പേരുടെയും അഭിനയവും 2 വിധത്തിലാണ്...
മമ്മൂട്ടിക്ക് ഒരിക്കലും മോഹൻലാൽ ആവാൻ പറ്റില്ല...
ലാലിന് ഒരിക്കലും മമ്മൂട്ടി ആവാൻ പറ്റില്ല...
സിനിമ ഒരു കലയാണ്...
അത് കാണേണ്ടത് ആ ഒരു സെൻസിൽ ആണ്...
മമ്മൂട്ടി ഫാന്സിനോട് ഒരു ചോദ്യം...
മലയാള സിനിമയിൽ ഒരു ബിഗ് ബജറ്റ് സിനിമ വരുമ്പോൾ അതും ലോകോത്തര നിലവാരത്തിൽ(അതിന്റെ ഉള്ളടക്കം എന്തും ആയിക്കോട്ടെ) അതിൽ ഒരു മലയാളി പ്രേക്ഷകൻ എന്ന നിലയിൽ സന്തോഷിക്കുകയും അതിനെ സപ്പോർട്ട് ചെയ്യുകയുമല്ലേ വേണ്ടത്..
ഇനി മോഹൻലാൽ ഫാൻസിനോട്...
25, 35 കോടി മുടക്കിയ സിനിമയെ ആണോ വെറും 5.5 കോടി മുടക്കിയ സിനിമയോട് താരതമ്യം ചെയ്യുന്നത്...
അതും മികച്ച സാങ്കേതിക വിദ്യയും മികച്ച അണിയറക്കാരും ഉൾപ്പെട്ട ഒരു ടീം..
അൽപ്പം ബുദ്ധിയുണ്ടെങ്കിൽ ആരെങ്കിലും ഇത് ചെയ്യോ...??

പുലിമുരുകനും ജോപ്പനും രണ്ടും 2 തട്ടിൽ വിശകലനം ചെയ്യേണ്ട സിനിമയാണ്...
വിവരമില്ലാത്തവരോട് ഇത് പറഞ്ഞിട്ട് ഒരു കാര്യവുമില്ല...
വിവരമുണ്ടെങ്കിൽ ഫാൻസ്‌ എന്ന് പറഞ്ഞു ഈ തോന്ന്യാസം കാണിക്കില്ലലോ...




<script>
  (function(i,s,o,g,r,a,m){i['GoogleAnalyticsObject']=r;i[r]=i[r]||function(){
  (i[r].q=i[r].q||[]).push(arguments)},i[r].l=1*new Date();a=s.createElement(o),
  m=s.getElementsByTagName(o)[0];a.async=1;a.src=g;m.parentNode.insertBefore(a,m)
  })(window,document,'script','https://www.google-analytics.com/analytics.js','ga');

  ga('create', 'UA-85359189-2', 'auto');
  ga('send', 'pageview');

</script>

Wednesday, January 14, 2015

പികെ യുടെ പാരഡി വൈറലാകുന്നു....!


പത്ത് ലക്ഷം പേര്‍ ഇതിനകം കണ്ടുകഴിഞ്ഞ  രസകരമായ ആനിമേഷന്‍ വീഡിയോ 

Thursday, December 4, 2014

മാള്ളിലെ കൊലപാതകം പോലീസ് പുറത്തുവിട്ട സി സി ടി വി ദൃശ്യങ്ങൾ

മാള്ളിലെ  കൊലപാതകം
അബുദാബി പോലീസ് പുറത്തുവിട്ട  സി സി ടി വി ദൃശ്യങ്ങൾ


فيديو يظهر تحركات مرتكب / مرتكبة جريمة شبح الريم



 2 മണിക്കൂറി നുള്ളിൽ   പ്രതിയെ പിടികൂടിയതെങ്ങിനെ?  ദൃശ്യങ്ങൾ കാണാം 


Dramatic footage: Arrest Of Suspect In Abu Dhabi Stabbing


Sunday, November 23, 2014

നല്ലൊരു സന്ദേശം ഷയർ ചെയ്യാൻ മറക്കല്ലേ 



ഡൽഹിയിൽ രാത്രിയിൽ നടുറോഡിൽ ഒരു പെണ്‍കുട്ടിയെ ചെറുപ്പക്കാർ കടന്നു പിടിച്ചു . തുടർന്ന് നടക്കുന്ന ഹൃദയം പിടക്കുന്ന കാഴ്ച ...നന്മ നിറഞ സന്ദേശം ഉള്ള ഈ യൂടൂബ് വീഡിയോ കണ്ടില്ലെങ്കിൽ നഷ്ട്ടം തന്നെ

╔::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::╗
ഈ വീഡിയോ ഇഷ്ട്ടമായാൽ Nifru ലൈക്‌ ചെയ്യാം
https://www.facebook.com/parayaathevayya
╚::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::╝

Thursday, November 20, 2014

അടാരിയ റോസ് Adaria Rose

അടാരിയ റോസ് 

6 വയസ് പ്രായമുള്ള കൊച്ചു മിടുക്കി ഇന്ന് ലോകത്തിന്റെ പോന്നോമനയാണ്.
ജന്മനാ വൃദ്ധയുടെ മുഖമുള്ള അടാരിയ റോസ് ഇന്ന് ലോകമെമ്പാടും ആരാധകരുള്ള പെണ്‍കുട്ടിയാണ്. പാട്ടുപാടിയും നൃത്തം ചെയ്തും കഥ പറഞ്ഞും അവൾ ലോകത്തിന്റെ മനം കവർന്നു. അടാരിയയുടെ ഫേസ്ബുക്ക് പേജിനു 14,120,200 LIKES കഴിഞ്ഞു !!
അടാരിയ റോസിന്റെ വീഡിയോ കുട്ടികളിൽ ചെലുത്തുന്ന ആത്മവിശ്വാസം ചെറുതല്ല . ഇതാ ഈ മിടുക്കിയുടെ കുറെ നല്ല വീഡിയോകൾ, കുട്ടികളെ കാണിക്കാൻ മറക്കല്ലേ
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ഉള്ളുണർത്തുന്ന വാർത്തകളും വ്യത്യസ്തത വീഡിയോ കളുമായി ഇപ്പോൾ Nifru ലൈക്‌ ചെയ്യാംhttps://www.facebook.com/parayaathevayya
 


The Amazing SpiderDad - 5yr Old Son Battling Cancer Gets Surprise

കാൻസർ ബാധിതനായ കുട്ടിയെ കാണാൻ സ്പൈഡർ മാൻ വന്നു !





Mike Wilson 3RUN - I had a replica Spider-Man suit made so i could surprise my son on his 5th Birthday. Unfortunately he has been diagnosed with a Grade 4 Brain Stem Tumor with an average of 1 yr to live. I'm so proud i managed to do this for him, and secretly filmed the surprise with my Go Pro 3+ :)


തല ചോറിനു കാൻസർ ബാധിച്ച മകന് ഏറ്റവും പ്രിയപ്പെട്ട സ്പൈഡർമാനെ കാണാനായിരുന്നു ആഗ്രഹം !

അവന്റെ 5 ആം പിറന്നാളിന് സ്പൈഡർമാൻ വന്നു !!!

ആ കുഞ്ഞു മനസ്സ് ആഹ്ലാദിച്ചു !

(മകനറിയാതെ സ്പൈഡർമാൻ ആയി വന്ന ആ അച്ഛൻ നോവുന്ന മനസോടെ മകന്റെ സന്തോഷം കണ്ടു കണ്ണ് നിറഞിരിക്കണം )

TATA STEEL DOORS AND WINDOWS

𝐏𝐀𝐑𝐈𝐇𝐀𝐑 𝐃𝐎𝐎𝐑𝐒 & 𝐖𝐈𝐍𝐃𝐎𝐖𝐒 ✔Best quality, Best GI Steel Windows in Kerala ✔ Made of GI Steel by Tata Company ✔Termite...