Showing posts with label abuse. Show all posts
Showing posts with label abuse. Show all posts

Sunday, March 19, 2017

സന്തോഷ്‌ എചിക്കാനവും ആത്മരതിയനും l


സന്തോഷ്‌ എചിക്കാനവും ആത്മരതിയനും



മിസ്റ്റർ 'എച്ചി' കാനം
ബാക്കിയുള്ളവരെല്ലാം മണ്ടന്മാരാണെന്ന താങ്കളുടെ അഹം ബോധത്തിൽ നിന്നാണ് ആത്മരതി പോലുള്ള വാക്കുകൾ കൊണ്ട് മറ്റുള്ളവരെ അധിക്ഷേപിക്കാൻ തന്നെയൊക്കെ പ്രാപ്തനാക്കിയത്.
ശരിയാണ് ഞങ്ങളാരും തികഞ്ഞവരല്ല ! എന്നാൽ ആ ബോധം തന്നെയാണ് സോഷ്യൽ മീഡിയയിലെ എഴുത്തുകാരെ എഴുത്തുകാരാക്കിയതും പുതിയൊരു വായനസംസ്കാരത്തിനു വിത്തുപാകിയതും . എഴുത്തിലെ വേറിട്ട ശൈലികള്‍,പുതിയ കാഴ്ചപാടുകള്‍ ജീവിതാനുഭവങ്ങള്‍ പച്ചയായി കോറിയിടാന്‍ സാധാരണക്കാരനെ പ്രാപ്തമാക്കിയത് എല്ലാം എഴുതുന്നവനും വായിക്കുന്നവനും നമ്മൾ എല്ലാം തികഞ്ഞവരല്ല ബോധം ഉള്ളതിനാല്‍ ആണ്.എം ടി യെ പോലുള്ള മഹാരഥന്മാരായ സാഹിത്യകാരന്മാർ ഇപ്പോഴും ചിന്തിക്കുന്നതും തങ്ങൾ എല്ലാം തികഞ്ഞവരല്ല എന്നുതന്നെയാണ്.
ഇവിടെ നിങൾ പുച്ഛിച്ചു തള്ളിയ സോഷ്യൽ മീഡിയ എഴുത്തുകാരുടെ പത്തില്‍ ഒന്ന് വായനക്കാരുണ്ടാവില്ല മിസ്റ്റർ താങ്കളുടെ രചനകൾക്ക്. നാല് കഥയെഴുതി അതുനു പുരസ്കാരവും തരപ്പെടുത്തി ശിഷ്ട്ടകാലം അതിന്‍റെ സുഷുപ്തിയില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്ന സാഹിത്യകാരന്മാരുടെ കാലമൊക്കെ കഴിഞ്ഞൂബായ് . ഈ കാലത്തു പുസ്തകങ്ങൾ വായിക്കാനല്ല വാശിപിടിക്കേണ്ടത് വായന മരിക്കാതിരിക്കാനാണ്.
 സമയം കിട്ടുമ്പോൾ തെളിഞ്ഞ മനസ്സുമായി ഈ വഴിയൊക്കെ ഒന്ന് വരിക നിങ്ങളൊക്കെ എഴുതിക്കൂട്ടിയ ചപ്പു ചവറുകളെക്കാൾ മനോഹരമായി പുതിയ പിള്ളാര് എഴുതി വച്ച ജീവിത ഗന്ധിയായ കഥകളും കവിതകളും നിങ്ങൾക്കൊന്നും സ്വപ്നം കാണാനാകാത്ത സ്നേഹവും ഐക്യവും പരസ്പര പ്രോത്സാഹനവും എഴുത്തിന്റെ വസന്തങ്ങളും ഈ താളുകളിൽ കാണാം. വായനയെ മരിക്കുവാൻ അനുവദിക്കാത്ത പുതു തലമുറയെ ആശിർവദിക്കുവാൻ താങ്കളുടെ മനസ്സ് ഇനിയും ഒരുപാട് വളരേണ്ടതുണ്ടാകും പക്ഷെ നിങ്ങള്ക്ക് അവരെ നിന്ദിക്കാതെ എങ്കിലും ഇരിക്കാം. വെറുതെ മറ്റുള്ളവരുടെ മുമ്പിൽ വല്ലാതെ ചെറുതാകേണ്ടല്ലോ

എന്ന്,
ഒരു സോഷ്യൽ മീഡിയ ആത്മരതിയൻ.
Nifru ( Nifraj Mankavu)

സാധാരക്കാരുടെ മക്കളുടെ മാനത്തിനും സെലിബ്രറ്റിയുടെ മാനത്തിനും രണ്ട് തുലാസ്സുകൾ ആണ്.!!!!

സാധാരക്കാരുടെ മക്കളുടെ മാനത്തിനും സെലിബ്രറ്റിയുടെ മാനത്തിനും രണ്ട് തുലാസ്സുകൾ ആണ്.!!!!




----------------------------------------------
പ്രമുഖ നടിയെ നടുറോട്ടിൽ
മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവം ചർച്ചചെയ്യുകയ്യുകയാണു സകല ചാനലുകളും നല്ലകാര്യം
സ്ത്രീത്വത്തെ അപമാനിച്ച ഈ സംഭവത്തെ ശക്തമായി അപലപിക്കുന്നതോടൊപ്പം.ആ കുട്ടിയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ശക്തമായി പിന്തുണ ആദ്യമേഅറിയിക്കട്ടെ
നമ്മുടെയെല്ലാം കണ്ണിലുണ്ണിയായ ആ കലാകാരിക്ക് എത്രയും വേഗം നീതികിട്ടുവാനും
സ്ത്രീ ജനങ്ങളുടെ ആശങ്കക്ക് ആറുതി വരുത്തുവാനും ഉള്ള സത്വരനടപടികൾ ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം
വെള്ളിയാഴ്ച രാതി ഏകദേശം 10 മണിക്ക് നടിയെ തട്ടികൊണ്ട് പോകുന്നു. 1 മണിക്കൂറിന് ശേഷം നടിയെ വഴിയിൽ ഉപേക്ഷിക്കുന്നു. നടി നേരെ ലാൽ എന്ന സംവിധായകന്റെ വീട്ടിലേക്ക്.നടി വിലക്കിയിട്ടും ലാൽ പോലീസിനെ അറിയിക്കുന്നു. സാധാരണക്കാരനിടയിൽ പീഠന കൊലപാതകങ്ങൾ കഴിഞ്ഞാൽ പോലും മണിക്കൂറുകൾ അല്ലങ്കിൽ ദിവസങ്ങൾക്ക് ശേഷം വരുന്ന പോലീസ് ഈ സംഭവം അറിഞ്ഞപ്പോൾ രാത്രി 12.30 മണിക്ക് തന്നെ അതും ഡെപ്യൂട്ടി കമ്മീഷണർ യതീഷ് ചന്ദ്ര, അസി: പോലീസ് കമ്മീഷണർ എം ബിനോയ് നടിയുടെ അടുത്തെത്തി തെളിവെടുക്കുന്നു.പ്രഭാതമായപ്പോൾ മാധ്യമങ്ങൾ സോഷ്യൽ മീഡിയകൾ മത്സരിച്ച് വാർത്തയാക്കുന്നു. ഉച്ചക്ക് 12 മണിക്ക് മുമ്പെ പ്രതികൾ അറസ്റ്റിൽ ! അഭിനന്ദിക്കാതെ വയ്യ!!!
പക്ഷേ ഒരു സംശയം.ഈ ഒരു സെലബ്രിറ്റി ക്ക് കിട്ടുന്ന അതെ സംരക്ഷണം സാധാരണ ഒരു സ്ത്രീക്ക് അല്ലങ്കിൽ ഒരു പുരുഷന് കിട്ടുന്നുണ്ടോ.?
ഇതേ നാട്ടിൽ ആയിരുന്നില്ലേ സൗമ്യ, ജിഷ വടക്കാഞ്ചേരി എന്നീ പെൺകുട്ടികൾ????
ദിനം പ്രതി പീഠനത്തിനിരയാകുന്ന നിരവധി കുഞ്ഞുങ്ങൾ...?
കഴിഞ്ഞ ദിവസവും തിരുവനന്തപുരത്ത് ഒരു 7 വയസ്സുള്ള ഒരു കുട്ടി മൃഗീയമായി പീഢിക്കപെട്ടു , പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം രക്തസ്രാവം തടയാൻ പഞ്ഞിക്കഷ്ണം ജനനേന്ദ്രിയത്തിൽ തിരുകി കയറ്റുകയാണ് പൂജാരി മണികണ്ഠൻ ചെയ്തത് ... സാമൂഹിക പ്രവർത്തകയായ അശ്വതി ജ്വാലയുടെ സമയോചിതമായ ഇടപെടൽ ഒന്നുകൊണ്ടാണ് പ്രതിയെ കസ്ററയിൽ എടുത്തത്
ഇതേ നാട്ടിലല്ലേ നടുറോട്ടിൽ ഒരു ഉറുമ്പിനെപോലും നോവിക്കാത്തൊരു പച്ചമനുഷ്യന്റെ - കൊടിഞ്ഞിയിൽ ഫൈസലിന്റെ ഉടൽകഷ്ണങ്ങൾ ചോരയിൽ മുങ്ങിക്കിടന്നപ്പോ എന്തേ ഇവരെല്ലാം മൗനികളായി???
ഇപ്പോൾ പൗരസുരക്ഷയെകുറിച്ചും, ജീവിതാവകാശത്തെകുറിച്ചും മീഡിയകളിലൂടെ അലറിപ്പൊളിക്കുന്നവർ അപ്പോള്‍ കുഞ്ഞമ്മേടെ കല്ല്യാണത്തിന് പോയതായിരുന്നോ ?!
സാധാരക്കാരുടെ മക്കളുടെ മാനത്തിനും സെലിബ്രറ്റിയുടെ മാനത്തിനും രണ്ടും രണ്ടു തുലാസ്സുകൾ ആണെന്നാണോ നിയമപാലകർ സമൂഹത്തിനു കാണിച്ചു കൊടുക്കുന്നത്.
ഏതൊരു മാനദണ്ഡം വെച്ചാണ് പോലീസും മാധ്യമങ്ങളും ഒരു വിഷയത്തെ "പ്രധാനം" , "അപ്രധാനം" എന്ന് കണക്കാക്കുന്നത് ? ഈ നടിക്ക് പോലീസിൽ നിന്നും കിട്ടിയ ഈ സംരക്ഷണം പ്രശംസിക്കുന്നതോടൊപ്പം പോലീസിന്റെ ഈ ഇരട്ടത്താപ്പ് അവസാനിപ്പിച്ച് മറ്റുള്ള സാധാരണക്കാരനും ഇത് പോലെ സംരക്ഷണം കിട്ടിയിരുന്നെങ്കിൽ കേരളത്തിലെ പ്രശ്നങ്ങൾക്ക് എന്നെ കുറവുണ്ടാകുമായിരുന്നു
ഇതിലും വലിയപീഡനം അനുഭവിച്ചു ഇഞ്ചിഞ്ചായി മരണത്തെ നേരിടേണ്ടിവന്ന മണ്മറഞ്ഞുപോയതും ജീവിച്ചിരിക്കുന്നതുമായ നമ്മുടെ സഹോദരിമാർ ഇന്നും വെളിച്ചത്തേക്ക് വരാൻ മടിച്ചു നിൽക്കുന്നവർ ഉണ്ട്.അവർക്ക് വേണ്ടിയാണീ വാക്കുകള്‍.
സ്വന്തം മക്കളുടെ മാനവും ജീവനും തെരുവ് പട്ടികൾ് പിച്ചിച്ചീന്തി കുഴിമാടങ്ങളിലേക്കു താഴ്ത്തുന്നത് നിസ്സഹായാവസ്ഥയോടെ നോക്കിനിക്കേണ്ടി വന്ന മാതാപിതാക്കളെ
മാപ്പ് മാപ്പ് മാപ്പ്.
''''''''''''''''''''''''''''''''''''''''''''''''''''''' നിഫ്രു'''''''''''''''''''''''''''''''''''''''''''
( ഇത് എന്റെ മാത്രം കാഴ്ചപ്പാട് അല്ല
എന്നെ പോൽ ചിന്തിക്കുന്നവരുടെ പ്രതികരണങ്ങൾ കൂടിയാണ്)

വായന



വായന
-----------
ചില ജീവിതങ്ങൾ 
തുറന്ന പുസ്തകങ്ങളാണ്
ചിലത് അടഞ്ഞതും,
വായിക്കപെട്ട പുസ്തകങ്ങളേക്കാൾ
വായിക്കാതെ ചിതലരിച്ചു പോയവയാണ് മിക്കതും
ആശിച്ച പുസ്തകം കിട്ടിയില്ലെങ്കിലും
കിട്ടിയത് ആസ്വദിക്കുന്നവരാണ് നല്ല വായനക്കാർ
ഇന്ന് ഏറെ വായിക്കപ്പെടുന്നത്
പിച്ചിചീന്തിയ പുസ്തകങ്ങളെയാണ്
നിരക്ഷരർ കീറിപ്പറിച്ച താളുകളിലെ
മുറിവേറ്റ അക്ഷരങ്ങളെ...
-----------------
നിഫ്രു.


Sunday, November 6, 2016

Fake Accident l ആ ചേച്ചിയുടെ ഒരു കാര്യം



സത്യത്തില്‍ ഇവിടെ എന്താ സംഭവിച്ചത് ? 
എനിക്ക് ഒരു തീരുമാനത്തില്‍ എത്താന്‍ ആയിട്ടില്ല ...
നിങ്ങള്‍ കണ്ടിട്ട് പറയൂ




<script src="http://www.yello.ae/gadgets/rate/347092" type="text/javascript"></script>

Thursday, October 20, 2016

അഞ്ചു വയസുകാരിയെ അധ്യാപകനായ വൈദികന്‍ പീഡിപ്പിച്ചു! പുറത്തറിഞ്ഞത് കുട്ടി വരച്ച് ചിത്രങ്ങളിലൂടെ.

അഞ്ചു വയസുകാരിയെ അധ്യാപകനായ വൈദികന്‍ പീഡിപ്പിച്ചു!

പുറത്തറിഞ്ഞത് കുട്ടി വരച്ച ചിത്രങ്ങളിലൂടെ.

you can see video

കുറച്ചു ദിവസങ്ങളായി കുട്ടി ഇംഗ്ലീഷ് ക്ലാസില്‍ പോകാന്‍ മടി കാണിച്ചിരുന്നു. അസ്വഭാവികമായ പെരുമാറ്റവും കൂടെ ശ്രദ്ധയില്‍പെട്ടതോടെ മാതാപിതാക്കള്‍ കുട്ടിയെ മനശാസ്ത്രഞ്ജനടുത്ത് എത്തിക്കുകയായിരുന്നു. കുട്ടിയുമായി സംസാരിച്ചതില്‍ നിന്നും കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരിക്കാം എന്ന് സംശയം തോന്നിയതോടെ കുട്ടിയുടെ മുറി പരിശോധിച്ച് അസ്വഭാവികമായ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കാന്‍ മാതാപിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതോടെ മുറി പരിശോധിച്ച മാതാപിതാക്കള്‍ കുട്ടി നോട്ട് പുസ്തകത്തില്‍ വരച്ചിട്ട ആറ് ചിത്രങ്ങള്‍ കണ്ടെത്തുകയായിരുന്നു.  കുട്ടിയെ ആരോ ഉപദ്രവിക്കുന്നതിന്റെ ചിത്രീകരണമായിരുന്നു അവയെല്ലാം. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായി സംസാരിച്ചപ്പോഴാണ് വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ച വിവരം കുട്ടി പുറത്തു പറഞ്ഞത്. വിദ്യാര്‍ത്ഥിനിയുടെ ഇംഗ്ലീഷ് അധ്യാപകനായ ജോഒ ഡാ സില്‍വ(55)എന്ന വൈദികനെ ഇതേ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
 ബ്രസീലിലെ  മാനാസ് ഗെറിയാസില്‍ ആണ് സംഭവം .

Friday, October 14, 2016

സംസ്ഥാനത്ത് വ്യാജമുട്ട വ്യാപകമാകുന്നു ??? Artificial Eggs ( China Eggs)



Artificial Eggs ( China Eggs) സംസ്ഥാനത്ത് വ്യാജമുട്ട വ്യാപകമാകുന്നു


Video




Special News for Artificial Eggs


ഇന്റർ നെറ്റിലെ ആനമുട്ടകൾ 

=======================

ഫേസ്ബുക്കിൽ ആരൊഗ്യം ഭക്ഷണം ജൈവജീവിതങ്ങൾ . .ഒറ്റമൂലി ലാടന്മാരുമൊക്കെ തുണിയഴിച്ചിട്ടു തുള്ളുന്ന കാലമാണു .തലമുടിഉണ്ടാകാൻ മുതൽ ക്യാൻസർ ചികിത്സവരെയും .നടത്തുന്ന ലാട കൂട കാളകൂടങ്ങൾ ഒരു വശത്തു എന്തിലും ഏതിലും മായവും ഡൂപ്ലികേറ്റും വിഷവും എന്നു പറയുന്ന അത്യാധുനിക ബുജി പരമ്പരകൾ .നാട്ടുമാവും നാട്ടു വൈദ്യവും പുല്ലും പൂച്കാട്ടവും മരുന്നാണെന്നും വൈറസ്സും സ്കാനിംഗ്‌ മഷിനുകളും വെറും മായയെന്നു ഉത്ബൊധിപിക്കുന്ന പുരാതന കൃമി ചികിത്സകരും വാഴ്ത്തിപ്പാടലുകാരും
ഇതിനിടയിൽ ഈയിടെ മുഖ്യധാരാ മാധ്യമങ്ങളും ഏറ്റുപിടിച്ചൊരു വാർത്തയുണ്ട്‌ .വ്യാജ ചൈനീസ്‌ മുട്ട കൃത്രിമമായി ജെലാറ്റിനും കാൽഷ്യം കാർബൊണേറ്റും പിഗ്മെന്റുകളും സ്റ്റാർച്ചും ,അങ്ങിനെ കിട്ടാവുന്ന കെമിക്കലെല്ലാം കൂടി കുത്തി കലക്കി അച്ചിലിട്ടു വാർത്തു .അതു പിന്നെ പാക്‌ ചെയ്തു കപ്പലു കേറ്റി കേരളത്തിൽ കൊണ്ടു വന്നു 3:60 നു വിൽക്കുന്ന ചൈനാക്കാരൻ . ഹൊ ഇതുകേട്ടപാതി കേൾക്കാത്ത പാതി ഗവെഷണം നടത്തി വരാവുന്ന രോഗങ്ങളുടെ ലിസ്റ്റ്‌ സഹിതം നെറ്റ്‌ ഉലകത്തിൽ പബ്ലിഷു ചെയ്യുന്ന മനുഷ്യസ്നെഹികൾ!!!
എന്നാലിതെന്താണു എങ്ങിനെയാണു സാധ്യമാവുമൊ ഇത്രയും കൃത്യമായിട്ടു ഒരു മുട്ട നിർമ്മിക്കാൻ എത്ര ചിലവാകും എന്നാരും ചിന്തിച്ചില്ലെ . .ഒരു കടലമുട്ടായി ഉണ്ടാക്കുന്നതിനെക്കാൾ എളുപ്പമാണൊ ഈ മുട്ട ഉണ്ടാക്കുന്നതു ? മാജിക്കൊ മന്ത്രവാദമൊ ? നെറ്റിലെങ്കിലും ഒന്നു ഫേക്ക്‌ ചൈന എഗ്ഗ്‌ എന്നു നൊക്കിയിരുന്നെങ്കിൽ . .2007 ഇൽConsumerist.com എന്ന സൈറ്റിൽ """" Internet Journal for Toxicology """ എന്ന ഒന്നിലെ ഒരു ലേഖനത്തെ അടിസ്ഥനമാക്കി വന്ന വാർത്തയൊടുകൂടിയാണു ഈ കഥ പ്രചാരത്തിലായതു .!! ഇതൊരു കെട്ടുകഥയാണെന്നു മനസ്സിലാക്കിയ അവർ ഇതു ആർക്കൈവു ചെയ്യുകയും പിന്നീട്‌ അതിലെക്കുള്ള ലിങ്കുകൾ കിട്ടാതാക്കുകയും ചെയ്തു
പക്ഷെ ഈമെയിലുകൾ വഴി ഈ കഥ പിന്നീടും പ്രചരിച്ചു .ഇരുതലമൂരിക്കും .നാഗമാണിക്യത്തിനും റൈസ്‌ പുള്ളറിനും കാശുമുടക്കി പമ്പരവിഡ്ഡികളാവുന്ന മലയാളി . ഈ കള്ള കഥയും വിശ്വസിച്ചു നാടു നീളെ പാടി നടക്കുന്നു .മുട്ടതിന്നല്ലേ എന്നു പറഞ്ഞു സാദാ കൃഷിക്കാരന്റെ മുതുകത്തു കേറി മേയുന്നു .ആരോഗ്യ സംരക്ഷണ പ്രകൃതി (വിരുദ്ദ) ബുജികൾ .
ചൈനീസ്‌ വ്യാജ മുട്ട എന്നൊന്നില്ല .പക്ഷെ ഇറച്ചിക്കൊഴി ./മുട്ടക്കൊഴി ഹാച്ചറികളിൽ നിന്നും ശരിയായ തൂക്കമൊ വിരിയാനാവശ്യമായ കരുത്തൊ ഇല്ലാത്ത മുട്ടകൾ പുറം തള്ളുന്നുണ്ട്‌ അതു മാർക്കറ്റിലെത്തുന്നുമുണ്ട്‌ .താഴെക്കാണുന്ന ഒരു ലിങ്കൊന്നു വായിച്ചൊ .പിന്നെ സ്വയം തേടുക .
എന്നു ചൈനീസ്‌ മുട്ടയിൽ കൂടൊത്രം ഭക്ഷിച്ച ഞാൻ
http://www.hoax-slayer.com/fake-eggs-china.shtml


credits :Saju Nair

Saturday, October 8, 2016

പുലി മുരുകനും ജോപ്പനും തിയേറ്റരുകളില്‍ ഉത്സവം തീര്‍ക്കുന്നു - റിവ്യൂ


തോപ്പില്‍  ജോപ്പനെ കുടുമ്പ സദസ്സ് ഏറ്റെടുക്കുന്നു 





പുലിമുരുകന്‍ അതുക്കും മേലെ 


നിങ്ങളുടെ ഡിവൈസിൽ വീഡിയോ ദൃശ്യം ആകുന്നില്ലെങ്കിൽ അൽപം കാത്തിരിക്കുക, അല്ലെങ്കിൽ  ഈ  ലിങ്ക് തുറക്കൂ 
https://youtu.be/NRDofavLVA0

-------------------------------------------------
വിവരമില്ലാത്ത 2 കൂട്ടങ്ങൾ...
2 മഹാ നടന്മാരുടെ സിനിമകൾ..
അതിന്റെ ഇടയിൽ പരസ്പരം പോരടിക്കുന്ന കുറച്ചു ചാണക പുഴുക്കൾ...
അവർ 2 പേരും 2 വ്യക്തിത്വങ്ങളാണ്...
2പേരുടെയും അഭിനയവും 2 വിധത്തിലാണ്...
മമ്മൂട്ടിക്ക് ഒരിക്കലും മോഹൻലാൽ ആവാൻ പറ്റില്ല...
ലാലിന് ഒരിക്കലും മമ്മൂട്ടി ആവാൻ പറ്റില്ല...
സിനിമ ഒരു കലയാണ്...
അത് കാണേണ്ടത് ആ ഒരു സെൻസിൽ ആണ്...
മമ്മൂട്ടി ഫാന്സിനോട് ഒരു ചോദ്യം...
മലയാള സിനിമയിൽ ഒരു ബിഗ് ബജറ്റ് സിനിമ വരുമ്പോൾ അതും ലോകോത്തര നിലവാരത്തിൽ(അതിന്റെ ഉള്ളടക്കം എന്തും ആയിക്കോട്ടെ) അതിൽ ഒരു മലയാളി പ്രേക്ഷകൻ എന്ന നിലയിൽ സന്തോഷിക്കുകയും അതിനെ സപ്പോർട്ട് ചെയ്യുകയുമല്ലേ വേണ്ടത്..
ഇനി മോഹൻലാൽ ഫാൻസിനോട്...
25, 35 കോടി മുടക്കിയ സിനിമയെ ആണോ വെറും 5.5 കോടി മുടക്കിയ സിനിമയോട് താരതമ്യം ചെയ്യുന്നത്...
അതും മികച്ച സാങ്കേതിക വിദ്യയും മികച്ച അണിയറക്കാരും ഉൾപ്പെട്ട ഒരു ടീം..
അൽപ്പം ബുദ്ധിയുണ്ടെങ്കിൽ ആരെങ്കിലും ഇത് ചെയ്യോ...??

പുലിമുരുകനും ജോപ്പനും രണ്ടും 2 തട്ടിൽ വിശകലനം ചെയ്യേണ്ട സിനിമയാണ്...
വിവരമില്ലാത്തവരോട് ഇത് പറഞ്ഞിട്ട് ഒരു കാര്യവുമില്ല...
വിവരമുണ്ടെങ്കിൽ ഫാൻസ്‌ എന്ന് പറഞ്ഞു ഈ തോന്ന്യാസം കാണിക്കില്ലലോ...




<script>
  (function(i,s,o,g,r,a,m){i['GoogleAnalyticsObject']=r;i[r]=i[r]||function(){
  (i[r].q=i[r].q||[]).push(arguments)},i[r].l=1*new Date();a=s.createElement(o),
  m=s.getElementsByTagName(o)[0];a.async=1;a.src=g;m.parentNode.insertBefore(a,m)
  })(window,document,'script','https://www.google-analytics.com/analytics.js','ga');

  ga('create', 'UA-85359189-2', 'auto');
  ga('send', 'pageview');

</script>

Saturday, August 13, 2016

പിറക്കാത്ത അച്ചന്‍ - കഥ

പിറക്കാത്ത അച്ചന്‍ 


അല്ലേലും നിങ്ങള്‍ക്ക് എന്ത് വിഷമം
ഇന്നുവരെ ഒരു തുള്ളി കണ്ണീര്‍ നിങ്ങളുടെ മുഖത്ത്
ഞാന്‍ കണ്ടിട്ടില്ല !


അവളുടെ ഉള്ളിലെ സങ്കടതിരമാലകള്‍
അലര്‍ച്ചയോടെ നെഞ്ചില്‍ പതിച്ചു,
അതിന്‍റെ ശക്തിയില്‍ വേദനകൊണ്ട് ഹൃദയംപുളഞ്ഞു
ഒന്നുറക്കെ കരയാന്‍ കൊതിയുണ്ടെങ്കിലും
എന്‍റെ കണ്ണ് കലങ്ങുന്നത് കണ്ടാല്‍ അവള്‍ക്കത്
താങ്ങാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത്
ഇടറാന്‍ തുടങ്ങിയ മിഴികളെ മച്ചിന് മുകളിലേക്ക് പായിച്ചു.

'ദേ ഇങ്ങോട്ട് നോക്ക്യെ '

മുഖം അവളിലേക്ക്‌ തിരിച്ച്
മുഖ പേശികള്‍ വലിച്ച് മുറുക്കി ഒന്ന് ചിരിക്കാന്‍ ശ്രമിച്ച ശേഷം
വീണ്ടും ദിശയെ മച്ചിന് മുകളില്‍ തറച്ചു

'ന്ത് പറഞ്ഞാലും വളിച്ച ചിരികാണിച്ചാ മതി, വെറുതെ മൂളിപ്പാട്ടും പാടി നടന്നോളൂ ഒന്നും അറിയേണ്ടല്ലോ ?

'എന്തെങ്കിലും പറയ്‌'

എന്നും പറയാറുള്ളപോലെ " ഒക്കെ ശര്യാകും" എന്ന് പറയാന്‍ എന്തുകൊണ്ടോ എനിക്ക് തോന്നിയില്ല.

പാവം അവളുടെ വിഷമങ്ങള്‍ മറ്റാരോട്പറയാനാണ്
എന്നും ചുവരിലെ ചിത്രത്തില്‍ നോക്കി നെടുവീര്‍പ്പിടുകയല്ലാതെ
എന്നോട് ഒന്നുംപറയാറില്ല
ഇന്ന് ഏതെങ്കിലും അയല്‍ക്കാരി 'വിശേഷങ്ങള്‍' ചോദിച്ച്
അവളുടെ ഉണങ്ങാത്ത മുറിവില്‍ കയ്യിട്ട് മാന്തിയിരിക്കും.
ചിലര്‍ അങ്ങിനെയാണ് ദയനീയമായി അവരുടെ അനുകമ്പ
രേഖപ്പെടുത്തി ഞങ്ങളുടെ നിസ്സഹായതയെ പരിഹസിച്ച്
ആര്‍മാദിക്കും. ആത്മാര്‍ഥമായി ചോദിക്കുന്നവരും ഉണ്ടാകാം, പക്ഷെ എല്ലാ ചോദ്യങ്ങളും ഇപ്പോള്‍ ഞങ്ങളില്‍ ചെലുത്തുന്ന
നീറ്റലിന് ഒരേ വേദനയാണ്.

അവര്‍ക്കറിയില്ലായിരിക്കാം കുഞ്ഞുങ്ങള്‍ ദൈവത്തിന്‍റെ വരദാനമാണെന്ന്
കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ അവന്‍റെ കളിപ്പാട്ടങ്ങളും !!!
* * * *
നിസാരകാര്യങ്ങള്‍ക്ക് പോലും നിലവിളിക്കുന്ന
ചേച്ചിയാണ് വിഷന്നുകരഞ്ഞ എനിക്ക്
ഈ വേദം ഓതി തന്നത്.
പുരുഷന്മാര്‍ കരയരുത് !
വിശപ്പിനെ ശമിപ്പിക്കാന്‍ കണ്ണീരിനാവില്ല എന്ന സത്യം
മീശമുളക്കാത്ത പയ്യന്‍റെ കണ്ണീരിനു തടയണയിട്ടു.
അങ്ങിനെയാണ് ദുഖത്തിന്‍റെ ചെറു തീപ്പൊരി ചിതറുമ്പോഴേക്കും
നാവില്‍ സംഗീതം മഴയായ് പെയ്യിച്ചുഅതിനെ അണക്കാന്‍ പഠിച്ചത്.

പിന്നെ ഒരിക്കലും കരഞ്ഞിരുന്നില്ല എന്ന് പറഞ്ഞാല്‍ അത് കള്ളമാകും
പ്രിയരുടെവേര്‍പാടില്‍, പ്രതിസന്ധികളുടെ ക്രൂര മുഖങ്ങളില്‍,
വേദനകളുടെ, വിരഹത്തിന്‍റെ വേളകളില്‍
ഉരുകി ഒലിക്കുന്ന നെഞ്ചുമായി ചിലപ്പോഴെങ്കിലും
ഏകാന്തതകളിലേക്ക് ഓടിഒളിച്ചിട്ടുണ്ട്.
ശബ്ദമില്ലാതെ കരയുന്നവന്‍റെ ശബ്ദം കേട്ട്
ചുവരുകള്‍ ഒരുപക്ഷെ കരഞ്ഞിരിക്കാം
അവക്ക് ശബ്ദമില്ലെങ്കിലും ഹൃദയം ഉണ്ടല്ലോ ?
അതുകൊണ്ടല്ലേ അവ പഴിപറഞ്ഞ് വീണ്ടും
വീണ്ടും കുത്തിനോവിക്കാത്തത് !

ഒന്ന് പൊട്ടികരയണംഎന്നുണ്ട്, പക്ഷേ
ഇന്നോളം അടക്കിവെച്ച തേങ്ങലുകള്‍
തടയണ പൊട്ടി ഒരിക്കലെങ്ങാന്‍ ഒഴുകിയാല്‍
ഉപ്പുരസമുള്ള ആ മലവെള്ള പാച്ചിലില്‍ പെട്ട്‌ - അവളുടെ
കുഞ്ഞു കുഞ്ഞ് ആഗ്രഹങ്ങളും മോഹങ്ങളും ഒലിച്ചുപോകും.
അത് പാടില്ല ,അവളുടെ ആഗ്രഹങ്ങളാണ് എന്‍റെ ജീവിതം
അതില്ലാതായാല്‍ , പിന്നെ ഞാന്‍ എന്തിന് ?

'ഞാന്‍ പറഞ്ഞത് വിഷമം ആയോ' ?

കൈകള്‍ എന്‍റെ മുഖത്തോട് ചേര്‍ത്ത് വെച്ച്
കണ്ണുകളിലേക്ക് നോക്കി അവള്‍ ചോദിച്ചു
അപ്പോഴാണ്‌ ആ മുഖം ഞാന്‍ കണ്ടത്
കരഞ്ഞു കലങ്ങി വാടി തളര്‍ന്ന എന്‍റെ പ്രിയതമ.
അവളുടെ ചുണ്ടുകള്‍ വിറക്കുന്നുണ്ട്
ചുമരില്‍ തൂക്കിയിട്ട ചിത്രത്തിലെ നക്ഷത്ര കണ്ണുള്ള കുട്ടിയുടെ
കുഞ്ഞിക്കാലുകള്‍ നോക്കി നെടുവീര്‍പ്പിട്ടു കൊണ്ട് അവള്‍ പറഞ്ഞു
'എന്‍റെ വിഷമം കൊണ്ട് പറഞ്ഞ് പോയതാ,'

ഊം .... ഇന്ന് ആരായിരുന്നു വന്നത് ?'
'ആരും വന്നില്ല .. പുലര്‍ച്ചെ ഒരു സ്വപ്നം കണ്ടു '
'കഷ്ട്ടം! ഒരു സ്വപ്നം കണ്ടതിനാണോ നീ ഇങ്ങിനെ സങ്കടപ്പെടുന്നത് ?
മുഖം കോട്ടി ഞാന്‍ തിരിഞ്ഞു കിടന്നു
പിന്നില്‍ ചുണ്ടുകള്‍ ചെവിയോടു ചേര്‍ത്തു അവള്‍ പറഞ്ഞു
'സ്വപ്നത്തിലാണെങ്കിലും വന്നത് നമ്മുടെ കുഞ്ഞുവാവയായിരുന്നു !'
ഞാന്‍ ചാടി എഴുന്നേറ്റു ' വാ.. വാക്കുകള്‍ പൂര്‍ത്തി യാക്കാനാകാതെ മുറിഞ്ഞു പോയി
'ഏട്ടനെ പോലെയാ നീണ്ട നെറ്റിയും പതിഞ്ഞ മൂക്കുമുള്ള കുഞ്ഞ് വാവ '
സ്വപ്നമാണെന്ന് അറിഞ്ഞിട്ടും ഭാര്യയുടെ പ്രസവത്തിന് ലേബര്‍ റൂമിനു മുമ്പില്‍ അക്ഷമനായി നില്‍ക്കുന്ന ഭര്‍ത്താവിന് ആദ്യമായി ഭാര്യ പ്രസവിച്ചു എന്ന് കേള്‍ക്കുമ്പോഴുള്ള സന്തോഷം ആണ് അപ്പോള്‍ ഞാന്‍ അനുഭവിച്ചത്

എന്നാല്‍ ആ സന്തോഷത്തിന് നിമിഷങ്ങളുടെ ആയുസ്സേ തന്നുള്ളൂ, എനിക്കെന്റെ തങ്കകുടത്തെ കണാനായില്ലല്ലോ എന്ന നഷ്ടബോധം എന്നില്‍ സങ്കടം ഉണര്‍ത്തി

'ഉണര്‍ന്നപ്പോള്‍ കുഞ്ഞിനെ കാണാതെ ഞാന്‍ ഏറെ വിഷമിച്ചു . അമ്മയോടും ചേച്ചിയോടും അയലത്തുള്ളവരോടും ചോദിച്ചു. ദൈവമേ നീയിത് കാണുന്നില്ലേ എന്ന് പറഞ്ഞു അമ്മ ആര്‍ത്തു നിലവിളിച്ചപ്പോഴാണ് എന്‍റെ വാവ സ്വപ്നം മാത്രമാണെന്ന് ഞാന്‍ ഓര്‍ത്തത് '

എന്റീശ്വരാ....!!!
അവളിലെ മാതൃത്വത്തിന്‍റെ ആഴം അളക്കാന്‍
കാത്തിരിപ്പിന്‍റെ വേദനയുടെ തീവ്രത അളക്കാന്‍
ഇനിയും പിറക്കാത്ത അച്ഛന്‍ എത്രമാത്രം അശക്തന്‍ ആണെന്ന്
അറിഞ്ഞ നിമിഷം, ഒരു നിലവിളിയോടെ ഞാന്‍ അവളെ ചേര്‍ത്തുപിടിച്ചു
അതുവരെ പിടിച്ചുനിന്ന ശക്തിയെല്ലാം ചോര്‍ന്നുപോയിരുന്നു.
എന്നെ അനുസരിച്ച് ഒളിച്ചിരുന്ന കണ്ണീര്‍തടാകം
എന്‍റെ അനുവാദം കാത്തുനില്‍ക്കാതെ അവളുടെ മുടിയിഴകളെ ഈറനണിയിച്ചു ഒഴുകികൊണ്ടിരുന്നു

'ഏട്ടന്‍ കരയാ ? എന്‍റെട്ടന്‍ കര്യരുത് ' ഇടറിയ എന്‍റെ മുഖം
അവളുടെ നനഞ്ഞു കുതിര്‍ന്ന മുഖത്തില്‍ നിന്ന് വലിചെടുത്ത് അവള്‍ തേങ്ങലോടെ യാചിച്ചു .
'ഇന്‍റെട്ടന്‍ കരഞ്ഞാ നിക്കത് സഹിക്കൂല '
'ഇല്ല ,ഇല്ല മോളെ ഏട്ടന്‍ കരഞ്ഞിട്ടില്ല്യാ'

അവളുടെ നെറ്റിയിലുംമുടിയിലും പതിയെ തലോടി എത്രനേരം അങ്ങിനെ കിടന്നു എന്നറിയില്ല
പുതപ്പ് കൊണ്ട് അവളുടെ കരഞ്ഞു കുതിര്‍ന്ന മുഖം തുടക്കുമ്പോള്‍
കൊച്ചു കുട്ടികളോടെന്ന പോലെ അവള്‍ എന്നെ ഉപദേശിച്ചു

'അതേ, ആണുങ്ങള്‍ കരയാന്‍ പാടില്ലാട്ടോ'

'അതിനു ഞാന്‍ കരഞ്ഞില്ലല്ലോ നീയല്ലേ നിലവിളിച്ചത് '

'പുലര്‍ച്ചെയുള്ളസ്വപ്നംഫലിക്കൂന്നാ'

'ഊം...'

'ഒക്കെ ശര്യാകും , ഏട്ടനൊന്നു ചിരിച്ചേ'

ഞാന്‍പണിപെട്ട് പുഞ്ചിരിക്കാന്‍ ശ്രമിച്ചു...അവളും

ഞങ്ങളുടെ വിളറിയ ചിരികണ്ടാകണം ചുവരിലെ കുട്ടി
പല്ലില്ലാത്ത മോണ കാട്ടി ഞങ്ങളെ കളിയാക്കി ചിരിച്ചു.

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

പിറക്കാത്ത അച്ഛനമ്മമാര്‍ക്ക് വേണ്ടി
ഇനിയും പിറക്കാതെ മടിച്ചിരിക്കുന്ന കുസൃതികള്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുന്നു ...

നിഫ്രാജ്മാങ്കാവ് - 10 - 15 -2015

Digtal Painting Credit: Digital painting of Mother and baby by laziee2ann on DeviantArt
Design: Nifraj

Tuesday, November 18, 2014

നാല് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം : സ്ഥാപന മേധാവി പേരോട് അബ്ദുറഹിമാൻ മറുപടി നൽകുന്നു.


നാല് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം :സ്ഥാപന മേധാവി പേരോട് അബ്ദുറഹിമാൻ മറുപടി നൽകുന്നു.


വാട്‌സ് ആപ്പില് അതുപോലെ ഫേസ്ബുക്കിലൊക്കെ കൊടുത്തിട്ട് ഇവിടെ പ്രക്ഷോഭം നടത്തൂവെന്ന് പരസ്യം ചെയ്യുന്നു. അങ്ങനെ പരസ്യം ചെയ്തപ്പോള്‍ ഞങ്ങളെ മക്കള് പഠിക്കുന്ന സ്ഥാപനം എന്ന രീതിയില്‍ രക്ഷിതാക്കളും ഞങ്ങള്‍ കഠിനാധ്വാനം ചെയ്ത് ഞങ്ങളെ സംഖ്യ കൊടുത്തുണ്ടാക്കിയ  സ്ഥാപനം എന്ന നിലയില്‍, ഇതൊരു സൊസൈറ്റിയാണ് ഇതൊരു വ്യക്തി നടത്തുന്ന സ്ഥാപനമല്ല. 
എന്റെ രണ്ട് മക്കളും ഒക്കെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിക്കുന്നു. ഞങ്ങളൊക്കെ എല്ലാവരും അടയ്ക്കും പോലെ ഫീസ് കൊടുത്തിട്ടാണ് പഠിപ്പിക്കുന്നത്. ഞങ്ങളൊന്നും അഞ്ച് പൈസ പോലും ഈ വകേല് ഇന്നുവരെ കൈപ്പറ്റിയിട്ടില്ല. കൈപ്പറ്റുകയുമില്ല.

 അപ്പോള്‍ ഇതൊരു സൊസൈറ്റിയാണ്. ഈ സൊസൈറ്റിയുടെ അംഗീകാരം കേന്ദ്രഗവണ്‍മെന്റിന്റെ അംഗീകാരമുള്ള സ്ഥാപനമാണ് ഈ സ്‌കൂള്‍.അപ്പുറത്തുള്ള യത്തീംഖാന ഓര്‍ഫനേജ് അതും ഇവിടുത്തെ സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനമാണ്. ആ സ്ഥാപനത്തിലെ കുട്ടികളും ഈ സ്ഥാപനത്തിലെ കുട്ടികളും പൂര്‍ണമായി സംരക്ഷിക്കപ്പെടേണ്ടവരും സംരക്ഷിക്കേണ്ടവരുമാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്കുത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്തത്തില്‍ നിന്നൊരിക്കലും ഞങ്ങള്‍ പിന്നോട്ട് പോകുകയില്ല. 
ഞാന്‍ പറഞ്ഞുവരുന്നത് ഇവിടെ കുട്ടികള്‍ വരുന്നതിന് മുമ്പ്, ഇവിടെ കുറച്ചാളുകള്‍ ഉപരോധിക്കാന്‍ വരുന്നു എന്നുകേട്ടപ്പോള്‍ ജനങ്ങള്‍ ഇവിടെ ഒരുമിച്ച് കൂടി. പക്ഷെ ഞാന്‍ പറഞ്ഞു, അവിടെ വന്ന ജനങ്ങളോട് പറയണം, ഒരനിഷ്ടസംഭവവും അവരുണ്ടാക്കാന്‍ പാടില്ല. റോട്ടുമ്മലേക്ക് ഇറങ്ങാന്‍ പാടില്ല. ഞമ്മളെ കോമ്പൗണ്ടില്‍ നില്‍ക്കുക. അത് ഞമ്മള് നല്ല എ ക്ലാസ് പൈസ കൊടുത്തിട്ട് രജിസ്റ്റര്‍ ചെയ്തു വാങ്ങിയ സ്ഥലത്ത്, അള്ളാഹുവിന്റെ കൃപകൊണ്ട് നിങ്ങളെപ്പോലത്തവരൊക്കെ സഹായിച്ചിട്ടാണേ ഇണ്ടാക്കിയ സ്ഥാപനമാണ്. അപ്പോ അവിടെ വേറെ.. ഈ കൊമ്പൗണ്ടില്‍ നിന്നും നമ്മളെ ഇറക്കാന്‍ വേറെയേത്, ആര്‍ക്കും അധികാരവുമില്ല. അപ്പോള്‍ നമ്മളുടെ കോമ്പൗണ്ടില്‍ ആര് നിന്നാലും അവരെ ആരും ഇറക്കിവിടില്ല.
അൽഹംദുലില്ലാഹ്  ഇവിടെ നമ്മുടെ ഹാജിയും നമ്മുടെ പ്രിന്‍സിപ്പലും മേനേജറും മറ്റ് കൂടെയുള്ള പോക്കറ് ഹാജിയും മറ്റെല്ലാവരും കൂടി വിഷയം വളരെ ഭംഗിയായി ഇവിടെ സമാപിച്ചുവെന്നത് കൊണ്ട് ഞാനവര്‍ക്കൊക്കെയും നന്ദി രേഖപ്പെടുത്തുന്നു., അതുപോലെ ഇവിടെ ഇതുകേട്ടറിഞ്ഞ് വന്ന നിങ്ങള്‍ക്കും ഞാനാദ്യമായി നന്ദി രേഖപ്പെടുത്തുന്നു.

ഇനി നിങ്ങളോട് പറയാനുള്ളത് നമുക്ക് സ്ഥാപനം അത് കുട്ടികളുടെ വിദ്യാഭ്യാസമാണ്. അത് മുടങ്ങാതെ ഈ വിദ്യാഭ്യാസ സ്ഥാപനം നടത്തണം. ഇവിടെ അനാഥമക്കളും അഗതികളും പഠിക്കുന്നുണ്ട്. അവരുടെ പഠനത്തിനും ഒരു കുഴപ്പവുമില്ലാതെ പഠനം നടക്കണം. അതേസമയത്ത് നമ്മള്‍ പോലീസ് ഉദ്യോഗസ്ഥന്മാരുടെ മുമ്പില്‍ സമഗ്രമായ അന്വേഷണം നടത്തി ഇവിടെ പറയപ്പെടുന്ന വിഷയത്തില്‍ ആവശ്യമായത് ചെയ്ത് തരണമെന്ന് നമ്മള്‍ പറഞ്ഞിട്ടുണ്ട്.

നമ്മളത് കംപ്ലയിന്റ് ചെയ്തിട്ടുണ്ട്. അത് തന്നെയും കംപ്ലെയ്ന്റ് നമുക്ക് വെള്ളിയാഴ്ചയാണ് ഈ വിഷയത്തെപ്പറ്റി വിവരം കിട്ടുന്നത്. അപ്പോള്‍ തന്നെ കംപ്ലയിന്റുമായി പോകാന്‍ നമുക്ക് പ്രിന്‍സിപ്പള്‍ തയ്യാറായിരുന്നു. പക്ഷെ രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് അങ്ങനെ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണത്തിന് പോകരുത് എന്ന് വളരെ പൂര്‍ണമായി സമ്മര്‍ദ്ദം ചെലുത്തിയതുകൊണ്ടാണ്. സാക്ഷിയല്ലേ? അയാള്‍ ബന്ധുക്കളുമാണ്.
അപ്പോള്‍ സമ്മര്‍ദ്ദം ചെലുത്തിയതുകൊണ്ടാണ് ഞങ്ങളത് തിരക്കുകൂട്ടാതിരുന്നത്. എന്നിട്ടും ഇന്നലെ രാവിലെ ഞാനെന്‍രെ വീട്ടീന്റെ തഹജുബ് നിസ്‌കരിച്ച് സുബഹി നിസ്‌കരിക്കാന്‍ വേണ്ടി പള്ളിയില്‍ പോയി. നാട്ടിലെ പള്ളിയില്‍ നിന്ന് നിസ്‌കാരം കഴിഞ്ഞപ്പോള്‍ ഞാന്‍ പോകുന്നത് വളയത്ത് പോലീസ് സ്‌റ്റേഷനിലേക്കാണ്. ഇന്നലെ രാവിലെ സുബഹിക്ക് എസ്.ഐ സാറിന്റെ മുന്നില് വിഷയം പറയാന്‍ വേണ്ടി പോകുകയാണ്. ഞാന്‍ വണ്ടിയില്‍ പോകുമ്പോള്‍ റിട്ടയേഡ് എസ്.ഐയായ അഹമ്മദ് ഹാജി ന്നോട് വന്നു പറഞ്ഞു പാറക്കടവ് കേസ് നിങ്ങള്‍ അങ്ങനെത്തന്നെയാണ് ആലോചിക്കരുത്. വളരെ നന്നായി ആലോചിക്കണം. ഇപ്പോള്‍ കുട്ടികളൊക്കെ സീരിയലൊക്കെ കാണുന്ന കാലമാണ്. എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റി നല്ല അന്വേഷണം നടത്തണം ആവശ്യമായത് ചെയ്യണമെന്ന്.
അപ്പോള്‍ ഞാന്‍ പറഞ്ഞു, ഒരു കാര്യം ചെയ്യാം സാറും കൂടി ഇതില്‍ കയറിയാല്‍ നമുക്ക് ഒന്നായിട്ട് സംസാരിക്കാമല്ലോ. സമയം പോക്കേണ്ടല്ലോ. അപ്പോള്‍ അദ്ദേഹം കൂടി എന്റെ വണ്ടിയില്‍ കയറി. റിട്ടേ. ഞങ്ങളൊന്നിച്ച് ജമാ അത്തിലുണ്ടായിരുന്നു. അങ്ങനെ അദ്ദേഹം വരാറുണ്ട്. അങ്ങനെ പോയി.
അങ്ങനെ ഞങ്ങള്, അതോടുകൂടി മാക്കൂല്‍ മമ്മദ് ഹാജി ഇതിന്റെ അക്കാദമിക്ക് കൗണ്‍സില്‍ ചെയര്‍മാനാണ്. അദ്ദേഹത്തെ ഞാന്‍ വിളിച്ചു കല്ലാച്ചീല് വരാന്‍. അങ്ങനെ ഞങ്ങള് മൂന്ന് പേരും കൂടി വളയം പോലീസ് സ്‌റ്റേഷനിലേക്ക് പോയി. രാവിലെ. അപ്പോ, ചെന്നപ്പോള്‍ എസ്.ഐ സാര്‍ അവര്‍കള്‍ സ്‌റ്റേഷനിലേക്ക് വന്നിട്ടില്ല. അദ്ദേഹം കോട്ടേഴ്‌സിലാണ്.
അപ്പോള്‍ അവര് രണ്ടുപേരും എന്നോട് പറഞ്ഞു, ഉസ്താദ് ഇവിടെയിരിക്ക് ഞങ്ങള് പോയി സാറിനെ കണ്ടിട്ട്, ഉസ്താദ് കയറാന്‍ ആവശ്യമുണ്ടെങ്കില്‍ കയറിയാല്‍ മതിയെന്ന്. ഞാന്‍ കാറില്‍ ഇരുന്നു. അവര് രണ്ടാളും കൂടി സാറ് വേണ്ട ഉപദേശം തരണം. ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്. പറയണം.
ഞങ്ങള്‍ക്ക് രക്ഷിതാക്കള്‍ ഇതുവരെ കംപ്ലെയ്ന്റ് എഴുതി തന്നിട്ടില്ല. ഇപ്പോഴും തന്നിട്ടില്ല. അപ്പോ ഞങ്ങള്‍ക്ക് ഇതുവരെ രേഖാപരമായൊരു കംപ്ലെയ്ന്റ് കിട്ടിയിട്ടില്ല. അതുകൊണ്ട് ഞങ്ങക്ക് സാറിന് കംപ്ലെയ്ന്റ് തരണമെങ്കില്‍ തരാമെന്ന് പറഞ്ഞു. അപ്പോ അദ്ദേഹം പറഞ്ഞു ഞാനിപ്പം എസ്.പി സാറുമായിട്ട് കോണ്‍ഫറന്‍സ് നടത്തുന്ന സമയമാണ്.അപ്പോള്‍ വിശദമായ സംസാരത്തിന് ഇപ്പോള്‍ കഴിയില്ല. ഉച്ചയ്ക്ക്‌ശേഷം വന്നാല്‍ കാണാന്‍ കഴിയുമെന്ന് പറഞ്ഞു.
ഞങ്ങളതേ നിലക്ക് തന്നെ ഇങ്ങോട്ട് വന്നു. അതുപോലെ ഞങ്ങളൊരു പെറ്റീഷന്‍ തയ്യാറാക്കി. അത് അദ്ദേഹത്തിന്റെ മുമ്പില്‍ എത്തിക്കുകയുംചെയ്തു. അതിനിടയ്ക്ക്‌ നടന്ന സംഭവമൊക്കെ നേരത്തെ പോക്കറ് ഹാജി പറഞ്ഞതുകൊണ്ട് ഞാനിപ്പം പറയുന്നില്ല. വേണ്ടി വന്നാല്‍ പിന്നെപ്പറയാം.
അപ്പോള്‍ ഞങ്ങള് കംപ്ലെയ്ന്റ് സാറ് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ളുഹറിന്റെ സമയത്ത് എത്തിച്ചുകൊടുത്തു. എസ്.ഐ സാറ് ഈ വിഷയത്തില്‍ വളരെ മാനമായി വളരെ നീതിപൂര്‍വ്വവും വളരെ കൃത്യമായ നിലപാട് സ്വീകരിച്ചുകൊണ്ടാണ് എസ്.ഐ സാറും അതുപോലെ മറ്റ് പോലീസ് ഉദ്യോഗസ്ഥന്‍മാരും ഈ വിഷയത്തില്‍ പോകുന്നത് എന്ന് ഇതുവരെ ഞങ്ങള്‍ക്ക് ഉറച്ചവിശ്വാസമുണ്ട്. അതുകൊണ്ട് തന്നെയാണ് ഞാന്‍ പോലീസുദ്ദ്യോഗസ്ഥന്‍മാരോട് പൂര്‍ണമായി ഇവിടെ സഹകരിക്കണമെന്ന് ആമുഖമായി തന്നെ പറഞ്ഞിട്ടുള്ളത്.
ശരി ഇരിക്കട്ടെ, ഞങ്ങളിങ്ങോട്ട് പോന്നു. എന്നാല്‍ നിങ്ങള്‍ ആലോചിക്കട്ടെ, ഞങ്ങളീ കംപ്ലെയ്ന്റ് കേട്ടിട്ട് അടങ്ങിയിരുന്നതൊന്നുമല്ല. മെഞ്ഞാന്ന് രാത്രി ഒന്നരമണിക്ക് ഞാനവിടുണ്ട്. ഒന്നരമണിക്ക് ഞാന്‍ പ്രിന്‍സിപ്പാളെ ഇവിടെ വിളിച്ചുവരുത്തിയിട്ടുണ്ട്. മാനേജരെ ഇവിടെ വിളിച്ചുവരുത്തിയിട്ടുണ്ട്. ഒന്നരമണിക്ക് അബൂബക്കര്‍ ഹാജി ഇവിടെയുണ്ട്.ഞങ്ങളിരുന്ന് രാത്രി ഒന്നരമണിക്ക് ഇവിടെ എനിക്കീ സ്ഥലം ഒക്കെ ഒന്ന് കാണണം. നേരത്തെ പറഞ്ഞ മൊഴിയൊക്കെ മാറ്റി പറഞ്ഞിട്ടുണ്ട്. പിന്നെ പറഞ്ഞു, കാരണം എനിക്ക് എന്റെ മനസ്സാക്ഷിയ്‌ക്കെതിരായി എനിക്ക് സത്യമാണെന്ന് ബോധ്യപ്പെട്ടതല്ലാതെ എന്റെ ജീവിതത്തില്‍ ഞാനിത്തരമൊരു വിഷയത്തില്‍ ഞാന്‍ പറയില്ല. എനിക്ക് പറയാന്‍ സാധ്യമല്ല. അതുപറഞ്ഞുകൊണ്ട് ഒരു സ്ഥാപനം നടത്തേണ്ട ആവശ്യമില്ല. കളവ് പറഞ്ഞുകൊണ്ട് ഒരു സ്ഥാപനം നടത്തേണ്ട ആവശ്യമില്ല. കളവ് പറഞ്ഞ് ഒരു സംഗതി നടത്തേണ്ട ആവശ്യമില്ല.
നമ്മള് പഠിച്ചിട്ടുള്ളത് ഈമാനുള്ള മനുഷ്യന്‍, സത്യവിശ്വാസി കളവു പറയില്ലാന്ന്. അപ്പോ ഞമ്മള് കപട വിശ്വാസിയായിട്ട് ജീവിക്കാന്‍ തീരുമാനിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എല്ലാം എനിക്ക് സ്വന്തം തന്നെ ബോധ്യപ്പെടണം.അതുകൊണ്ടുതന്നെ ഞാന്‍ രാത്രി ഇവിടെ വന്ന് ഇങ്ങനെ എല്ലാം കണ്ട് ഒക്കെ നോക്കി മനസിലാക്കി ഓരോന്ന് ചോദിച്ച് അറിഞ്ഞ്. അതിനുമുമ്പ് ഞാന്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്. പക്ഷെ അതൊന്നും ഇവിടെ വന്നിട്ടില്ല. അതിന് ശേഷമാണ് രാവിലെ കംപ്ലെയ്ന്റ് ചെയ്യാന്‍ വേണ്ടി ഞാന്‍ വളയം പോലീസ് സ്‌റ്റേഷനിലേക്ക് പോകുന്നത്. അല്‍ഹംന്ദുലില്ലാ ഞാനുച്ചയ്ക്ക് കംപ്ലെയ്ന്റ് ചെയ്തു. കംപ്ലെയ്ന്റ് ചെയ്ത് ഉടനെ ഉച്ചയ്ക്ക് തന്നെ പോലീസുകാര്‍ അത് അതിന്റേതായ രൂപത്തില്‍ കണക്കിലെടുത്ത് അവരന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
ഇനിയിവിടെ മറ്റൊരു കൂട്ടരെ ആരെങ്കിലും ഒരു നിയമം കയ്യിലെടുക്കേണ്ട ആവശ്യമെന്താണ്. ഇവിടുത്തെ പോലീസ് ഉദ്യോഗസ്ഥര്‍ പോരാതെയുണ്ടോ, ഇവിടെത്തെ കോടതി പോരാതെയുണ്ടോ, ഇവിടുത്തെ ഭരണം പോരാതെയുണ്ടോ ഇവിടുത്തെ വ്യവസ്ഥയ്‌ക്കോ ഭരണഘടനക്കോ മറ്റോ കുഴപ്പമുണ്ടോ. പിന്നെ ഏതെങ്കിലുമൊരു കക്ഷി കൊടിയും പിടിച്ചിട്ടോ കൊടി പിടിക്കാതെയോ ഞങ്ങളെന്തെങ്കിലും? അങ്ങനെ ഓരോരുത്തര്‍ക്ക് വിട്ടുകൊടുക്കുകയാണെങ്കില്‍ ഈ രാജ്യം മര്യാദയ്ക്ക് നിലനിര്‍ത്താന്‍ കഴിയുമോ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും കലമ്പാനെറങ്ങ്യാല് ഈ നാട്ടിലെങ്ങനെയാ സമാധാനം ഉണ്ടാവുക. അതുകൊണ്ട് അന്വേഷിക്കേണ്ടവര്‍ അന്വേഷിക്കട്ടെ. നടപടി സ്വീകരിക്കേണ്ടവര്‍ നടപടി സ്വീകരിക്കട്ടെ, കംപ്ലെയ്ന്റ് പറയാനുള്ളവര്‍ കംപ്ലെയ്ന്റ് പറയട്ടെ, ഞങ്ങളുടെ കംപ്ലെയ്ന്റുകള്‍ പറയേണ്ട സ്ഥലത്ത് പറയേണ്ടതുപോലെ പറയും. ഞങ്ങള്‍ക്ക് പറയാനുള്ള അഭിപ്രായങ്ങള്‍ പറയേണ്ട സ്ഥലത്ത് പറയേണ്ടതുപോലെ പറയും. ഞങ്ങളോട് എന്ത് ചോദിച്ചാലും അതിന് വ്യക്തമായ മറുപടി ഞങ്ങള്‍ പറയും. ഇത്രയാണ് ഞങ്ങള്‍ക്ക് ഉത്തരവാദിത്തമുള്ളത്.
അതേസമയത്ത് ഞാനൊരു കാര്യം പറയാം. ഇവിടെയൊരു പെണ്‍കുട്ടി, വെറും നാലര വയസ്സുള്ളൊരു പെണ്‍കുട്ടി. ഞാനാക്കുട്ടിയെ കണ്ടിട്ടില്ല. പെണ്‍കുട്ടി, കാണാതിരുന്നതും അങ്ങോട്ട് പോയി ഫ്‌ളാഷാക്കാതിരുന്നതും രക്ഷിതാക്കളുടെ വകയില്‍ അഭിപ്രായമുള്ളതുകൊണ്ടാണ്. ഞാനാ പാര്‍ട്ടിയുമായിട്ട് ബാപ്പേന്റേ ജേഷ്ഠനുമായിട്ട് സംസാരിച്ചിട്ടുണ്ട്. ആ സമത്ത് ഞാനൊന്നും കാണുന്നതിനെ അവര് ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് തന്നെയാണ് കാണാതിരുന്നത്. ഇല്ലെങ്കില്‍ ഞാനവിടെ പോകും. എനിക്കെന്താ പോകുന്നതിന്?
പക്ഷെ ഞാന്‍ പറഞ്ഞുവരുന്നത് നമ്മള് ഒരു വ്യവസ്ഥിതിയുള്ള ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍ ഒരു ഭരണ വ്യവസ്ഥിതിയുള്ള ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന നിയമത്തിന് വിധേയമായി ജീവിക്കണം. അവിടെ നിയമം മറികടന്നുകൊണ്ട് ജീവിക്കാന്‍ പാടില്ല. അങ്ങനെ നിയമം മറികടന്നുകൊണ്ട് ജീവിക്കുമ്പോഴാണ് തീവ്രവാദം എന്നുപറയുന്നത്. അതിനെയാണ് തീവ്രവാദം എന്നുപറയുന്നത്. തീവ്രവാദം പാടില്ല. അത് ഞമ്മക്ക് വ്യക്തമായി പറയാനുള്ള ഒരു വിഷയമാണ്. തീവ്രവാദത്തെ അനുകൂലിക്കാനും കഴിയില്ല.അത് എന്തിന്റെ പേരിലായാലും. അത് സംഘടനയുടെ പേരിലായാലും മതത്തിന്റെ പേരിലായാലും. പാര്‍ട്ടിയുടെ പേരിലായാലും തീവ്രവാദത്തെ അംഗീകരിക്കാനാവില്ല.
അപ്പോ ഞാന്‍ പറഞ്ഞുവരുന്നത് ഇവിടെയൊരു പെണ്‍കുട്ടിയെ നാലര വയസുള്ള ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കപ്പെട്ടുവെന്നൊരു വാര്‍ത്ത മാനേജറ് എന്നോട് വിളിച്ചുപറഞ്ഞതുകൊണ്ട് ഞാനതിന്റെ വിശദാംശങ്ങള്‍ അതിന്റെ ശേഷം വിശദമായി പഠിച്ചു. ഞാനത് വളരെ ചുരുക്കിയങ്ങ് പറയാം.
ഒന്ന് ഞങ്ങള്‍ക്കതിലൊരുപാട് സംശയങ്ങളുണ്ട്. ഞങ്ങളുടെ സംശയങ്ങള്‍ സംശയങ്ങളാണ്. അതിന് വ്യക്തമായ മറുപടി ഇന്‍ശാ അള്ളാ ആര്‍ക്കെങ്കിലും പറയാനുണ്ടെങ്കില്‍ അവര്‍ക്ക് പറയുന്നതിന് കുഴപ്പമൊന്നുമില്ല. ഞങ്ങള്‍ക്ക് മറുപടി ശരിയാണെങ്കില്‍ ഞമ്മള് സ്വീകരിക്കും. ഞങ്ങള്‍ക്കങ്ങനെ വാശിയൊന്നുമില്ല.

പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവോ ഇല്ലയോ ഒരു വിഷയമാണ്. അതു ഒരു പക്ഷേ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടായിരിക്കാം. ഡോക്ടറുടെ അടുത്തേക്ക് പരിശോധിക്കാന്‍ പോയപ്പോള്‍ ഞങ്ങള് കൂടെ വരട്ടേയെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളുടെ സ്‌കൂള്‍ അധികൃതരെ കൊണ്ടുപോകാന്‍ കുട്ടിയുടെ രക്ഷിതാക്കള്‍ സമ്മതിച്ചിട്ടില്ല. അവര്‍ ഏകപക്ഷീയമായിട്ടാണ് ഡോക്ടറുടെ സമീപത്തേക്ക് പോയത്. എന്തുകൊണ്ട് സ്‌കൂളിലെ ഒരു ടീച്ചറേയോ, ഒരു സ്റ്റാഫിനെയോ അവര്‍ക്ക് കൂടെ കൊണ്ട് പോയിക്കൂടായിരുന്നു?

അവര്‍ക്ക് ഏകപക്ഷീയമായാണ് അവര് ഡോക്ടറെ സമീപിച്ചത്. എന്നിട്ട് ഡോക്ടറെന്താണ് പറഞ്ഞത് അതിന്റെ ശീട്ട് ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. ഇന്നതാണ് ഡോക്ടര്‍ എഴുതിയത് എന്നുപറഞ്ഞ് ഞങ്ങള്‍ക്കിതുവരെ അത് പരിശോധിക്കാന്‍ വേണ്ടി അവര് കൈമാറിയിട്ടില്ല. അതുകൊണ്ട് ഈ കുട്ടിക്ക് എന്തുസംഭവിച്ചു സംഭവിച്ചില്ല എന്നത് ഞങ്ങള്‍ക്ക് പറയാന്‍ കഴിയില്ല.
അതുകൊണ്ടാണ് ഞങ്ങളത് അതിനുത്തരവാദിത്തപ്പെട്ടവര്‍ സമഗ്രമായി അന്വേഷിക്കണമെന്ന് പറയാന്‍ കാരണം ഞങ്ങള്‍ക്ക് ആ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നതിന് ഞങ്ങള്‍ക്ക് തെളിവ് കിട്ടിയിട്ടില്ല.
ഈ കുട്ടിയെ കൂട്ടി ഇവിടെ വന്ന മാതാവ് മാതാവ് വന്നിട്ട് ഈ കുട്ടിയേയും കൂട്ടി വന്നിട്ട് അന്ന് പറഞ്ഞതൊന്നുമല്ല ഇപ്പോള്‍ പറയുന്നത്. ഇപ്പോള്‍ പറയുന്നതൊക്കെ വിഭിന്നമാണ്. തുടക്കം മുതല്‍ ചുരുക്കി ഞാന്‍ പറഞ്ഞാല്‍, ഞാന്‍ പറയാം, ഒന്ന് ഈ കുട്ടി ഞങ്ങള് വിലയിരുത്തുമ്പോള്‍ ഞങ്ങളുടെ സംശയമാണ്, ഈ കുട്ടി അന്നത്തെ ദിവസം പൂര്‍ണമായും ക്ലാസ് വിടുന്നതുവരെ ക്ലാസില്‍ പങ്കെടുത്തിട്ടുണ്ട് എന്ന് രക്ഷിതാക്കള്‍ സമ്മതിക്കുന്നു. തീരുന്നത് വരെ കുട്ടി ക്ലാസില്‍ പങ്കെടുത്തിട്ടുണ്ട്. സ്റ്റാഫുകളോട് ചോദിച്ചപ്പോള്‍ ടീച്ചര്‍മാരും അങ്ങനെത്തന്നെ പറയുന്നു.
അന്ന് പൂര്‍ണമായും കുട്ടി ക്ലാസില്‍ പങ്കെടുത്തിട്ടുണ്ട്. ഞാന്‍ മാനേജറോട് ചോദിച്ചു. ഈ കുട്ടി തിരിച്ചുപോയതെങ്ങനെയാണ്. സാധാരണപോലെ ബസ്സില്. ബസ്സോ അല്ലേ ജീപ്പോ. ബസ്സില്‍ കയറിയിട്ട് സാധാരണപോലെ കുട്ടി പോയിട്ടുണ്ട്. അപ്പോ ഞങ്ങളെ സ്‌കൂളില്‍ നിന്ന് പോകുമ്പോള്‍ ആ കുട്ടിക്ക് എന്തെങ്കിലുമൊരു പോറലേറ്റതിന്റെ ലക്ഷണവും ഞങ്ങള്‍ക്ക് പ്രകടമായിട്ടില്ല. സ്‌കൂളില്‍ നിന്ന് പോകുന്നതിന് മുമ്പ് ആ കുട്ടിക്ക് എന്തെങ്കിലുമൊന്ന് സംഭവിച്ചുവെന്നതിന് എന്തെങ്കിലുമൊരു തെളിവ് ഞങ്ങളുടെ അടുത്ത് ഒന്നും കിട്ടിയിട്ടില്ല.
പിന്നെ ഒരു വിഷയം രണ്ടാമത്തേത് ഈ കുട്ടി പോയിട്ട് ഒമ്പതു ദിവസം കഴിഞ്ഞതിന് ശേഷമാണ് ആണ് ഉമ്മ ഒരു കംപ്ലെയിന്റ് മുനീര്‍ സഖാഫിയോട് വിളിച്ചുപറയുന്നത്. അപ്പോ ഞാനങ്ങോട്ട് വരാമെന്ന് പറഞ്ഞ് പെട്ടന്ന് പോയത്. ഒമ്പതു ദിവസം ഈ കുട്ടിയെ എവിടെയൊക്കെ ഈ കുട്ടി പോയി എന്തൊക്കെ സംഭവിച്ചു, എന്ത് സംഭവിച്ചില്ല എന്നതിനെക്കുറിച്ച് ഞങ്ങള്‍ക്കൊരു വിവരമില്ല.
ഞങ്ങളെസ്‌കൂളില്‍ നിന്ന് പോകുമ്പോള്‍ സുരക്ഷിതമായി പോയ കുട്ടിയാണ്. ഒരു പോറലും സ്‌കൂളില്‍ നിന്ന് പോകുന്ന സമയത്ത് ആ കുട്ടിക്കുള്ളതായി ആരും ഇന്ന് വരെ പറഞ്ഞിട്ടില്ല. കുഴപ്പമില്ലെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ക്ക് ഒരു കംപ്ലെയ്ന്റും വന്നിട്ടില്ല. പിന്നൊന്ന് എന്റെയൊരു സംശയമാണ്.
ഈ കുട്ടിയെ ആദ്യം പറഞ്ഞു, ബില്‍ഡിങ്ങിന്റെ അങ്ങേത്തലക്കുള്ളബാത്ത്‌റൂമില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന്. പിന്നെ ആ സ്ഥലം മാറിയിട്ടുണ്ട്. ഞാനതിലേക്ക് വരുന്നു. അങ്ങനെ പീഡിപ്പിക്കപ്പെട്ടുവെന്നും കുട്ടിക്ക് അതിനാല്‍ ലൈംഗികാവയവത്തിന് പരിക്ക് പറ്റിയെന്നുമാണ് രക്ഷിതാവായ ബാപ്പ എന്നോട് പറഞ്ഞത്. അപ്പോള്‍ ഞാന്‍ ചോദിക്കട്ടെ, ഈ നാലര വയസുള്ള ചെറിയ പീള കുട്ടി ഈ ബാത്ത്‌റൂമില്‍ പീഡിപ്പിക്കപ്പെട്ടിട്ട്, ലൈംഗികാവയവത്തിനൊക്കെ അപകടം പറ്റിയിട്ടുണ്ടെങ്കില്‍ ആ കുട്ടി സുന്ദരമായി ക്ലാസില്‍ വന്നിരുന്നിട്ട് ക്ലാസ് കഴിയുന്നത് വരെ ഇരുന്ന് ബസില്‍ സുന്ദരമായി പോകുമെന്ന് നിങ്ങള്‍ക്കാര്‍ക്കെങ്കിലും നിങ്ങളുടെ ബുദ്ധി പറയുന്നുണ്ടെങ്കില്‍ ഒരു വിരോധവുമില്ല.
ഞാനെന്റെ ബുദ്ധിക്ക് അത് യോജിക്കുന്നില്ല. അങ്ങനെയൊരു  പീഡനം നടന്ന കുട്ടിയാണെങ്കില്‍ എനിക്ക് മനസിലായത്, അന്വേഷണമൊക്കെ ഉദ്യോഗസ്ഥന്‍മാര് അന്വേഷിക്കട്ടെ, അതിനോട് പൂര്‍ണമായി ഞങ്ങള് യോജിക്കും. ഈ കുട്ടി പീഡനം നടന്നിട്ടുണ്ടെങ്കില്‍ ഒന്നുകില്‍ ബോധം കെട്ടുവീഴണം. അല്ലെങ്കില്‍ മരണപ്പെട്ടുപോകണം. അല്ലെങ്കില്‍ ബ്ലെഡുകൊണ്ട് നറെയണം. ഇതൊന്നുമില്ലെങ്കില്‍ ഞാന്‍ പറയട്ടെ ആ കുട്ടി നിലവിളിക്കണം. നിലവിളിച്ചുകൊണ്ട് ആ കുട്ടിക്ക് ഒാടാനും ചാടാനുമൊന്നും കഴിയൂന്ന് എനിക്ക് തോന്നുന്നില്ല. നാലര വയസുള്ള കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ആ കുട്ടി ഓടീട്ട് ക്ലാസിലെത്തുമെന്നെനിക്ക് തോന്നുന്നില്ല. ഇനി ഓടീട്ട് . ഇനി അങ്ങനെയെങ്ങാന്‍ കുട്ടി വന്നാല്‍ തന്നെ ഈ കുട്ടി നിലവിളിച്ചുകൊണ്ട് വരണം. നിലവിളിച്ചുകൊണ്ട് ഇതാ എന്നെ ഇങ്ങനെയൊരാള്‍ ചെയ്തുവെന്ന് പറയണം.
പിന്നെ ഇന്നൊരു പത്രത്തില്‍ കണ്ടു കൂട്ടീന്റെ കയ്യ് പിടിച്ചുകൂട്ടിക്കൊണ്ടുപോയിട്ട് മുഖം പൊത്തീട്ടൊക്കെ ചെയ്തുന്ന്. ഇങ്ങനെ മുഖം പൊത്തീറ്റൊക്കെ ഈ കുട്ടീന്റെ ചെയ്താല്‍ ഈ കുട്ടിനിലവിളിക്കില്ലേ. 1500 ഓളം ആളില്ലേ ഇവിടെ ആ സമയത്ത്. കുട്ടി നിലവിളിക്കൂലേ. ഈ കുട്ടി ഒരു നിലവിളിയുമുണ്ടായിട്ടില്ല. മുഖം പൊത്തിക്കളഞ്ഞു.
ആയിക്കോട്ടെ, എന്നാല്‍ മുഖം പൊത്തിയ ഈ കുട്ടിയെ ഇങ്ങനെയൊക്കെ ചെയ്താല്‍ ആ കുട്ടി നല്ല ആരോഗ്യത്തോടെ ഇങ്ങനെ ലെഫ്റ്റ് റൈറ്റ് എന്നു പറഞ്ഞു നടന്നുനടക്കുമോ, ആ കുട്ടി ക്ലാസില്‍ പിന്നെ പങ്കെടുക്കുമോ, ആ കുട്ടി ബസ്സില്‍ പിന്നെ പോകുമോ. ഞാന്‍ പറയ്വാ, എന്റെ സംശയങ്ങളാണ്. ഇനി നിങ്ങള്‍ക്ക് സംശയിക്കാം സംശയിക്കാതിരിക്കാം. നമ്മള്‍ക്ക് വിഷയം അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷിക്കട്ടേ.
ഇനി മറ്റൊന്ന് ഈ ഒമ്പത് ദിവസങ്ങള്‍ക്കിടയില്‍ രക്ഷിതാക്കളില്‍ നിന്ന് ഒരുപരാതിയും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്ന് മാത്രമല്ല. ഒമ്പത് ദിവസമായിട്ടും ഒരു പരാതി ഇന്നുവരെ എഴുതിത്തരാന്‍ പറഞ്ഞിട്ടും അവര്‍ എഴുതിത്തന്നിട്ടില്ല. ഇന്നുവരെ തന്നിട്ടില്ല. എന്തുകൊണ്ടവര്‍ക്ക് എഴുതിത്തന്നില്ല?അന്നെഴുതിത്തന്നില്ല. ഇന്നും എഴുതിത്തന്നില്ല.
കുട്ടി ഇങ്ങനെയൊരു വിഷയം നടന്നിട്ടുണ്ടെങ്കില്‍, കുട്ടി എപ്പോഴും അവര് ബന്ധപ്പെടുന്നില്ലേ, അവരുടെ ടീച്ചര്, ആണുങ്ങളൊന്നുമല്ല, പെണ്ണുങ്ങള്‍ തന്നെയാണ് അവരുടെ ടീച്ചറ്. ആ ടീച്ചറോട് ആ വിവരം പറയില്ലേ. ടീച്ചറ് ഈ നാട്ടുകാരിയുമാണെന്നാണ് എനിക്ക് തോന്നുന്നത്. ഇതിന്റെ തൊട്ടടുത്തുള്ള ടീച്ചറാണ്. തിരുവനന്തപുരത്ത് കാരിയായിട്ട് ഭാഷ മനസിലാവാത്ത പ്രശ്‌നമൊന്നുമുണ്ടാവില്ല. ഈ ടീച്ചറോട് ഒന്നും പറഞ്ഞതായി ഒരു റിപ്പോര്‍ട്ടുമില്ല.
ഇനി അതിന്റെ പുറമേ ഈ പെറ്റമ്മയുടെ അടുത്തെത്തിയ ഈ കുട്ടി എന്നെങ്ങനെ ചെയ്തുകളഞ്ഞുവെന്ന് ഉമ്മാനോട് പറയൂലേ. അങ്ങനെ ഉമ്മാനോട് പറഞ്ഞതായിട്ടും യാതൊരു റിപ്പോര്‍ട്ടും ഉമ്മ തന്നെ പറയുന്നില്ല. ഉമ്മാന്റെ വിശദീകരണം എന്താണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയാം. ഉമ്മ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി എന്നൊക്കെ പറയുന്നു. കൊണ്ടുപോയിട്ടുണ്ടാവും.
ഇവിടെ ഡോക്ടറ് കുഞ്ഞമ്മദ് ഡോക്ടറാണ്. ഇവിടെ തന്നെയുള്ളവരാണ്. എല്ലാവര്‍ക്കും അറിയാം. കുഞ്ഞമ്മദ് ഡോക്ടറോട് ഈ കുട്ടി ഈ വിവരം പറഞ്ഞില്ല. ഡോക്ടര്‍ ഇന്നും ജീവിച്ചിരിപ്പുണ്ടല്ലോ. അപ്പോ ഉമ്മയും പറഞ്ഞിട്ടില്ല, അതുപോലെ തന്നെ കുട്ടിയും പറഞ്ഞിട്ടില്ല. ഇനി ആ ഡോക്ടറോട് കാണിച്ചിട്ട് അയാള് ഇത് മൂത്രത്തില്‍ പഴുപ്പാണെന്ന് പറഞ്ഞ് മരുന്നുകൊടുത്തുവെന്നാണ് അവര് പറയുന്നത്. അങ്ങനെ മൂത്രത്തില്‍ പഴുപ്പാണെന്ന് മരുന്നുകൊടുത്ത്. അതുകൊണ്ട് സുഖാവാണ്ടായപ്പോള്‍ വേറൊരു ഡോക്ടറെ കാണിച്ചുവെന്നു പറയുന്നു. ആ ഡോക്ടര്‍ക്ക് ഒന്ന് കൂടി നന്നായി പരിശോധിച്ചിട്ട് ഇത് മൂത്രത്തില്‍ പഴുപ്പല്ലാന്ന് പറഞ്ഞുപോലും. എന്നാല്‍ ആ ഡോക്ടറും, ഇത് മൂത്രത്തില്‍ പഴുപ്പല്ലാന്ന് പറഞ്ഞെങ്കില്‍ എന്താണെന്നു  പറയേണ്ടേ. എന്താണെന്നു  പറഞ്ഞ ഒരു റിപ്പോര്‍ട്ടും കിട്ടിയിട്ടില്ല.
നമ്മള് ഡോക്ടേടത്തും പോയിട്ടില്ല. അവര് പറഞ്ഞതാണ് ഞാന്‍ പറഞ്ഞത്. ഇന്നതാണ് പറഞ്ഞതെന്ന് അവര് പറഞ്ഞിട്ടില്ല. ആ ഡോക്ടര്‍ അത് കഴിഞ്ഞിട്ട് പിന്നെയും കുറേ ദിവസം കഴിഞ്ഞതിന് ശേഷമാണ് ഈ പറയുന്ന വിഷയങ്ങളൊക്കെ എടുത്തുകൊണ്ട് ഉമ്മ കംപ്ലെയ്ന്റ് നാവുകൊണ്ട് പറയുന്നത്.
ഇനി മറ്റൊന്ന് ഉമ്മയുടെ വിവരണം അത് രസാവഹമായ ഒന്നാണ്.അത് മാനേജരാണ് പറഞ്ഞത് തെറ്റുണ്ടെങ്കില്‍ നിങ്ങള് തിരുത്തണം.

ഉമ്മ പറഞ്ഞത് ഈ കുട്ടിനോട് വേദന മരുന്ന് കുടിച്ചൊന്നും മാറുന്നില്ലല്ലോ. അപ്പോ എന്താന്ന് ചോദിച്ചപ്പോള്‍ കുട്ടി പറഞ്ഞുപോലും കൊള്ളിക്കണ്ടം കൊണ്ട് കുത്തിപ്പോയതാന്ന്. അപ്പോ കൊള്ളിക്കണ്ടം കൊണ്ട് എങ്ങനെ കൂത്തീന്നൊക്കെ ചോദിച്ചപ്പോള്‍ ആ കുട്ടി പറഞ്ഞു, ഒരിരുമ്പിന്റെ കമ്പീള്ള ഒരു സ്ഥലത്ത് ഇരുന്ന് പോയതാണെന്ന്. അങ്ങനൊരു സ്ഥലം കാണിച്ചുകൊടുത്തൂന്ന് പറഞ്ഞില്ലേ ഉമ്മ.രണ്ട് അപ്പോ ഇതുകൊണ്ടും മതിയാവെ മൂനൂര്‍   സഖാഫിയോടു  ഈ ഉമ്മ പറയുകയാണ്. ഈ കുട്ടി ബലൂണിങ്ങനെ ഊതിവീര്‍ത്തീട്ട് ആ ബലൂണ് കൊണ്ട് ലൈംഗികാവയസവത്തിന്റെ അടുത്ത് അടിച്ചുകളിക്കുന്നത് ഉമ്മ കണ്ടുപോലും. അപ്പോ ഉമ്മ ചോദിച്ചുപോലും നീയെന്താ കളിക്കുന്നത് എന്താ ഇവിടെ സംഭവിച്ചത് ഇനിക്കെന്താ പറ്റിയത്. എന്തൊക്കെ ചോദിച്ചിട്ട് അടിക്കുന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയപ്പോള്‍ ഈ കുട്ടി ഇങ്ങനെയൊരു വിഷയം പറഞ്ഞു. എന്നാണ് ഉമ്മാന്റെ വിശദീകരണം. ഈ കുട്ടിക്ക് ഈക്കളിയൊക്കെ കളിച്ചിട്ട് പിന്നെയും ഒരു ബലൂണ് കൊണ്ട് കളിക്കാനുള്ള പ്രചോദനം എവിടെ നിന്നാണ് കിട്ടിയത് എന്ന് എനിക്ക് മനസിലാവുന്നില്ല. ഇനിയൊന്നും മറച്ചുവെക്കുന്നില്ല. എല്ലാം തുറന്നുപറയലാണ്. ഒന്നും തുറന്ന് പറയേണ്ട. നമുക്ക് അതിന്റേതായ രൂപത്തില്‍ ചര്‍ച്ച ചെയ്യാമെന്നല്ലാമാണ് നേരത്തെ തീരുമാനിച്ചത്. പക്ഷെ അങ്ങനെയല്ലാലോ ഇപ്പോ ഉള്ളത്. പ്രക്ഷോഭല്ലേ. ആളുകള് സത്യം തിരിയാണ്ട് ആയിപ്പോണ്ട.

അപ്പോ ഈ കുട്ടിക്ക് അങ്ങനെത്തെ ചില വിവരങ്ങള്‍ എവിടുന്ന് കിട്ടി എന്ന് സംശയമുണ്ട്.
ഇനി മറ്റൊന്ന് വേറൊരു കുട്ടീന്റെ കയ്യ് പിടിച്ചിട്ട് ആ കുട്ടി തെറിപ്പിച്ച് ഓടിക്കളഞ്ഞതാണ്. പിന്നെയാണ് ഈ കുട്ടീനെ പിടിച്ചത്. ആ കുട്ടി അങ്ങനെയൊരു സംഭവം തെറിപ്പിച്ചോടിയിട്ട് ക്ലാസില്‍ വന്നാല്‍ ആ കുട്ടി ടീച്ചറോട് പറയില്ലേ, എന്നെ ഒരുത്തന്‍ പിടിക്കാന്‍ നോക്കി, ഞാന്‍ തെറിപ്പിച്ചോടീന്ന് ടീച്ചറോട് പറയില്ലേ.
അങ്ങനെയാണെങ്കിലോ ഈ രണ്ട് കുട്ടികളും വളരെ അടുത്ത് ജീവിക്കുന്ന വളരെ തൊട്ടടുത്തുള്ള കുട്ടികളാണ്. അത്ര ബന്ധമുള്ള കുട്ടികളാണ്. ഇപ്പോ നോക്കുമ്മം ആ കുട്ടി ചിത്രത്തിലെവിടെയും കാണുന്നില്ല. ആ കുട്ടിയോട് ഒരന്വേഷണവും നടന്നതായി കാണുന്നില്ല. അന്വേഷണങ്ങള്‍ സമഗ്രമായി നടക്കണം. അതില് കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കണം. എന്ന് ഞങ്ങള്‍ പറയുമ്പോള്‍ അതിന് രക്ഷിതാക്കള്‍ തയ്യാറാവുന്നില്ല.
അപ്പോ ഇവര് പറയുന്ന കാര്യങ്ങള്‍ ഏതോരു കൂട്ടര് പറഞ്ഞ അജണ്ട നടപ്പിലാക്കാന്‍ വേണ്ടി അവര് പറയുന്ന കാര്യങ്ങള്‍ ഒക്കെ ഞങ്ങള്‍ അംഗീകരിച്ചുകൊടുക്കണം എന്നു പറഞ്ഞാല്‍ ഞങ്ങള്‍ നീതിയും സത്യവും പുലര്‍ത്തുന്ന കൂട്ടര്‍ക്ക് കഴിയില്ല. ഇനി ഒന്നുകൂടി ഞാന്‍ പറയാം. അങ്ങനെ ഈ കുട്ടി ഈ രണ്ട് വിശദീകരണം നല്‍കിയതിന് ശേഷം ഉമ്മ മുനീര്‍ സഖാഫിയെ വിളിച്ച് വിവരം പറയുന്നത്.
ഈ കുട്ടിയെ അക്രമിച്ചുവെന്ന് പറയുന്ന കുട്ടിയെ കണ്ടെത്തണ്ടേ, സ്ഥാപനം നടത്തേണ്ടേ. അതേതൊരുത്തന്റെ മകനാണെങ്കിലും അങ്ങനെയൊരുത്തന്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ ആ കുട്ടിയ്‌ക്കെതിരെ നടപടിയെടുക്കാതിരിക്കാന്‍ പറ്റില്ലല്ലോ. പ്രിന്‍സിപ്പാല്‍ ഈ കുട്ടിയെ വിളിച്ചിട്ട് ഒന്ന് രണ്ട് കുട്ടികളെ വിളിച്ചിട്ട് ഇവനാണോ ഇവനാണോ എന്ന് ചോദിച്ചുപോലും. അപ്പോ ഒരു കുട്ടിയെ കാണിച്ചപ്പോള്‍ ഇവനാണെന്ന് പറഞ്ഞു. വേറൊരു കുട്ടിയെ കാട്ടിയപ്പോള്‍ അവനാന്ന് പറഞ്ഞു. ആദ്യം പ്രിന്‍സിപ്പള്‍ എന്താ ചെയ്യുക. ഞങ്ങളെന്താ ചെയ്യുക.
നിരപരാധിയായ ഒരു കുട്ടിയുടെ പേരില്‍ ആരെങ്കിലും നടപടിയെടുത്താല്‍ രക്ഷിതാക്കള്‍ ഞങ്ങളെ വെറുതെ വിടുമോ.
അപ്പോ ഇതും കഴിഞ്ഞ് പോകുമ്പോള്‍ ഡോക്ടറെ കാണിക്കാന്‍ വേണ്ടി ഞങ്ങളുകൂടി വരാമെന്ന് പറഞ്ഞപ്പോള്‍ നിങ്ങളെ വരേണ്ട ഫ്‌ളാഷാവുമെന്ന് പറഞ്ഞു. ഇവര് പോയി ഡോക്ടറുടെ അടുത്ത്. പിന്നെയാണ് ഞാന്‍ രക്ഷിതാവിനെ വിളിച്ചപ്പോള്‍ അദ്ദേഹം എന്നോട് പറയുന്നത് ഡോക്ടര്‍ വളരെ അപകടമായി പറഞ്ഞിട്ട്.
ഞങ്ങളോട് ഒന്നും പറഞ്ഞിട്ടില്ല. വേറൊരു പെണ്ണുങ്ങളോടാണ് പറഞ്ഞത്. അതുകൊണ്ട് നാളേക്ക് നിങ്ങള് മറുപടി തരണം. 
അപ്പോ ഞാന്‍ പറഞ്ഞു നിങ്ങളെക്കാള്‍ വേദനയുള്ളതും നിങ്ങളേക്കാള്‍ പ്രശ്‌നമുള്ളതും എനിക്കാണ്. എന്നുമാത്രമല്ല നമ്മടെ സ്ഥാപനത്തിന് വന്ന കുട്ടിയാണ്. നിങ്ങളോട് ഞാനൊരു പത്ത് പവന്‍ ആഭരണം തല്‍ക്കാലത്തിന് വാങ്ങി ഞാനെന്റെ വീട്ടില്‍ കൊണ്ടതുപോയി വെച്ചാല്‍ നിങ്ങളേക്കാള്‍ ഉത്തരവാദിത്തം എനിക്കാണ്.ഇതേപോലെയാണ് ഈ കുട്ടികള്‍ ഇവിടെ വന്ന് തിരിച്ചെത്തുന്നതുവരെ ഉത്തരവാദിത്തം ഞങ്ങള്‍ക്കാണ്. ഞങ്ങളേക്കാള്‍ ഉത്തരവാദിത്വമുള്ളവര് വേറെയാരുല്ല്യ. ഞങ്ങളേക്കാള്‍ വേദനയുള്ളവര് വേറെയുണ്ടാവില്ല. 
പത്ത് പവന്‍ ആഭരണം വാങ്ങി ഞാനെന്റെ വീട്ടില്‍ കൊണ്ടതുപോയി വെച്ചത് ഒരാള്‍ കട്ട്‌കൊണ്ട് പോയാല് കൊറേ ആളുകള്‍ പ്രക്ഷോഭവുമായിട്ട് വീട്ടുകാരന്റടുത്തേക്ക് വരാവേണ്ടേ? ഇവിടെ എന്ത് വകേലാ പ്രക്ഷോഭമെന്നെനിക്ക് മനസ്സിലാവുന്നില്ല.
ഇനിയൊന്നുകൂടി ഞാന്‍ പറയാം അങ്ങനെ ഈ കുട്ടി അത് കഴിഞ്ഞ് രണ്ടു കുട്ടികളെ ഈ കുട്ടി തന്നെ കാണിച്ചു കൊടുത്തു. പണ്ഡിന്മാരായ ഞങ്ങളെല്ലാം പഠിച്ചിട്ടുണ്ട്, ഒന്നൊന്നിനെതിരായാല്‍ രണ്ടും ഒഴിവായിന്നാ ഞങ്ങളുടെയൊക്കെ അടിസ്ഥാനതത്വം അതാ. ഒരു കുട്ടിനെ കാണിച്ചപ്പോ ആ കുട്ട്യാന്നു പറഞ്ഞു വേറൊരു കുട്ടീനെ കാണിച്ചപ്പോ അവനാണെന്ന് പറഞ്ഞു.
ഇനി നമുക്കുള്ള ഒരു പ്രശ്‌നം പ്രതീനെ പിടിക്കാന്‍ കിട്ടാത്ത് പ്രശ്‌നല്ലേള്ളത്.അപ്പെന്താ വേണ്ടത്? അപ്പൊപ്പിന്നെ അതിനെ പറ്റി ചര്‍ച്ചയായി.ചര്‍ച്ചയായപ്പോ നമ്മുടെ അബൂഹക്കര്‍ ഹാജിയടക്കം ഈ നാട്ടിലുള്ള നല്ല മാന്യന്മാരായ ചെറുപ്പക്കാര് അതുപോലെ മാന്യവ്യക്തികളും ഒക്കെ കൂടീട്ട് അവസാനൊരു തീരുമാനെടുത്ത്. പിറ്റേന്ന് ശനിയാഴ്ച്ചയാണ്. ശനി, ഞായര്‍ രക്ഷിതാവും ജേഷ്ടനും പറയുന്നു നാളെ നിങ്ങളൊരു തീരുമാനം പറഞ്ഞില്ലെങ്കില്‍ എന്തൊക്യാ സംഭവിക്യാനു കാണണം.
ലോകത്ത് അള്ള കണക്കാക്കിയതെല്ലാം സ്ംഭവിക്കൂന്ന് ഒറച്ച് വെക്യാ മുസ്ലീങ്ങള് ഞനൊരു കാര്യം നിങ്ങളോട് പറയാണ്. നിങ്ങളുടെ കൂട്ടത്തില് എവിടെങ്കിലും അവധിയെത്താതെ മരിച്ചുപോയവരുണ്ടെങ്കില് അവരുടെ ലിസ്റ്റ് തന്നാല്‍ ഞാന്‍ മടക്കി കൊണ്ട്ത്തരാം അവധിയെത്തീട്ട് ആരെങ്കിലും മരിക്കാത്തതുണ്ടെങ്കില്‍ അപ്പോ നടപടിയെടുത്ത് തരാം.
ഇങ്ങനെ അള്ള കണക്കാക്കാതെ എന്തെങ്കിലും കിട്ടിയവര് അങ്ങനെ കിട്ടൂലാന്ന് വിശ്വസിക്കുന്നവര് അവരെ പേര് തന്നാല്‍  അതിനും നടപടി സ്വീകരിക്കാം. അള്ളാഹു തീരുമാനിക്കാത്തതൊന്നും നടക്കൂലാന്ന് ഞാനുറച്ചു വിശ്വസിക്കുന്നു. ആ അള്ളാഹുവിനെ സ്‌നേഹിച്ചും ഭയപ്പെട്ടുമാല്ലാതെ ജനങ്ങള്‍ ജീവിക്കണം, ജനങ്ങള്‍ അള്ളാഹുവിനെ അനുസരിക്കണം ഇതാണ് എനിക്ക് പറയാനുള്ളത്.
ദൈവത്തിന്റെ അറിവിനപ്പുറം അറിവുള്ള വേറൊരാളും ഇല്ല. ഇവിടെ എന്തൊക്കയോ നടന്നുവെന്നു പറഞ്ഞല്ലോ. ഞാനയാളോട് വളരെ വിനയത്തോട് പറഞ്ഞു നിങ്ങള്‍ പറയുന്നത് വേണ്ടത് നോക്കിയിട്ട് നമ്മള്‍ക്ക് ചെയ്യാമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.സുബ്ഹാനള്ളാ ഞാനത് പറഞ്ഞപ്പോ അയാള്‍ പെട്ടന്ന് തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു. നിങ്ങളെന്താ പറയുന്നത് ഞങ്ങള്‍ക്കതിന്റെയൊന്നും ആവശ്യമില്ലെന്ന്  അയാള്‍ പറഞ്ഞു.
ഞാന്‍ പറഞ്ഞത് അവരെന്ത് നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നോ ആ നടപടി സ്വീകരിക്കാം എന്നാണ്. ഞാന്‍ കാശ് കൊടുക്കാമെന്നാണ് പറഞ്ഞതെന്ന് അയാള്‍ തെറ്റിദ്ധരിച്ചു എന്ന് തോന്നി . ഞാന്‍ അങ്ങനുള്ള ഒര്ത്തനല്ല എന്നയാളോട് ഞാന്‍ പറഞ്ഞു. ആ കുട്ടിയുടെ വാപ്പയായതുകൊണ്ടാണ് അദ്ദേഹമങ്ങനെ പറഞ്ഞതെന്ന് കരുതി അദ്ദേഹത്തെ കുറ്റം പറയാന്‍ പറയാന്‍ പറ്റില്ല.
അങ്ങനെ അബുബക്കര്‍ ഹാജിയടക്കമുള്ള ഇവിടത്തെ മാന്യന്‍മാര്‍ ഇരുന്നുകൊണ്ട് അടുത്ത രണ്ട് അവധി ദിവസങ്ങളില്‍ ഇവിടുള്ള കുട്ടികളുടെ ഫോട്ടോകള്‍ കാണിച്ച് പെണ്‍ കുട്ടിയെകൊണ്ട് തിരിച്ചറിയല്‍ നടത്താമെന്ന് തീരുമാനിച്ചു പിരിഞ്ഞു .അതിനുശേഷമാണ് ഇപ്പോള്‍ കേള്‍ക്കുന്ന സ്ഥലത്ത് നിന്നല്ല അതിന്റപ്പറത്തെ സ്ഥലത്ത്ന്നുമല്ല താഴെയുള്ള ബില്‍ഡിംഗില്‍ ഹൗദിന്റടുത്ത് ഒരു റൂമുണ്ട് അവിടെ നിന്നാണെന്ന് ആ കുട്ടി പറഞ്ഞുന്ന്. ആ നാലരവയസ്സുള്ള കുട്ടിയാണ് ഇതൊക്കെ അവിടിരുന്നു പറയുന്നത് . പക്ഷെ അതിനെകുറിച്ചും ആലേചിക്കോണ്ടതുള്ളതുകൊണ്ട് പട്ടാപ്പകല്‍ നട്ടുച്ചക്ക് അതിനുള്ള വകുപ്പൊന്നുമില്ലെങ്കിലും അതിനെ കുറിച്ചും ഞങ്ങള്‍ ആലോചിച്ചു.
കുട്ടി ക്ലാസ് കഴിഞ്ഞ് പോയത് എല്ലാവര്‍ക്കും അറിയുന്നതാണ് കുട്ടി ബസില്‍ കേറിയത് എല്ലാവര്‍ക്കുമാറിയുന്നതാണ്. എന്നാല്‍ ഇപ്പോള്‍ കുട്ടി പറയുന്നത് ആ റൂമില്‍ നിന്നല്ല അതിന്റപ്പുറത്തുള്ള അഗതി കുട്ടികളുടെ ഹാളുണ്ട് അവിടെ നിന്നാണെന്നാണ്. അത് തുറന്ന ഒരു ഹാളാണ് അതില്‍ നാലാളുണ്ടായിരുന്നു. രണ്ടാള് വണ്ടിയില്‍ പോയത് കണ്ടിട്ടുണ്ട് പിന്നെയുള്ള രണ്ടാളാണ് ഒരുത്തന്‍ പിടിച്ചി വെച്ചിട്ടാണോ ഒരുത്തന്‍ നോക്കിന്നീട്ടാണോന്നറിയൂല, ഒരാള്‍ സര്‍ക്കസുകാണുമ്പോലെ ബഞ്ചില്‍ കണ്ടിരിക്കുകയും മറ്റേയാള്‍ കാര്യപരിപാടി ശരിയാക്കുകയുമാണെന്നാണ് പിന്നെ പറയുന്നത് . അപ്പോള്‍ ആദ്യം പറഞ്ഞതെവിടെ പിന്നെപ്പറഞ്ഞതെവിടെ.
ഇതെങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങള്‍ അന്വേഷിക്കുന്നുണ്ട്. അതിലൊരുകുറവും വരുത്തീട്ടില്ല. പിന്നെ കുട്ടികള്‍ രണ്ടാളുടെ പേരുപറഞ്ഞെന്ന് . അതെങ്ങനെ ഈ നാലരവയസ്സുള്ള കുട്ടിക്കെങ്ങനെ ഇവിടത്തെ അനാഥ കുട്ടികളുടെ പേരു പറയാന്‍ കഴിയും. അത് എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല. പിന്നെ കുട്ടിക്ക് അവരെ കണ്ടിട്ടുള്ള പരിചയമാണെങ്കില്‍ അവരുടെ പേരുപറയാനും പറ്റില്ല.
അപ്പോ മനസിലായത് ഈ കുട്ടിയെടെ ഒരമ്മാവനുണ്ട് അവര് ഇവിടെ വന്നിട്ട് ഇവിടെ ആരൊക്കെയുണ്ടായിരുന്നു എതുകുട്ടികളാ സ്‌കൂളില്‍ പോവാത്തത് എന്നൊക്കെ ഓരോരുത്തരോട് ചോദിച്ചു. അങ്ങനെയാണ് അവര്‍ക്ക് പേരുകിട്ടുന്നത്. പിന്നെ അയാള് താഴെ വന്ന് പറയാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലവും കണ്ടുപിടിച്ചു.
കാരണം പിടിച്ചു കൊണ്ട്‌പോകാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തണം പിന്നെ അനാഥകുട്ടികളുടെ തലയില്‍ ഇത് കൊണ്ടിടണം മറ്റേ കുട്ടികളുടെ തലയില് ഇത് കൊണ്ടിട്ടാല്‍ ഒരു പ്രശ്‌നമുണ്ട് പ്രക്ഷോഭത്തിന് വന്ന ആളിന്റെ പേരാണ് ഈ കുട്ടി കാണിക്കുന്നതെങ്കില് പ്രക്ഷോഭത്തിന് വന്നേന്റെ കുട്ട്യായിരിക്കും പ്രതിയായി വരിക. അപ്പോ പ്രക്ഷോഭത്തിന് വന്നോന്റെ കുട്ട്യോളൊന്നും യത്തീംഘാനയിലില്ല, ഇംഗ്ലീഷ് മീഡിയത്തിലേണ്ടാവുള്ളു. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന യൂനിഫോമിട്ട പാന്റിട്ട കുട്ടിയുടെ പേരാണ് ഈ കുട്ടിയെന്നത് മാറ്റിയത് ഇത് ഗൂഡാലോചന നടത്തിയവരുടെ മക്കളെ ഈ കുട്ടി ചൂണ്ടികാണിക്കുമെന്ന് ഭയപ്പെട്ടതു കൊണ്ടാണോ എന്ന് സംശയിച്ചാല്‍ അതില്‍ തെറ്റുണ്ടോ.
അങ്ങനെ അത് പോട്ടെ യത്തീമുകള്‍ സ്വന്തം വാപ്പ മരിച്ചുപോയിട്ട് സ്വന്തം വീടുപോലുമില്ലാത്ത ഒരു കുട്ടിയും പാവപ്പെട്ട മറ്റൊരു കുട്ടിയുടെയും പേര് ഇവര്‍ പറയുന്നു എന്ന് കേട്ടു . അതോട് കൂടിത്തന്നെ ഒരു കുട്ടി സൈക്കിളില്‍ പോവുമ്പോ ഫോട്ടോയെടുത്തിട്ട് ആ കുട്ടിയെ പ്രത്യേകം ഹൈലൈറ്റ് ചെയ്യുന്നുണ്ട് എന്നും കേട്ടു.
അക്കാരണത്താല്‍ ആക്കുട്ടിയെ വിളിച്ചിട്ട്, ഇന്ന് രാവിലെ ഞാന്‍ വിളിച്ചിട്ട് കുട്ടിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഞങ്ങളും ചോദ്യം ചെയ്തിട്ടുണ്ട്. ഈ കുട്ടിയെ ഇന്ന് രാവിലെ  ഞാന്‍ പറഞ്ഞു, നീ സൈക്കളിലെങ്ങാന്‍ വന്നിട്ട് പ്രക്ഷോഭക്കാര്‍ക്ക് എന്തും ചെയ്യാലോ സ്വന്തം മദ്രസ കത്തിച്ചവരാണവര്‍ അതു പോലെത്തന്നെ പലതും ചെയ്തവരാണ്. ഈ കുട്ടീനെ വെറുതെ അടിച്ച് പരിക്കേല്‍പ്പിച്ചാല്‍ പിന്നെ ഞാന്‍ തന്നെ നോക്കേണ്ടി വരും നിങ്ങളും തരേണ്ടിവരും.അതിന് പിരിവെടുക്കാന്‍ കഴിയൂല.
അവരെ എപ്പോ വേണേലും പോലീസില്‍ ഹാജരാക്കാല്ലോ അപ്പോ ഞാന്‍ പറഞ്ഞു വന്നത് അതാക്കുട്ടിയാന്നല്ല. ഞാന്‍ പറഞ്ഞുവരുന്നത് ഞങ്ങള്‍ മനസിലാക്കിയിടത്തോളം ആ കുട്ടികളെന്നല്ല ആരു തെറ്റു ചെയ്താലും നമ്മള്‍ നടപടി സ്വീകരിക്കും പക്ഷ തെറ്റ് തെളിയണം. തെളിയാതെ ആരെയെങ്കിലും ക്രൂശിക്കുന്നത് ഈ ജനാധിപത്യ രാജ്യത്തില്‍ പാടുള്ള പണിയല്ല എന്ന് ഞാന്‍ മനസിലാക്കുന്നു.
അങ്ങനെ സ്ഥലങ്ങള്‍ മാറി, ആളുകള് മാറി, എണ്ണം മാറി. ഇതൊക്കെ മാറിയിരിക്കുകയാണ്. അവര്‍ക്കു പിന്നാലെയാണ് ഞങ്ങള്‍ പോലിസില്‍ പരാതി കൊടുക്കാന്‍ പോവുന്നത്. എന്നിട്ട് ഞങ്ങള്‍ പോലീസില്‍ പോകാതെ ഇത് മൂടിവെക്കുകായാണെന്ന് വരുത്തി തീര്‍ത്തിട്ട് ഞങ്ങളെ പ്രതിയാക്കാന്‍ മാത്രമുള്ളവരോന്നും ഇവിടില്ല.
ഞങ്ങള്‍ സംഘടനാ പ്രവര്‍ത്തനവും സ്ഥാപനം നടത്തുന്നതും സാമൂഹത്തിന്റെ മുമ്പില്‍ മാന്യമായി ജീവിക്കുന്നതുമൊക്കെ പഠിച്ചിട്ടാണ് സ്ഥാപനം നടത്തിക്കൊണ്ട്‌ പോകുന്നത്. അതിലാര്‍ക്കും സംശയം വേണ്ട.

അപ്പോ നേരത്തെ പറഞ്ഞ പെറുപ്പിച്ച കുട്ടീന്റെ ചിത്രമിവിടെയില്ല അത് ഞങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തും. ആ കുട്ടിയെ കൗണ്‍സിലിനിരുത്തണം ഈ കുട്ടിയെ കൗണ്‍സിലിന് വിധേയമാക്കണം അതിന്റെ സമഗ്രമായ അന്വേഷണം നടക്കണം.

അതുപോലെ സ്ഥലം ഇവിടെ മുസ്ലീങ്ങളേക്കാള്‍ കൂടുതല്‍ ജോലിചെയ്യുന്നത് അമുസ്ലീങ്ങളാണ്. സ്ത്രീകളും പുരിഷന്‍മാരുമടക്കം മൊത്തം 788 സ്റ്റാഫുകളുണ്ട്, എട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുണ്ട് ഞങ്ങളതില്‍ യോഗ്യതയല്ലാതെ വര്‍ഗ്ഗീയത നോക്കാറില്ല. ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും മാനവികതക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആണ് ഇതിന്റെ പ്രസിഡന്റ്. ഇതിന്റെ എളിയ സെക്രട്ടറിയായ ഞാന്‍, ഞങ്ങള്‍ക്ക് വര്‍ഗ്ഗീയത എന്നത് സ്വപ്‌നത്തില്‍ പോലും കാണാന്‍ കഴിയില്ല. അമുസ്ലീങ്ങളടക്കമുള്ളവര്‍ ഇത് കാണാന്‍ കഴിയുന്നുണ്ട് അതുകൊണ്ട് ഞങ്ങള്‍ക്ക് ഇത് മാറ്റിപ്പറയാന്‍ കഴിയില്ല. മാറ്റിപ്പറയുന്നവര്‍ക്കെന്തും മാറ്റിപ്പറയാം.
അങ്ങനെ അമ്മാമന്‍ പറഞ്ഞുകൊടുത്ത സ്ഥലവും പേരുകളുടെ അടിസ്ഥാനത്തില്‍ പോലീസുദ്യോഗസ്ഥര്‍ നീതിപുലര്‍ത്തുന്നിടത്തോളം കാലം അനാഥമക്കളോട് സ്‌നേഹം പുലര്‍ത്തുന്ന കാലത്തോളം അങ്ങനെ ഒരു നടപടി വരുമെന്ന് ഞങ്ങള്‍ വിശ്വസിക്കില്ല.
അഥവാ ആ കുട്ടികളാണ് തെറ്റ് ചെയ്തതെന്ന് തെളിഞ്ഞാല്‍ ആ കുട്ടികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ഒരു വിരോധവുമില്ല. അങ്ങനെയാ ഞങ്ങള്‍ പഠിച്ചത്.ഞാനാണെങ്കിലും നടപടിവേണം. അങ്ങനെ ഇവിടുത്ത അനാഥകുട്ടികളുടെ പേരില്‍ ആരോപണങ്ങള്‍ ഉന്നയിച്ച് ഇതില്‍ നിന്നൂരാനോ അങ്ങനെ വരുത്തിത്തീര്‍ക്കാനോ ശ്രമിക്കുമയാണെങ്കില്‍ അവര്‍ നിരപരാധികളാണെങ്കില്‍ അതിന് സമൂഹം അനുവദിക്കില്ല. വാപ്പ മരിച്ചു പോയത് കൊണ്ടും അഗതിയായതുകൊണ്ടും ഒരു കുട്ടിയുടെ പേരില്‍ എന്തും പറയാമെന്ന് കരുതിയാല്‍ അതിന് സമൂഹം അനുവദിക്കില്ല.
ഈ കുട്ടിയുടെ ഫോട്ടോയെടുത്തതാരാണ് മധ്യസ്ഥതീരുമാനത്തിന്റെ പേരിലാണോ ഫോട്ടോയെടുത്തത് പോലീസാണോ ഫോട്ടോയെടുത്തത് പോലീസ് പറഞ്ഞിട്ടാണോ ഫോട്ടോയെടുത്തത്. ഇവിടെ വന്ന് പേരുകള്‍ കണ്ടെത്തികൊടുക്കാന്‍ അമ്മാവനെ ഏല്‍പ്പിച്ചതാരാണ്. ഇതുപോലെ ഇവിടെ ചില വീടുകളില്‍ ചില ഗൂഡാലോചനായോഗങ്ങള്‍ ഈ പത്തു ദിവസങ്ങള്‍ക്കിടയില്‍ നടന്നതിനും അതില്‍ ആരൊക്കെ പങ്കെടുത്തിട്ടുണ്ടെന്നും ഞങ്ങളുടെ അടുത്ത് രേഖകളുണ്ട്.
ഈ പ്രക്ഷോഭത്തില്‍ ഒരു രാഷ്ട്രീയക്കാരനും ഭാഗഭാക്കായിട്ടില്ല. ഇന്നലെ എന്നെ ഒരു വലിയ രാഷ്ട്രീയ നേതാവ് വിളിച്ചു പറഞ്ഞു ആരാണെന്ന് ഞാന്‍ ഇപ്പോ പറയുന്നില്ല ഞങ്ങള്‍ ഇങ്ങനെ ഒരു പണിയൊപ്പിച്ചിട്ടുണ്ട്  അത് കൊണ്ട് നിങ്ങള്‍ ശക്തമായി അതൊന്ന് റെഡിയാക്കാന്‍ സഹകരിക്കണം എന്ന്. ഒരാളെന്നോട് പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് നിങ്ങളത് എങ്ങനെയെങ്കിലും സംസാരിച്ച് ഒതുക്കിത്തീര്‍ക്കണം എന്ന് ഈ രാഷ്ട്രീയ നേതാവ് എന്നോട് പറഞ്ഞു. ഞാന്‍ പറഞ്ഞു ഇങ്ങളോടെനിക്ക് വല്യ ബഹുമാനമുണ്ട് ഇങ്ങളെന്നെത്തന്നെ വിളിച്ച് ഇതുപറഞ്ഞല്ലോ. നിങ്ങളേതായാലും സമുദായത്തിന്റെ ഒരു സ്ഥാപനത്തോട് കൂറ് പുലര്‍ത്തിയല്ലോ എന്നും പക്ഷെ സംഗതി ഞങ്ങള്ത് പോലീസ് സ്‌റ്റേഷനില്‍ കൊണ്ട്‌പോയി കൊടുത്തിട്ടുണ്ട് എന്ന് ഞാനവരോട് പറഞ്ഞു.വേറെ ഒരുവാക്കും അദ്ദേഹം പറഞ്ഞിട്ടുണ്ട് അത് ഞാനിവിടെ പറയുന്നില്ല.
ഒരു രാഷ്ട്രീയ കക്ഷിയും ഈ പാവപ്പെട്ട യത്തീം കുട്ടികളുടെ പേരില്‍ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല. മറിച്ച് ഞങ്ങളുടെ പ്രസ്ഥാന വിരോധികളായ ഒരു വിഭാഗം മാത്രം നടത്തിയ ഒരു പ്രക്ഷോഭമാണ് ഇത്. അവരോട് ഞങ്ങള്‍ക്ക് വിരോധമൊന്നുമില്ല. മാനമായി ഏത് ചര്‍ച്ചയുമാകാമെന്ന് അവരോട് പറഞ്ഞിട്ടുണ്ട്.
ഞാന്‍ പറഞ്ഞു വരുന്നത് നമ്മുടെ സ്ഥാപനം നമുക്ക് മാന്യമായി നടത്താന്‍ കഴിയണം. അതുപോലെ അന്വേഷണം നടത്തുന്നതിനോട് നമ്മള്‍ സഹകരിക്കണം. ഇതിന്റെ പിന്നിലുള്ള കാര്യങ്ങള്‍ അവര്‍ പുറത്ത്‌കൊണ്ടുവരട്ടെ കോടതിയുടെ മുന്നില്‍ കൊണ്ട് വരട്ടെ. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. കാരണം തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അത് നമ്മുടെ സ്ഥാപനത്തില്‍വെച്ചാണെങ്കില്‍ ഞങ്ങളോട് ഏറ്റവും വലിയ അക്രമം ചെയ്തവനവനായിരിക്കും.
അതുകൊണ്ട് ഞങ്ങളോട് അക്രമം ചെയ്യുന്ന വ്യക്തിയെ വെറുതെ വിടണമെന്ന് ഞങ്ങള്‍ ഒരിക്കലും പറയില്ല. അതുകൊണ്ട് നിങ്ങള്‍ ഇത്തരത്തിലുള്ള ഒരു കാര്യത്തിനും പ്രകോപിതരാവരുത് നമ്മുടെ സ്ഥാപനവും നമ്മുടെ പ്രസ്ഥാനവും നമ്മള്‍ നിലനിര്‍ത്തും അതിനുവേണ്ടി നിങ്ങളെല്ലാം പ്രതിജ്ഞാബദ്ധരാണ് എന്നെനിക്കറിയാം.ചിലപ്പോള്‍ ഏതെങ്കിലും കക്ഷികള്‍ തെറ്റിദ്ധരിച്ചിട്ടുണ്ടാകും പ്രക്ഷോഭത്തിനു വന്നവര്‍പോലും ചിലപ്പോള്‍ ഇവിടെ പറഞ്ഞതൊന്നും കേട്ടിട്ടുണ്ടാവില്ല മറ്റുള്ളവര്‍ പറഞ്ഞതു കേട്ടിട്ടാവും അവരു പ്രതികരിച്ചത് . അള്ളാഹു അവരോടും പൊറുക്കട്ടെ അവര്‍ക്കും ഇതിന്റെ വസ്തുതയും യാഥാര്‍ത്ഥ്യവും മനസ്സിലാക്കി സമൂഹത്തിനും രാഷ്ട്രത്തിനും സേവനം ചെയ്യുന്ന നമ്മുടെ ക്രിയാത്മകമായ കര്‍മ്മപരിപാടികളിലും വിദ്യാഭ്യാസ പരിപാടികളിലും സാംസ്‌കാരിക പരിപാടികളിലൊക്കെയും പങ്കുചേരാന്‍ എല്ലാവര്‍ക്കും അള്ളാഹു ഭാഗ്യം നല്‍കട്ടെ എന്നു ദുഅ ചെയ്തുകൊണ്ട് ഞാനെന്റെ വാക്കുകള്‍ നിര്‍ത്തുന്നു.”

*******************************************************************



TATA STEEL DOORS AND WINDOWS

𝐏𝐀𝐑𝐈𝐇𝐀𝐑 𝐃𝐎𝐎𝐑𝐒 & 𝐖𝐈𝐍𝐃𝐎𝐖𝐒 ✔Best quality, Best GI Steel Windows in Kerala ✔ Made of GI Steel by Tata Company ✔Termite...