ആമിനതാത്താന്റെ പൊന്നുമോളാണിന് ശേഷം അതിനെ കടത്തിവെട്ടുന്ന കിടുക്കൻ ചിരി ഐറ്റവുമായി ട്രോള്ളൻ !
ട്രംപിന്റെ ഡാൻസ് തന്നെയാണിതിലെ പ്രധാന ആകർഷണം, മോദിയുടെ വാദ്യോപകരണ പാടവം ദൃശ്യമാകുന്നതും രസകരമാണ്, ടോട്ടലി നല്ലൊരു എന്റർടൈൻമെന്റ് ആക്കുന്നതിൽ വീഡിയോ വിജയിച്ചിരിക്കുന്നു.
കൊറോണക്കാലത്ത് ചിരിയുടെ അമിട്ട് പൊട്ടിക്കുന്ന വീഡിയോ ഷെയർ ചെയ്തത് NOW MEDIAയാണ്, ലിപ് സിങ്കും ഡാൻസ് പോസുകളും എക്സ്പ്രഷനുകളുമെല്ലാം കറ കറക്റ്റാക്കിയ എഡിറ്റർ തകർത്തടുക്കിയ ഈ വീഡിയോ
ഇതിനകം നിരവധി പേരാണ് ഷെയർ ചെയ്തത്,
ചൈന കോവിഡിനെ തകർത്തതെങ്ങിനെ? ഓരോ മലയാളിയും അറിയേണ്ട രഹസ്യം
മലയാളം അവതരണം : നിഫ്രാജ് മാങ്കാവ്
വീഡിയോ എഡിറ്റിംഗ്
കോവിഡ് 19
#ലോക്ക്_ഡൗൺ എന്തിന് ? എന്തുകൊണ്ട് ?
വമ്പൻ രാഷ്ട്രങ്ങൾ പരാജയപ്പെട്ടിടത്ത്
വാക്സിൻ പോലുമില്ലാതെ
ചൈന കോവിഡിനെ തകർത്തതെങ്ങിനെ?
ഓരോ മലയാളിയും അറിയേണ്ട രഹസ്യം !
ആ രഹസ്യമറിയാൻ ഇന്ന് ലോകം മുഴുവൻ കാതോർക്കുന്നു
കോവിഡ് 19 ലോകത്തെ വിറപ്പിച്ചു മുന്നേറുമ്പോൾ ഇറ്റലിപോലുള്ള രാഷ്ട്രങ്ങൾ കോവിഡിന് മുൻപിൽ അടിയറവ് പറയുന്ന ദയനീയ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്, അത്യാധുനിക ആയുധങ്ങളാൽ സമ്പന്നമായ പ്രതിരോധശേഷിയുള്ള രാഷ്ട്രങ്ങൾ പോലും അതിസൂക്ഷ്മമായ ഈ വൈറസിന് മുൻപിൽ വിറങ്ങലിച്ചു നിൽക്കുകയാണ് എങ്കിലും ഒരു ശുഭവാർത്ത ലോകത്തിന് പ്രതീക്ഷയായി ലഭിച്ചിരിക്കുന്നു ! ഇറ്റലിയിലും ഇറാനിലും എന്ന് വേണ്ട ലോകത്തിലെ വിവിധഭാഗങ്ങളിൽ കൊറോണ താണ്ഡവമാടുമ്പോൾ 81000 കേസുകളിൽ മൂവായിരത്തിലധികം മരണവുമായി പകച്ചുനിന്ന ചൈന ഇപ്പോൾ കൊറോണയ്ക്കെതിരെ പടപൊരുതി വിജയം നേടിയ വാർത്തയാണത് ,അതെ ഒരു മാസം മുൻപ് ശവപ്പറമ്പായി മാറിയിരുന്ന വുഹാനിലെ കോവിഡ് ഹോസ്പിറ്റലുകൾ ഇപ്പോൾ ശൂന്യമാണ്! ഒരു വാക്സിനും ഇല്ലാതെ ചൈനക്ക് എങ്ങിനെ അതിജീവനം സാധ്യമായി എന്നതാണ് ലോകത്തെ അത്ഭുതപ്പെടുത്തുന്നത്,
ചൈനയുടെ ആ പോരാട്ടത്തെ ചൈന ഗ്ലോബൽ ടെലിവിഷൻ നെറ്റ്‌വർക്ക് അവതാരകൻ ZOU YOU വിന്റെ വാക്കുകളിലൂടെ ലോകമിപ്പോൾ വളരെ ഗൗരവത്തോടെ കേൾക്കുകയാണ് , ചൈനയുടെ അതിജീവനം എങ്ങിനെ യായിരുന്നു എന്ന് ZOU YOU പറഞ്ഞ വാക്കുകളുടെ സ്വതന്ത്ര മലയാള പരിഭാഷയിലൂടെ നമുക്ക് കേൾക്കാം
കോവിഡ് 19 എന്ന വൈറസിന് മനുഷ്യരെ പോലെ ഒരുദേശാതിർത്തിയും ബാധകമല്ല ,
ഒരു സാമൂഹികാതിരിനേയും,രാഷ്ട്രീയ വ്യവസ്ഥയെയും, സാംസ്ക്കാരിക മൂല്യത്തെയും അത് മാനിക്കുന്നതേയില്ല,അത് മനുഷ്യനെതിരെ കഠിനമായി ആഞ്ഞടിക്കുന്നു. ആ മഹാവ്യാധി ലോകത്തെയാകെ തുല്യമാക്കുന്നു,
നാമൊരു മഹാമാരിയെ അഭിമുഖീകരിക്കുമ്പോൾ എന്ത് സംഭവിച്ചു എന്നതിലല്ല , നാം എങ്ങിനെ പ്രതികരിക്കുന്നു എന്നതിലാണ് കാര്യം. ഒരു മാസക്കാലത്തോളം ദിവസവും വുഹാനിലെ ആയിരങ്ങളെ കോവിഡ് ബാധിച്ചു,എല്ലാ ആശുപത്രി കിടക്കകളും നിറഞ്ഞു കവിഞ്ഞു,ഇപ്പോൾ നഗരത്തിലെ ആശുപത്രികളിൽ ഒഴിഞ്ഞ കിടക്കകളും അടഞ്ഞു കിടക്കുന്ന വാർഡുകളുമാണ്, ചൈന ഇതെങ്ങിനെ സാധിച്ചെടുത്തു ?.
പുതിയ കാര്യമൊന്നുമല്ല. പക്ഷെ അറിഞ്ഞിരിക്കൽ വളരെ പ്രയോജനപ്രദമാണ് . ലോകാരോഗ്യ സംഘടനയുടെ ഒരു പ്രാഥമിക റിപ്പോർട്ട് പ്രകാരം രോഗബാധയുള്ള ഒരാൾ ശരാശരി 2 .6 ആളുകളിലേക്ക് അത് പടർത്തും ,ആദ്യത്തെ ആ ഒരൊറ്റ കേസിൽ നിന്ന് 3500 ആളുകളിലേക്ക് രോഗം പടർന്നിരിക്കും, അതാണ് ലോകം കണ്ടു കൊണ്ടിരിക്കുന്നത് .
ചൈന ചെയ്തത് മനുഷ്യ പ്രവൃത്തിയിലൂടെ ഈ സൈക്കിൾ തകർക്കുക എന്നതായിരുന്നു,ചരിത്രത്തിൽ തന്നെ അത്ഭുതമായിരുന്നു ചൈനയുടെ നടപടികൾ,
'അതി തീവ്രം !നിർദ്ദയം! അക്രമണാത്മകം! ...
ഇതൊക്കെയായിരുന്നു ചൈനയുടെ പ്രതിരോധത്തെ വിശേഷിപ്പിക്കുവാൻ ലോകം ഉപയോഗിച്ച വാക്കുകൾ . ഇപ്പോൾ ആളുകൾ പുതിയ വിശേഷണവുമായി വന്നിട്ടുണ്ട് "ലോക്ക് ഡൗൺ'
ചില ആളുകൾ പറയുന്നു :ഇത് വ്യക്തിഗതാവകാശങ്ങളുടെ ലംഘനമല്ലേ ?
യഥാർത്ഥത്തിൽ വ്യക്തിഗതാവകാശവും പൊതു സുരക്ഷയും തമ്മിലുള്ള തുലനം ഇപ്പോഴും മാറിക്കൊണ്ടിരിക്കുന്ന സമവാക്യമാണ് ,സപ്തംബർ 11 ശേഷം ലോകത്തെ എല്ലാ വിമാനത്താവളങ്ങളും നിർദ്ധയമായ സുരക്ഷാ പരിശോധനകൾ ആരംഭിച്ചു, ജനം അത് അംഗീകരിച്ചു,കാരണം സമൂഹത്തിന്റെ മഹത്തായ നന്മക്കു വേണ്ടി നമ്മുടെ സ്വാതന്ത്ര്യത്തിൻ്റെ ഒരംശം നാം വിട്ടു കൊടുത്തു.ചൈന അതിൻ്റെ ചരിത്രത്തിലെ ഏറ്റവും വലുതും കഠിനവുമായ ക്വറന്റൈൻ ഏർപ്പെടുത്തി ഫാക്റ്ററികൾ അടച്ചു, പൊതുഗതാഗതം നിർത്തി ,ആളുകൾ വീട്ടിലിരുന്നു ,അത് ചെയ്തതിലൂടെ ചൈന കേർവ് നിവർത്തി .ഒരു വശത്ത് ചൈന ദശലക്ഷക്കണക്കിന് കേസുകൾ ഒഴിവാക്കി, പതിനായിരക്കണക്കിന് മരണങ്ങളും.
മറുവശത്ത് ആശുപത്രികളിൽ സ്റ്റാഫുകളെ പുനഃ ക്രമീകരിക്കുന്നതിനും ആയാസം കുറക്കുന്നതിനുമായി സമയം നീട്ടിയെടുത്തു,ഇതാണ് യൂറോപ്പും അമേരിക്കയും ഇപ്പോൾ ഇന്ത്യയും മനസ്സിലാക്കേണ്ടത്
രോഗത്തിനെതിരെയുള്ള പൊതുനയം രൂപീകരിക്കുമ്പോൾ അത് രണ്ടുപേരും അംഗീകരിക്കേണ്ടതാണ് തീരുമാനം എടുക്കേണ്ടവരും തീരുമാനം നടപ്പിലാക്കുന്നവരും,
ക്വറന്റീൻ (സംസർഗ്ഗ വിലക്ക് ) എന്നത് തീർച്ചയായും അതികഠിനവും അത്യധികം പരിമിതവുമാണ് , ആളുകൾ ലോക്ക് ഡൗണിൽ ആകേണ്ടതുണ്ട്, സത്യസന്ധമായും സഹകരണത്തോടെയും സുഹാനിലെ ജനങ്ങൾ ചെയ്തത് അത്യസാധാരണമായ കാര്യമാണ് , അവർക്ക് ധൈര്യമുണ്ടായിരുന്നു ,നിര്ബന്ധ ബുദ്ധിയും അതിജീവനോത്സാഹവും ഉണ്ടായിരുന്നു, ദിനങ്ങളോളം ആഴ്ചകളോളം മാസങ്ങളോളം വീട്ടിൽ തന്നെ കഴിയാനുള്ള ഇച്ഛാശക്തിയും ഉണ്ടായിരുന്നു .
BREAK THE CHAIN കൈവിടാതിരിക്കാം കൈ കഴുകൂ
കൊറോണ ട്രോൾ ജനങ്ങൾ ഏറ്റെടുത്തു
കോവിഡ് 19 നെ കുറിച്ചുള്ള രസകരവും സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാകുന്നതുമായ അവേർനെസ്സ് വീഡിയോ നൗ മീഡിയ യൂട്യൂബ് ചാനലിൽ ജനത കർഫ്യു ദിനത്തിലാണ് പബ്ലിഷ് ചെയ്തത്,ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുന്ന വീഡിയോ കൊറോണ വ്യാപനം തടയുന്നതിനെ കുറിച്ചാണ് ഹാസ്യരൂപേണ പറയുന്നത്
തീർച്ചയായും എല്ലാവരും കാണേണ്ട ഒരു അവേർനെസ്സ് വീഡിയോയാണ് ഇത് ,പരമാവധി ഷെയർ ചെയ്തു നമുക്കും ഈ ഉദ്യമത്തിൽ പങ്കാളിയാകാം
മാമാങ്കത്തെ കുറിച്ചുള്ള 'മാമാങ്കം പലകുറി കൊണ്ടാടി' എന്ന ഗാനം മലയാളികൾക്ക് ഒരു നാളും മറക്കാനാത്തതാണ്,വസന്ത ഗീതങ്ങൾ എന്ന ചിത്രത്തിനായി രവീന്ദ്രൻ മാഷ് സംഗീതം നൽകി ദാസേട്ടൻ പാടിയ അനശ്വരഗാനം പുതിയ മാമാങ്കത്തിന്റെ പശ്ചാത്തലത്തിൽ മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുകയാണ് ഒരു യു ട്യൂബ് ബ്ലോഗർ, NIFRU MEDIA ചാനലിൽ പോസ്റ്റുചെയ്ത ഈ ഗാനം മമ്മൂട്ടി ആരാധകരെയും സിനിമാപ്രേമികളേയും ഒരു പോലെ ആവേശത്തിലാക്കിയിരിക്കുകയാണ്, ചിട്ടയോടെയുള്ള എഡിറ്റിങ് എടുത്തു പറയേണ്ടത് തന്നെയാണ്, മാമാങ്കം റിലീസ് ചെയ്യാൻ തയ്യാറായി നിൽക്കുന്ന വേളയിൽ മാമാങ്ക ചരിത്രത്തെ കുറിച്ച് പ്രേക്ഷകർക്ക് അടുത്തറിയുവാൻ ഈ FAN MADE എഡിറ്റിങ് സോങ് ഏറെ ഉപകരിക്കും എന്നാണ് നിരൂപകരുടെയും അഭിപ്രായം
Music: രവീന്ദ്രൻ Lyricist: ബിച്ചു തിരുമല Singer: കെ ജെ യേശുദാസ് Raaga: ആഭോഗി Film/album: വസന്തഗീതങ്ങൾ
കേരളത്തിലെ മാറിയ കാലാവസ്ഥയിൽ മരങ്ങൾക്കു പകരം വെക്കാൻ മരങ്ങളെക്കാൾ മികച്ച ഒരു പരിഹാരമാണ് സ്റ്റീലുകൾ അഥവാ ഗാൽവനൈസ്ഡ് അയേൺ സ്റ്റീൽ ഷീറ്റുകൾ, പ്രളയം വന്ന് മുച്ചൂടും നശിപ്പിച്ചിട്ടും അടിപതറാതെ നിന്ന ജി ഐ സ്റ്റീൽ വീടുകളും ജനവാതിലും വാതിൽ കട്ടിളകളും മലയാളിക്ക് ആശ്വാസവും അമ്പരപ്പും ഒരു പോലെ സമ്മാനിച്ചിരുന്നു, അതിന്റെ ഒരു പ്രതിഫലനമാണ് ജി ഐ സ്റ്റീൽ ഉത്പന്നങ്ങളുടെ ഒരു തരംഗം ഇന്ന് കേരളമാകെ അലയടിക്കുന്നത്.
കല്ലും മണ്ണും സിമന്റും ഉപയോഗിക്കാതെ ജി ഐ ഷീറ്റുകൊണ്ട് വീട് വരെ നിർമ്മിക്കുന്ന ഇക്കാലത്ത്, ജി ഐ ഉത്പന്നങ്ങളായ ജനവാതിലും വാതിൽ കട്ടിളകളും ജനം സ്വീകരിച്ചതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല, എങ്കിലും എല്ലാ കാര്യത്തിലും എന്ന പോലെ ഇനിയും ജി ഐ ഉത്പന്നങ്ങളെ മനസ്സിലാക്കാത്തവർ നമ്മൾ മലയാളികളുടെ ഇടയിൽ ഇനിയും ഒരുപാട് ഉണ്ട്
എന്താണ് ജി ഐ ഉത്പന്നങ്ങളുടെ പ്രത്യേകതകൾ എന്ന് നോക്കാം
ഇന്ത്യയിലെ ഏറ്റവും മികച്ച GI സ്റ്റീൽ നിർമ്മാതാക്കളായ
TATA GI SHEET / JINDAL കമ്പനികളുടെ തുരുമ്പു പിടിക്കാത്ത മികച്ച ഗുണനിലവാരം ഉള്ള, GI സ്റ്റീൽ കൊണ്ടുള്ള നിർമ്മാണം,
# ചിതൽ, പ്രാണിക്കുത്ത്, തുരുമ്പ്, തീപിടുത്തം, മോഷണ ശല്യം എന്നിവയിൽ നിന്നും സംരക്ഷണം
# 1.5 mm , 16 ഗേജ് തിക്ക്നെസിൽ നിർമിക്കുന്ന ഉത്പന്നങ്ങൾ
എല്ലാത്തരം കാലാവസ്ഥ വ്യതിയാനങ്ങളെയും അതിജീവിക്കും
# മരത്തെക്കാൾ ലാഭകരവും കൂടിയ ബലവും ഈടും നിലനിൽക്കുന്നു.
# അമിതമായ മരപ്പണിക്കൂലിയും കാലതാമസവും ഒഴിവാക്കുന്നു.
# സാധാരണ മരത്തിന്റെ കട്ടിളപോലെ ഇൻസ്റ്റാൾ ചെയ്യാം.
അടുത്തകാലത്തായി നിരവധി സ്റ്റീൽ ഇൻഡസ്ട്രികൾ ഉദയം ചെയ്തിട്ടുണ്ടെങ്കിലും, വര്ഷങ്ങളായി ജി ഐ വീടുകളും ഉത്പന്നങ്ങളും നിർമിച്ചു നൽകുന്ന എ പ്ലസ് ബ്രാൻഡ് സ്റ്റീൽ വിൻഡോ കൾക്കും ഡോറുകളുമാണ് ഇന്നും വിപണിയിലെ കേമന്മാർ എന്ന് തന്നെ പറയാം, പരമ്പരാഗതമായ ഉരുപ്പടികളുടെ ആകൃതിയും ഭംഗിയും നിലനിർത്തി ആധുനിക യന്ത്രോപകരണങ്ങളുടെ സഹായത്താൽ നവീന രീതിയിൽ നിർമിച്ചു നൽകിയായാണ് 'എ പ്ലസ് ' ഉപഭോക്താക്കളുടെ വിശ്വാസ്യത ഇന്നും കാത്തു സൂക്ഷിക്കുന്നത്.
ഏതു തരം കെട്ടിടങ്ങൾക്കും -ഫ്ലാറ്റ്, സ്കൂൾ, വീട്, ഹോസ്പിറ്റൽ എന്നിവക്ക് അനിയോജ്യമായവ നിർമിച്ചു നൽകുന്നതിൽ കൃത്യതയാർന്ന സേവനം നടത്തുന്ന എ പ്ലസ്സിന്റെ കോഴിക്കോട് ഷോറൂം വഴി കൂടുതൽ ഗൃഹങ്ങളിലേക്കു എത്തിക്കുവാനുള്ള ശ്രമത്തിലാണവർ, കേരളത്തിലെവിടെയും ഉൽപന്നങ്ങൾ നേരിട്ട് സാധനം സൈറ്റിൽ എത്തിക്കും എന്നതും ആശ്വാസകരമാണ്.