Showing posts with label creative. Show all posts
Showing posts with label creative. Show all posts
Tuesday, November 5, 2019
Thursday, May 23, 2019
പുലിമുരുകനും മുൻപിൽ പീറ്റർ ഹൈൻ ആക്ഷനുമായി സ്പ്രിങ്ങ്മാൻ എന്ന സൂപ്പർ ഹീറോ l PULIMURUKAN
പുലിമുരുകനും മുൻപിൽ
പീറ്റർ ഹൈൻ ആക്ഷനുമായി
സ്പ്രിങ്ങ്മാൻ എന്ന സൂപ്പർ ഹീറോ
പുലിമുരുകനിൽ വലതുകാൽ മുട്ടിലമർന്നു വലതു കൈ മുൻപിൽ കുത്തി ഇടതുകൈ വായുവിൽ ഉയർത്തിയ ചാടി വീഴുന്ന ലാലേട്ടന്റെ പോസ് വളരെ ആകർഷകമായിരുന്നു, എന്നാൽ മുരുകനും അഞ്ച് വര്ഷം മുൻപ് റിലീസ് ആയ സ്‌പ്രിംഗ്‌മാന്റെ പ്രോമോ വീഡിയോയിലെ സമാനമായ ആക്ഷൻ രംഗങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്, പുലിമുരുകനിലും മുന്നേ പറന്ന സ്പ്രിങ് മാന്റെ ആക്ഷൻ രംഗങ്ങൾ കാണാം
Wednesday, September 6, 2017
വാട്സാപ്പും ഫേസ്ബുക്കും തമ്മിൽ എന്താ വ്യത്യാസമെന്നൊ ? what is the difference between facebook and whatsapp ?
വാട്സാപ്പും ഫേസ്ബുക്കും തമ്മിൽ
എന്താ വ്യത്യാസമെന്നൊ ?
#whatsapp ലെ പ്രവാസിയുടെ ഭാര്യ:
`````````````````````````````
എന്നേ മറന്ന് അവിടെ സുഖിച്ചു ജീവിക്കാലെ കാലമാടാ ?
എപ്പോഴാ ഇനി നിങ്ങളെ ഇങ്ങോട്ടു കെട്ടി എടുക്കുന്നത് ?
എന്നെക്കൊണ്ടാവില്ല ഒറ്റയ്ക്ക് നിൽക്കാൻ, ദേ ഞാനാരുടേം കൂടെ അങ്ങ് പോകും കേട്ടോ... !!!
ഭർത്താവ്:
````````
ശവത്തില്‍കുത്താതെടീ മൂധേവി ,നിന്റെ ഒടുക്കത്തെ അത്യാഗ്രഹം കൊണ്ടല്ലേ എനിക്ക് ഈ ഗതിവന്നത്, നീയെങ്ങാൻ പോയെന്നറിഞ്ഞാൽ നിന്നെ ഞാനുണ്ടല്ലോ മൂ@#%####
#Facebook ലെ ഭാര്യ:
`````````````````
മറന്നുപോയോ എന്നെ നീ തോഴാ
നിന്നെയും കാത്ത് ഞാൻ ഈ ഉമ്മറപടിയിൽ
മിഴിനീർ തൂകി ഇനിയും എത്രനാൾ...
സ്നേഹത്താൽ വീർപ്പുമുട്ടിക്കുവാനായ്
എന്ന് നീ അരികിൽ വരുമെൻ ജീവനേ...
:(
:(
:(
_____________________________________________
145 share 196 comments 1265 people like this.
ഭർത്താവ്:
````````
മറക്കുവതെങിനെ എൻ പ്രാണനേ,
എൻ ശ്വാസമായ് എന്നിൽ നീ അലിഞ്ഞതല്ലേ
ആരുത് പ്രിയേ നിൻ മിഴിനിറയരുതേ
നീ കണ്ട സ്വപ്ന സൗധങ്ങൾ പണിഞ്ഞു നൽകാൻ
ഇഷ്ട പ്രാണേശ്വരീ എന്നെ നീ അനുവദിക്കൂ
_____________________________________________
5 share 15 comment Your mother in law and 99 other people like this.
(ഏയ് ഇതെന്റെ അനുഭവമല്ല, ശത്യം !)
:p നിഫ്രാജ് മാങ്കാവ് ((നിഫ്‌റൂ))
എന്താ വ്യത്യാസമെന്നൊ ?
#whatsapp ലെ പ്രവാസിയുടെ ഭാര്യ:
`````````````````````````````
എന്നേ മറന്ന് അവിടെ സുഖിച്ചു ജീവിക്കാലെ കാലമാടാ ?
എപ്പോഴാ ഇനി നിങ്ങളെ ഇങ്ങോട്ടു കെട്ടി എടുക്കുന്നത് ?
എന്നെക്കൊണ്ടാവില്ല ഒറ്റയ്ക്ക് നിൽക്കാൻ, ദേ ഞാനാരുടേം കൂടെ അങ്ങ് പോകും കേട്ടോ... !!!
ഭർത്താവ്:
````````
ശവത്തില്‍കുത്താതെടീ മൂധേവി ,നിന്റെ ഒടുക്കത്തെ അത്യാഗ്രഹം കൊണ്ടല്ലേ എനിക്ക് ഈ ഗതിവന്നത്, നീയെങ്ങാൻ പോയെന്നറിഞ്ഞാൽ നിന്നെ ഞാനുണ്ടല്ലോ മൂ@#%####
#Facebook ലെ ഭാര്യ:
`````````````````
മറന്നുപോയോ എന്നെ നീ തോഴാ
നിന്നെയും കാത്ത് ഞാൻ ഈ ഉമ്മറപടിയിൽ
മിഴിനീർ തൂകി ഇനിയും എത്രനാൾ...
സ്നേഹത്താൽ വീർപ്പുമുട്ടിക്കുവാനായ്
എന്ന് നീ അരികിൽ വരുമെൻ ജീവനേ...
_____________________________________________
145 share 196 comments 1265 people like this.
ഭർത്താവ്:
````````
മറക്കുവതെങിനെ എൻ പ്രാണനേ,
എൻ ശ്വാസമായ് എന്നിൽ നീ അലിഞ്ഞതല്ലേ
ആരുത് പ്രിയേ നിൻ മിഴിനിറയരുതേ
നീ കണ്ട സ്വപ്ന സൗധങ്ങൾ പണിഞ്ഞു നൽകാൻ
ഇഷ്ട പ്രാണേശ്വരീ എന്നെ നീ അനുവദിക്കൂ
_____________________________________________
5 share 15 comment Your mother in law and 99 other people like this.
(ഏയ് ഇതെന്റെ അനുഭവമല്ല, ശത്യം !)
Sunday, October 30, 2016
അമ്മൂമ്മയുടെ അമ്പത് രൂപ നഷ്ടപെട്ടു ...
അമ്മൂമ്മയുടെ അമ്പത് രൂപ
വഴിയരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഒരു തുണ്ട് കടലാസിൽ ഒരു കുറിപ്പ് എഴുതി കെട്ടി തൂക്കിയിട്ടിരിക്കുന്നു. സ്വാഭാവികമായും എല്ലാവരും അത് വായിക്കുന്നുണ്ട്. ചിലർ അത് വായിച്ച് എതിർ ദിശയിലെ ഊടു വഴിയിലൂടെ നടക്കുന്നു. എന്തായിരിക്കും അതിലെഴുതിയിരിക്കുന്നത്? നോക്കിയിട്ടുതന്നെ കാര്യം. അടുത്ത് ചെന്ന് നോക്കിയപ്പോൾ അറിയാത്ത ഭാഷ പ്രത്യേകിച്ച് തിരക്കൊന്നുമില്ലാത്തതിനാൽ അവിടെ തന്നെ നിൽക്കാമെന്ന് തീരുമാനിച്ചു. അതാ ഒരു പെൺ കുട്ടി സൈക്കിൾ ചവിട്ടി വരുന്നു അടുത്തെത്തിയപ്പോൾ കുട്ടിയോട് ചോദിച്ചു ബേട്ടീ യേഹ് കാഗസ് പർ ക്യാ ലിഖാ ഹെ?... അങ്കിൾ ഇവിടെ അടുത്ത് ഒരു കാഴ്ച കുറവുള്ള ഒരു വൃദ്ധയായ അമ്മൂമ്മയുടെ 50 രൂപ നഷ്ടപ്പെട്ടിട്ടുണ്ട് ആർക്കെങ്കിലും ലഭിക്കുകയാണെങ്കിൽ ഇതിലെഴുതിയിരിക്കുന്ന വിലാസത്തിൽ എത്തിച്ചു കൊടുത്താൽ വലിയ ഉപകാരമാകും ...എന്നാണ്... ഓകെ അങ്കിൾ ബൈ.. അതിലെഴുതിയ വിലാസം തേടി ആ ഊടു വഴിയിലൂടെ കുറച്ചു ദൂരം നടന്നു ഒന്ന് രണ്ട് പേരോട് ചോദിച്ചപ്പോൾ തന്നെ അങ്ങനെ ഒരു വൃദ്ധ അവിടെ താമസിക്കുന്നുണ്ടെന്ന് മനസ്സിലായി ഒടുവിൽ ആ കൂരക്ക് മുന്നിലെത്തി. ഒറ്റ മുറിയുടെ ചായിപ്പിൽ വ്യക്തമായ കാഴ്ചയില്ലാത്ത എല്ലും തോലുമായി ഒരു മനുഷ്യ കോലം. പെരുമാറ്റ ശബ്ദം കേട്ടിട്ടാകാം ആരാ..? അമ്മേ എനിക്ക് വഴിയിൽ നിന്നും ഒരു 50 രൂപ വീണു കിട്ടിയിട്ടുണ്ട് അത് നൽകുവാൻ വന്നതാണ്. ഉടനേ അവർ കരയാൻ തുടങ്ങി എന്നിട്ട് പറഞ്ഞു മോനേ ഇന്നലേയും ഇന്നുമായിട്ട് മുപ്പതോളം ആളുകൾ 50 രൂപ വീണു കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ് ഏൽപ്പിച്ചിട്ട് പോയി. മോനേ ഞാനങ്ങനെ ഒരു എഴുത്തും എഴുതിയിട്ടില്ല എനിക്ക് എഴുതാനും അറിയില്ല. കളഞ്ഞു പോകാൻ എന്റെ കയ്യിൽ 50 രൂപയും ഉണ്ടായിരുന്നില്ല.........
സാരമില്ല ഇത് വെച്ചോളൂ.. മോനേ പോകുന്ന വഴിക്ക് ആ എഴുത്ത് കീറി കളയണേ..
ഹാ.. ശരി.. തിരിച്ച് പോരുമ്പോഴും മറ്റൊരാൾ ആ കുറിപ്പ് വായിച്ച് വിലാസം ചോദിച്ചറിയുന്നത് കണാനായി. കീറി കളയുവാൻ എല്ലാവരോടും പറയുന്നുണ്ടാകും എന്നാൽ ആരും തന്നെ അതിന് മുതിരുന്നില്ല. നൻമകൾ മരിച്ചിട്ടില്ലെന്ന് നമുക്ക് മനസ്സിലാക്കാം ആ കുറിപ്പ് എഴുതിയ വ്യക്തി എത്ര വലിയവൻ ഒരു തുണ്ട് കടലാസുംഒരുതുള്ളി മഷിയും... എത്ര മഹത്തായ കാര്യമാണ് ചെയ്തത്... നന്മചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ സാധ്യതകൾ അനേകമുണ്ട്....!!
പേരറിയാത്ത എഴുത്തുകാരന് കടപ്പാടിനൊപ്പം നന്മകൾ നേരുന്നു
Sunday, October 9, 2016
പുലിമുരുകന്‍_കുതിരവട്ടം_പപ്പു_വേര്‍ഷന്‍
പുലിമുരുകന്‍ കുതിരവട്ടം പപ്പു വേര്‍ഷന്‍
ചിരിച്ച് ചാകിന്‍ മക്കളേ
മൃഗയായിലെ പേടിതൊണ്ടനായ കുതിരവട്ടം പപ്പുവാണ് പുലിമുരുകനായി അവതാരമെടുക്കുന്നത്. കേവലം തമാശക്ക് ചെയ്തതാണെങ്കിലും പുലിമുരുകനായി പപ്പു കസര്‍ത്ത് അഭിനയിച്ചു എന്ന് പറയാം, യൂടുബില്‍ വൈറല്‍ പേജിലാണ് രസകരമായ ടീസര്‍ തകര്‍ത്ത് ഓടുന്നത് .
ഈ വീഡിയോ തമാശയായി മാത്രം കാണുക എന്ന് വൈറല്‍ ടീം നമ്മെ ഓര്‍മപ്പെടുത്തുന്നു .നിങ്ങളുടെ ഡിവൈസിൽ വീഡിയോ ദൃശ്യം ആകുന്നില്ലെങ്കിൽ ഈ ലിങ്ക് തുറക്കൂ
.https://youtu.be/NRDofavLVA0
Saturday, August 13, 2016
പിറക്കാത്ത അച്ചന്‍ - കഥ
പിറക്കാത്ത അച്ചന്‍
അല്ലേലും നിങ്ങള്‍ക്ക് എന്ത് വിഷമം
ഇന്നുവരെ ഒരു തുള്ളി കണ്ണീര്‍ നിങ്ങളുടെ മുഖത്ത്
ഞാന്‍ കണ്ടിട്ടില്ല !
അവളുടെ ഉള്ളിലെ സങ്കടതിരമാലകള്‍
അലര്‍ച്ചയോടെ നെഞ്ചില്‍ പതിച്ചു,
അതിന്‍റെ ശക്തിയില്‍ വേദനകൊണ്ട് ഹൃദയംപുളഞ്ഞു
ഒന്നുറക്കെ കരയാന്‍ കൊതിയുണ്ടെങ്കിലും
എന്‍റെ കണ്ണ് കലങ്ങുന്നത് കണ്ടാല്‍ അവള്‍ക്കത്
താങ്ങാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത്
ഇടറാന്‍ തുടങ്ങിയ മിഴികളെ മച്ചിന് മുകളിലേക്ക് പായിച്ചു.
'ദേ ഇങ്ങോട്ട് നോക്ക്യെ '
മുഖം അവളിലേക്ക് തിരിച്ച്
മുഖ പേശികള്‍ വലിച്ച് മുറുക്കി ഒന്ന് ചിരിക്കാന്‍ ശ്രമിച്ച ശേഷം
വീണ്ടും ദിശയെ മച്ചിന് മുകളില്‍ തറച്ചു
'ന്ത് പറഞ്ഞാലും വളിച്ച ചിരികാണിച്ചാ മതി, വെറുതെ മൂളിപ്പാട്ടും പാടി നടന്നോളൂ ഒന്നും അറിയേണ്ടല്ലോ ?
'എന്തെങ്കിലും പറയ്'
എന്നും പറയാറുള്ളപോലെ " ഒക്കെ ശര്യാകും" എന്ന് പറയാന്‍ എന്തുകൊണ്ടോ എനിക്ക് തോന്നിയില്ല.
പാവം അവളുടെ വിഷമങ്ങള്‍ മറ്റാരോട്പറയാനാണ്
എന്നും ചുവരിലെ ചിത്രത്തില്‍ നോക്കി നെടുവീര്‍പ്പിടുകയല്ലാതെ
എന്നോട് ഒന്നുംപറയാറില്ല
ഇന്ന് ഏതെങ്കിലും അയല്‍ക്കാരി 'വിശേഷങ്ങള്‍' ചോദിച്ച്
അവളുടെ ഉണങ്ങാത്ത മുറിവില്‍ കയ്യിട്ട് മാന്തിയിരിക്കും.
ചിലര്‍ അങ്ങിനെയാണ് ദയനീയമായി അവരുടെ അനുകമ്പ
രേഖപ്പെടുത്തി ഞങ്ങളുടെ നിസ്സഹായതയെ പരിഹസിച്ച്
ആര്‍മാദിക്കും. ആത്മാര്‍ഥമായി ചോദിക്കുന്നവരും ഉണ്ടാകാം, പക്ഷെ എല്ലാ ചോദ്യങ്ങളും ഇപ്പോള്‍ ഞങ്ങളില്‍ ചെലുത്തുന്ന
നീറ്റലിന് ഒരേ വേദനയാണ്.
അവര്‍ക്കറിയില്ലായിരിക്കാം കുഞ്ഞുങ്ങള്‍ ദൈവത്തിന്‍റെ വരദാനമാണെന്ന്
കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ അവന്‍റെ കളിപ്പാട്ടങ്ങളും !!!
* * * *
നിസാരകാര്യങ്ങള്‍ക്ക് പോലും നിലവിളിക്കുന്ന
ചേച്ചിയാണ് വിഷന്നുകരഞ്ഞ എനിക്ക്
ഈ വേദം ഓതി തന്നത്.
പുരുഷന്മാര്‍ കരയരുത് !
വിശപ്പിനെ ശമിപ്പിക്കാന്‍ കണ്ണീരിനാവില്ല എന്ന സത്യം
മീശമുളക്കാത്ത പയ്യന്‍റെ കണ്ണീരിനു തടയണയിട്ടു.
അങ്ങിനെയാണ് ദുഖത്തിന്‍റെ ചെറു തീപ്പൊരി ചിതറുമ്പോഴേക്കും
നാവില്‍ സംഗീതം മഴയായ് പെയ്യിച്ചുഅതിനെ അണക്കാന്‍ പഠിച്ചത്.
പിന്നെ ഒരിക്കലും കരഞ്ഞിരുന്നില്ല എന്ന് പറഞ്ഞാല്‍ അത് കള്ളമാകും
പ്രിയരുടെവേര്‍പാടില്‍, പ്രതിസന്ധികളുടെ ക്രൂര മുഖങ്ങളില്‍,
വേദനകളുടെ, വിരഹത്തിന്‍റെ വേളകളില്‍
ഉരുകി ഒലിക്കുന്ന നെഞ്ചുമായി ചിലപ്പോഴെങ്കിലും
ഏകാന്തതകളിലേക്ക് ഓടിഒളിച്ചിട്ടുണ്ട്.
ശബ്ദമില്ലാതെ കരയുന്നവന്‍റെ ശബ്ദം കേട്ട്
ചുവരുകള്‍ ഒരുപക്ഷെ കരഞ്ഞിരിക്കാം
അവക്ക് ശബ്ദമില്ലെങ്കിലും ഹൃദയം ഉണ്ടല്ലോ ?
അതുകൊണ്ടല്ലേ അവ പഴിപറഞ്ഞ് വീണ്ടും
വീണ്ടും കുത്തിനോവിക്കാത്തത് !
ഒന്ന് പൊട്ടികരയണംഎന്നുണ്ട്, പക്ഷേ
ഇന്നോളം അടക്കിവെച്ച തേങ്ങലുകള്‍
തടയണ പൊട്ടി ഒരിക്കലെങ്ങാന്‍ ഒഴുകിയാല്‍
ഉപ്പുരസമുള്ള ആ മലവെള്ള പാച്ചിലില്‍ പെട്ട് - അവളുടെ
കുഞ്ഞു കുഞ്ഞ് ആഗ്രഹങ്ങളും മോഹങ്ങളും ഒലിച്ചുപോകും.
അത് പാടില്ല ,അവളുടെ ആഗ്രഹങ്ങളാണ് എന്‍റെ ജീവിതം
അതില്ലാതായാല്‍ , പിന്നെ ഞാന്‍ എന്തിന് ?
'ഞാന്‍ പറഞ്ഞത് വിഷമം ആയോ' ?
കൈകള്‍ എന്‍റെ മുഖത്തോട് ചേര്‍ത്ത് വെച്ച്
കണ്ണുകളിലേക്ക് നോക്കി അവള്‍ ചോദിച്ചു
അപ്പോഴാണ് ആ മുഖം ഞാന്‍ കണ്ടത്
കരഞ്ഞു കലങ്ങി വാടി തളര്‍ന്ന എന്‍റെ പ്രിയതമ.
അവളുടെ ചുണ്ടുകള്‍ വിറക്കുന്നുണ്ട്
ചുമരില്‍ തൂക്കിയിട്ട ചിത്രത്തിലെ നക്ഷത്ര കണ്ണുള്ള കുട്ടിയുടെ
കുഞ്ഞിക്കാലുകള്‍ നോക്കി നെടുവീര്‍പ്പിട്ടു കൊണ്ട് അവള്‍ പറഞ്ഞു
'എന്‍റെ വിഷമം കൊണ്ട് പറഞ്ഞ് പോയതാ,'
ഊം .... ഇന്ന് ആരായിരുന്നു വന്നത് ?'
'ആരും വന്നില്ല .. പുലര്‍ച്ചെ ഒരു സ്വപ്നം കണ്ടു '
'കഷ്ട്ടം! ഒരു സ്വപ്നം കണ്ടതിനാണോ നീ ഇങ്ങിനെ സങ്കടപ്പെടുന്നത് ?
മുഖം കോട്ടി ഞാന്‍ തിരിഞ്ഞു കിടന്നു
പിന്നില്‍ ചുണ്ടുകള്‍ ചെവിയോടു ചേര്‍ത്തു അവള്‍ പറഞ്ഞു
'സ്വപ്നത്തിലാണെങ്കിലും വന്നത് നമ്മുടെ കുഞ്ഞുവാവയായിരുന്നു !'
ഞാന്‍ ചാടി എഴുന്നേറ്റു ' വാ.. വാക്കുകള്‍ പൂര്‍ത്തി യാക്കാനാകാതെ മുറിഞ്ഞു പോയി
'ഏട്ടനെ പോലെയാ നീണ്ട നെറ്റിയും പതിഞ്ഞ മൂക്കുമുള്ള കുഞ്ഞ് വാവ '
സ്വപ്നമാണെന്ന് അറിഞ്ഞിട്ടും ഭാര്യയുടെ പ്രസവത്തിന് ലേബര്‍ റൂമിനു മുമ്പില്‍ അക്ഷമനായി നില്‍ക്കുന്ന ഭര്‍ത്താവിന് ആദ്യമായി ഭാര്യ പ്രസവിച്ചു എന്ന് കേള്‍ക്കുമ്പോഴുള്ള സന്തോഷം ആണ് അപ്പോള്‍ ഞാന്‍ അനുഭവിച്ചത്
എന്നാല്‍ ആ സന്തോഷത്തിന് നിമിഷങ്ങളുടെ ആയുസ്സേ തന്നുള്ളൂ, എനിക്കെന്റെ തങ്കകുടത്തെ കണാനായില്ലല്ലോ എന്ന നഷ്ടബോധം എന്നില്‍ സങ്കടം ഉണര്‍ത്തി
'ഉണര്‍ന്നപ്പോള്‍ കുഞ്ഞിനെ കാണാതെ ഞാന്‍ ഏറെ വിഷമിച്ചു . അമ്മയോടും ചേച്ചിയോടും അയലത്തുള്ളവരോടും ചോദിച്ചു. ദൈവമേ നീയിത് കാണുന്നില്ലേ എന്ന് പറഞ്ഞു അമ്മ ആര്‍ത്തു നിലവിളിച്ചപ്പോഴാണ് എന്‍റെ വാവ സ്വപ്നം മാത്രമാണെന്ന് ഞാന്‍ ഓര്‍ത്തത് '
എന്റീശ്വരാ....!!!
അവളിലെ മാതൃത്വത്തിന്‍റെ ആഴം അളക്കാന്‍
കാത്തിരിപ്പിന്‍റെ വേദനയുടെ തീവ്രത അളക്കാന്‍
ഇനിയും പിറക്കാത്ത അച്ഛന്‍ എത്രമാത്രം അശക്തന്‍ ആണെന്ന്
അറിഞ്ഞ നിമിഷം, ഒരു നിലവിളിയോടെ ഞാന്‍ അവളെ ചേര്‍ത്തുപിടിച്ചു
അതുവരെ പിടിച്ചുനിന്ന ശക്തിയെല്ലാം ചോര്‍ന്നുപോയിരുന്നു.
എന്നെ അനുസരിച്ച് ഒളിച്ചിരുന്ന കണ്ണീര്‍തടാകം
എന്‍റെ അനുവാദം കാത്തുനില്‍ക്കാതെ അവളുടെ മുടിയിഴകളെ ഈറനണിയിച്ചു ഒഴുകികൊണ്ടിരുന്നു
'ഏട്ടന്‍ കരയാ ? എന്‍റെട്ടന്‍ കര്യരുത് ' ഇടറിയ എന്‍റെ മുഖം
അവളുടെ നനഞ്ഞു കുതിര്‍ന്ന മുഖത്തില്‍ നിന്ന് വലിചെടുത്ത് അവള്‍ തേങ്ങലോടെ യാചിച്ചു .
'ഇന്‍റെട്ടന്‍ കരഞ്ഞാ നിക്കത് സഹിക്കൂല '
'ഇല്ല ,ഇല്ല മോളെ ഏട്ടന്‍ കരഞ്ഞിട്ടില്ല്യാ'
അവളുടെ നെറ്റിയിലുംമുടിയിലും പതിയെ തലോടി എത്രനേരം അങ്ങിനെ കിടന്നു എന്നറിയില്ല
പുതപ്പ് കൊണ്ട് അവളുടെ കരഞ്ഞു കുതിര്‍ന്ന മുഖം തുടക്കുമ്പോള്‍
കൊച്ചു കുട്ടികളോടെന്ന പോലെ അവള്‍ എന്നെ ഉപദേശിച്ചു
'അതേ, ആണുങ്ങള്‍ കരയാന്‍ പാടില്ലാട്ടോ'
'അതിനു ഞാന്‍ കരഞ്ഞില്ലല്ലോ നീയല്ലേ നിലവിളിച്ചത് '
'പുലര്ച്ചെയുള്ളസ്വപ്നംഫലി
'ഊം...'
'ഒക്കെ ശര്യാകും , ഏട്ടനൊന്നു ചിരിച്ചേ'
ഞാന്‍പണിപെട്ട് പുഞ്ചിരിക്കാന്‍ ശ്രമിച്ചു...അവളും
ഞങ്ങളുടെ വിളറിയ ചിരികണ്ടാകണം ചുവരിലെ കുട്ടി
പല്ലില്ലാത്ത മോണ കാട്ടി ഞങ്ങളെ കളിയാക്കി ചിരിച്ചു.
!!!!!!!!!!!!!!!!!!!!!!!!!!
പിറക്കാത്ത അച്ഛനമ്മമാര്‍ക്ക് വേണ്ടി
ഇനിയും പിറക്കാതെ മടിച്ചിരിക്കുന്ന കുസൃതികള്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുന്നു ...
നിഫ്രാജ്മാങ്കാവ് - 10 - 15 -2015
Digtal Painting Credit: Digital painting of Mother and baby by laziee2ann on DeviantArt
Design: Nifraj
Subscribe to:
Comments (Atom)
TATA STEEL DOORS AND WINDOWS
𝐏𝐀𝐑𝐈𝐇𝐀𝐑 𝐃𝐎𝐎𝐑𝐒 & 𝐖𝐈𝐍𝐃𝐎𝐖𝐒 ✔Best quality, Best GI Steel Windows in Kerala ✔ Made of GI Steel by Tata Company ✔Termite...
-
ലാലിസം : ഒടുവില്‍ കുറ്റസമ്മതം നടത്തി അല്ലെ ? ലാലിസത്തെ ഒരു സംഗീത പരുപാടീ ആയി കാണുന്നത് കാരണമാണ് ഈ പ്രശനങ്ങൾ എല്ലാം !!അതിനെ ഒരു ക...
-
മുറിചുണ്ടിന് സൗജന്യചികിത്സ പണമില്ലാത്തതിൻറെ പേരില്‍ ഒരു കുഞ്ഞു പോലും മുറിച്ചുണ്ടുമായി കഴിയേണ്ടതില്ല എന്ന സന്തോഷവര്‍ത്തമാനം...
-
കേരളത്തിലെ രുചിയേറിയ വിഭവങ്ങള്‍ എവിടെയൊക്കെ കിട്ടും ? ഏതു ജില്ലേല് എങ്ങോട്ടു പോണം ? എന്തു കഴിക്കണം...???? കേരളത്തിലെ രുചിയേറിയ വിഭവങ്...





