Friday, September 29, 2017

ശരിയാണ് സ്നേഹത്തിനു കണ്ണില്ല മൂക്കില്ല!







"കരളുരുകുന്ന രണ്ട് നിലവിളികൾ "
ശരിയാണ് സ്നേഹത്തിനു കണ്ണില്ല മൂക്കില്ല
പക്ഷേ ...
ഏറ്റവും ചുരുങ്ങിയത് ഹൃദയമെങ്കിലും വേണം 
പെറ്റ തള്ളയുടെ ഹൃദയം നോവിക്കാതിരിക്കാനുള്ള
മനസ്സെങ്കിലും വേണം!
അല്ലാതെയുള്ള പ്രണയമെല്ലാം ശാപപങ്കിലമാണ് മക്കളെ
മരണം വരെയും പിന്തുടരുന്ന നീറുന്ന കനലായി
അത് നിങ്ങളെ ദഹിപ്പിച്ചു കൊണ്ടേ ഇരിക്കും
നൊന്തുപെറ്റ അമ്മയുടെയും, ചോര നീരാക്കി പോറ്റിയ അച്ഛന്റെയും,
ശാപം പേറി നിങ്ങൾ സാക്ഷാൽക്കരിക്കാൻ പോകുന്നത് എന്ത് സ്നേഹമാണ്?
ഇന്നലെവരെ, ലാളിച്ചു വളർത്തിയവരുടെ സ്നേഹം തട്ടിക്കളിഞ്ഞു
ഇന്ന് കണ്ടവന്റെ കൂടെ ഇറങ്ങി പോകുന്നതാണോ സ്നേഹം ?
നന്ദികെട്ട ഇവളാണോ /ഇവനാണോ ജീവിതാവസാനം വരെ
നിന്റെ കൂടെ പൊറുക്കേണ്ടത് ?
ഈ വഞ്ചകി/വഞ്ചകൻ യെയായാണോ
നീ വിശ്വസിച്ചു കൂടെ കൂട്ടുന്നത് ?
ചങ്കിലെ ചോരയായി പോറ്റി വളർത്തിയതാകും ആ അമ്മ
അവരുടെ നെഞ്ചുകീറി അവളെ സ്വന്തമാക്കുന്ന മഹാപാപീ
കാലം ഒരിക്കൽ നിന്നോട് ഇതിനൊക്കെ കണക്കുചോദിക്കും
അന്നും പ്രണയമഹാകാവ്യങ്ങൾ പാടുവാൻ ആളുകൾ ഉണ്ടാകും
പക്ഷെ, ഈ പ്രണയം എത്രമേൽ ഭീകരമായിരുന്നു എന്ന്
നീ അനുഭവിക്കും!, പെറ്റവയറിനെ നിന്ദിച്ച എരിതീയിൽ
നീ വെന്തുവെണ്ണീറാകും! ഓർത്ത് വെക്കുക !
Nifraj Mankavu
________________________________________________
റാഹില പോയാലും ശ്രുതി പോയാലും
നൊന്തു പെറ്റ മാതാവിന്റെയും പോറ്റി വളർത്തിയ പിതാവിന്റെയും
വേദന, അത്‌ ഒന്നു തന്നെ.
ആ വേദനയേക്കാൾ വലുതല്ല
ഒരുകാമുകിയുടെയും വേദന.

No comments:

Post a Comment

Thanks

TATA STEEL DOORS AND WINDOWS

𝐏𝐀𝐑𝐈𝐇𝐀𝐑 𝐃𝐎𝐎𝐑𝐒 & 𝐖𝐈𝐍𝐃𝐎𝐖𝐒 ✔Best quality, Best GI Steel Windows in Kerala ✔ Made of GI Steel by Tata Company ✔Termite...