Friday, October 14, 2016

പണ്ഡിറ്റിനെതിരെ ആക്രമണം !!!

സന്തോഷ്‌ പണ്ഡിറ്റ്‌  

സ്വയം വിഡ്ഢി ചമഞ്ഞ് മറ്റുള്ളവരെ പമ്പര വിഡ്ഢികളാക്കി പണം കൊയ്യുന്ന അപൂർവ്വ പ്രതിഭ.



സന്തോഷ് പണ്ടിറ്റിന്‍റെ  കൃഷ്ണനും രാധയും സിനിമയുടെ റി-റിക്കോർഡ് നടക്കുന്ന ദിവസങ്ങളിൽ അതേ സ്ററുഡിയോയിലെ മറ്റൊരു മുറിയിൽ എന്‍റെ ഒരു വർക്കും നടക്കുന്നുണ്ടായിരുന്നു. വിശ്രമ സമയത്ത് സൗണ്ട് എന്ജിനീയർ പറഞ്ഞു താഴെ ഒരവതാരമുണ്ടെന്ന്, താഴെ എത്തിയപ്പോൾ ആതാ ഇരിക്കുന്നു സാക്ഷാൽ പണ്ടിറ്റ്. പടം ഇറങ്ങും മുമ്പ് തന്നെ യൂറ്റൂബിൽ ആ പടത്തിലെ ഒരുഗാനവും സന്തോഷ് പണ്ടിറ്റും ഹിറ്റായിരുന്നുവല്ലോ, അതിന്റെ ആത്മ വിശ്വാസത്തിലായിന്നു പണ്ടിറ്റ് .
പടത്തിലെ ഷോട്ടുകളുടെ നിലവാരം കണ്ട് എല്ലാവരും അയാളെ കളിയാക്കുകയായിരുന്നു, അതയാൾ തിരിച്ചറിയുന്നില്ല എന്നായിരുന്നു ഞങ്ങൾ കരുതിയത്. ഒരുപാട് ആർടിസ്ററുകൾ ഇതിനിടയിൽ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകുന്നുണ്ടായിരുന്നു, പ്രൊഫഷണലായി ശബ്ദം പകർന്നവരെ പണ്ടിറ്റ് തിരുത്തി, തന്റെ പടത്തിൽ പെർഫക്ഷനല്ല ജനങ്ങൾ പ്രതീക്ഷിക്കേണ്ടതെന്ന് അയാൾ അന്നേ തീരുമാനിച്ചിരിക്കണം. ആർടിസ്ററുകൾ കൂടുതൽ പ്രതിഫലം വാങ്ങുകയും തങ്ങളുടെ പേര് പടത്തിൽ ഉൾപെടുത്തരുതെന്ന് ഒാർമപ്പെടുത്തിയുമാണ് പോയത് .
ആ ദിവസങ്ങളിൽ പണ്ടിറ്റിന്റെ സാന്നിദ്ധ്യം കൊണ്ട് ഒരുപാട് ചിരിക്കാൻ അവസരമുണ്ടായി...നായികമാരുമായുള്ള അനുഭവങ്ങളും ക്യാമറമാൻ പണ്ടിറ്റ്ന്റെ പടം പാതിവഴിയിൽ നിർത്തിയിട്ടോടിയതുമെല്ലാം കേട്ട് ഞങ്ൾക്ക് ചിരിയടക്കാൻ ആയില്ല. ഓരോ വട്ടം ചിരിച്ച് നിർത്തുമ്പോഴും എനിക്കൊരു കാര്യം മനസിലായിരുന്നു ആയാൾ സ്വയം മാർക്കറ്റ് ചെയ്യാനായി കണ്ടെത്തിയ മാർഗമായിരുന്നു ആ കോമാളി വേഷം, ആ വേഷത്തിനുള്ളിൽ നിന്ന് ചിലപ്പോഴെക്കെ അറിവും അലിവുമുള്ള പ്രയാസങ്ങളും പ്രശ്നങ്ങളുമുള്ള പച്ചയായ സന്തോഷിനെ ഞങൾ കണ്ടു.
അങ്ങിനെ കൃഷ്ണനും രാധയും കേരളത്തിൽ റിലീസായി. നിറഞ്ഞ കൂക്കിവിളിയോടെ പ്രേക്ഷകർ പടം എറ്റെടുത്തു ചില തീയേറ്ററുകൾ കാണികൾ തല്ലി തകർത്തു . കോടികളുടെ ചിത്രങ്ങൾ ഒരുദിവസം കളിച്ച് പെട്ടി മടങ്ങുമ്പോൾ കേവലം 5 ലകഷം കൊണ്ട് പിടിച്ച പണ്ടിറ്റ് ചിത്രം നെഗറ്റീവ് പബ്ളിസിറ്റി കൊണ്ട് വിജയ ചിത്രമായി! കലയെ സ്നേഹിക്കുന്നവർ പണ്ടിറ്റിനെതിരെ മുറവിളി കൂട്ടി, തെരുവുകളിൽ വെച്ച് അയാൾ അക്രമിക്കപെട്ടു. പൊതു വേദികളിൽ കല്ലെറിഞ്ഞും ചീമുട്ടയെറിഞ്ഞും ക്ഷണിതാക്കൾ തന്നെ അയാളെ അപമാനിച്ചു സന്താഷ് കുലുങ്ങിയില്ല തന്റെ വളിച്ച ചിരിയിലൂടെ അതിനെയെല്ലാം സധൈര്യം നേരിട്ടു.
ആഴ്ചകൾക്കുശേഷം അതേ സ്ററുഡിയോയിൽ വെച്ച് സന്തോഷിനെ കണ്ടു അയാളുടെ മുഖം മ്ളാനമായിരുന്നു, ചില ജില്ലകളിൽ പടത്തിനെതിരെ അപ്രഖ്യാപിത വിലക്കുണ്ടായതായിരുന്നു കാരണം. സ്വന്തം ജില്ലയായ കോഴിക്കോട് പടം റിലാസാകാത്തതിൽ അയാൾക്ക് ഏറെ വേദനയുണ്ടായിരുന്നു.
സന്തോഷ് എന്റെ അരികിൽ വന്ന് ചോദിച്ചു, 'ബായ് കോഴിക്കോട് തിയേറ്റർ ആസോസിയേഷൻ പടം തിയേറ്ററിൽ കയറ്റില്ലാ എന്നവാശിയിലാണ് , എന്റെ പ്രേക്ഷകർക്കൊയി ഒരു ഷോ എങ്കിലും എനിക്കീപടം പ്രദർശിപ്പിക്കണം. എന്തെങ്കിലും മാർഗമുണ്ടോ? അതിന് വേണ്ടി എന്തും ഞാൻ മുടക്കാം' ... ഞാൻ പറഞ്ഞു 'തിയേറ്ററിൽ കയറ്റാൻ പറ്റിയില്ലെങ്കിലും പടം ജനം കാണണം അത്രയല്ലേയുള്ളൂ.. നമുക്ക് ടൗണ് ഹാളിലോ മറ്റോ പ്രദർശിപ്പിക്കാം
അ, അതുമതി സന്തോഷ് ആവേശത്തിലായി
പക്ഷേ ഒരു പ്രശ്നമുണ്ട് സൗജന്യമായി മാത്രമേ നമുക്കാപടം പ്രദർശിപ്പിക്കാൻ പറ്റൂ, ടിക്കറ്റ് വെച്ച് പ്രദർശിപ്പിച്ചാൽ അത് പ്രശ്നമാകും.
'എങ്കിൽ വേണ്ട, വാശിക്ക് വേണ്ടി വെറുതെ കാണിക്കാനല്ല ഞാൻ പടമെടുത്തത്. ഈ ചിത്രത്തിന് എന്റെ ജീവിതത്തിന്റെ വിലയുണ്ട്, ഒരു രൂപയെങ്കിൽ ഒരു രൂപ ചെലവാക്കി ജനം ഇത് കാണണം, പടത്തെ അവർ എങ്ങിനെ വെണമെങ്കിലും വിലയിരുത്തിക്കോട്ടെ പക്ഷേ വെറുതെ കാണിക്കാൻ ഞാൻ ഒരുക്കമല്ല, കോഴിക്കോട്ടെ തിയെറ്ററുകളിൽ തന്നെ എന്നെങ്കിലും ഇത് പ്രദർശിപ്പിക്കും അന്നവർ കാണട്ടെ' . സന്തോഷ് പറഞ്ഞപോലെ ആഴ്ചകൾക്ക് ശേഷം കോഴിക്കോട്ടെ ബി ക്ളാസ് തിയേറ്ററുകളിൽ പടം റിലീസായി...
ഇന്ന് കേരളത്തിലെ ചാനലുകൾക്ക് മാറ്റി നിർത്താനാകാത്ത, ദിവസവും രണ്ടേ മൂന്നോ അതിലധികമോ പെയ്മന്റ് പ്രോഗ്രാമുകളുള്ള പ്രശസ്തനായ താരമായിരിക്കുന്നു സന്തോഷ്,
അന്ന് പണ്ടിറ്റിനെ കൂകി വിളിച്ചവർ ഇന്ന് സോഷ്യൽ മീഡിയയിൽ അയാളുടെ ആവിഷ്കാര സ്വാതന്ത്യത്തിന് വേണ്ടി വാദിക്കുന്നു.
അതെ, അതാണ് പണ്ടിറ്റ് , കടിച്ചപാമ്പിനെകൊണ്ട് തന്നെ വിശമിറക്കുന്ന, സ്വന്തം കഴിവുകളിൽ ആത്മവിശ്വാസമുള്ള, നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന, സ്വയം വിഡ്ഢിചമഞ്ഞ് മറ്റുള്ളവരെ പമ്പരവിഡ്ഢികളാക്കി പണം കൊയ്യുന്ന അപൂർവ്വ പ്രതിഭ.
_നിഫ്രാജ് മാങ്കാവ്

No comments:

Post a Comment

Thanks

TATA STEEL DOORS AND WINDOWS

𝐏𝐀𝐑𝐈𝐇𝐀𝐑 𝐃𝐎𝐎𝐑𝐒 & 𝐖𝐈𝐍𝐃𝐎𝐖𝐒 ✔Best quality, Best GI Steel Windows in Kerala ✔ Made of GI Steel by Tata Company ✔Termite...