Thursday, February 26, 2015



ഈ വിവരത്തിന്‍റെ വില ഒരു പക്ഷെ നിങ്ങള്‍ക്ക് മനസ്സിലായെന്നു വരില്ല. എന്നാല്‍ ഒരു കാന്‍സര്‍ രോഗിക്കും രോഗിയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ വിവരം അമൂല്യമാണ്‌. അതുകൊണ്ട് പരമാവധി ആളുകളില്‍ എത്തിക്കാന്‍ ശ്രമിക്കൂ. (indimate)
************

കോഴിക്കോട്‌: 
അര്‍ബുദബാധയാല്‍ മരണത്തെ മുഖാമുഖംകണ്ട എന്‍ജിനീയര്‍ക്ക്‌ ആയുര്‍വേദത്തിലെ 'അശ്വഗന്ധ' ചികില്‍സയിലൂടെ പുനര്‍ജന്‍മം. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ അര്‍ബുദ ചികില്‍സാ കേന്ദ്രങ്ങള്‍ എഴുതിത്തള്ളിയ രോഗിയാണു 'അമുക്കുരം' എന്ന ചെടിയുടെ വേരു കൊണ്ടുണ്ടാക്കിയ മരുന്നിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നത്‌.

ന്യൂസീലന്‍ഡില്‍ കെമിക്കല്‍ എന്‍ജിനീയറായ കോഴിക്കോട്ടുകാരന്‍ എ. ഹരീന്ദ്രനാഥാണു കാന്‍സര്‍ രോഗികള്‍ക്കു അതിജീവനത്തിന്റെ പ്രതീക്ഷ പകരുന്നത്‌. 'ലിംഫോമ' എന്ന മാരക കാന്‍സറാണ്‌ പത്തു വര്‍ഷത്തെ
ഒളിച്ചു കളിക്കുശേഷം അമുക്കുരത്തോടു തോറ്റത്‌.

ലിംഫോമയും അലോപ്പതി മരുന്നിന്റെ പാര്‍ശ്വഫലമായുണ്ടായ തൊണ്ടയിലെ അള്‍സറും, ശസ്‌ത്രക്രിയകളും സൃഷ്‌ടിച്ച നരകയാതനകള്‍ക്ക്‌ ഒടുവിലാണു ഹരീന്ദ്രനാഥ്‌ ആയുര്‍വേദത്തെ അഭയം പ്രാപിച്ചത്‌.

വേദന സംഹാരികളില്‍ ഒതുങ്ങിയ നാളുകളിലൊന്നില്‍ ഇന്റര്‍നെറ്റില്‍ പരതുമ്പോഴാണ്‌ ഈ അറുപത്തി രണ്ടുകാരന്‍ അശ്വഗന്ധ ചികില്‍സയിലേക്കെത്തുന്നത്‌. പിന്നെ എട്ടുമാസത്തെ ചികിത്സയിലൂടെ അര്‍ബുദത്തിന്റെ പിടിയില്‍ നിന്നു മുക്‌തി നേടിയ ഹരീന്ദ്രനാഥ്‌ ഇപ്പോള്‍ കോഴിക്കോട്‌ കടപ്പുറത്തെ ഫ്‌ളാറ്റില്‍ സകുടുംബം സാധാരണ ജീവിതം നയിക്കുന്നു.

തലശേരി കതിരൂര്‍ സ്വദേശിയായ ഹരീന്ദ്രനാഥ്‌ നാഗ്‌പൂരില്‍നിന്നു പെട്രോകെമിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി ഒ.എന്‍.ജി.സിയിലും അബുദാബിയിലും ജോലി നോക്കിയ ശേഷമാണ്‌ ന്യൂസീലന്‍ഡിലെത്തുന്നത്‌. 1997 ല്‍ അവിടത്തെ പൗരനായി. കെമിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്യവേ 2002 ലാണു ലിംഫ്‌ ഗ്രന്ഥികളെ അര്‍ബുദം ബാധിക്കുന്നത്‌. രോഗം ലിംഫോമയാണെന്നു സ്‌ഥിരീകരിച്ചപ്പോഴേക്കു കാന്‍സറിന്റെ മൂന്നാം ഘട്ടമെത്തിയിരുന്നു. നാലാം ഘട്ടത്തിലേക്കു കടന്നാല്‍ മറ്റവയവങ്ങളെയും ബാധിക്കും.

ന്യൂപ്ലിമത്‌ ബേസ്‌ ഹോസ്‌പിറ്റലില്‍ കീമോതെറാപ്പിക്കു വിധേയനാക്കിയെങ്കിലും 2004ലും പിന്നീട്‌ 2008ലും ശരീരത്തിന്റെ പല ഭാഗങ്ങളിലായി വീണ്ടും മുഴകള്‍ പ്രത്യക്ഷപ്പെട്ടു. ഇതനുസരിച്ചു കീമോതെറാപ്പിയുടെ ശക്‌തി കൂട്ടി. രണ്ടു വര്‍ഷത്തിനുള്ളില്‍ മരുന്നിന്റെ
പാര്‍ശ്വഫലമെന്നോണം തൊണ്ടയില്‍ അള്‍സറുമായി. പിന്നെ ദ്രവരൂപത്തില്‍ മാത്രമായി ഭക്ഷണം. തൂക്കവും കുറഞ്ഞു. സ്‌റ്റിറോയ്‌ഡ് ഉപയോഗം മൂലം ശരീരത്തിലുണ്ടായ കുമിളകള്‍ നീക്കാന്‍ ശസ്‌ത്രക്രിയകള്‍ വേണ്ടിവന്നു. തുടര്‍ന്നു ന്യൂസീലന്‍ഡ്‌ വിട്ടു ബാംഗ്ലൂരിലെത്തി മണിപ്പാല്‍ സെന്ററില്‍ ചികില്‍സ തേടിയെങ്കിലും പ്രതിരോധ ശേഷി തകരാറിലായി. പിന്നീടു കോഴിക്കോട്ടെയും കൊച്ചിയിലെയും ആശുപത്രികളിലായി ചികിത്സ. തൂക്കം കുറഞ്ഞതല്ലാതെ പ്രയോജനമുണ്ടായില്ല.

പ്രതീക്ഷകള്‍ അസ്‌തമിക്കവെ, യാദൃശ്‌ചികമായി ഇന്റര്‍നെറ്റില്‍ പരതുമ്പോള്‍ അശ്വഗന്ധം ശ്രദ്ധയില്‍പെട്ടു. അമേരിക്കന്‍ ആയുര്‍വേദിക്‌ സൊസൈറ്റിയുടെ സൈറ്റില്‍ പോയപ്പോള്‍ എലികളില്‍ അശ്വഗന്ധം പരീക്ഷിച്ചു വിജയിച്ചതിന്റെ വിവരം ലഭിച്ചു. തുടര്‍ന്നാണു ചികിത്സയിലേക്കു കടന്നത്‌. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അശ്വഗന്ധചികിത്സ തുടങ്ങി മൂന്നു ദിവസം കൊണ്ടു മാറ്റം കണ്ടുതുടങ്ങി. വായിലെ അള്‍സര്‍ ചുരുങ്ങി. ഒരാഴ്‌ച കഴിഞ്ഞപ്പോഴേക്കും സ്‌റ്റിറോയ്‌ഡ് നിര്‍ത്തി. മൂന്നുമാസംകൊണ്ടു ശരീരം സാധാരണ നിലയിലായി.

പ്രതിരോധ സംവിധാനം ശക്‌തിപ്പെട്ടു. ഹീമോഗ്ലോബിന്‍ കൂടി. ശരീരഭാരം 70 കിലോ ആയി ഉയര്‍ന്നു. ഇപ്പോള്‍ അലോപ്പതി മരുന്നുകള്‍ ഒന്നുമില്ല. അശ്വഗന്ധം മാത്രമാണു കഴിക്കുന്നത്‌. രോഗംമാറുന്നതിനു മാത്രമല്ല കാന്‍സര്‍ വരാതിരിക്കാനും അശ്വഗന്ധം നല്ലതാണെന്ന്‌ ഹരീന്ദ്രനാഥിന്റെ സാക്ഷ്യം. ഹരീന്ദ്രനാഥിന്റെ കഥ ന്യൂസീലന്‍ഡിലെ പത്രങ്ങളിലും വാര്‍ത്തയായി. രോഗം പൂര്‍ണമായി ഭേദപ്പെട്ടു നവംബറില്‍ ന്യൂസീലന്‍ഡിലേക്കു മടങ്ങാനിരിക്കുകയാണ്‌ അദ്ദേഹം.

************
ബ്രാക്കെറ്റ്:
അമുക്കുരം ഒരു ആയുര്‍വേദ സസ്യമാണ്.

(ഹരീന്ദ്രനാഥ് ഒരു ഇംഗ്ലീഷ് മാഗസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞ ഉപയോഗ ക്രമം:

അമുക്കുരത്തിന്റെ (അശ്വഗന്ധ) വേര് പൊടിച്ച പൌഡര്‍ രണ്ടു സ്പൂണ്‍ തേനുമായി മിക്സ് ചെയ്ത് ദിവസം രണ്ടു നേരം സേവിക്കുക)
*******************

............
Eng. Hareendra Nath's contact number (as commented by Nithil George):
+919497217914
His profile: https://www.facebook.com/hari.nath.148

A valuable comment by: Antony Thomas: ((ഒരാഴ്ച മുമ്പ് എന്‍റെ കസിന്‍ സിസ്റ്ററിനെ ഏറണാകുളം ലകഷോര്‍ ഹോസ്പിറ്റലില്‍ നിന്ന് അവിടുത്തെ ഡോക്ടര്‍ പറഞ്ഞു "ഇനി വീട്ടില്‍ കൊണ്ടുപൊയ്ക്കോ....ചെയ്യാനുള്ളത് എല്ലാം ചെയ്തു. ഇനി കീമ ചെയ്യാന്‍ പറ്റുകയില്ല." അങ്ങിനെ അവിടുന്ന് പോന്നു. നാല് പേര് എടുത്തിട്ടാണ് വീട്ടില്‍ കയറ്റിയത്.കാലുകള്‍ കണ്ടാല്‍ പേടിവരും, അതുപോലെ നീരുവന്നിരിക്കുകയായിരുന്നു. പിറ്റേ ദിവസം ആ സഹോദരിയുടെ ആങ്ങിള ഈ മരുന്നിനെ പറ്റി അറിഞ്ഞ് മരുന്ന് കൊണ്ട് കൊടുത്തു. അതിന്‍റെ പിറ്റേ ദിവസം മുതല്‍ പുള്ളിക്കാരി എഴുന്നേറ്റു നിന്ന് തുടങ്ങി. കാലിന്മേല്‍ ഉള്ള നീര് എല്ലാം വറ്റിപോയി...തനിയേ എഴുന്നേറ്റു ഭക്ഷണം കഴിച്ചുതുടങ്ങി. ഇപ്പോള്‍ ഇതാ ആരുടേയും സഹായം കൂടാതെ ചെറിയ ചെറിയ കാര്യങ്ങള്‍ വീട്ടില്‍ ചെയ്യുന്നു. എല്ലാവര്‍ക്കും ഇത് ഭയങ്കര ഒരു അത്ഭുതമായിരിക്കുകയാണ്....വയറില്‍ വന്‍കുടലില്‍ കാന്‍സര്‍ വന്ന് വന്‍കുടല്‍ എടുത്തുകളഞ്ഞ് അഞ്ചു കൊല്ലം കഴിഞ്ഞു. കീമ ചെയ്തതിന് കണക്കില്ല. അത്രമാത്രം ചെയ്തിട്ടുണ്ട്. ചുരുക്കം പറഞ്ഞാല്‍ Facebook വഴി ഒരു സഹോദരി രക്ഷപെട്ടുവരുന്നു എന്ന് തന്നെ പറയാം. എല്ലാവരും പ്രാര്‍ത്തിക്കുക ആ സഹോദരിക്ക് വേണ്ടി.))
Credit: indimate
******************************
നന്മയില്‍ നമുക്കൊരുമിക്കാം ,
വ്യത്യസ്ഥ വീഡിയോകള്‍ക്കായി
Nifru 'പറയാതെ വയ്യ' പേജ് ലൈക്‌ ചെയ്യൂhttps://www.facebook.com/parayaathevayya



No comments:

Post a Comment

Thanks

TATA STEEL DOORS AND WINDOWS

𝐏𝐀𝐑𝐈𝐇𝐀𝐑 𝐃𝐎𝐎𝐑𝐒 & 𝐖𝐈𝐍𝐃𝐎𝐖𝐒 ✔Best quality, Best GI Steel Windows in Kerala ✔ Made of GI Steel by Tata Company ✔Termite...