Thursday, November 20, 2014

പാറക്കടവ് സ്കൂൾ സംഭവം:



പാറക്കടവ്  സ്കൂൾ സംഭവം:


നാലര വയസ്സുള്ള പിഞ്ചുകുട്ടിയെ രണ്ട് മൂത്ത വിദ്യാര്‍ഥികള്‍ സ്കൂളിലെ മൂത്രപ്പുരയില്‍ കൊണ്ടുപോയി പീഡിപ്പിക്കുന്നു. കുട്ടി സാധാരണ പോലെ സ്കൂളില്‍ നിന്ന് വീട്ടില്‍ പോകുന്നു ഒരാഴ്ച കഴിഞ്ഞ് കുട്ടിയുടെ ലൈംഗീകാ വയവത്തിലെ  പരിക്ക്  ശ്രദ്ധയില്‍ പെട്ട രക്ഷിതാക്കള്‍ കുട്ടിയെ ഡോക്ടറെ കാണിക്കുന്നു, പീഡനം സ്ഥിരീകരിക്കുന്നു.

ഈ വാര്‍ത്ത കേട്ടപ്പോള്‍ ഓര്‍മ്മ വന്നത് സമാനമായ ഒരു വാര്‍ത്തയാണ്, നാലു കൊല്ലം മുമ്പ് അബൂദാബിയിലെ ഒരു സ്കൂളില്‍ കെജി വിദ്യാര്‍ഥിയെ ബസ് ജീവനക്കാര്‍  പീഡിപ്പിച്ചു എന്ന പരാതിയുമായി കുട്ടിയുടെ അമ്മ പീഡനം നടന്ന് ഒരാഴ്ചക്ക് ശേഷം അധികൃതരെ സമീപിക്കുന്നു, കുട്ടിക്ക് മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ടുള്ളതായി തോന്നിയപ്പോള്‍ അമ്മ കാര്യം അന്വേഷിച്ചപ്പോഴാണ്‌ ഞെട്ടിക്കുന്ന വിവരം അറിഞ്ഞത് .
പൊതുവേ വാര്‍ത്താ ദാരിദ്ര്യമുള്ള ഗള്‍ഫിലെ പത്രങ്ങള്‍ സംഗതി ആഘോഷമാക്കുന്നു,  ബസ് ജീവനക്കാരെ പോലിസ് അറസ്റ്റു ചെയ്ത് ഭാവിയില്‍ തൊഴിലെടുത്ത് ജീവിക്കാന്‍ കഴിയാത്ത വിധം ഇടിച്ചു പിഴിഞ്ഞു, രണ്ടു പേരും പാകിസ്ഥാന്‍ സ്വദേശികള്‍ ആയതിനാല്‍ ബസ് ജീവനക്കാരായി പാകിസ്ഥാനികള്‍ വേണ്ട എന്ന തീരുമാനം വരെയെടുത്തു കൊണ്ടാണ് പല സ്കൂള്‍ മാനേജ് മെന്റുകളും  'പൊതു മനസ്സിനെ തൃപ്തിപ്പെടുത്തിയത്. അവസാനം, മാസങ്ങള്‍ക്ക് ശേഷം,  യഥാര്‍ത്ഥ എപ്പിസോഡ് പുറത്ത് വന്നു. സ്കൂള്‍ മാനെജ്മെന്റുമായി കുട്ടിയുടെ അമ്മക്കുള്ള ശത്രുത തീര്‍ക്കാന്‍ സ്കൂളിനെ മാനഭംഗപ്പെടുത്താനുള്ള ശ്രമമായിരുന്നു അരങ്ങേറിയത്!! , പൊതു മനസ്സിനെയും മാധ്യമങ്ങളെയും തൃപ്തിപ്പെടുത്താന്‍ തൂക്കി കൊല്ലുകയോ സുന ചെത്തിക്കളയുകയോ ചെയ്യുന്ന ഏര്‍പ്പാട് യു എ ഇ യില്‍ ഇല്ലാത്തത് കൊണ്ട്, 'പ്രതികള്‍ക്ക്' നഷ്ടപരിഹാരം നല്‍കി പറഞ്ഞയച്ചിട്ട് പോലിസ് പുതിയ പ്രതിയെപ്പിടിച്ച് അകത്തിട്ടു.

പാറക്കടവ് സംഭവത്തിനും മേല്‍പ്പറഞ്ഞ സംഭവവുമായി സമാനതകള്‍ ഉണ്ടാകാനുള്ള വിദൂര സാഹചര്യങ്ങള്‍ എങ്കിലും ഉണ്ട്. (കടപ്പാട്:  ബ്ലോഗന്റെ ബ്ലോഗിലെ വരികൾക്ക്   )
*************************
പാറക്കടവ്  സ്കൂൾ സംഭവത്തിൽ നമ്മളാൽ ആവുന്ന തെറിയൊക്കെ പറഞ്ഞു കഴിഞ്ഞല്ലോ
ഇനി അൽപ്പം യാഥാർത്യങ്ങളിലേക്ക് കടക്കാം
രാവിലെ നടന്നതായി പറയുന്ന സംഭവത്തിനു ശേഷം സ്കൂൾ  വിടുന്നത്  വരെ കുട്ടി ക്ലാസ്സിൽ ഉണ്ടായിരുന്നു .സംഭവം മറ്റു കുട്ടികളോടോ ടീച്ചറോടോ പറയുകയുണ്ടായില്ല . ഇതായിരിക്കാം നമ്മൾ നിരപരാധിയെന്ന് കരുതുന്ന ക്ലീനറെ പോലീസ് സംശയിക്കാൻ ഇടവന്നത് .ബസ്സിലെ കിളിയാണ് പ്രതിയെന്നു പേരോട് പറഞ്ഞതായുള്ള വാർത്തകൾക്ക് വിശ്വാസ യോഗ്യമായ തെളിവില്ല .ഇപ്പോൾ പിടിക്കപെട്ട കുട്ടികൾ തെറ്റു ചെയ്തതായി തെളിയിക്കപെട്ടിട്ടുമില്ല . അഗതികളായ ആ കുട്ടികൾക്ക് വേണ്ടി ശബ്ദിക്കാൻ മറ്റാരുമില്ലാത്തതിനാൽ സ്ഥാപന മേധാവി എന്ന നിലയിൽ പെരോടിന്റെ കടമയാണ് അദ്ദേഹം ചെയ്തത് .അതൊരു മഹാ അപരാധമായി ഘോഷിക്കപ്പെടുകയായിരുന്നു .

സ്ഥാപന മേധാവികൾ ഇങ്ങിനെ ഒന്നും നടന്നില്ല എന്നോ, ഉണ്ട് എന്നോ തീർത്ത്‌ പറയുന്നില്ല . വിവരം അറിഞ്ഞ ഉടൻ പോലീസിൽ പരാതി നല്കുക യാണു ചെയ്തത്. (അത് തന്നെ അല്ലെ ചെയ്യേണ്ടിയിരുന്നത് ?)
ബസ്സിലെ കിളിയും  വിദ്യാർത്ഥികളും  ആ സ്ഥാപനത്തിൽ ഉള്ളവർ തന്നെ ആയതിനാൽ അവർക്ക് ഇതിൽ നിന്ന് കയ്യൊഴിയാൻ കഴിയില്ല .

സംഭവം നടന്നതായുള്ള സ്ഥലവും ആളുകളും മാറി മാറി വന്നതും, കുട്ടിയുടെ അമ്മാവന്റെ കൈകടത്തലുകളും , പിഞ്ചു കുഞ്ഞിനു ഇത്രയും വലിയ പീഡനം നടന്നിട്ടും അമ്മ അറിയുന്നതും ഡോക്ടറെ കാണിക്കുന്നതും ഒരാഴ്ച കഴിഞ്ഞ്‌,  ആദ്യ ഡോക്ടർ   പീഡനം സ്ഥിരീകരിച്ചതായി പറയുന്നില്ല ! ഇതെല്ലാം ഈ കഥയിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു. എന്നാൽ മാധ്യമങ്ങൾക്ക് വാർത്ത ആയതു പെരോടിന്റെ ചില വാക്കുകളായിരുന്നു അതിങ്ങനെ .

" ഈ കുട്ടി ബലൂണിങ്ങനെ ഊതിവീര്‍ത്തീട്ട് ആ ബലൂണ് കൊണ്ട് ലൈംഗികാവയസവത്തിന്റെ അടുത്ത് അടിച്ചുകളിക്കുന്നത് ഉമ്മ കണ്ടുപോലും. അപ്പോ ഉമ്മ ചോദിച്ചുപോലും നീയെന്താ കളിക്കുന്നത് എന്താ ഇവിടെ സംഭവിച്ചത് ഇനിക്കെന്താ പറ്റിയത്. എന്തൊക്കെ ചോദിച്ചിട്ട് അടിക്കുന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയപ്പോള്‍ ഈ കുട്ടി ഇങ്ങനെയൊരു വിഷയം പറഞ്ഞു. എന്നാണ് ഉമ്മാന്റെ വിശദീകരണം. ഈ കുട്ടിക്ക് ഈക്കളിയൊക്കെ കളിച്ചിട്ട് പിന്നെയും ഒരു ബലൂണ് കൊണ്ട് കളിക്കാനുള്ള പ്രചോദനം എവിടെ നിന്നാണ് കിട്ടിയത് എന്ന് എനിക്ക് മനസിലാവുന്നില്ല"

//ഈ കുട്ടിക്ക് ഈക്കളിയൊക്കെ കളിച്ചിട്ട് പിന്നെയും ഒരു ബലൂണ് കൊണ്ട് കളിക്കാനുള്ള പ്രചോദനം എവിടെ നിന്നാണ് കിട്ടിയത് എന്ന് എനിക്ക് മനസിലാവുന്നില്ല//
ആ പ്രസംഗത്തിലെ ഈ വാക്ക് മാത്രം കാണുന്ന ഒരാൾ അദ്ദേഹത്തെ തെറ്റി ധരിചില്ലെന്കിലെ  അദ്ഭുതപ്പെടെണ്ടതുള്ളൂ. എന്നാൽ പ്രസംഗം പൂര്ണമായി കേൾക്കുന്ന നിഷ്പക്ഷ മതികൾക്ക് അതിൽ തെറ്റായൊന്നും തോന്നുകയുമില്ല
 ' 4 വയസ്സുമാത്രമുള്ള കുഞ്ഞിനു ഇത്തരത്തിൽ പീഡനം ഏറ്റിരുന്നെങ്കിൽ ശൈശവപരമായ  ഈ കളിക്ക് കുഞ്ഞ്‌ മുതിരുമായിരുന്നില്ല . ആയിടം  വേദനകൊണ്ട് തൊടാൻ പോലും കുട്ടി മടിച്ചേനെ'    എന്ന അർത്ഥത്തിൽ ആണത് മനസ്സിലാവുക .

ഇക്കാര്യം പൊതു ജന മധ്യത്തിൽ പറയേണ്ടി യിരുന്നില്ല എന്ന അഭിപ്രായത്തോട് ഞാനും യോജിക്കുന്നു .എന്നാൽ ആയിരക്കണക്കിന് നിരാലംബർക്ക് ആശ്രയമായിട്ടുള്ള ഒരു സ്ഥാപനത്തെ കരിവാരി തേക്കാനുള്ള ഒരവസരമായി കണ്ട്  ആ സമുദായക്കാർ തന്നെ  ഇറങ്ങിയപ്പോഴാണ് പെരോടിനു എല്ലാം തുറന്നു പറയേണ്ടി വന്നത് .

ഇത്രയും പറഞ്ഞത് പ്രതികളെ സംരക്ഷിക്കാനല്ല . പേരോടിന്റെ തന്നെ വാക്കുകൾ കടമെടുക്കട്ടെ ." ഇതിന്റെ പിന്നിലുള്ള കാര്യങ്ങള്‍ അവര്‍ കോടതിയുടെ മുന്നില്‍ കൊണ്ട് വരട്ടെ. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. കാരണം തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അത് നമ്മുടെ സ്ഥാപനത്തില്‍വെച്ചാണെങ്കില്‍ ഞങ്ങളോട് ഏറ്റവും വലിയ അക്രമം ചെയ്തവനവനായിരിക്കും."

കുറ്റം ചെയ്തവരെ ശിക്ഷിക്കുക തന്നെ വേണം. നിരപരാധികൾ  ശിക്ഷിക്കപ്പെടാതിരിക്കട്ടെ . ആ കുഞ്ഞിന്റെയും, ഈ വിദ്യാർഥികൾ കുറ്റം ചെയ്തിട്ടില്ലെങ്കിൽ അവരുടെയും ഭാവി  നമ്മുടെ നാല് ലൈക്കിനു വേണ്ടി ഹോമിക്കാതിരിക്കുക

കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന ആയിരക്കണക്കിനു പീഡനങ്ങളിൽ ഒന്ന് മാത്രമാണിത്. വീടുകളിൽ,ആരാധന ആലയങ്ങളിൽ , വിദ്യാലയങ്ങളിൽ , കടകളിൽ , എന്നുവേണ്ട എല്ലായിടത്തും ജാതി മത രാഷ്ട്രീയ ഭേദ മന്യേ സാർവത്രികമായിരിക്കുന്നു.   ഇന്ന് ഇവരെ കല്ലെറിയുന്നവരുടെ കൊടികളി   ലും ആ  പാപക്കറകൾ കാണാം .

അതുകൊണ്ട് അന്വേഷണം നടക്കട്ടെ സത്യം പുറത്തു വരട്ടെ ,
അതുവരെയെങ്കിലും  നമുക്കീ വിഴുപ്പലക്കൽ നിർത്താം

No comments:

Post a Comment

Thanks

TATA STEEL DOORS AND WINDOWS

𝐏𝐀𝐑𝐈𝐇𝐀𝐑 𝐃𝐎𝐎𝐑𝐒 & 𝐖𝐈𝐍𝐃𝐎𝐖𝐒 ✔Best quality, Best GI Steel Windows in Kerala ✔ Made of GI Steel by Tata Company ✔Termite...