Saturday, August 13, 2016

പിറക്കാത്ത അച്ചന്‍ - കഥ

പിറക്കാത്ത അച്ചന്‍ 


അല്ലേലും നിങ്ങള്‍ക്ക് എന്ത് വിഷമം
ഇന്നുവരെ ഒരു തുള്ളി കണ്ണീര്‍ നിങ്ങളുടെ മുഖത്ത്
ഞാന്‍ കണ്ടിട്ടില്ല !


അവളുടെ ഉള്ളിലെ സങ്കടതിരമാലകള്‍
അലര്‍ച്ചയോടെ നെഞ്ചില്‍ പതിച്ചു,
അതിന്‍റെ ശക്തിയില്‍ വേദനകൊണ്ട് ഹൃദയംപുളഞ്ഞു
ഒന്നുറക്കെ കരയാന്‍ കൊതിയുണ്ടെങ്കിലും
എന്‍റെ കണ്ണ് കലങ്ങുന്നത് കണ്ടാല്‍ അവള്‍ക്കത്
താങ്ങാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത്
ഇടറാന്‍ തുടങ്ങിയ മിഴികളെ മച്ചിന് മുകളിലേക്ക് പായിച്ചു.

'ദേ ഇങ്ങോട്ട് നോക്ക്യെ '

മുഖം അവളിലേക്ക്‌ തിരിച്ച്
മുഖ പേശികള്‍ വലിച്ച് മുറുക്കി ഒന്ന് ചിരിക്കാന്‍ ശ്രമിച്ച ശേഷം
വീണ്ടും ദിശയെ മച്ചിന് മുകളില്‍ തറച്ചു

'ന്ത് പറഞ്ഞാലും വളിച്ച ചിരികാണിച്ചാ മതി, വെറുതെ മൂളിപ്പാട്ടും പാടി നടന്നോളൂ ഒന്നും അറിയേണ്ടല്ലോ ?

'എന്തെങ്കിലും പറയ്‌'

എന്നും പറയാറുള്ളപോലെ " ഒക്കെ ശര്യാകും" എന്ന് പറയാന്‍ എന്തുകൊണ്ടോ എനിക്ക് തോന്നിയില്ല.

പാവം അവളുടെ വിഷമങ്ങള്‍ മറ്റാരോട്പറയാനാണ്
എന്നും ചുവരിലെ ചിത്രത്തില്‍ നോക്കി നെടുവീര്‍പ്പിടുകയല്ലാതെ
എന്നോട് ഒന്നുംപറയാറില്ല
ഇന്ന് ഏതെങ്കിലും അയല്‍ക്കാരി 'വിശേഷങ്ങള്‍' ചോദിച്ച്
അവളുടെ ഉണങ്ങാത്ത മുറിവില്‍ കയ്യിട്ട് മാന്തിയിരിക്കും.
ചിലര്‍ അങ്ങിനെയാണ് ദയനീയമായി അവരുടെ അനുകമ്പ
രേഖപ്പെടുത്തി ഞങ്ങളുടെ നിസ്സഹായതയെ പരിഹസിച്ച്
ആര്‍മാദിക്കും. ആത്മാര്‍ഥമായി ചോദിക്കുന്നവരും ഉണ്ടാകാം, പക്ഷെ എല്ലാ ചോദ്യങ്ങളും ഇപ്പോള്‍ ഞങ്ങളില്‍ ചെലുത്തുന്ന
നീറ്റലിന് ഒരേ വേദനയാണ്.

അവര്‍ക്കറിയില്ലായിരിക്കാം കുഞ്ഞുങ്ങള്‍ ദൈവത്തിന്‍റെ വരദാനമാണെന്ന്
കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ അവന്‍റെ കളിപ്പാട്ടങ്ങളും !!!
* * * *
നിസാരകാര്യങ്ങള്‍ക്ക് പോലും നിലവിളിക്കുന്ന
ചേച്ചിയാണ് വിഷന്നുകരഞ്ഞ എനിക്ക്
ഈ വേദം ഓതി തന്നത്.
പുരുഷന്മാര്‍ കരയരുത് !
വിശപ്പിനെ ശമിപ്പിക്കാന്‍ കണ്ണീരിനാവില്ല എന്ന സത്യം
മീശമുളക്കാത്ത പയ്യന്‍റെ കണ്ണീരിനു തടയണയിട്ടു.
അങ്ങിനെയാണ് ദുഖത്തിന്‍റെ ചെറു തീപ്പൊരി ചിതറുമ്പോഴേക്കും
നാവില്‍ സംഗീതം മഴയായ് പെയ്യിച്ചുഅതിനെ അണക്കാന്‍ പഠിച്ചത്.

പിന്നെ ഒരിക്കലും കരഞ്ഞിരുന്നില്ല എന്ന് പറഞ്ഞാല്‍ അത് കള്ളമാകും
പ്രിയരുടെവേര്‍പാടില്‍, പ്രതിസന്ധികളുടെ ക്രൂര മുഖങ്ങളില്‍,
വേദനകളുടെ, വിരഹത്തിന്‍റെ വേളകളില്‍
ഉരുകി ഒലിക്കുന്ന നെഞ്ചുമായി ചിലപ്പോഴെങ്കിലും
ഏകാന്തതകളിലേക്ക് ഓടിഒളിച്ചിട്ടുണ്ട്.
ശബ്ദമില്ലാതെ കരയുന്നവന്‍റെ ശബ്ദം കേട്ട്
ചുവരുകള്‍ ഒരുപക്ഷെ കരഞ്ഞിരിക്കാം
അവക്ക് ശബ്ദമില്ലെങ്കിലും ഹൃദയം ഉണ്ടല്ലോ ?
അതുകൊണ്ടല്ലേ അവ പഴിപറഞ്ഞ് വീണ്ടും
വീണ്ടും കുത്തിനോവിക്കാത്തത് !

ഒന്ന് പൊട്ടികരയണംഎന്നുണ്ട്, പക്ഷേ
ഇന്നോളം അടക്കിവെച്ച തേങ്ങലുകള്‍
തടയണ പൊട്ടി ഒരിക്കലെങ്ങാന്‍ ഒഴുകിയാല്‍
ഉപ്പുരസമുള്ള ആ മലവെള്ള പാച്ചിലില്‍ പെട്ട്‌ - അവളുടെ
കുഞ്ഞു കുഞ്ഞ് ആഗ്രഹങ്ങളും മോഹങ്ങളും ഒലിച്ചുപോകും.
അത് പാടില്ല ,അവളുടെ ആഗ്രഹങ്ങളാണ് എന്‍റെ ജീവിതം
അതില്ലാതായാല്‍ , പിന്നെ ഞാന്‍ എന്തിന് ?

'ഞാന്‍ പറഞ്ഞത് വിഷമം ആയോ' ?

കൈകള്‍ എന്‍റെ മുഖത്തോട് ചേര്‍ത്ത് വെച്ച്
കണ്ണുകളിലേക്ക് നോക്കി അവള്‍ ചോദിച്ചു
അപ്പോഴാണ്‌ ആ മുഖം ഞാന്‍ കണ്ടത്
കരഞ്ഞു കലങ്ങി വാടി തളര്‍ന്ന എന്‍റെ പ്രിയതമ.
അവളുടെ ചുണ്ടുകള്‍ വിറക്കുന്നുണ്ട്
ചുമരില്‍ തൂക്കിയിട്ട ചിത്രത്തിലെ നക്ഷത്ര കണ്ണുള്ള കുട്ടിയുടെ
കുഞ്ഞിക്കാലുകള്‍ നോക്കി നെടുവീര്‍പ്പിട്ടു കൊണ്ട് അവള്‍ പറഞ്ഞു
'എന്‍റെ വിഷമം കൊണ്ട് പറഞ്ഞ് പോയതാ,'

ഊം .... ഇന്ന് ആരായിരുന്നു വന്നത് ?'
'ആരും വന്നില്ല .. പുലര്‍ച്ചെ ഒരു സ്വപ്നം കണ്ടു '
'കഷ്ട്ടം! ഒരു സ്വപ്നം കണ്ടതിനാണോ നീ ഇങ്ങിനെ സങ്കടപ്പെടുന്നത് ?
മുഖം കോട്ടി ഞാന്‍ തിരിഞ്ഞു കിടന്നു
പിന്നില്‍ ചുണ്ടുകള്‍ ചെവിയോടു ചേര്‍ത്തു അവള്‍ പറഞ്ഞു
'സ്വപ്നത്തിലാണെങ്കിലും വന്നത് നമ്മുടെ കുഞ്ഞുവാവയായിരുന്നു !'
ഞാന്‍ ചാടി എഴുന്നേറ്റു ' വാ.. വാക്കുകള്‍ പൂര്‍ത്തി യാക്കാനാകാതെ മുറിഞ്ഞു പോയി
'ഏട്ടനെ പോലെയാ നീണ്ട നെറ്റിയും പതിഞ്ഞ മൂക്കുമുള്ള കുഞ്ഞ് വാവ '
സ്വപ്നമാണെന്ന് അറിഞ്ഞിട്ടും ഭാര്യയുടെ പ്രസവത്തിന് ലേബര്‍ റൂമിനു മുമ്പില്‍ അക്ഷമനായി നില്‍ക്കുന്ന ഭര്‍ത്താവിന് ആദ്യമായി ഭാര്യ പ്രസവിച്ചു എന്ന് കേള്‍ക്കുമ്പോഴുള്ള സന്തോഷം ആണ് അപ്പോള്‍ ഞാന്‍ അനുഭവിച്ചത്

എന്നാല്‍ ആ സന്തോഷത്തിന് നിമിഷങ്ങളുടെ ആയുസ്സേ തന്നുള്ളൂ, എനിക്കെന്റെ തങ്കകുടത്തെ കണാനായില്ലല്ലോ എന്ന നഷ്ടബോധം എന്നില്‍ സങ്കടം ഉണര്‍ത്തി

'ഉണര്‍ന്നപ്പോള്‍ കുഞ്ഞിനെ കാണാതെ ഞാന്‍ ഏറെ വിഷമിച്ചു . അമ്മയോടും ചേച്ചിയോടും അയലത്തുള്ളവരോടും ചോദിച്ചു. ദൈവമേ നീയിത് കാണുന്നില്ലേ എന്ന് പറഞ്ഞു അമ്മ ആര്‍ത്തു നിലവിളിച്ചപ്പോഴാണ് എന്‍റെ വാവ സ്വപ്നം മാത്രമാണെന്ന് ഞാന്‍ ഓര്‍ത്തത് '

എന്റീശ്വരാ....!!!
അവളിലെ മാതൃത്വത്തിന്‍റെ ആഴം അളക്കാന്‍
കാത്തിരിപ്പിന്‍റെ വേദനയുടെ തീവ്രത അളക്കാന്‍
ഇനിയും പിറക്കാത്ത അച്ഛന്‍ എത്രമാത്രം അശക്തന്‍ ആണെന്ന്
അറിഞ്ഞ നിമിഷം, ഒരു നിലവിളിയോടെ ഞാന്‍ അവളെ ചേര്‍ത്തുപിടിച്ചു
അതുവരെ പിടിച്ചുനിന്ന ശക്തിയെല്ലാം ചോര്‍ന്നുപോയിരുന്നു.
എന്നെ അനുസരിച്ച് ഒളിച്ചിരുന്ന കണ്ണീര്‍തടാകം
എന്‍റെ അനുവാദം കാത്തുനില്‍ക്കാതെ അവളുടെ മുടിയിഴകളെ ഈറനണിയിച്ചു ഒഴുകികൊണ്ടിരുന്നു

'ഏട്ടന്‍ കരയാ ? എന്‍റെട്ടന്‍ കര്യരുത് ' ഇടറിയ എന്‍റെ മുഖം
അവളുടെ നനഞ്ഞു കുതിര്‍ന്ന മുഖത്തില്‍ നിന്ന് വലിചെടുത്ത് അവള്‍ തേങ്ങലോടെ യാചിച്ചു .
'ഇന്‍റെട്ടന്‍ കരഞ്ഞാ നിക്കത് സഹിക്കൂല '
'ഇല്ല ,ഇല്ല മോളെ ഏട്ടന്‍ കരഞ്ഞിട്ടില്ല്യാ'

അവളുടെ നെറ്റിയിലുംമുടിയിലും പതിയെ തലോടി എത്രനേരം അങ്ങിനെ കിടന്നു എന്നറിയില്ല
പുതപ്പ് കൊണ്ട് അവളുടെ കരഞ്ഞു കുതിര്‍ന്ന മുഖം തുടക്കുമ്പോള്‍
കൊച്ചു കുട്ടികളോടെന്ന പോലെ അവള്‍ എന്നെ ഉപദേശിച്ചു

'അതേ, ആണുങ്ങള്‍ കരയാന്‍ പാടില്ലാട്ടോ'

'അതിനു ഞാന്‍ കരഞ്ഞില്ലല്ലോ നീയല്ലേ നിലവിളിച്ചത് '

'പുലര്‍ച്ചെയുള്ളസ്വപ്നംഫലിക്കൂന്നാ'

'ഊം...'

'ഒക്കെ ശര്യാകും , ഏട്ടനൊന്നു ചിരിച്ചേ'

ഞാന്‍പണിപെട്ട് പുഞ്ചിരിക്കാന്‍ ശ്രമിച്ചു...അവളും

ഞങ്ങളുടെ വിളറിയ ചിരികണ്ടാകണം ചുവരിലെ കുട്ടി
പല്ലില്ലാത്ത മോണ കാട്ടി ഞങ്ങളെ കളിയാക്കി ചിരിച്ചു.

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

പിറക്കാത്ത അച്ഛനമ്മമാര്‍ക്ക് വേണ്ടി
ഇനിയും പിറക്കാതെ മടിച്ചിരിക്കുന്ന കുസൃതികള്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുന്നു ...

നിഫ്രാജ്മാങ്കാവ് - 10 - 15 -2015

Digtal Painting Credit: Digital painting of Mother and baby by laziee2ann on DeviantArt
Design: Nifraj

Tuesday, April 7, 2015

BURN MY BODY-

BURN MY BODY-
ഇതൊരു ഷോര്‍ട്ട് ഫിലിമല്ല. സിനിമയുമല്ല ..അതുക്കും മേലേ !!!

നാദിര്‍ഷ തകര്‍ത്ത് അഭിനയിച്ച BURN MY BODY വര്‍ഷങ്ങളായി നടമാടുന്ന ഭീകര സത്യത്തിന്‍റെ നേര്കാഴ്ചയാണ് .
ഇത്തരമൊരു പ്രമേയം ദ്രിശ്യ വല്ക്കരിക്കാന്‍ എടുത്ത തന്റേടം അഭിനന്ദനീയമാണ് .    മരണത്തില്‍ പോലും സ്ത്രീ വെറുമൊരു ശരീരം മാത്രമാണെന്നുള്ള   ധാരണവച്ചുപുലര്‍ത്തുന്നവര്‍ അധികരിക്കുന്ന വര്‍ത്തമാനത്തില്‍ ഈ സിനിമയുടെ പ്രസക്തി വളരെ വലുതാണ്‌ .  പ്രായപൂര്‍ത്തിയായ സിനിമസ്നേഹികള്‍ ഈ ചിത്രം കാണാതെ പോകരുത് .

Monday, April 6, 2015

നൂറാം വയസ്സില്‍ SKY DAIVE !!! Great-grandmother skydives on her 100th birthday

നൂറാം വയസ്സില്‍ സ്കൈ ഡയ് വ്  ചെയ്തു മുതുമുത്തശ്ശി ചരിത്രത്തിലേക്ക് 

Wednesday, March 18, 2015

Blood Bank app

രക്തം ആര്‍ക്കും എവിടെയും ആവശ്യമായിവരാം !
പ്ലേ സ്റ്റോറില്‍ എം പള്‍സ് എന്ന  ആപ്പില്‍  രക്ത ബാങ്കിനെ  കുറിച്ചുള്ള  എല്ലാ വിവരങ്ങളും ലഭ്യമാണ്  ബ്ലഡ്‌ ബാങ്ക്‌

ഇത് പരമാവധി ജനങ്ങളില്‍ എത്തിക്കുക .

Sunday, March 15, 2015

ധന സഹായം

ഇതില്‍ ഒരു സഹായത്തിനെങ്കിലും  നിങ്ങളോ നിങ്ങളുടെ അയൽപക്കത്തെ പാവപ്പെട്ടവരോ അർഹരായേക്കാം...
 


Pls Share maximum heart emoticon
താഴെക്കാണുന്ന വിവിധ പദ്ധതികളിൽ ഏതെങ്കിലും ഒന്നിനെങ്കിലും നിങ്ങളോ നിങ്ങളുടെ അയൽപക്കത്തെ പാവപ്പെട്ടവരോ അർഹരായേക്കാം...
ചെയ്യേണ്ടത്‌ ഇത്ര മാത്രം. ഈ പോസ്റ്റിൽ കാണുന്ന ലിങ്കിൽ കാണുന്ന പി ഡി എഫ്‌ ഫയൽ ഡൗൺലോഡ്‌ ചെയ്യുക.
അതിലുള്ള അപേക്ഷാ ഫോമുകളിൽ ആവശ്യമുള്ളത്‌ പ്രിന്റെടുത്ത്‌ പൂരിപ്പിച്ച്‌ നിങ്ങളുടെ അയൽ വാസിക്ക്‌ നൽകി സഹായിക്കാം. വേണ്ട നിർദ്ദേശങ്ങളും നൽകാം.
പദ്ധതികളിൽ മുഖ്യമായവ
1. ദേശീയ വാർദ്ധ്ക്യപെൻഷൻ: 60 വയസ്സിനു മേൽ പ്രതിമാസം 525 രൂപ 80 വയസ്സിനു മേൽ: 900 രൂപ
2. വികലാംഗപെൻഷൻ : 40% വൈകല്യം: 525 രൂപ; 80% വൈകല്യം 900 രൂപ.
3. കർഷക തൊഴിലാളി പെൻഷൻ: 525 രൂപ.
4. വിധവാ പെൻഷൻ : 525 രൂപ
5. സാധു വിധവകളുടെ പെണ്മക്കൾക്കുള്ള വിവാഹധനസഹായം: 20000 രൂപ
6. 50 വയസ്സ്‌ കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ: 525 രൂപ
7. വികലാംഗ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം.
8. ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുള്ള വികലാംഗ പെൺകുട്ടികൾക്കുള്ള വിവാഹ ധനസഹായം : 10000
9. വികലാംഗർ, അന്ധർ, മൂകർ, ബുദ്ധിമാന്ദ്യം സംഭവിച്ചവർ എന്നിവർക്ക്‌ ബസ്സുകളിൽ യാത്രാപാസ്സുകൾ
10. വികലാംഗർക്ക്‌ സഹായ ഉപകരണങ്ങൾ
11. വികലാംഗർക്ക്‌ തൊഴിൽ സംരംഭങ്ങൾക്ക്‌ 20 ശതമാനം മുതൽ 50 ശതമാനം വരെ സബ്സിഡി
12. വികലാംഗർക്ക്‌ മുച്ചക്ര സ്കൂട്ടർ വാങ്ങാൻ സബ്സിഡി: 10000 രൂപ
13. വികലാംഗർക്ക്‌ ലോട്ടറി കച്ചവടം തുടങ്ങാൻ: 5000 രൂപ
14. വികലാംഗ വിദ്യാർത്ഥി സ്കോളർഷിപ്‌:
15. ശാരീരിക മാനസിക വൈകല്യമുള്ളവർക്ക്‌ ചായ കാപ്പി വെന്റിംഗ്‌ മെഷീൻ
16. എട്ട്‌ വയസ്സിൽ താഴെ ഗുരുതരമായ വൈകല്യം ബാധിച്ച കുട്ടികൾക്ക്‌ 20000 രൂപ നിക്ഷേപം
17. മാരകരോഗമോ അപകടങ്ങൾ എന്നിവയാൽ ദീർ ഘകാലം ചികിൽസയിൽ കഴിയുന്ന പട്ടികജാതിക്കാർക്ക്‌ ധനസഹായം
18. പിന്നാക്ക പട്ടിക സമുദായ മന്ത്രിയുടെ ദുരിതാശ്വാസ നിധി
19. മിശ്രവിവാഹിതർക്കുള്ള ദുരിതാശ്വാസം: 50000 രൂപ
20. ആശ്വാസകിരണം: കിടപ്പിലായ രോഗികളെ പരിചരിക്കുന്നവർക്ക്‌: 525 രൂപ
21. വനിതകൾ ഗൃനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക്‌ വിദ്യാഭ്യാസ ധനസഹായം : പ്ലസ്‌ 2: 2500 പ്രതിവർഷം; കോളേജ്‌ തലം 5000
22. പുനർ വിവാഹ ധനസഹായം : 25000
23. സ്നേഹസ്പർശ്ശം പദ്ധതി: അവിവാഹിതകളായ അമ്മമാർക്കുള്ളത്‌
24. താലോലം: കുട്ടികൾക്കുള്ള ചികിൽസാ പദ്ധതി. 50000 രൂപ
25. കുട്ടികൾക്ക്‌ കാൻസർ ചികിൽസ: 50000 രൂപ
26. സ്നേഹപൂർവ്വം: അച്ഛനമ്മമാരിൽ ഒരാൾ മരിക്കുകയും ശേഷിക്കുന്ന ആൾക്ക്‌ കുട്ടിയെ സംരക്ഷിക്കാൻ കഴിയാതെ വരുകയും ചെയ്യുമ്പോൾ. പ്ലസ്‌ ടൂ: 1000 പ്രതിമാസം, ഹൈസ്കൂൾ 750, യൂ. പി. 500
27. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി.
28. ക്ഷയ്‌രോഗം, കുഷ്ഠം, കാൻസർ എന്നിവ ബാധിച്ചവർക്ക്‌ പ്രതിമാസ പെൻഷൻ
29. പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധി
30. 65 വയസ്സിൽ താഴെയുള്ള കുടുംബനാഥൻ മരിച്ചാൽ കുടുംബത്തിനു 10000 രൂപ ധനസഹായം
31. മരംകയറ്റ തൊഴിലാളി മരത്തിൽ നിന്ന് വീണു പരിക്കേറ്റാൽ 25000 രൂപ സഹായം
32. അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികാൾക്ക്‌ 2000 രൂപ ചികിൽസാസഹായം
33. സൊസൈറ്റി ഫോർ മെഡിക്കൽ അസിസ്റ്റൻസ്‌ റ്റൊ പുവർ.
34. രാഷ്ട്രീയ ആരോഗ്യ നിധി: സഹായത്തിനു പരിധിയില്ല.
35. കാരുണ്യ b സ്കീം
36. ശ്രുതിതരംഗം: കുട്ടികൾക്ക്‌ സൗജന്യ ശ്രവണ സഹായി
37. കാൻസർ രോഗികൾക്ക്‌ സൗജന്യ റെയിൽ യാത്ര.

PDF ഫയലിനായി ഇവിടെ ക്ലിക്ക് 

```````````````````````````````````````````
നന്മയില്‍ നമുക്കൊരുമിക്കാം ,നന്മയുള്ള വാര്‍ത്തകള്‍ക്ക് ഈ പേജ് Nifru ലൈക്‌ ചെയ്യൂ
https://www.facebook.com/parayaathevayya -------------------------

Tuesday, March 10, 2015

കേരളത്തില്‍ ബീഫ് നിരോധിച്ചു; ??? ഹ്രസ്വചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നു


കേരളത്തില്‍ ബീഫ് നിരോധിച്ചു; ബീഫ് നിരോധനത്തെ കളിയാക്കിയുള്ള ഹ്രസ്വചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നു


Monday, March 9, 2015

ഇന്ത്യക്കാരിയായ ടെക്കിയുടെ കൊലപാതകം; സിസിടിവി ദൃശ്യം പുറത്തുവിട്ടു [വീഡിയോ]

സിഡ്‌നി: ഭര്‍ത്താവുമായി സംസാരിച്ചുകൊണ്ട് വീട്ടിലേക്ക് നടക്കവെ യുവതി കുത്തേറ്റു മരിച്ച സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ പോലീസ് സിസിടിവി ദൃശ്യം പുറത്തുവിട്ടു. ബെംഗളുരു സ്വദേശിനിയായ പ്രഭാ അരുണ്‍കുമാര്‍(41) കൊല്ലപ്പെടുന്നതിന് തൊട്ടു മുന്‍പുള്ള ദൃശ്യമാണ് പുറത്തുവിട്ടത്. 'മിന്‍ഡ് ട്രീ' എന്ന കമ്ബനിയുടെ ഐ.ടി. ഉപദേഷ്ടാവായിരുന്ന പ്രഭ ശനിയാഴ്ച രാത്രി ജോലികഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്ബോള്‍ വെസ്റ്റ്മീഡില്‍ പരമാറ്റ പാര്‍ക്കിനടുത്തുവെച്ചായിരുന്നു അക്രമത്തിന് ഇരയായത്. വര്‍ക്കിങ് വിസയില്‍ ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന പ്രഭ എല്ലാ ദിവസം ജോലിക്കുശേഷം നാട്ടിലുള്ള ഭര്‍ത്താവുമായി സംസാരിക്കുക പതിവാണ്. ജോലി കഴിഞ്ഞ് പരമാറ്റ പാര്‍ക്കിനടുത്തുള്ള എളുപ്പവഴിയിലൂടെയാണ് അവര്‍ വീട്ടിലേക്ക് മടങ്ങിയിരുന്നത്. സംഭവ ദിവസം ഭര്‍ത്താവുമായി സംസാരിച്ചു നടന്നുകൊണ്ടിരിക്കെയാണ് അജ്ഞാതന്‍ പ്രഭയെ കുത്തിയത്. തനിക്ക് കുത്തേറ്റെന്ന് പ്രഭ ഭര്‍ത്താവിനോട് പറയുകയും ചെയ്തു. ബോധരഹിതയായ അവരെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തം വാര്‍ന്നുപോയതിനാല്‍ മരണം സംഭവിക്കുകയായിരുന്നു. ഭര്‍ത്താവ് അരുണ്‍ കുമാര്‍

TATA STEEL DOORS AND WINDOWS

𝐏𝐀𝐑𝐈𝐇𝐀𝐑 𝐃𝐎𝐎𝐑𝐒 & 𝐖𝐈𝐍𝐃𝐎𝐖𝐒 ✔Best quality, Best GI Steel Windows in Kerala ✔ Made of GI Steel by Tata Company ✔Termite...