Wednesday, December 3, 2014

"തുണി കൂടിയാൽ കൂടുന്നതല്ല സംസ്ക്കാരം "- ഫസൽ ഗഫൂർ


വസ്‌ത്രവും സംസ്കാരവുമായി എന്താണ് ബന്ധം ?
Dr . ഫസൽ ഗഫൂർ പറഞ്ഞ പോലെ തുണി കൂടിയാൽ കൂടുന്നതല്ല സംസ്ക്കാരം
എന്ന് വച്ച് തുണി കുറഞ്ഞാൽ സംസ്ക്കാരം കൂടുകയുമില്ല !
വസ്‌ത്രം ഏതു ധരിക്കണം എന്നത് ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ് .
പൂർണമായി മറച്ച് നടക്കുന്നവരും പേരിനുമാത്രം വസ്‌ത്രം ധരിക്കുന്നവരും ഉണ്ട് .
ഓരോ മതങ്ങൾക്കും വ്യത്യസ്തമായ ഡ്രസ്സ്‌ കോഡ് ആണുള്ളത് .
ചില മതങ്ങളിൽ കാലാനുസൃതമായി മാറ്റങ്ങൾ വരുത്തിയവരും ഉണ്ട് .
അർദ്ധനഗ്നകളായി മാത്രം നടക്കാൻ വിധിക്കപ്പെട്ട ചില സമൂഹങ്ങളിൽ
സാമൂഹിക പരിഷ്കരണങ്ങളിലൂടെ അത് മാറ്റപെട്ടിട്ടുണ്ട്
മറ്റു ചിലരാകട്ടെ ആ ഇരുണ്ട യുഗത്തിലെക്കുള്ള
'സ്വാതന്ത്ര്യത്തിനു' വേണ്ടി മുറവിളി കൂട്ടുന്നുമുണ്ട് .
സ്ത്രീകൾക്ക്‌ മാന്യവും സുരക്ഷിതവുമായ വസ്ത്രമാണ് ഇസ്ലാം നിഷ്കർഷിക്കുന്നത്.
മുസ്ലിമായി ജീവിക്കാൻ ഇഷ്ട്ടപെടുന്നവർക്ക് അത് നിർബന്ധമാണ്‌.
ഇസ്ലാമിൽ സ്ത്രീകളുടെ വസ്ത്രധാരണം എങ്ങിനെയാണ് ?
വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നത് കേള്‍ക്കുക: അല്ലാഹു പറയുന്നു: "നബിയേ, നിന്റെ പത്നിമാരോടും പുത്രന്മാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും തങ്ങളുടെ മൂടുപടങ്ങള്‍ ശരീരത്തില്‍ താഴ്ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോച്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.'' (അല്‍അഹ്സാബ്: 59).
ഖുർ ആനിൽ എവിടെയും സ്‌ത്രീകൾ മുഖം മറക്കുന്നതിനെ എതിർത്ത് കാണുന്നില്ല
എന്നാൽ മേൽപറഞ്ഞ ആയത്തിലടക്കം അതിനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട് .
വീടിനകത്ത് നമസ്ക്കാര വേളകളിൽ മുഖവും മുന്കയ്യും ഒഴിച്ചുള്ളവ
മറക്കണമെന്ന് നിർദ്ദേശം ഉണ്ട് . അത് പൊതു സ്ഥലങ്ങളിൽ അനുവദനീയമാണെന്ന് വ്യക്തമായ തെളിവ് കാണുന്നില്ല .
Dr .ഫസൽ ഗഫൂറിനു എന്ത് അഭിപ്രായവും പറയാം
സ്വന്തം അഭിപ്രായങ്ങൾ ഇസ്ലാമിന്‍റെ പേരിൽ
വെച്ച് കെട്ടുന്നത് ഒരു മുസ്ലിമിന് യോജിച്ചതല്ല

.................പറയാതെ വയ്യ

No comments:

Post a Comment

Thanks

TATA STEEL DOORS AND WINDOWS

𝐏𝐀𝐑𝐈𝐇𝐀𝐑 𝐃𝐎𝐎𝐑𝐒 & 𝐖𝐈𝐍𝐃𝐎𝐖𝐒 ✔Best quality, Best GI Steel Windows in Kerala ✔ Made of GI Steel by Tata Company ✔Termite...